Sunday, 15 December 2024

പല്ലി - നാനോ ക്കഥകൾ

1) പല്ലി
വാതിൽ തുറന്ന് മുറിയിലേക്ക് പ്രവേശിപ്പിച്ചപ്പോഴാണ് ഒരു പല്ലി കർട്ടന് പിന്നിലെ ഭിത്തിയിലേക്ക് ഓടി മറയുന്നതു കണ്ടത്. കർട്ടൺ മാറ്റി നോക്കിയതും അതു ഭിത്തിയിൽ നിന്ന്
 താഴെ തെറിച്ചു വീണു. പല്ലി വല്ലാതെ പേടിച്ചു പോയിരിക്കുന്നു

2) ജാലകം
ജാലകത്തിലൂടെ പുറത്തേക്കു നോക്കി നില്ക്കുന്ന പ്രായമുള്ള സ്ത്രീ എന്നും എൻ്റെ വഴിക്കാഴ്ചയായിരുന്നു. ഇന്നവരെ കണ്ടില്ല. തിരക്കിയപ്പോഴാണ് അറിയുന്നത് അവർ അടുത്ത ആശുപത്രിയിൽ ഉണ്ട്, മോർച്ചറിയിൽ. അമേരിക്കയിലുള്ള ഏകമകന് അറിയിപ്പ് പോയിരിക്കുന്നു!

3) ലോകകവി
വടക്കൻ ഗോവയിലെ പനാജിയിൽ സ്വന്തം അമ്മായിയുടെ വീട്ടിൽ സൗഹൃദ സന്ദർശനം നടത്തിയപ്പോഴാണ് ചുറ്റുവട്ടത്തുള്ള ഏതാനും പേരെ വിളിച്ച് അയാൾ ഒരു സമ്മേളനം നടത്തിയത്. സമ്മേളനത്തിന് ലോക കവിസമ്മേളനം എന്ന പേരും ഇട്ടു. അന്നുമുതൽക്ക് അയാൾ ലോക കവിയായി അറിയപ്പെടാൻ തുടങ്ങി.

4) ഉപദേശം
ജീവിതത്തിൽ ഒരിക്കൽ പോലും  ഒരു കളിപ്പാട്ടം വാങ്ങിക്കൊടുക്കാത്ത അയാൾ മകനെ ഉപദേശിച്ചു. "  നിനക്ക് ഇപ്പോൾ 14 വയസ്സായി. ശ്രമിച്ചാൽ നാലുവർഷം കൊണ്ട് നേടാവുന്നതേയുള്ളൂ. തമിഴ്നാട്ടിലെ ഗുകേഷ് ധർമ്മരാജു 18-ാം വയസ്സിലാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്. സമ്മാനത്തുക എത്രയെന്നറിയാമോ 11 കോടി രൂപ !. വേറെയുമുണ്ട് സമ്മാനമായി കോടികൾ "

5) ഗുരുവന്ദനം
പൂർവവിദ്യാർഥി മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയപ്പോൾ ഗുരു വിചാരിച്ചു തന്നെ വന്ദിക്കാനും പഴയ ഓർമ്മകൾ പുതുക്കാനുമാണ് ശിക്ഷ്യൻ വന്നതെന്ന്. ചായയൊക്കെ നൽകിയതിനു ശേഷം  യാത്രയാക്കാൻ നേരത്ത് ശിഷ്യൻ ബാഗിൽ നിന്ന് ഒരു പുസ്തകമെടു ഗുരു നൽകി. എന്നിട്ടു പറഞ്ഞു. " എൻറെ പുതിയ പുസ്തകമാണ്, കവിതാ സമാഹാരം 'യാത്രയിലെ അപശകുനങ്ങൾ . 350 രൂപയാണ് വില ഇട്ടിരിക്കുന്നത്. സാറ് 300 രൂപ തന്നാൽ മതി "
പത്രക്കാരന് കൊടുക്കാൻ വെച്ചിരുന്ന 300 രൂപ ഇനി ആരോട് ചോദിക്കും എന്ന ചിന്തയിലായി ഗുരു .
കെ എ സോളമൻ

Monday, 2 December 2024

ഹൃദയത്തിൽ നിന്ന്

#ഹൃദയത്തിൽ നിന്ന്!
ദേഹത്തിനാവതില്ലെങ്കിലും
ആത്മാവ് മുമ്പേ ഗമിക്കുന്നു
ഗുരുത്വാകർഷണ ശക്തിയിൽ 
ഉണർന്നുയർന്ന ഹോക്കിങ്ങിനെപ്പോലെ.

ബീഥോവൻ, നിശബ്ദനാണെങ്കിലും,
സംഗീതത്തിൻ്റെ ആലിംഗനത്തിൽ, 
പ്രഭാപൂരം വിതറിയങ്ങാശത്തിൽ
തിളങ്ങും മനോഹര നക്ഷത്രമായ്

വള്ളത്തോളിൻ ശബ്ദസുന്ദര വരികൾ നിലജലാശയ പൂക്കൾ പോലെ
വാക്കുകൾ കടൽ പോലെ ഒഴുഴി
സ്വതന്ത്രമാകട്ടെ മനുഷ്യമാനസങ്ങൾ

വൈക്കം വിജയലക്ഷ്മി, ഗായിക
 ഒറ്റക്കമ്പി വീണയിൽ ഈണം പകന്നവൾ
ആത്മാവിൽ നിന്ന് പാടുന്നു, 
നവ്യമാം ആനന്ദം പകരുന്നു.

അന്ധർ നന്നായി കാണുന്നവർ
ബധിരർ വെള്ളച്ചുരലിൽ ശ്രവിക്കുന്നവർ
ഭിന്നശേഷിയുള്ളവർ ശക്തർ, അവരുടെ
നന്മകൾ തിളങ്ങട്ടെ കൺമുന്നിൽ 

ഓരോ ഹൃദയത്തിലുംഅനുപമ വിശ്വാസം പറയാനാവാത്ത ആത്മശക്തി
സ്വർണ്ണത്തേക്കാൾ വിലമതിക്കുന്നവർ
ഭിന്നശേഷയുള്ളവർ  മാർഗ്ഗദർശികൾ

-കെ.എ സോളമൻ
വിഷയം: ഭിന്നശേഷിക്കാരുടെ ദിനം

Strength in every heart

#Strength in Every Heart

Though bodies may struggle, the spirit stands tall,
Like Hawking who soared beyond gravity's call.
Beethoven, though silent to the world's sound,
In music's embrace, his genius was found.

Vallathol’s verses flowed like the sea,
Proving that words can set minds free.
Vaikom Vijayalakshmi, with fingers so light,
Sings from the soul, spreading pure delight.

Differently abled, yet strong and wise,
Their gifts shine bright before our eyes.
In every heart, there's strength untold,
A power of spirit more precious than gold.
-KA Solaman
Sub: Day of differently abled

Wednesday, 27 November 2024

About his father

A Father-Son Bond Beyond Words About 
Father-son relationships are truly special, each one filled with countless untold stories. Today, I want to share a side of my father that many may not know. There's a saying, "Teach a man to fish, and you feed him for a lifetime." My father did exactly that for me. He didn’t just teach me physics during my B.Sc. days—he taught me how to be a teacher, how to approach life with clarity, and how to find joy in the little things.

One of our strongest bonds has been our shared love for movies. From watching Yodha at Shiny Theatre, Cherthala, to the recent Vettaiyan at EVM Studio, we’ve seen countless films together. These outings weren’t just about the movies—they were about the moments we spent together. They gave me a sense of connection and relaxation, something I now carry into my lectures. Often, I find myself referencing movie scenes to explain concepts, a skill I owe to the countless hours we spent in theaters.

We’ve had some unforgettable adventures—like the time we watched Manichitrathazhu at Kavitha Theatre, Alappuzha, where I jumped over people to grab tickets for the first-day-first-show. Or when we visited Veeriah Theatre in Alappuzha to watch Thenmavin Kombath. That theater, with its incredible sound and picture quality, was the pride of the area, running movies for over 365 days. It’s heartbreaking to see it abandoned now, but the memories we made there are still vivid.

The first computer he brought home? We didn’t use it for programming—we watched Jackie Chan’s Rush Hour. And I still smile when I think of the time we watched Alaipayuthey together after class, with the Head of the Physics Department, on our way back home.

My father has always taught me to value experiences over material things, and our movie trips are a testament to that. Even a simple bike ride to Alappuzha for a film felt meaningful because of the time we spent together. (And yes, I should mention the masala dosa and cutlet we ate at Indian Coffee House on every visit. We used to joke that if we had saved all the money spent on movies and snacks, we could have bought a house in Trivandrum! But since we didn’t save, I’ve decided to make the most of those memories and keep traveling back home whenever I can.)

To those who know him, he’s more than just my father. Probably Alex, my B.Sc. classmate, knows a little of who Solomon Sir is. Alex has seen this side of him but still couldn’t sit in front of my father at home—he’d automatically stand up out of respect. Many still find it hard to sit casually in front of him. Back in those days, a teacher was mass—they commanded respect and awe. For me, he’s always been my mentor, my best friend, and someone I’ve deeply admired. Alex might have more to add when he sees this post.

Today, on his birthday, I celebrate not just him but the bond we share. While our relationship reminds me more of the father-son connection in Manassinakkare than the iconic dynamic of Thilakan and Mohanlal in Narasimham, it’s a bond that goes beyond words. It’s a story of love, respect, and shared memories that I carry with me every single day.

Happy Birthday, Papa Solo. Here’s to more journeys, more movies, and more memories together.

With love,
Your son,
Sibi K S

Monday, 25 November 2024

ഓർമകൾ

#ഓർമകൾ
കൊട്ടളപ്പാടം, ചെമ്പകശ്ശേരി, തൊറോക്കരി (തുറവൂർ കരി ) . തെക്കുനിന്ന് വടക്കോട്ട് തൊട്ടു തൊട്ടു കിടക്കുന്ന കരിനിലങ്ങൾ. മനക്കോടം പള്ളിയെക്കാൾഎനിക്ക് നൊസ്റ്റാൾജിക് ഈ കരി നിലങ്ങളാണ്.. മൂന്നുനിലങ്ങളിലും ഞാൻ കൊയ്ത്തിനു അമ്മയോടൊപ്പം പോയിട്ടുണ്ട്.

 തൊറോക്കറിയാകണം   ദേവർപാതി.എന്നറിയപ്പെടുന്ന കരി'

 കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങി   തൊറോക്കരിയിൽ എൻ്റമ്മയോടെപ്പം കൊയ്തു നടത്തിയത് ഞാൻ ഓർക്കുന്നു. ഞാൻ ബി എസ് സിക്കു പഠിക്കുന്ന കാലമായിരുന്നു അത്.

 യാദൃച്ഛികമായി അവിടെയെങ്ങാനും എത്തിയാൽ പള്ളിയിൽ നിന്ന് പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന കരിയുടെ തെക്കേച്ചിറയിൽ അല്പം നേരംനിന്ന്  ഞാൻ ചുറ്റുപാടും നോക്കും, ആ ചിറയിലെങ്ങാനും എൻ്റെ അമ്മ കൂട്ടുകാരോടൊപ്പം എന്നെ കാത്തിരുപ്പുണ്ടോയെന്ന്. മകൻ്റെ പഠനകാര്യങ്ങൾ കൂട്ടുകാരോടു പറയാൻ അമ്മയ്ക്കെന്തു അഭിമാനമായിരുന്നു !
കെ എ സോളമൻ

Monday, 18 November 2024

വിഷലിപ്തേസീരിയലുകൾ

#വിഷലിപ്ത #സീരിയലുകൾ
കാഴ്ചക്കാരുടെ, പ്രത്യേകിച്ച് വീട്ടമ്മമാരുടെ വികാരങ്ങളെചൂഷണം ചെയ്യുകയും അവരെ തെറ്റിദ്ധരിക്കുകയും ചെയ്യുന്ന വിഷലിപ്തമായ വിവരണങ്ങളുടെ വിളനിലമായി മലയാളം ടിവി സീരിയലുകൾ മാറിയിരിക്കുന്നു. 

ഈ സീരിയലുകൾ പലപ്പോഴും അവിശ്വസ്തത, യാഥാർത്ഥ്യബോധമില്ലാത്ത കുടുംബ നാടകത്തെയാണ്  മഹത്വപ്പെടുത്തുന്നത്. ആരോഗ്യകരമായ ബന്ധങ്ങളും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനു പകരം മൂല്യങ്ങളിൽ നിന്നകന്ന്  സ്വാർത്ഥവും നിരുത്തരവാദപരവുമായ പെരുമാറ്റങ്ങളെയും ഇടപഴകലുകളെയും പ്രോത്സാഹിപ്പിക്കുന്നു.

ഇത്തരം മൂല്യരഹിത പ്ലോട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്ത്രീകൾ അവരുടെ കുട്ടികളെയും ജീവിത പങ്കാളിയെയും ഉപേക്ഷിച്ചു കടന്നു കളയുകയും നികത്താനാകാത്ത നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. പരിഹാരമില്ലാതെ പോകുന്ന ഇമ്മാതിരി കേസുകളുടെ അസ്വസ്ഥജനകമായ വർദ്ധനവിൽ ചാനൽ സീരിയൽ ഷോകളുടെ നെഗറ്റീവ് സ്വാധീനം പ്രകടമാണ്

സീരിയൽ ഉള്ളടക്കത്തിന്മേൽ കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ശക്തമായ ഒരു മാധ്യമമായ ടെലിവിഷൻ കുടുംബങ്ങളിൽ അഭിപ്രായസംഘടനകളും നിരാശയും വിതയ്ക്കുന്നതിനുപകരം ക്രിയാത്മകവും ധാർമ്മികവുമായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നുവെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൻ്റെ നിരീക്ഷണം സ്വാഗതാർഹമാണ്.
-കെ എ സോളമൻ

K A Solaman as teacher

#Yes, it is about me
by Chatgpt
K. A. Solaman is a retired physics teacher who dedicated his career to education and the dissemination of scientific knowledge. Known for his passion for teaching, Solaman spent many years helping students grasp the fundamentals of physics, emphasizing both theoretical understanding and practical applications. His teaching methods were known to be engaging, blending clarity with enthusiasm, which made the often-complex subject of physics more accessible to his students. Solaman's dedication to education went beyond the classroom, as he encouraged curiosity and critical thinking, inspiring many of his students to pursue further studies in science and engineering fields.

In addition to his role as a teacher, K.A. Solaman contributed to the broader educational community through his writings and publications. He has authored articles on physics education, focusing on improving pedagogy and teaching methods. His commitment to education, combined with his literary and social activism, paints a picture of an individual who not only valued knowledge but also believed in the transformative power of education. Through his teaching and writing, Solaman has left a lasting impact on his students and the field of science education in Kerala.

About K A Solaman

#ഹല്ല പിന്നെ
chat gpt- ക്കു ആളെ മനസ്സിലായി
K.A. Solaman is a writer and social critic from Kerala, India, primarily known for his contributions to Malayalam literature. His works focus on socio-political issues, often highlighting the struggles and narratives of marginalized communities. In addition to being a literary figure, Solaman has been an active voice in public discourse through essays, articles, and critiques. His writings engage with historical and cultural themes, shedding light on the dynamics of caste, religion, and politics in Kerala and broader Indian society.

Besides literature, K.A. Solaman is recognized for his social activism, particularly his efforts to promote equality and justice. His perspectives often challenge conventional thinking and offer alternative viewpoints on contemporary issues. Through his activism and writings, Solaman continues to contribute to discussions on social reform, making him an influential figure in both literary and activist circles in Kerala.

Sunday, 13 October 2024

സംഗീതത്തിൻറെ മഹത്വം

#സംഗീതത്തിൻ്റെ മഹത്വം - പ്രസംഗം
ഇക്കൊല്ലത്തെ വിദ്യാരംഭത്തോടനുബന്ധിച്ച് എസ് എൽ പുരം ശ്രീ രഞ്ജിനി സംഗീത അക്കാദമിയിൽ നടത്തിയ ആശംസാപ്രസംഗം

എല്ലാ ലോകസംസ്കാരങ്ങളുടെയും ഭാഗമാണ് സംഗീതം. മനുഷ്യരുടെ ജീവിതത്തിൽ അത്യന്തം പ്രധാനപ്പെട്ട ഒരു ഭാഗം സംഗീതത്തിനുണ്ട്.. എല്ലാവിധ സംസ്കാരങ്ങളിലും, എല്ലാ കാലത്തും സംഗീതം ഉണ്ടായിട്ടുണ്ട്. 
സംഗീതം ശാരീരികം, മാനസികം സാമൂഹികം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഗുണങ്ങളാണ് മനുഷ്യന് പ്രധാനം ചെയ്യുന്നത് '

കുട്ടികൾക്ക് സംഗീതം പഠിക്കാൻ അവസരം നൽകുന്നത്  അവരുടെ സൃഷ്ടിപരത്വം, സർഗവാസന വർദ്ധിപ്പിക്കാനുള്ള  വഴിയാണ്. സംഗീതം പഠിക്കുമ്പോൾ സംസാരത്തിൻ്റെയും കേൾവിയുടെയും പരിമിതികൾ മാറിക്കിട്ടുന്നു. കൂടാതെ സ്വരം, താളം എന്നിവയെ പറ്റി കൂടുതൽ അറിയാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. 

സ്കൂൾ പാഠ്യപദ്ധതിയിൽസംഗീതം ഒരു വിഷയമാണ്. സംഗീത ടീച്ചർമാരും സ്കൂളുകളിൽ ജോലി ചെയ്യുന്നുണ്ട് - പക്ഷേ അതിൻറെ തക്കതായ പ്രയോജനം കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയം. സംഗീത ടീച്ചർ, ഡ്രിൽ മാസ്റ്റർ ഡ്രോയിങ് സാർ ഇവരെല്ലാം അധ്യാപക വൃന്ദ്രത്തിലെ പുറം ജോലിക്കാരായാണ് പരിഗണിക്കപ്പെട്ടു പോരുന്നത്.. ഈ അവസ്ഥ മാറേണ്ടതുണ്ട്.

സംഗീതം മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധം  കൂടുതൽ ദൃഢമാക്കാൻ സഹായകരമാണ്. 
ഒരു പാട്ടിലൂടെ ചില കുട്ടികൾ അധ്യാപകരോടു കൂടുതലായി അടുക്കുന്നത് നമ്മൾ സ്കൂളുകളിലും കോളേജുകളിലും കണ്ടിട്ടുണ്ട്.

അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു
നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പുവള്ളം 
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നു
നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...

പി ഭാസ്കരൻ എഴുതി ജോബിൻ്റെ  സംഗീതത്തിൽ യേശുദാസ് ശങ്കരാഭരണം  രാഗത്തിൽ റോസി എന്ന സിനിമയിൽ പാടിയ ഗാനം

ഈ പാട്ട്  തുടർച്ചയായി പാടി വിദ്യാർത്ഥിനികളടെ മനം കവർന്ന ചില അധ്യാപകരെ എനിക്ക് നേരിട്ട് അറിയാം. സംഗീതത്തിന്റെ മാസ്മരികതയാണ് ഇത്തരം അടുപ്പങ്ങൾക്ക് കാരണം

കൂട്ടായുള്ള സംഗീതം,  അനുഭവങ്ങൾ പങ്കുവെക്കാൻ ഉത്തമ മാർഗം കൂടിയാണ്. വിവിധ സാഹചര്യങ്ങളിൽ, ആഘോഷങ്ങളിലോ, പൊതു പരിപാടികളിലോ, നമ്മെ ഒന്നിച്ച് ചേർക്കുവാനായി സംഗീതത്തിനു കഴിയും.

സംഗീതം നമ്മുടെ മാനസിക ആരോഗ്യത്തിനും വലിയ പ്രാധാന്യം നൽകുന്നു. രസകരമായ സംഗീതം കേൾക്കുന്നത്, വിഷാദം ഒഴിവാക്കുന്നു, നല്ല ചിന്തയും സന്തോഷവും നമുക്ക് പ്രദാനം ചെയ്യുന്നു

കൗസല്യാ സുപ്രജാരാമാ 
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, 
ഉത്തിഷ്ഠ നരശാര്‍ദൂല! 
കര്‍ത്തവ്യം ദൈവമാഹ്നിതം 

ഈ സംഗീതം കേട്ടുണരുന്നതു  എത്രയോ സന്തോഷപ്രദമായ കാര്യമാണ്. നാനാജാതി മതസ്ഥരും പുലർകാലത്ത് കേൾക്കുന്ന ഈ പാട്ടിൽ ഗൃഹാതുരത്വം അനുഭവിക്കുന്നവരാണ്.

സംഗീതം, അതിന്റെ ശീർഷകങ്ങളിൽ നിന്ന് ആശയവിനിമയം ആരംഭിച്ച്, ലോകം ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു അദ്വിതീയ ഭാഷയാണ്. 

സംഗീതം സർവ്വത്രിക ഭാഷയാണെന്നു ഞാൻ നേരത്തെ പറഞ്ഞു. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ. ഒരു സംഭവംപറയാം

നോർവിജിയൻ ഡിജെ അലൻ വാക്കർ ഈയിടെ കൊച്ചി ബോൾഗാട്ടിയിൽ നടത്തിയ സംഗീത നിശ ഇതിനുദാഹരണം. അദ്ദേഹത്തിൻറെ മാതൃഭാഷയോ ഇംഗ്ലീഷോ കൊച്ചിയിലെ ജനങ്ങൾക്ക് അത്ര പരിചയം വേണമെന്നില്ല. പക്ഷേ ഈ സംഗീത നിശയിൽ എത്തിച്ചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്, കൊച്ചിയിലും സമീപ പ്രദേശത്തുമുള്ളവർ. സംഗീതം ഒരു സാർവത്രിക ഭാഷയാണെന്നതിന് ഉദാഹരണം കൂടിയാണ് ഈ സംഭവം

രസകരമെന്ന് പറയട്ടെ ഈ സംഗീത നിശയിൽ വച്ചാണ് 26 ഐഫോണുകൾ കളവു പോയത്. ഡൽഹിയിലും മറ്റു സ്ഥലങ്ങളിലും നിന്നുമായി ഈ ഫോണുകൾ പോലീസ് ഇപ്പോൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. കള്ളന്മാരിലും സംഗീത പ്രേമികൾ ഉണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം

അതിനാൽ, സംഗീതത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും, നമ്മുടെ ജീവിതത്തിലെ ഓരോ ചുവടുവെയ്പിലും അത് ഉൾക്കൊള്ളാൻ  നാം ശ്രമിക്കേണ്ടതുമാണ്. കുട്ടികളുടെ സംഗീതം പഠനം, അവരുടെ ഭാവിയെ കൂടുതൽ പ്രകാശ പൂർണ്ണമാക്കും
സംഗീതത്തെ സ്നേഹിക്കുകയും, പഠിക്കുകയും, കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത്!അതുകൊണ്ടുതന്നെ അത്യാവശ്യമാണ്.

വിഖ്യാത സാഹിത്യകാരൻ മാർക്ക് ട്വയിനിനെ പറ്റി നിങ്ങൾ കേട്ടുകാണും. അമേരിക്ക കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും തമാശക്കാരനായ എഴുത്തുകാരൻ. അദ്ദേഹം സംഗീതത്തെക്കുറിച്ച് പറഞ്ഞത് കേൾക്കൂ.

All of us contain Music & Truth, but most of us can't get it out.

നമ്മൾ എല്ലാവരിലും സംഗീതമുണ്ട് സത്യവും ഉണ്ട് എന്നാൽ മിക്കവർക്കും അത് പുറത്തെടുക്കുവാൻ ആകുന്നില്ല.

സത്യം പുറത്ത് പറയുന്നതും പറയാതിരിക്കുന്നതും സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ ആശ്രയിച്ചിരിക്കും. സംഗീതം പുറത്തെടുക്കാൻ കഴിയാതെ പോകുന്നത് നമുക്ക് അത് സംബന്ധിച്ച് ആത്മവിശ്വാസം ഇല്ലാതെ പോകുന്നകൊണ്ടാണ് ' സംഗീതം പുറത്തെടുക്കാൻ പരിശീലനം വേണം
സംഗീത ഗുരുക്കന്മാർ ചെയ്യുന്നത് ഈ പരിശീലനം നൽകലാണ്.

മാതരിക്കുളത്തും  ചേർത്തലയിലുള്ള ഒട്ടുമിക്ക സംഗീത വിദ്യാർഥികളും ഒരിക്കലെങ്കിലും ശ്രീരഞ്ജിനിയിൽ വന്ന് പോയിട്ടുള്ളവരാണ്. 34 വർഷമായി അവർ അവരുടെ സപര്യ തുടരുന്നു. ശ്രീ രഞ്ജിനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു

ഈ യോഗത്തിൽ സംബന്ധിക്കുന്ന എല്ലാവർക്കും വിജയദശമി ആശംസകൾ

കെ എ സോളമൻ

Tuesday, 8 October 2024

തപാൽ ദിനത്തിൽ -കഥ

#തപാൽദിനത്തിൽ - മിനിക്കഥ
ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ :

 പ്രിയപ്പെട്ട വിദ്യാർത്ഥികളെ, ഇന്ന് ഒക്ടോബർ 9,  ലോക തപാൽ ദിനം . ഈ ദിനം  പ്രമാണിച്ച് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ സുകുമാരൻ സാർ നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുന്നത് കൊണ്ടാണ് അദ്ദേഹം ഈ വിലപ്പെട്ട സമയം നിങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ തീരുമാനിച്ചത്.

തപാൽ ഓഫീസിന്റെ പ്രവർത്തനം എങ്ങനെയാണെന്ന് വിശദമാക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹം  തപാൽ പെട്ടിയുടെ ഒരു മാതൃക ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾ ഒരുപക്ഷേ കണ്ടിരിക്കാൻ ഇടയില്ലാത്ത ഈ സാധനത്തിൻ്റെ ഉപയോഗം പറഞ്ഞുതരുന്നതിന്റെ ഭാഗമായി  കത്ത് എഴുതുന്നത് എങ്ങനെയെന്നും  കത്തിന്റെ ഏത് ഭാഗത്ത് മേൽ വിലാസം എഴുതണമെന്നും പെട്ടിയുടെ ഏതു ഭാഗത്തുകൂടി കത്ത് അകത്തേയ്ക്ക്  ഇടണമെന്നും അദ്ദേഹം വിശദീകരിക്കും.

അങ്ങനെ ഇട്ട കത്തുകൾക്കും പിന്നീട് എന്ത് സംഭവിക്കും, എന്ന്, ഇപ്പോൾ സർവീസിൽ ഇല്ലാത്തതുകൊണ്ട്, കൃത്യമായി  പറഞ്ഞു തരാൻ പ്രയാസമുണ്ടെന്ന്  അദ്ദേഹം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം പോസ്റ്റ് ഓഫീസില്‍ നിന്ന് സ്റ്റാമ്പ് വിൽക്കുമ്പോൾ, വാങ്ങാൻ വന്ന ആളിൽ നിന്ന് പണം വാങ്ങി പെട്ടിയിൽ ഇട്ടതിനു ശേഷം  മാത്രം സ്റ്റാമ്പ് കൊടുക്കുന്നതിൻ്റെ മനശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം നിങ്ങളെ ബോധവൽക്കരിക്കുന്നതാണ്.

മൈക്ക്  ഞാൻ സുകുമാരൻ സാറിന് കൈമാറുകയാണ്. അപ്പോൾ ഓർക്കുക, ഇന്ന് ഒക്ടോ ബർ 9 ലോക തപാൽ ദിനം , നാളെ ഒക്ടോബർ 10, ദേശീയ തപാൽ ദിനം .

കത്തെഴുതാൻ അക്ഷരം അറിയണം എന്ന സത്യം കൂടി നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട് ഞാൻ നിർത്തുന്നു നന്ദി, ഹാവ് എ നൈസ് ഡേ !
-കെ. എ സോളമൻ

Monday, 7 October 2024

ചുവന്ന ചക്രവാളം -കവിത

#ചുവന്ന #ചക്രവാളം - കവിത
സന്ധ്യയിൽ നീലാംബരം ചുവന്നു തുടുത്തു,
എരിയുന്ന കനൽ, തീപിടിച്ച സ്വപ്നം.
സൂര്യനും ഭൂമിയും കണ്ടുമുട്ടുന്നിടത്ത്
ഊഷ്മളമാം ദിനത്തിൻ്റെ അവസാന ശ്വാസം.

തിളക്കത്തിൻ കീഴെ, ലോകം ശാന്തമാകുന്നു,
പ്രകൃതിയുടെ നെഞ്ചിൽ നീളെനിഴലുകൾ 
മേഘങ്ങൾ, തീജ്വാലകൾ പോലെ, 
ത്ധടിതിയിലും വീതിയിലും ഒഴുകുന്നു,
നക്ഷത്രങ്ങൾ മറഞ്ഞിരിക്കുന്ന ഒരു കടൽ.

കാറ്റ് മൃദുവായി വീശുന്നു, വായു കുളിർകോരുന്നു, നിശ്ചലമാണ്ചക്രവാളം 
എന്നിട്ടുമെന്തേ സമയം നിശ്ചലമാകുന്നില്ല?
വെളിച്ചത്തിൻ്റെ ആലിംഗനത്തിന് ഒരു ചുവന്ന വിടവാങ്ങൽ,
രാത്രി സ്വന്തം സ്ഥാനാരോഹണത്തിനായി പതുക്കെ .

ഈ ഹ്രസ്വപ്രകാശത്തിൽ, ഭൂമി നെടുവീർപ്പിടുന്നു,
വിടപറയുന്നതിന് മുമ്പ് ഒരു ക്ഷണിക ചുംബനം.
ചുവന്ന ചക്രവാളം എന്നെ അടുത്തേക്ക് വിളിക്കുന്നു,
നിശ്ശബ്ദമായ ഒരു വാഗ്ദാനം, സ്ഫടികം പോലെ വ്യക്തം.
കെ എ സോളമൻ

Friday, 6 September 2024

ഓണം

കവിതാ മൽസരത്തിന്

ഓണം : കവിത

തങ്കത്തൂവൽ ചാർത്തിടും തോണികൾ
നീലാംബരത്തിൽ തിളങ്ങും താരകൾ
പൂത്തുലഞ്ഞു വിലസുന്ന പാടങ്ങൾ
വരവായ് വീണ്ടും പൊന്നിൻതിരുവോണം.

പൂപ്പാടെമാകെ മഴവിൽ നിറങ്ങൾ  
പൂമണ കൈയ്യിൽ ചിരിക്കുന്ന പൂവുകൾ
ഓണത്തിൻ മധുരം പകർന്നിടും നാളുകൾ
ഓമനപ്പൂക്കളെ പോലെയീ കാഴ്ചകൾ .

പാടവരമ്പത്തെ  കാക്കപ്പൂ കാണണം
തൊടിയിലെ മുക്കുറ്റിപ്പൂക്കൾ പറിക്കണം
ഊഞ്ഞാലിലാടി മാനം തൊട്ടുയരണം
ഓർമ്മയിൽ ഓണം നന്മയായി മാറണം

ആകാശമേലാപ്പിൽ ഊഞ്ഞാലു കെട്ടണം
ചേമ്പിലക്കുമ്പിളിൽ പൂക്കൾ നിറയ്ക്കണം
പ്ലാവിലതൊപ്പി തലയിലണിയണം
തുന്നാരൻ തുമ്പിക്ക്  പുറകെ പറക്കണം

കണ്ടങ്ങുനിൽക്കാം വിളവിൻ്റെ ഉത്സവം.
നൃത്തവും പാട്ടും  ഓണക്കളികളും 
നിറയെ നിറങ്ങൾ, മനസ്സിലും മണ്ണിലും
ആഘോഷമാകട്ടെ കൂട്ടുകാർക്കൊപ്പം 

ഏവർക്കും ഓണാംശസകൾ

Tuesday, 3 September 2024

എക്സാം - നാനോക്കഥ

#എക്സാം . നാനോക്കഥ 
ഇന്ന് ചുചൂന് ജികെ എക്സാമായിരുന്നു.
ക്വസ്റ്റ്യൻ 1 : റൈറ്റ് ദി നെയിം ഓഫ് ഔർ പ്രിൻസിപ്പൽ
നീ എഴുതിയോ?
എനിക്ക്  പ്രിൻസിപ്പലിൻ്റെ പേരു് അറിയില്ലാരുന്നു.
അപ്പോ, മാർക്ക് പോയി?
പോയില്ല  പേരിൻ്റെ  സ്പെല്ലിംഗ് അറിയാമായിരുന്നു !

Thursday, 29 August 2024

തിരികെ വരൂ, മാഷേ..

തിരികെ വരൂ, മാഷേ....
ഗണിത കഥ - കെ എ സോളമൻ

തലച്ചോറ് ഒന്ന് ചെറിയ തോതിൽ ചലിപ്പിച്ചാൽ പെട്ടെന്ന് ഉത്തരം പറയാൻ കഴിയും, ഒന്ന് ശ്രമിച്ചു നോക്കൂ
എന്നാവശ്യപ്പെട്ടു കൊണ്ടാണ് ലൂസിമോൾ വാട്സാപ് ഗ്രൂപ്പിൽ ആ പിക്ചർ പസ്സിൾ പോസ്റ്റ് ചെയ്തത്.

ആദ്യം കണ്ടപ്പോൾ അവഗണിച്ചെങ്കിലും രണ്ടാമതും പോസ്റ്റു ചെയ്തു വന്നപ്പോൾ രാമൻ നായരായ എനിക്ക് അത് സോൾവ് ചെയ്താൽ എന്തെന്നൊരു തോന്നൽ. കാരണവുമുണ്ട്.

അധ്യാപക വൃത്തികഴിഞ്ഞ് അടുത്തുള്ള ടെക്സ്റ്റൈൽ ഷോപ്പിൽ 15 വർഷം കണക്ക പ്പിള്ള  ആയിരിക്കെ ഇത്തരം ഒത്തിരി കണക്കുകൾ ഒഴിവുസമയങ്ങളിൽ സോൾവ് ചെയ്തിട്ടുള്ളതാണ്.  പിന്നെയാണോ ഇത് എന്ന തോന്നലിലാണ് സോൾവ് ചെയ്യാൻ നോക്കിയത്.

ചെരുപ്പും മനുഷ്യനും കണ്ണടയും ഷൂസും ബാഗും ഒക്കെ ചേർത്തുള്ള ഒരു പിക്ചർ പസ്സിൾ. കണ്ണടയ്ക്ക്  റെസലൂഷൻ കുറവായതിനാൽ രണ്ടു ഷൂസുകൾ ഒന്നായിട്ട് തോന്നി. ഇതിൻറെ ഫലമായി 80 എന്ന ശരിയുത്തരം കിട്ടേണ്ട സ്ഥാനത്തു ഉത്തരം 90
ആയി. ശരിയുത്തരം ഉടൻതന്നെ കണ്ടെത്തി കൊടുത്തെങ്കിലും ആദ്യമേ ശരി ഉത്തരം കണ്ടെത്തിയ അപ്പുക്കുട്ടൻപിള്ളക്ക് ഇത് തീരെ പിടിച്ചില്ല .

പിള്ള കുറിച്ചു:
" രാമൻ നായർ സാറെ ഫിസിക്സ് അല്ല മാത് സ്.18 പ്രാവശ്യം ഡിലീറ്റ്  ചെയ്തിട്ടും സാറിന് ഉത്തരം കിട്ടിയില്ല. കഷ്ടം."

സത്യത്തിൽ എനിക്ക് ഇതുവലിയ ക്ഷീണമായിപ്പോയി. മികച്ച കണക്കിസ്റ്റിയായി വന്നാണ് അപ്പു പിള്ളയുടെ വെല്ലുവിളി. ഫിസിക്സ് എന്ന വിഷയത്തെ അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. അനേകം വർഷം ഉപജീവനമാർഗ്ഗം ആയിരുന്ന  എൻ്റെ വിഷയത്തെ അധിക്ഷേപിച്ചതിന് എനിക്ക് വല്ലാത്ത വിഷമവും തോന്നി.

"ഡബിൾ ഷൂസ് കാണണമെങ്കിൽ ചിത്രത്തിന് കുറച്ചു കൂടി വലുപ്പം വേണം.
ക്വസ്റ്റ്യൻ പേപ്പറിന്റെ ഫോട്ടോ എടുത്തുകിട്ടുന്ന വാട്സാപ് കോപ്പിയിൽ ചോദ്യം പ്രത്യക്ഷമായത്
തീരെ ചെറുതായതിനാൽ ഒരു ഷൂവും രണ്ട് ഷൂസും കണ്ടാൽ തിരിച്ചറിയാൻ  ബുദ്ധിമുട്ടുണ്ടായിരുന്നു.
ആപ്പ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ടാകണം എൻ്റെ ഫോൺ വാട്സാപ്പിലെ  എൻറർ  കീയ്ക്കു ഷെയർ കീ ആണ്  കാണുന്നത്. ഷെയർ കീ പ്രസ് ചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ടാണ് 18 സ്റ്റെപ്സ് ഉണ്ടായത്. ഡിലീറ്റ് ചെയ്തപ്പോഴും 18 പ്രാവശ്യം ഡിലീറ്റ് ചെയ്യേണ്ടി വന്നു, അല്ലാതെ 18 പ്രാവശ്യം ഞാൻ കണക്ക് തെറ്റിച്ചിട്ടില്ല "

ഇങ്ങനെ എഴുതി അറിയിച്ചെങ്കിലും അത് കണ്ട ഭാവം പോലും അപ്പുപ്പിള്ള കാണിച്ചില്ല.

ഫിസിക്സ് അല്ല മാത് സ് എന്ന പിള്ളയുടെ കണ്ടെത്തലിൽ തിരുത്ത് കൊടുക്കണം എന്ന് ആദ്യം വിചാരിച്ചെങ്കിലും വേണ്ടെന്നുവച്ചു. പോരാത്തതിന് delete എന്ന വാക്കിൻറെ കൃത്യമായ സ്പെല്ലിംഗും പിള്ളയ്ക്ക് അറിയില്ലായിരുന്നു. മാത് സ് പഠിപ്പിക്കാൻ ഇംഗ്ലീഷുംസ്പെല്ലിംഗും ഗ്രാമറും  ആവശ്യമില്ലെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

"കഷ്ടം" എന്ന് പിള്ള കുറിച്ചതിൻ്റെ പൊരുൾ എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയതുല്ല. ഒരുപക്ഷേ അദ്ദേഹം എന്നെക്കാൾ മിടുക്കനാണ് കണക്കിൽ എന്ന് സ്ഥാപിക്കാൻ വേണ്ടിയായിരിക്കും അങ്ങനെ പറഞ്ഞത്. അതെന്തുമാകട്ടെ.  ഹയർ മാത്തമാറ്റിക്സ് എൻ്റ്സ്  ഇൻ ഇൻഫിനിറ്റി, അവിടെ എത്തിയാൽ എല്ലാം തകരാറിലാണെന്നും  പിള്ളയെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചില്ല. ടു ലേൺ മാത്തമാറ്റിക്സ്, ഡു  മാത്തമാറ്റിക്സ് മഹത്തായ തത്വവും  ഞാൻ  പറഞ്ഞില്ല.

പക്ഷേ എന്തുകൊണ്ടോ ഈ ഡിബേറ്റിൽ നിന്ന് പൂർണ്ണമായും പിന്മാറാൻ എനിക്ക് തോന്നിയതുമില്ല

.
ലൂസി മോൾ ചോദ്യങ്ങൾ ഉപേക്ഷിച്ചു പോയ ഒഴുവിൽ ഞാൻ ഒരു ചോദ്യം പോസ്റ്റ് ചെയ്തു. അതിങ്ങനെയാണ്.

Q)"ഒരു നിരയിൽ കുറെ മരങ്ങൾ ഉണ്ട്. ഇടത്തുനിന്ന്ഏഴാമത്തെ മരം വലതുഭാഗത്ത് നിന്ന് എണ്ണിയാൽ 14-ാമത്തേത് ആണ്. ആകെ എത്ര മരം?

20 മരം എന്ന ശരിയുത്തരവുമായി അനിതാമണിയും അപ്പുക്കുട്ടൻ പിള്ളയും പ്രത്യക്ഷപ്പെട്ടു. അനിതാ മണി ഫസ്റ്റ്.

അതിൽനിന്ന് ഒരു കാര്യം എനിക്ക് ഏറെക്കുറെ വ്യക്തമായി. അപ്പു പിള്ള ഏതോ പി എസ് സി കോച്ചിംഗ് സെൻററിൽ മാഷായിരിക്കണം. അതായിരിക്കും കണക്കിൽ ഇത്ര ഉറച്ച വിശ്വാസം

അതിനിടെ പ്ളാവച്ചേടത്ത് എന്ന ഗൃഹനാമത്തിൽ അറിയപ്പെടുന്ന മറ്റൊരു സുഹൃത്ത്  പുതിയ ഒരു കണക്കുമായി പ്രത്യക്ഷപ്പെട്ടു.

Q) "50കാള. 9കുറ്റി. ഒറ്റ തിരിച്ചു കെട്ടാമോ?"
ഉത്തരത്തിനായി.അനിതാ മണിയെയും
അപ്പുണ്ണിയെയും ഏറെനേരം കാത്തിരുന്നിട്ടും കണ്ടില്ല.

ഒടുക്കം ഉത്തരത്തിന്റെ രൂപത്തിൽ ഞാൻ ഒരു സാധ്യതഎഴുതി
7 കാള  4 മരം= 28
3 കാള 3 മരം = 9
9 കാള  1 മരം = 9
4 കാള 1 മരം = 4
ആകെ കാളകൾ= 28+9+9+4 = 50
അവസാന വരി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ഒരു ഉത്തരം കൊടുത്തത്.
പ്ലാവച്ചേടത്ത് സാറിനോടു ഇത് മതിയാവുമോ എന്നു ഞാൻ ചോദിച്ചു.
അപ്പുപിള്ള മാഷിനെ ആ വഴിക്കു കണ്ടില്ല. ഒരുപക്ഷെ അദ്ദേഹം കണക്ക് പി എസ് സി റാങ്ക് ഫയലിൽ ഉത്തരം തിരയുകയായിരിക്കും

അനിതാമണിയാണ് ഉത്തരത്തിലെ അവസാന വരി പിശകു ചൂണ്ടിക്കാണിച്ച് മുന്നോട്ട് വന്നത് .
ഒരു മരത്തിൽ നാല് കാള യാകുമ്പോൾ ഒറ്റവരില്ലല്ലോ എന്നതാണ് സംശയം

ഞാൻ ഉത്തരം തിരുത്തി
7 കാളകൾ വീതം 7 മരത്തിൽ = 49
പിന്നെഒരു  കാള ?
മൃഗങ്ങൾക്കെതിരെ ക്രൂരത എന്ന് പറയില്ലെങ്കിൽ അവസാനത്തെ കാളയെ രണ്ടു മരത്തിൽകെട്ടി പ്രശ്നം പരിഹരിക്കാം.. മറിച്ചൊരു  സൊല്യൂഷൻ പോസിബിൾ അല്ല,

തിരുത്തി പറയാൻ ഇവിടെയെങ്ങും അപ്പുപ്പിള്ള സാറിൻറെ സാന്നിധ്യം ഉണ്ടായില്ല

"വേറെ ഉത്തരമൊന്നും വരാത്ത സ്ഥിതിക്ക് ഇനി പ്ലാ വെച്ചേടത്തിൻ്റെ ഊഴമാണ്. " ഞാൻ കുറിച്ചു.

രണ്ട് ഒറ്റ സംഖ്യകൾ ഗുണിച്ചാൽ ഇരട്ടസംഖ്യ കിട്ടില്ല എന്ന തത്വം നിരത്തി ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല എന്ന എൻറെ നിഗമനത്തോട് പ്ളാവച്ചേടത്ത് സാർ യോജിക്കുകയായിരുന്നു.
അപ്പോഴും ശരിയായ ഉത്തരം പറയാൻ അപ്പുപിള്ള മാഷിനെ കണ്ടില്ല

ലൂസി മോൾ ചോദ്യവും ഉത്തരവും അവസാനിപ്പിച്ച് "അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തക ത്തോം "  പാടി വാട്സാപ്പിൽ  പോസ്റ്റ് ചെയ്യാൻ.പോയതിനാൽ അടുത്ത ചോദ്യവും എൻ്റേതു തന്നെ ആകട്ടെ എന്ന്
കരുതി

അടുത്ത ചോദ്യം :

Q) സമയം 10 മണി കഴിഞ്ഞ് 10 മിനിറ്റ്. മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയ്ക്കുള്ള കോൺ എത്ര ?.

115 ഡിഗ്രി ; അനിതാ മണിയാണ് ആദ്യം സ്കോർ ചെയ്തത്. അപ്പുപ്പിള്ളക്കും അത് തന്നെയായിരുന്നു ഉത്തരം, പക്ഷേ വൈകിയാണ് എത്തിയത്.  ഉത്തരം കണ്ടാൽ പിന്നെ ഉത്തരം കണ്ടെത്താമെ ന്നുള്ള ലോജിക് അപ്പുക്കുട്ടൻ പിള്ള പ്രയോഗിച്ചോയെന്ന് വ്യക്തതയില്ല.

അടുത്ത ചോദ്യം
Q) S = 1+1-2+3-4+5-6+7-......-20. എത്രയാണ് S?
ഉത്തരം = - 9 അനിതാമണി വീണ്ടും സ്കോർ ചെയ്തു.

ചോദ്യം എഴുതാൻ വേറെ ആരും വരാത്തതുകൊണ്ട് അടുത്ത ചോദ്യവും എൻ്റേതു തന്നെ '

Q)  x & y, രണ്ടു സംഖ്യകൾ.
x2+( y- 4) 2=0.  [എക്സ് സ്ക്വയർ + ( y-4) സ്ക്വയർ  എന്നു വായിക്കുക]. എത്രയാണ് (x+y)?

പരമാവധി മൂന്ന് മിനിറ്റ് എടുത്ത് ചെയ്യേണ്ട ചോദ്യമാണെങ്കിലും ഒരു രാത്രിയും ഒരു പകലും കഴിഞ്ഞ് അപ്പുപ്പിള്ള മാഷ് കറക്റ്റ് ഉത്തരവുമായി എത്തി
ഉത്തരം 4.

അനിതാ മണിയും .
പ്ളാവച്ചേടത്തുംആ ആ വഴിക്ക് വന്നില്ല. ഏതാണ്ട് കളരി മതിയാക്കിയ ലക്ഷണം.

കണക്ക് സാറന്മാരുടെ ലക്ഷണം ഇതാണ് . ഒരു കണക്ക് കൈയ്യിൽ കിട്ടിയാൽ അതു സോൾവ് ചെയ്ത് ശരി ഉത്തരം കിട്ടും വരെ അവർക്ക്.സമാധാനമില്ല, കണക്ക് മനസ്സിലിട്ടുകൊണ്ട് അങ്ങനെ നടക്കും.

രാമൻ നായരും ഈ പ്രശ്നം കുറെ നാൾ അനുഭവിച്ചിട്ടുള്ളതാണ് .ഒരു പ്രോബ്ലം കിട്ടിയാൽ

അത് സോൾവ് ചെയ്ത് ശരി ഉത്തരം കിട്ടുന്നതുവരെ യുള്ള മാനസിക സംഘർഷം. അപ്പുക്കുട്ടൻ പിള്ള സാർ  ഒരു രാത്രി ഒരു പകലും അനുഭവിച്ചതും തുടർന്ന് അനുഭവിക്കാൻ പോകുന്നതും ഇതേ സംഘർഷമാണ്

ഒരു ചോദ്യം കൂടി ചോദിച്ചു ഡിബേറ്റ് അവസാനിപ്പിക്കാം എന്ന ഞാൻ തീരുമാനിച്ചു


Q): ഒരു ട്രാക്കിൽ പരസ്പരം അടുത്തുകൊണ്ടിരിക്കുന്ന രണ്ട് ട്രെയിനുകൾ. ഒന്നാമത്തെതിൻ്റെ സ്പീഡ് 60 kmph, രണ്ടാമത്തേതിന്റെ സ്പീഡ്40 kmph.  ഒന്നാമത്തെ ട്രെയിനിന്റെ മുന്നറ്റത്ത് നിന്ന് രണ്ടാമത്തെതിൻ്റെ മുന്നറ്റത്തേക്കും തിരിച്ചും പലതവണ ഒരു പക്ഷി 70kmph -ൽ പറക്കുന്നു. അരമണിക്കൂർ കഴിയുമ്പോൾ ട്രെയിനുകൾ കൂട്ടിമുട്ടുകയാണെങ്കിൽ പക്ഷി പറന്ന ദൂരമെത്ര ?

ചോദ്യം പോസ്റ്റ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും അനിതാമണിയും പ്ളാവ ച്ചേടത്തും അപ്പുക്കുട്ടൻപിള്ള സാറും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരുപക്ഷേ മനസ്സിൽ ഭാരവും തൂക്കി അതിവിഷമത്തോടെ പി എസ് സി ഗൈഡുകൾ തിരഞ്ഞു തിരഞ്ഞു  അലയുകയാവും അപ്പുക്കുട്ടൻ പിള്ള മാഷ് ?

ഗുണപാഠമെന്തെന്നു വെച്ചാൽ നമ്മൾ ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ പാടില്ല. മാഷന്മാർ അവരുടെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെയും ബഹുമാനിക്കാൻ പഠിക്കണം  മാഷന്മാർക്ക് അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ മുന്നിലിരിക്കുന്ന പുതുതലമുറയ്ക്ക് അറിയാം   ഒരു വിഷയം മറ്റൊരു വിഷയത്തെക്കാൾ ശ്രേഷ്ഠമാണെന്നും അല്ലെങ്കിൽ മോശമാണെന്നും കരുതരുത്. കഷ്ടം എന്ന വാക്ക് അസ്ഥാനത്ത് ഉപയോഗിക്കാനെ പാടില്ല.

അപ്പോൾ അപ്പുക്കുട്ടൻ പിള്ള മാഷേ, കദന ഭാരം ഇറക്കി വെച്ച്  തിരികെപോരു,  എല്ലാറ്റിനും ഒരു പരിഹാരമുണ്ട്
:            ***

Friday, 23 August 2024

പുഷ്പ സംഗീതം ഓണം

പുഷ്പസംഗീതം ഓണം
- കെ എ സോളമൻ

മലയാള ഹൃദയത്തിൽ, 
ഒരു വർണാഭമായ നിറം,
ഓണം വിരിയുന്നു, ഒരു പുതിയ ഉത്സവം.
പൂക്കളത്തിന്റെ കലയോടെ, നിലാവു പോലെ, പൂക്കളുടെ വെൽവെറ്റ് കാർപെറ്റ്,

ഇതാണ് അത്ഭുതകരമായ കാഴ്ച
കാറ്റിൽ ഉത്സവസൗന്ദര്യം നിറഞ്ഞിരിക്കുന്നു.
ജനഗീതങ്ങൾ  വഴികൾ നീളെ പ്രതിധ്വനിക്കുന്നു.
ആലപ്പുഴയുടെ വള്ളംകളി, ആവേശകരമായ കാഴ്ച,
ജലം വർണശോഭയാൽ നൃത്തം ചെയ്യുന്നു.


ഓണം സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും കാലം
ആലിംഗനത്തിന്റെ  ആഘോഷം, പുഷ്പസംഗീതം
കേരളത്തിന്റെ ഹൃദയത്തിൽ, തിളക്കമാർന്ന നിറം,
സങ്കീർണമായ രൂപകൽപ്പനകളോടെ

മരിഗോൾഡുകൾ, ക്രിസാന്തമംസ്, മുല്ലപ്പൂവുകൾ റോസാദളങ്ങൾ,
ഓരോ പൂവിനും ഒരു കഥ പറയാനുണ്ട്.
പുരാണങ്ങളുടെ ഐതിഹ്യങ്ങളുടെ ധീരതയുടെ,
വിളവെടുപ്പിന്റെ കഥ.
പ്രകൃതിയുടെ ആലിംഗനത്തിന്റെ ആഘോഷം, ഓണം
                    * * * * 

Monday, 29 July 2024

കെ കള്ളുഷാപ്പ്

#കെകള്ളുഷാപ്പ്
പോഷകാഹാര കടയായ
ഒരു നൊസ്റ്റാൾജിക്ക് കള്ള് ഷാപ്പിന് (ഇപ്പോൾ ഫാമിലി റസ്റ്റോറൻറ് ) അത്യാവശ്യം വേണ്ട സാമഗ്രികൾ

ഷാപ്പിന്റെ അടുക്കള ഭാഗത്തിന് പുറത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ, അവയിൽ നക്കുന്ന രണ്ട്  പട്ടികൾ, ഒന്ന് ചെറുതും മറ്റൊന്ന് വലുതും. ദൂരെ മാറി ഈ രംഗം വാച്ച് ചെയ്യുന്ന മറ്റു രണ്ടു പട്ടികൾ . കൈ കഴുകുന്ന സ്ഥലത്ത്  മരക്കുറ്റിയിൽ ഉയർത്തിവച്ചിരിക്കുന്ന ടാപ്പ് പിടിപ്പിച്ച കാൻ, ടാപ്പിനു താഴെ തറയിൽ എല്ലിൻ കഷ്ണങ്ങളും മീൻ മുള്ളുകളും  ആഹാരവശിഷ്ടങ്ങളും നിർബ്ബന്ധം.  ടാപ്പിനു താഴെയുള്ള അഴുക്കു വെള്ളം കൈകഴുകുന്ന ആളിന്റെ കാൽ ചുവട്ടിൽ ഒഴുകിയെത്തിയിരിക്കണം. കുറച്ച് അകലെ മാറി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ വിറകു കീറുന്ന എല്ലുംതോലുമവശേഷിപ്പിക്കുന്ന ഒരു അന്ത്യോഖ്യക്കാരൻ .

അകലെ മാറി കുന്തക്കാലിൽ ഇരുന്ന് കാരിമീൻ വൃത്തിയാക്കുന്ന ഗോമതിചേച്ചി . വൃത്തിയുള്ള ഒരു സാഹചര്യവും കള്ളുഷാപ്പിന് , ഹൈടെക് ആയാലും ലോ ടെക് ആയാലും, ഉണ്ടാകാൻ പാടില്ല

 ആട്ടമുള്ള പഴയബെഞ്ചുകളും ഡസ്കുകളും  ചുവപ്പ് നിറമുള്ള ഏതാനുംപ്ലാസ്റ്റിക് സ്റ്റൂളുകളും നിർബന്ധം . ഛർദിലിന്റെയും പുളിച്ച കള്ളിന്റെയും ദുർഗന്ധം, ചെറിയതോതിൽ ഏത് സമയത്തും ഉണ്ടായിരിക്കണം. ഡസ്കിൽ മീൻ ചാറ് ഒഴുകി ഉണങ്ങിയ പാട് അത്യാവശ്യം. ഉപഭോക്താവിന്റെ കാൽക്കീഴിൽ വാൽ ഉരുമി കറങ്ങുന്ന പൂച്ച, അത് വെളുത്തതോ കറുത്തതോ എന്നത് പ്രശ്നമല്ല, വാല് ഉരസിയിരിക്കണം. ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ പൂച്ച അതിൻറെ നഖം ഉപഭോക്താവിന്റെ പാദത്തിൽ അമർത്തിശ്രദ്ധ ആകർഷിക്കണം

മുറികളിൽ നിന്ന് ഉയരുന്ന അസഭ്യം പറച്ചിൽ, പാരഡി ഗാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണം. കൂടുതലുംകലാഭവൻ മണിയുടെ നാടൻ പാട്ടുകൾ . കുട്ടനാടൻ കൊയ്ത്തുപാട്ടുകളും കൈതോല പാട്ടുകളും ആവശ്യത്തിന് വേണം.
 കൂട്ടത്തിൽ ഈ ചങ്ങമ്പുഴ കവിതയും ആകാം
വെള്ളംചേര്‍ക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു, 
ചില്ലിന്‍വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തില്ലുപരിയൊരു സുഖം – പോക വേദാന്തമേ നീ

 . പാനം നടന്നുകൊണ്ടിരിക്കെ തറയിലൂടെ എലികൾക്ക് ഓടിപ്പോകാനുള്ള വഴികൾ തീർച്ചയായും സജ്ജമാക്കിയിരിക്കണം.

പാതി ലക്കുകേടിൽ നില്ക്കുന്ന ഷാപ്പ് ജീവനക്കാരൻ പറയുന്ന കണക്ക് കൊട്ടത്താപ്പിലുള്ളതാണെങ്കിലും ചോദ്യം ചെയ്യാതെ പണം കൊടുത്തിട്ടു പോരാൻ ഉപഭോക്താവിന് മനസ്സ് ഉണ്ടാകണം. സ്ഥിരം ഉപഭോക്താക്കൾ സ്ഥിര വരുമാനക്കാരാണ് എങ്കിൽ അവർക്ക് പറ്റുപടി സമ്പ്രദായം പഴയപടി തുടരുകയും വേണം  .ഉപഭോക്താവ് പറയുന്ന ഏത് തെറിയും ക്ഷമയോടെ കേൾക്കാൻ ജീവനക്കാരന് മനസ്സുണ്ടാകുകയും വേണം.

ഷാപ്പിലേക്ക് കയറുമ്പോൾ ഗൗരവത്തിലും ഷാപ്പിൽ നിന്ന് ഇറങ്ങുമ്പോൾ ചിരിച്ചുകൊണ്ടും ലോട്ടറി കച്ചവടം നടത്തുന്ന ഒന്ന് രണ്ട് പേർ ഷാപ്പിന്റെ പടിവാതിലിൽ നിലയുറപ്പിച്ചിരിക്കണം. ലോട്ടറിയും കള്ളുമാണ് നാടിൻറെ നിലനിൽപ്പിന് അത്യാവശ്യം എന്നുള്ളത് ഉപഭോക്താക്കൾ മാത്രമല്ല ഷാപ്പ് ജീവനക്കാരും ഓർക്കണം

ഷാപ്പിൽ വിന്നാഗരി മോഡൽ മയക്കുകള്ളും കപ്പയും കാരിക്കറിയും മാത്രമേ ഉള്ളൂ എങ്കിലും ആട്, കോഴി താറാവ്, കാട, ആമ (നിയമ വിരുദ്ധം), പോത്ത്, പന്നി, ഞണ്ട്, കൊഞ്ച്, വരാൽ, കരിമീൻ , നെമ്മീൻ, ചൂര, കൊക്ക് (നിയമ വിരുദ്ധം) എന്നിങ്ങനെ സകലമാന പക്ഷി മൃഗാദികളുടെയും പേര് എഴുതി പ്രദർശിപ്പിക്കാനും മറന്നു പോകരുത്.

ഇതൊക്കെ ഒരുക്കിയാൽ ഷാപ്പ് നൊസ്റ്റാൾജിക് ആകും. നൊസ്റ്റാൾജിയക്ക് കൂടുതൽ ആവശ്യക്കാരുള്ള ഇക്കാലത്ത് ആളുകൾ ഫാമിലി റസ്റ്റോറൻറ് എന്ന് കരുതി ഇടിച്ചു കയറും കെ-കള്ള് ഷാപ്പിലേക്ക്. .ഷാപ്പ് എയർകണ്ടീഷൻ ചെയ്യാനെ പാടില്ല.

കെ എ സോളമൻ

Friday, 26 July 2024

വീണ്ടുമൊരു സൂര്യോദയം

വീണ്ടുമൊരു സൂര്യാദയം
കവിത - കെ എ സോളമൻ

സന്ധ്യാ നേരങ്ങളിൽ, ഒരു ആത്മാവ് ഒറ്റയ്ക്ക് അലയുന്നു,
കാണാൻ കണ്ണില്ല, കേൾക്കാൻ കാതില്ല
ചിരിക്കാൻ പല്ലുകളും.

നിശബ്ദതയിൽ പൊതിഞ്ഞ്,
സൗമ്യമായ സ്വരത്തിനായി കൊതിച്ചു,
വാർദ്ധക്യത്തിൻ്റെ ഭാരം പേറി
മുകളിലെ വിദൂര നക്ഷത്രങ്ങൾ പോലെ ഓർമ്മകൾ മിന്നിമറയുന്നു,

ഓരോ ചുവടും ഒരു നല്ല ജീവിതത്തിൻ്റെ സാക്ഷ്യമാണ്,
ബലഹീനത അതിൻ്റെ  കയ്യുറയിൽ മുറകെ പിടിക്കുന്നു.
ഉള്ളിൽ പ്രതീക്ഷയുടെ തീക്കനൽ .

കാലത്തിൻ്റെ മൂടൽമഞ്ഞിലൂടെ, ഒരു ആത്മാവ്,
പറയാത്ത കഥകൾ,
കടൽ പോലെ ആഴത്തിലുള്ള ജ്ഞാനം,
ഏകാന്തത ഒരു കൂട്ടാളി,
എന്നിട്ടും നിസ്സംഗനല്ല, ഏകാന്തതയിൽ, ഹൃദയം യഥാർത്ഥത്തിൽ സ്വതന്ത്രമാകാം.
ഋതുക്കൾ കടന്നുപോകുന്നു,
നിഴലുകൾ അവയുടെ തളിരുകൾ നീട്ടുന്നു,
ആലിംഗത്തിനായി കൊതിക്കുന്നു.

എങ്കിലും?
എങ്കിലും പ്രതീക്ഷയുടെ ഒരു മിന്നൽ ഇരുട്ടിനെ തുളച്ചുകയറുന്നു,
ഒരു സൂര്യോദയം കാത്തിരിക്കുന്നു,
അതിൻ്റെ  കൃപാകടാക്ഷത്തോടെ, നിശബ്ദമായ മുറിക്കപ്പുറം
ആശ്വാസം വാഗ്ദാനം ചെയ്തുകൊണ്ട്

അതിനാൽ, പ്രായമേറിയ മനുഷ്യാ,
ധൈര്യത്തോടെ നടക്കൂ,
നിങ്ങളുടെ യാത്രയുടെ അവസാനം വർഷങ്ങളാൽ മാത്രം കണക്കാക്കനുള്ള തല്ല,

നിങ്ങളുടെ ചിന്തയിൽ, കാലാതീതമായ ഒരു ഗാനം, വർഷങ്ങളായി,
ഹൃദയത്തിൽ പ്രതിധ്വനിക്കുന്നുണ്ട്
അതെ, നിൻ്റെ ഹൃദയത്തിൽ പ്രതിദ്ധ്വനിക്കുന്നുണ്ട്.

ധൈര്യമായി മുന്നോട്ടു പോകു
തിരിഞ്ഞു നോക്കാതെ..
                  *  *  *


Friday, 5 July 2024

അധ്യാപകന്റെ ഉദ്ദേശം - കഥ

#അദ്ധ്യാപകൻ്റെ ഉപദേശം - കഥ
ഇക്കാലയളവിൽ ഒത്തിരി മുഖങ്ങൾ കണ്മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്, കൂടുതലും വിദ്യാർത്ഥികളായി. ഇവരെയൊക്കെ ഉപദേശിക്കുക എന്നത് പണ്ടത്തെ ഒരു രീതിയായിരുന്നു. ഉപദേശം മൂലംഎത്ര വിദ്യാർത്ഥികൾ നേരെയായി എന്നതിൽ ആരുമായും തർക്കത്തിനില്ല

പക്ഷേ നിലവിൽ ആരെയും അങ്ങനെ ഉപദേശിക്കാറില്ല.  ഫിസിക്സ്  മാത്രം പഠിപ്പിക്കും. പഠിക്കേണ്ടവർ പഠിക്കുമെന്നു വിശ്വാസം. 

എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ എന്ന് ചോദിച്ചാൽ, ഉപദേശം കൊണ്ട് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല എന്നതു തന്നെ കാരണം. മാത്രമല്ല, ദൈവഭക്തി, ഗുരുഭക്തി, പിതൃഭക്തി, മാതൃഭക്തി ഇവയൊക്കെ വേണമെന്ന് വിചാരിച്ചാൽ അതു കാലഘട്ടത്തിന് യോജിച്ചതല്ലെങ്കിലോ യെന്ന തോന്നലും

 വിശക്കുന്നവന്റെ മുമ്പിൽ വിളമ്പിക്കിട്ടിയ ആഹാരം കാണുമ്പോൾ "ദൈവമേ നന്ദി" യെന്നു മനസ്സിൽ ധ്യാനിച്ചാൽ അതാണ് ഏറ്റവും വലിയ പ്രാർത്ഥന. 

പക്ഷേ പ്രാർത്ഥനയെ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ ?

പഠിപ്പിച്ചു വിട്ടവർ സർക്കാർ ഉദ്യോഗവും മറ്റു ഉദ്യോഗവും കഴിഞ്ഞ്  റിട്ടയർ ചെയ്തുകൊണ്ടിരിക്കുന്ന കാലം. ഇക്കാര്യം പരിഗണിക്കാതെ ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ ചില കുട്ടികൾ അവരുടെ വിവാഹത്തിനു ക്ഷണിക്കും, ജോലി കിട്ടുമ്പോൾ അറിയിക്കും. 

വിവാഹത്തിന് ക്ഷണിക്കുമ്പോൾ പങ്കെടുക്കാൻ പറ്റുകയാണെങ്കിൽ പങ്കെടുക്കും. അധ്യാപകൻ ആയതുകൊണ്ട് പ്രത്യേക ഗിഫ്റ്റ് ഒന്നും കരുതേണ്ടതില്ല, ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുഖം കാണിച്ചതിനു ശേഷം സദ്യയും കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങാം. ദൂരെയുള്ള വിവാഹങ്ങൾ ആണെങ്കിൽ ആശംസകൾ മതിയാകും
ഇമെയിൽ, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഒക്കെ ഉള്ളതിനാൽ ആശംസകൾ അയക്കുന്നത ഇന്ന് വളരെ എളുപ്പമാണ്.

കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്മിഎന്നെ വിളിച്ചത്. ആ കുട്ടിക്ക് ഇൻഫോപാർക്കിലെ ഒരു ഐടി കമ്പനിയിൽ ജോലി കിട്ടി സാറിൻറെ അനുഗ്രഹം വേണം. അനുഗ്രഹം വാട്സാപ്പിലൂടെ നൽകിയെങ്കിലും  പ്രത്യേകിച്ച് ഉപദേശം ഒന്നും കൊടുത്തില്ല.

പക്ഷെ ജോലി കിട്ടിയ വിവരം അറിയിക്കാൻ  ശിവപ്രസാദ്  എന്നെ വിളിച്ചപ്പോൾ എനിക്ക് ഉപദേശം കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, കേരള സർക്കാരിൻറെ അറിയപ്പെടുന്ന ഒരു കമ്പനിയിലാണ് ജോലി കിട്ടിയത്. പ്രസ്തുത കമ്പനിയിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് എന്ന് പേരുകാരായ മറ്റുള്ളവർക്ക് ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ കമ്പനിയുടെ പേര് ഞാൻ റിസർവ് ചെയ്യുകയാണ്.

ഞാൻ ശിവപ്രസാദിനെ ഉപദേശിച്ചു. ഒത്തിരി നാളുകൾക്ക് ശേഷം  കൊടുക്കുന്ന ഒരു ഉപദേശം

" ശിവപ്രസാദിൻ്റെ ഓഫീസ് ജനസമ്പർക്കം കൂടുതലുള്ള ഒരു ഓഫീസ് ആണെന്ന് അറിയാമല്ലോ? യുവാക്കളും യുവതികളും പ്രായമുള്ളവരും ഒക്കെ ഓരോരോ ആവശ്യത്തിനായി വരും. അവരോടെല്ലാം സ്നേഹത്തോടെ, സൗമ്യമായി പെരുമാറണം. ആദ്യമൊക്കെ നമ്മൾ സ്നേഹത്തോടെ പെരുമാറിയാലും ജോലിയിലെ ക്ലേശം മൂലം മുരടിപ്പു ബാധിക്കാം ചിലപ്പോൾ സ്നേഹത്തോടെ പെരുമാറാൻ  മറന്നുപോയേക്കാം. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ല  വരുന്ന ആളുകളുടെ മുഖത്ത് നോക്കി സ്നേഹത്തോടെ സംസാരിക്കണം. അവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണെങ്കിൽ ഉടനെ തന്നെ ചെയ്തു കൊടുക്കണം  മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കരുത്. കൂടുതൽ സമയം ആളുകളെ നിർത്തി വിഷമിപ്പിക്കുകയും ചെയ്യരുത്, പ്രത്യേകിച്ച് യുവതികളെയും പെൺകുട്ടികളെയും "

"അതെ സർ അങ്ങനെ തന്നെയായിരിക്കും" ശിവപ്രസാദ്

ശിവപ്രസാദ് കറ തീർന്ന ഒരു ഫുട്ബോൾ പ്രേമിയാണ്. അദ്ദേഹത്തിൻറെ ആൽബത്തിൽ എല്ലാം ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോയാണ്. പക്ഷേ വനിത ഫുട്ബോൾ താരങ്ങളുടെ ഫോട്ടോ ഒരെണ്ണം പോലും ഇല്ല

 ശിവപ്രസാദ് അല്ലാതെ മറ്റൊരാളാണ് വിളിച്ചിരുന്നതെങ്കിൽ ഇത്തരം ഒരു ഉപദേശം ഞാൻ  നൽകില്ലായിരുന്നു. അതിനു കാരണമുണ്ട്, പുരാണങ്ങളിലെ ശ്രീഹനുമാനുമായി ബന്ധപ്പെട്ടതാണത്

രാമായണത്തിൽ  ദൃഢഭക്തിയുടെ ഉത്തമോദാഹരണമായാണല്ലോ ശ്രീഹനുമാൻ അറിയപ്പെടുന്നത്.  ആഞ്ജനേയ സ്വാമി എന്നും വിളിക്കും. കോടിക്കണക്കിന് ഭക്തരാൽ ആരാധിക്കപ്പെടുന്ന ആഞ്ജനേയ സ്വാമി തന്റെ ബുദ്ധിശക്തികൊണ്ടും, ശ്രീരാമഭക്തി കൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനാണ് . രാമനാമം ജപിക്കുന്നിടത്തു ഹനുമൽ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമൽ ഭക്തരെ ബാധിക്കില്ലെന്നുമാണ് വിശ്വാസം.

ഒരാൾ ആഞ്ജനേയ സ്വാമിയെ സാധന ചെയ്യുകയാണെങ്കിൽ ബ്രഹ്മചര്യം പിന്തുടരുന്നത് പ്രധാനമാണ്. സ്ത്രീകളോടു അധികം ഇടപെടാതെ  പൊതുവെ അകറ്റി നിർത്തുകയും വേണം. കൂടാതെ മദ്യം, മത്സ്യ - മാംസാദി, പുകയില എന്നിവ ഉപയോഗിക്കാനും പാടില്ല . ആഞ്ജനേയ സ്വാമിക്ക്  ഇത്തരം കാര്യങ്ങൾ ഇഷ്ടമല്ല എന്നതാണ് വിശ്വാസം.

അപ്പോൾ എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ഉപദേശിച്ചത്?

ശിവപ്രസാദ് കറതീർന്ന ആഞ്ജനേയ  ഭക്തനാണ്.
-കെ എ സോള്ളൻ
                      *  *  *

Thursday, 4 July 2024

വട അഡിക്ഷൻ - കഥ

കഥ
വട അഡിക്ഷൻ - കെ എ സോളമൻ
പതിവായി  ഒരു വെജ് കട്ട്ലെറ്റും കോഫിയും ആയിരുന്നു സായാഹ്നത്തിൽ അയാളുടെ ചിട്ട.

അപ്പോഴാണ് സുഹൃത്ത് ഉപദേശിച്ചത്,  ഒരേ കാര്യത്തിൽ നമ്മൾ പതിവായി ഇടപെട്ടുകൊണ്ടിരുന്നാൽ അത് അഡിക്ഷനായി മാറും.  മാറ്റിയെടുക്കാൻ പ്രയാസം.
ഉദാഹരണത്തിന്. ......

തുടർന്നാണ് അയാൾ കട്ട്ലറ്റും കോഫിയും ഉപേക്ഷിച്ച് ചായ -വട കോമ്പിനേഷൻ സ്വീകരിച്ചത് . ഇപ്പോൾ അഡിക്ഷൻ വടയിലാണ്!
                                 * * *

Monday, 17 June 2024

വേലിയകം വീട് - കഥ - കെ എ സോളമൻ

വേലിയകംവീട് -കഥ 
വേലിയകംവീട് -കഥ 
(മറക്കാതെ ബാല്യം -എഴാം ഭാഗം)

വേലിയകൻ്റെ വീടാണ് വേലിയകം. വേലിക്കകം എന്ന് തെറ്റിദ്ധരിക്കരുത്. രണ്ടേക്കർ വരുന്ന ഒരു പുരയിടം. ഒത്തിരി വൃക്ഷങ്ങൾ, ചെടികൾ, മൂന്നു കുളങ്ങളും.

ഒന്നാമത്തെ കുളം കുടിവെള്ള സംഭരണിയാണ്, ആ കുളത്തിൽ നിന്നാണ് ശുദ്ധജലം ശേഖരിച്ച് നാട്ടുകാർ മുഴുവൻ ഉപയോഗിക്കുന്നത്. മറ്റേ കുളം പുരയിട ത്തിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അനാഥമായി കിടക്കുന്നു. അങ്ങോട്ട് ചെല്ലാൻ പലർക്കും പേടിയാണ്, അവിടെയാണ് ഭൂതപ്രേത പിശാചുക്കൾ കുളിക്കുന്നത്. മൂന്നാമത്തെ കുളം പടിഞ്ഞാറ് ഭാഗത്താണ്,  അതാണ് മുങ്ങി കുളിക്കാൻ വേണ്ടി വേലിയ കത്തെ കാരണവർ ഉപയോഗിച്ചിരുന്നത്

വേലിയകം പുരയിടം വേലി കെട്ടി നന്നായി സൂക്ഷിച്ചിരുന്നു. കിഴക്ക് ഭാഗത്ത് പുരയിടത്തിലേക്കുള്ള പ്രധാന കവാടം, പടിപ്പുരവും ഗോപുരവുമൊക്കെയുണ്ട്. ആ ഭാഗത്തുള്ള വേലി തെങ്ങോലയുടെ തുഞ്ചാണികൊണ്ട് മനോഹരമായി പിന്നി തയ്യാറാക്കി അടക്കാമര വാരി വരിഞ്ഞതാണ്, കാണാൻ മനോഹരം. മറ്റു ഭാഗങ്ങളിൽ മെടഞ്ഞ ഓല കൊണ്ടാണ് വേലിതയ്യാറാക്കുന്നത്. വേലികെട്ട് രണ്ടു മൂന്നാഴ്ച  നീണ്ടു നിൽക്കുന്ന ഉൽസവമാണ്. വേലി കെട്ടുകാരുടെ കൂടെ കൂടിയാൽ ഈ ദിവസങ്ങളിൽ സുഭിക്ഷമായി കഞ്ഞി കുടിച്ചു നടക്കാം.

വേലിയകം വീട് അക്കാലത്തെ നാട്ടിലെ ഓടിട്ട വലിയ കെട്ടിടമായിരുന്നു. രണ്ടു - മൂന്നു നില പണിയാൻ സൗകര്യം ഇല്ലാതിരുന്നത് കൊണ്ടാവണം ഏറെ നീളത്തിൽ ആയിരുന്നു കെട്ടിടം. വടക്കേയറ്റം അരപ്രേസ് രണ്ടു ഭാഗാത്തായുള്ള വർക്ക് ഏരിയ. വർക്ക് ഏരിയയുടെ മൂലക്ക് കൊതുമ്പും ചിരട്ടയും കൂട്ടിയിട്ടിരിക്കും. അതിൻറെ പുറത്ത്  കയറി ഇരിക്കാൻ പാടില്ല ഇരിക്കണമെങ്കിൽ അരപ്രേസിൽ ഇരുന്നു കൊള്ളണം.

തൊട്ടു തെക്കേമുറി വിശാലമായ അടുക്കള.ജോലി ചെയ്യുന്നവർക്ക് ഓടി നടക്കാൻ മാത്രം വിശാലമായിരുന്നു അത്. അടുക്കളയുടെ തൊട്ടു പടിഞ്ഞാറ് സ്റ്റോർ മുറി. അവിടെയാണ് ചാക്ക് കണക്കിന് അരിയും പല വ്യഞ്ജനങ്ങളും വാങ്ങി സൂക്ഷിക്കുന്നത്. വലിയ പാത്രങ്ങൾ സൂക്ഷിച്ചിരുന്നത് അതിനകത്തു തന്നെ. അതിൻറെ പടിഞ്ഞാറുവശം ഒരു ചെറിയ ബെഡ് റൂം. ആ വീട്ടിലെ മൂത്തമ്മമാരെന്നു  ഞങ്ങൾ വിളിക്കുന്ന രണ്ടുപേരിൽ പ്രായം കൂടിയ ആൾ ആ മുറിയിലാണ് ഉറങ്ങിയിരുന്നത്. അവർക്ക് ആ വീട്ടിൽ വലിയ സ്വാധീനം ഇല്ലായിരുന്നു എന്നാണ് എൻറെ ഓർമ്മ

ഇളയ മൂത്തമ്മയാണ് കല്യാണി മൂത്തമ്മ .അവരും അവരുടെ മകൾ ലക്ഷ്മിക്കുട്ടിയും കൂടിയാണ് വീട് ഭരിച്ചിരുന്നത്.

അടുക്കളയിൽ നിന്ന് തെക്കോട്ടിറങ്ങിയാൽ വിശാലമായ  ഹാൾ, മൂന്ന് മുറികളുടെ നീളമുണ്ട് അതിന്. സിമിൻ്റ് തറയിട്ട ഹാളിൽ അധികം ഫർണിച്ചർ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീടിൻറെ ചാണക തറയുമായി നോക്കുമ്പോൾ ഈ സിമൻറ് തിണ്ണയിൽ ഇരിക്കാൻ നല്ല സുഖം തോന്നിയിരുന്നു.
ഹാളിന്റെ തെക്ക് ഭാഗത്ത് മറ്റ് രണ്ടു ബഡ് റൂമുകൾ. അവിടെ കിഴക്ക് ഭാഗത്ത് രണ്ടു മുറി നീളത്തിൽ മറ്റൊരു മുറി. അവിടെ ഭിത്തിയിലാണ് ദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സന്ധ്യസമയത്ത് നിലവിളക്ക് കത്തിച്ചു വെക്കുന്നതും ആ മുറിയിലായിരുന്നു

അവിടം വിട്ടു തെക്കോട്ട് ചെന്നാൽ വിശാലമായ മറ്റൊരു ഹാൾ . അവിടെ നീളത്തിൽ നിരത്തിയിരിക്കുന്ന പത്തിരുപതും കുഷനിട്ട കസേരകൾ കാണാം. കസേരകൾക്ക് എല്ലാറ്റിനും ഒരേ ഷേപ്പ് ആയിരുന്നില്ല, വ്യത്യസ്ത കാലങ്ങളിൽ പണിതത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. ഗസ്റ്റുകൾ വന്നാൽ അവിടെയാണ് പതിവായി ഇരിക്കുക. ആ മുറിയിൽ ഗസ്റ്റുകൾ ഇരിക്കുന്നതായി ഞാൻ ഒരിക്കലുംകണ്ടിട്ടില്ല. ഒരുപക്ഷേ ഗസ്റ്റുകൾ വരുന്ന സമയത്ത് എന്നെ അങ്ങോട്ട് പ്രവേശിക്കാൻ അനുവദിക്കാത്തതായിരിക്കും കാരണം '

വേലിയകനാണ് ആ വിടിൻ്റെ ഉടമ . കാല്യണി മൂത്തമ്മ അദ്ദേഹത്തിൻ്റെ പെങ്ങൾ. പെങ്ങളുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ പെങ്ങളെയും മകളെയും അവരുടെ ഭർത്താവിനെയും മക്കളെയും കൊണ്ടുവന്ന് അവിടെ താമസിപ്പിക്കുകയായിരുന്നു വേലിയകൻ.

വേലിയകം വീട് എൻറെ ബാല്യകാല അത്ഭുതങ്ങളുടെയും ജിജ്ഞാസയുടെയും പേടിയുടെയും ഒക്കെ കേന്ദ്രമായിരുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒരു പുസ്തകം വായിച്ചാൽ, കഥവായിച്ചാൽ കഥയുടെ പശ്ചാത്തലം എൻറെ ഭാവനയിൽ ഈ വീട് ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. സ്വപ്നങ്ങളിൽ ഞാൻ ഇപ്പോഴും ആ വീട്ടിൽ കറങ്ങാറുണ്ട്

ഞാൻ വായിച്ച കഥയിലെ കഥാപാത്രങ്ങളെല്ലാം താമസിക്കുന്നത് ഈ വീട്ടിലുള്ളവർ എന്ന് എനിക്ക് തോന്നുമായിരുന്നു. എൻറെ ചിന്തകളിലെ ഒരു വരിക്കാശ്ശേരി മന ' കഥകളിലെ എല്ലാ സംഭവവികാസങ്ങളും നടക്കുന്നത് ആ വീട് കേന്ദ്രീകരിച്ചാണ്.
ഒരു കഥയിലും എന്റെ സ്വന്തം വീട് പശ്ചാത്തലമായി വന്നിട്ടില്ല. അതിനുള്ള സൗകര്യം എൻറെ സ്വന്തം വീട്ടിൽ ഇല്ലാതിരുന്നതായിരിക്കാം കാരണം.

എനിക്ക് വേലിയകം വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നു.  വടക്കേ അറ്റത്തുള്ള വർക്ക് ഏരിയയിൽ നിന്ന് തെക്കേ അറ്റത്തുള്ള ഗസ്റ്റ് റൂം വരെ എനിക്ക് യഥേഷ്ടം നടക്കാം, ഒറ്റ വ്യവസ്ഥ മാത്രമേയുള്ളൂ, കാല് കഴുകിത്തുടച്ചിട്ടേ വീട്ടിൽ കയറാവു, ഗസ്റ്റ് റൂമിൽ പ്രവേശിക്കാനും പാടില്ല.

വർക്ക് ഏരിയയിലെ അര പ്രേസിൽ കേറി ചുമ്മാ തൂണിൽ ചാരിയിരിക്കും. കൂട്ടത്തിൽ അല്പം കഞ്ഞിയോ ചക്ക പുഴുക്കോ കിട്ടുമെന്ന പ്രതീക്ഷയും.  അത് ഒരിക്കലും തെറ്റാറില്ല. പക്ഷേ എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചിട്ടേ കല്യാണി മൂത്തമ്മ കഞ്ഞി തരാറുള്ളു. കഞ്ഞി എന്ന് പറയാനില്ല. ആദ്യം കഞ്ഞിവെള്ളം ആയിരിക്കും തരുക അതിലേക്ക് ഒരു ചെറിയ തവി ചോറ് ഇട്ടുതരും. കൂട്ടത്തിൽ അല്പം ചക്കപ്പുഴുക്കോ, മോരുകറിയോ ചമ്മന്തിയോ ഇട്ടു തരും.  'അതെന്തായാലും വലിയ ടേസ്റ്റ് ആയിരുന്നു ഈ കഞ്ഞിക്ക്. റേഷനരി കഞ്ഞി പച്ചമുളക് കടിച്ചു കൂട്ടി കഴിക്കുന്നവർക്ക് കുത്തരി കഞ്ഞിക്ക് ടേസ്റ്റ് കൂടുതൽ തോന്നുക സ്വാഭാവികം.

പക്ഷെ ഈ കഞ്ഞി കിട്ടുന്നതിനു മുമ്പ് ചില അഭ്യാസങ്ങളുണ്ട്. കുളത്തിൽ നിന്ന് വെള്ളം കോരി ചെമ്പ് കലത്തിൽ നിറയ്ക്കണം, കാരണവർക്കു മുങ്ങിക്കുളി ഇല്ലാത്തപ്പോൾ കുളിക്കാൻ ചൂടുവെള്ളം വേണം. ചെടികൾ വെള്ളം കോരി നനയ്ക്കണം, തേങ്ങ പൊതിച്ചു കൊടുക്കണം എന്നിങ്ങനെ. അതൊക്കെ ചെയ്യാൻ വേറെ ആളുകൾ ഉണ്ടെങ്കിലും കഞ്ഞിക്ക് മുമ്പ് പിള്ളേർ ഇതൊക്കെ ചെയ്തിരിക്കണം എന്ന് കല്യാണി മൂത്തമ്മയ്ക്ക് നിർബന്ധമുണ്ട്.

കല്യാണി മുത്തമ്മയും കൂട്ടരും ഈഴവജാതിക്കാരായിരുന്നുവെങ്കിലും എനിക്കുന്നു തോന്നിയസംശയം ഇവര് നമ്പൂതിരിമാർ ആണോ എന്നാണ് . കുടിക്കാൻ തന്ന കഞ്ഞിക്കിണ്ണത്തിലോട്ടു   ചമ്മന്തി ഇട്ടു തന്നിന്നത് അല്പം ദൂരെ മാറി നിന്നായിരുന്നു, എവിടെയോ കേട്ടിട്ടുള്ള തീണ്ടലിൻ്റെ ഓർമ്മ

വ്യത്യസ്ത വികാരങ്ങളാണ് ഈ വീട് എനിക്ക് സമ്മാനിച്ചിരുന്നത് എന്ന് ഞാൻ മുമ്പ് പറഞ്ഞല്ലോ ? വടക്കേ അറ്റത്ത് സിറ്റൗട്ടിൽ ഇരുന്നാൽ സന്തോഷം, നടുക്ക് വീടിൻ്റെ പ്രധാന ഹാളിൽ ഇരുന്നാൽ അത്ഭുതം, പുറത്തു തെക്കുഭാഗത്ത് വരാന്തയിൽ ഇരുന്നാൽ ഭയം

ഭയത്തിൻ്റെ കാരണം ഇതാണ് ' വീടിൻറെ തെക്ക് പടിഞ്ഞാറ് മൂലയിൽ മുറ്റത്തിനോട് ചേർന്ന് മൂന്നാല് ചെമ്മീപ്പുളി  മരങ്ങൾ ഉണ്ട്. ചെമ്മിപ്പുള്ളി മിക്കപ്പോഴും ഉണ്ടായിരിക്കും. കുട്ടികൾ പുളി  പറിച്ച് തിന്നുന്നത് കണ്ടാലും ആരും വഴക്ക് പറയില്ല. പക്ഷേ ചെമ്മിപുളി മരങ്ങളോടു ചേർന്ന്   തിരി കൊളുത്തി വെക്കാനുള്ള തകിട് ഒരു കുറ്റിയിൽ നാട്ടിയിരുന്നു. അവിടെ ദിവസവും വൈകിട്ട് നിലമടിച്ച് വൃത്തിയാക്കുകയും വിളക്ക് തെളിക്കുകയും ചെയ്തിരുന്നു.

ചെമ്മിപ്പുളി മരത്തിൽ  കുടിയിരിക്കുന്ന അറുകൊലയെ പ്രീതിപ്പെടുത്താൻ വേണ്ടിയായിരുന്നു ഇത്. അറുകൊല ഉള്ളതു കാരണം കുട്ടികൾ ഒറ്റയ്ക്കു അങ്ങോട്ട് പോകാറില്ല, ചെമ്മിപ്പുളി പറിക്കാറുമില്ല'

അറുകൊലമാത്രമല്ല യക്ഷിയും വേലിയകത്തുണ്ട് എന്നാണ് കൂട്ടുകാർ  പറഞ്ഞുതന്നിട്ടുള്ളത്. അറുകൊലയുമായി സ്നേഹത്തിൽ ആണെങ്കിലും ചെമ്മിപ്പുളി മരത്തിലേക്ക് യക്ഷി വരില്ല. യക്ഷി താമസിക്കുന്നത് തെക്കേ കുളത്തിന് അരികിലുള്ള പന മരത്തിലാണ്, അതുകൊണ്ടാണ് തെക്കേ കുളത്തിന് അടുത്തേക്ക് ഞങ്ങളാരും അന്ന് പോകാതിരുന്നത്.

വീടിൻറെ മുഖ്യകാരണവർ വേലിയകനെ കുറിച്ച് ഞാൻ കൂടുതലായി ഒന്നും ഇതുവരെ പറഞ്ഞില്ല, അതിന് കാരണവുമുണ്ട്. അദ്ദേഹത്തെക്കുറിച്ച് എനിക്ക് കൂടുതലായി ഒന്നുമറിയുകയുമില്ല. ഞാൻ വേലിയകത്ത് വീട്ടിലെത്തി വർക്ക് ഏരിയയിൽ ഇരുന്ന നാളുകളിൽ ഒരിക്കൽ പോലും അദ്ദേഹം ആ ഭാഗത്തേക്ക് വരികയോ അടുക്കളയിലേക്ക് നോക്കുകയോ ചെയ്തിട്ടില്ല. വീടിനോട് ചേർന്നുള്ള തെക്കനിയിലാണ് അദ്ദേഹത്തിൻ്റെ താമസം.

സാമ്പത്തികമുള്ളവർക്ക് പണ്ടുകാലത്തുള്ള ഒരു സൗകര്യമാണ് വലിയ വീടിൻ്റെ തെക്കേയറ്റത്ത് മറ്റൊരു കെട്ടിടം, തെക്കിനി എന്ന് പറയും. ഭക്ഷണം ഉൾപ്പെടെ എല്ലാ വസ്തുവകകളും തെക്കിനിയിൽ എത്തും. ഒരുതരത്തിൽ പറഞ്ഞാൽ ഏതാണ്ട് അമേരിക്കൻ പ്രസിഡന്റിന്റെ രീതിയിലുള്ള ജീവിതം, എല്ലാ സൗകര്യങ്ങളും പ്രസിഡന്റിന്റെ അടുത്തേക്ക് വരും , പ്രസിഡൻറ് എങ്ങോട്ടും പോകണ്ട. അതുപോലെ കാരണവർ തെക്കിനിയിൽഇരിക്കും. ഏത് കാര്യത്തിനും ആൾക്കാർ അങ്ങോട്ടാണ് ചെല്ലുക. പെങ്ങളായ കല്യാണി മൂത്തമ്മ പോലും വളരെ ഓച്ഛാനിച്ച് നിന്നാണ് ചേട്ടനായ വേലിയകനോട് സംസാരിരുന്നത്. ഞങ്ങൾ കുട്ടികളെ അദ്ദേഹം മൈൻഡ് ചെയ്യാറെ ഇല്ലായിരുന്നു

വേലിയകം പുരയിടത്തോടു ചേർന്നാണ് ഞങ്ങളുടെ വീട്.  കുടിൽ എന്നു കരുതിയാൽ മതി. ചെറിയ കുടിലുകൾ വേറെ ഉണ്ടായിരുന്നതുകൊണ്ട് എൻറെ അമ്മ പറഞ്ഞിരുന്നത്  അറുകാൽപ്പുര എന്നാണ്, പുരയ്ക്ക് ആറു തൂണ് ഉള്ളത് കൊണ്ട് ഉണ്ടായ പേരാണ്

ഞങ്ങളുടെ വീടിൻറെ പടിഞ്ഞാറ് ഭാഗത്തുകൂടി അദ്ദേഹം മുതുകുന്നം പുരയിടത്തേക്ക് പോകുന്നത് കുഞ്ഞു നാളിൽ കണ്ടിരുന്നു. മുതകുന്നം ഒന്നര ഏക്കർ വരുന്ന വേലിയകൻ്റെ മറ്റൊരു പുരയിടമാണ് .

വെള്ളത്തോർത്തു മുണ്ടും അതിലൂടെ തെളിഞ്ഞു കാണുന്ന കോണകവാലും ആണ് അദ്ദേഹത്തിൻറെ വേഷം. കൈയ്യിൽ വില്ലു പോലുള്ള ഒരു ഉപകരണവും കുറേ കൂർപ്പിച്ച പച്ച ഈർക്കിലിയും കാണാം. കാക്കകളെ പിടിക്കുക എന്നതാണ് ലക്ഷ്യം. അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഞങ്ങളെ അദ്ദേഹം കാണാറില്ല.

കാക്കകളെ പിടിക്കാൻ പോകുന്ന ദിവസം അദ്ദേഹം രണ്ട് കാക്കകളേ എങ്കിലും പിടിക്കും.  മുതുകുന്നംപുരയിടത്തിൽ ചെന്നാണ് അദ്ദേഹം കാക്കകളെ പിടിക്കുന്നത്. പിടിച്ച കാക്കകളെ മരക്കമ്പിൽ കെട്ടി തൂക്കിയിടും, മറ്റു കാക്കകൾ വന്ന് അവിടെ ഉണങ്ങാൻ നിരത്തിയിരിക്കുന്ന കൊപ്ര കൊത്തിക്കൊണ്ട് പോകാതിരിക്കാൻ വേണ്ടിയാണ്  ഇങ്ങനെ പ്രദർശിപ്പിക്കുന്നത്.

ഈർക്കിലി കൊണ്ട്  കാക്കകളെ പിടിക്കുന്ന വിദ്യ മറ്റാർക്കും അദ്ദേഹം പറഞ്ഞു കൊടുക്കാത്തത് കൊണ്ടാണോ എന്നറിയില്ല മറ്റാരും അവിടെ കാക്കകളെ ഈ രീതിയിൽപിടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ഒരു ദിവസം ഞാൻ കേൾക്കുന്നത് കാരണവർ പടിഞ്ഞാറെക്കുളത്തിൽ മുങ്ങി മരണപ്പെട്ടതായാണ്. കുളത്തിൽ നിന്ന് കയറ്റി ഒരു വാഴയിലയിൽ കിടത്തിയിരിക്കുന്ന രൂപമാണ് ഞാൻ അവസാനമായി കണ്ടത്. ചെമ്മിപ്പുളിയിൽ  വസിച്ചിരുന്ന അറു കൊല കുളത്തിൽ തല്ലിയിട്ടു കൊന്നു എന്ന് ആരോ പറയുന്നത് കേട്ടു. അത് ഞാൻ വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം കൊന്നൊടുക്കിയ കാക്കകളുടെ ആത്മാക്കൾക്കു് അറുകൊലയുമായി ചങ്ങാത്തം ഉണ്ടായിരുന്നത്രേ

പിന്നീട് ആരോ പറയുന്നത് കേട്ടു അദ്ദേഹത്തിന് രാത്രിയിൽ കൂട്ട് കിടന്നിരുന്ന ഒരു ബന്ധു പണാപഹരണം  നടത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ കുളത്തിൽ തള്ളിയിട്ട് കൊന്നതാണെന്ന്.  പണം എത്ര ഉണ്ടായിരുന്നു എന്ന് പെങ്ങൾ കല്യാണി മൂത്തമ്മയ്ക്കു പോലും അറിയില്ലായിരുന്നു

അതെന്തായാലും പിന്നീട് അങ്ങോട്ടുള്ള ജീവിതയാത്രയിൽ വേലിയകത്തെ രണ്ടു കുളങ്ങളുടെ സമീപത്തേക്കു ഞാൻ പോകാതായി. ചെമ്മിപ്പുള്ളി മരങ്ങളുടെ സന്തതി പരമ്പരക്കൊപ്പം അറുകൊല അവിടെ താമസം ഉണ്ടോ എന്ന് ഞാൻ ഇപ്പോൾ തിരക്കാറുമില്ല.
(തുടരും....)
- കെ എ സോളമൻ

Monday, 13 May 2024

Deeper issue

#Deeper issue 
The dwindling interest in degree courses among admission seekers in Kerala colleges has become a cause for concern, not just for educators and management but for the future of higher education in the state. The loss of allure in pursuing degree programs reflects a deeper issue within the education system, where traditional pathways are no longer seen as lucrative or relevant in today's rapidly evolving job market. This trend signals a potential crisis for colleges, as they struggle to attract students and maintain their academic standards.

Furthermore, the desperation of teachers and management is palpable as they grapple with the repercussions of low admission rates. In a bid to salvage enrollment numbers, many colleges have resorted to unsightly and substandard advertisements, further tarnishing their reputation and credibility. If this trend persists, colleges in Kerala face a grim fate, where they may struggle to sustain themselves financially and academically This would  ultimately jeopardize the future of higher education in the state. Urgent intervention and innovative strategies are imperative to reverse this downward spiral and reignite interest in pursuing degree courses in Kerala colleges.
-K A Solaman

Sunday, 21 April 2024

മിസ്റ്റർ പുളിത്തറ -മറക്കാതെ ബാല്യം ആറാം ഭാഗം

#മിസ്റ്റർ_പുളിത്തറ
(മറക്കാതെ ബാല്യം -ആറാം ഭാഗം)
പുളിത്തറ ഈശുകുട്ടിചേട്ടൻ ( വല്യപ്പൻ) എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന കാര്യം പറഞ്ഞുകൊണ്ടാണ് ഞാൻ കഴിഞ്ഞ ഭാഗം അവസാനിപ്പിച്ചത്.

ജീവിതത്തിൽ ഒരിക്കൽ പോലും എന്തെങ്കിലും കാരണത്താൽ എനിക്ക് വെറുപ്പ് തോന്നാത്ത ഒരുമനുഷ്യൻ. അദ്ദേഹത്തിൻറെ സമാന പ്രായക്കാരനായ തറേക്കാരനോടും ചെറേക്കാരനോടും എനിക്ക് ആ തോന്നൽ ഇല്ല. ഒരുപക്ഷെ അത് അവർ കുറക്കുടി അച്ചടക്കത്തിന്റെ ആൾക്കാർ ആയതുകൊണ്ടാവണം. അവർക്കും എന്റെ പ്രായമുള്ള, എന്നെക്കാൾ പ്രായമുള്ള മക്കൾ ഉണ്ടായിരുന്നു.  

തൂമ്പപ്പണിയായിരുന്നു പ്രധാന തൊഴിൽ, പക്ഷേ എല്ലാജന്മികൾക്കും സ്വീകാര്യനായ ഒരു പണിക്കാരനായിരുന്നില്ല ഈശുകുട്ടി.  ഒരു ശരാശരി ജോലിക്കാരൻ. മറ്റു പ്രധാന പണിക്കാർ അദ്ദേഹത്തെ എപ്പോഴും കൂട്ടില്ലായിരുന്നു. പക്ഷേ ആളുകൾ അധികം വേണ്ട കുളം വെട്ടൽ, പാടത്ത് തുണ്ടം കോറൽ പോലുള്ള ജോലിക്ക് അദ്ദേഹത്തെ കൂട്ടുമായിരുന്നു. അദ്ദേഹത്തിൻറെ തൂമ്പ പോലും  മറ്റുള്ളവരുടെതിനേക്കാൾ ചെറുതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ മറ്റ് പലരും കൂട്ടാതിരുന്നത് എങ്കിലും അദ്ദേഹത്തിന് ആരോടും പരിഭവം ഇല്ലായിരുന്നു. 

തൂമ്പാപ്പണി ഇല്ലാത്ത സമയങ്ങളിൽ വേലികെട്ട്,  പുരമേയൽ, വിത, കളപറിക്കൽ കൊയ്ത്ത്, മെതി  കൊണ്ടൽകൃഷി, വേലികെട്ട്, മീൻ പിടുത്തം തുടങ്ങിയ ജോലികൾ ചെയ്തു അദ്ദേഹം സന്തോഷത്തോടെ കുടുംബം പോറ്റിയിരുന്നു. ദാരിദ്ര്യം ആയിരുന്നു പ്രധാന സമ്പാദ്യം. ഭാര്യയും മക്കളും ഒക്കെ കൂടിയിരുന്ന് വൈകുന്നേരവും, രാത്രിയിലും കയർ പിരിക്കുന്നതിനാൽ ഒരു കണക്കിന് രണ്ടറ്റം കൂട്ടിമുട്ടിച്ച് മുന്നോട്ടു പോയിരുന്നു

പണ്ട് സാമ്പത്തികമായി മുന്നിലായിരുന്നു എന്നുള്ളത് അദ്ദേഹത്തിൻറെ പുരയും ചുറ്റുപാടും നോക്കിയാൽ മനസ്സിലാകും. ഞങ്ങളെപ്പോലെ കുടികിടപ്പുകാരും കൂടിൽ താമസക്കാരും ആയിരുന്നില്ല അവർ, സ്വന്തമായി ഭൂമിയും വീടും ഉണ്ടായിരുന്നു.

പുര ഓലമേഞ്ഞത് ആണെങ്കിലും പത്തായവും പലക കൊണ്ടുള്ള ഭിത്തിയും നാലഞ്ചു മുറികളും
പുരയ്ണ്ടായിരുന്നു. വീടിൻറെ അടിത്തറ ചെങ്കല്ല് നിർമ്മിതമാണെങ്കിലും കാറ്റൂതി ഊതി കല്ലിൻറെ പുറംഭാഗം എല്ലാം പൊടിഞ്ഞുപോയതിനാൽ അടിത്തറ അകത്തോട്ട് വളഞ്ഞ ആകൃതിയിലാണ് ഇരുന്നിരുന്നത്. ചില കുരുത്തം കെട്ട കുട്ടികൾ പുറത്ത് വീടിനോട് ചേർന്നിരുന്ന്  കളിക്കുമ്പോൾ പൊടിഞ്ഞുതീരാറായ അടിത്തറക്കല്ലിൽ വിരലോ , കമ്പോയിട്ട്,കുത്തി പിന്നെയും പൊടിക്കുന്നതിൽ രസം കണ്ടിരുന്നു. ഇത് കാണുമ്പോൾ എലിക്കുട്ടി ചേടത്തിപിള്ളേരെ ഓടിക്കുമെങ്കിലും ഈശുകുട്ടി ചേട്ടൻ അത് കണ്ടതായി നടക്കില്ല

പുറം കളി ഇല്ലാത്തപ്പോൾ വീടിൻറെ തെക്കേ മുറിയിലാണ് ഞങ്ങൾ കുട്ടികൾ സംഗമിക്കുക. ചേട്ടൻറെ മഹാമനസ്കത ഒന്നുകൊണ്ട് മാത്രം സംഭവിച്ച ഒരു സമ്മേളനം ആയിരുന്നു അത് . ആ പ്രദേശത്തുള്ള മറ്റൊരു വീട്ടിലും ഇങ്ങനെ ഒരു സംഗമം ആലോചിക്കാൻ കൂടി പറ്റില്ലായിരുന്നു. സ്വന്തം വീടിനുള്ളിൽ കയറിയിരുന്ന് ചന്തപ്പിള്ളേരുടെ കലപില ആരാണ് അനുവദിക്കുക?

ഭാര്യ ഏലിക്കുട്ടിയുടെ എതിർപ്പുണ്ടായിരുന്നിട്ടും കുട്ടികളെ വീട്ടിൽനിന്ന് ഇറക്കിവിടാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല അദ്ദേഹത്തിൻറെ മക്കളിൽ മൂത്ത മകൻ ആൻ്റി ഒഴിച്ച് ബാക്കി എല്ലാവരും ഞങ്ങളുടെ കളിക്കൂട്ടുകാരായിരുന്നു.അവരിൽ ജോസയും മോളിയും ഒക്കെയുണ്ട്. സ്കൂളിൽ പോകുന്ന കുട്ടി ആയതുകൊണ്ടാകണം ചേട്ടന് എന്നോട് വലിയ കാര്യമായിരുന്നു.

ഞാൻ അഞ്ചിൽ നിന്ന് ജയിച്ച് ആറിലെ ഉന്നത പഠനം തുടങ്ങിയ കാലം. അഞ്ചാം ക്ളാസിൻ്റെ അവസാനമാണ് ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരവും ഞാൻ പഠിച്ചത്. അഞ്ചാം ക്ളാസ് തുടക്കത്തിൽ എനിക്ക് A, B, C എന്നീ മൂന്നക്ഷരം മാത്രമേ അറിയുമായിരുന്നുള്ളു.  ബാക്കി അക്ഷരങ്ങൾ പഠിച്ചത് പിന്നീടാണ് അതും ക്ലാസിൽ കൂടെ പഠിച്ചിരുന്ന കടപ്പുറം കൂട്ടുകാരൻ റൈനോൾഡ് പഠിപ്പിച്ചതാണ്. അതെന്താ സാറന്മാര് പഠിപ്പിച്ചില്ലേ എന്ന് ഇതു വായിക്കുന്നവർക്ക് സംശയം തോന്നിയേക്കാം.എന്നെ സാറമ്മാർ പഠിപ്പിച്ചില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. മറ്റൊരു സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസായതിനുശേഷമാണ് തങ്കി സെൻറ് ജോർജ് യുപി സ്കൂളിൽ  അഞ്ചാം ക്ലാസ് പഠിക്കാൻ എത്തിയത്.  അവിടുത്തെ അഞ്ചാം ക്ലാസിലെ അധ്യാപകർ വിചാരിച്ചു ഇത് നേരത്തെ പഠിച്ചിരിക്കും എന്ന്. പക്ഷേ പഴയ സ്കൂളിൽ നാലാംക്ലാസ് വരെ ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നില്ല.

അതൊക്കെ ഒരു തലലേലെഴുത്ത്. എന്നെ ഇംഗ്ലീഷ് അക്ഷരങ്ങൾപഠിപ്പിച്ച റൈനോൾഡിന് ജീവിതത്തിൽ അത് പിന്നീട് ഉപയോഗിക്കേണ്ടി വന്നില്ല. എനിക്കാകട്ടെ കുറച്ചൊക്കെ ഉപയോഗിക്കേണ്ടിയും വന്നു.

ആറാം ക്ലാസിൽപഠിക്കുമ്പോഴാണ് ഞാൻ മനസ്സിലാക്കിയത് പുരുഷന്മാരുടെ പേരിൻറെ കൂടെ മിസ്റ്റർ ചേർക്കാം സ്ത്രീകളുടെ കൂടെ മിസ്സിസ് എന്നും ചേർക്കാമെന്ന്.  ഇത് മനസ്സിലാക്കിയ ഞാൻ പ്രാക്ടിക്കലായി അത് പ്രയോഗിച്ചത് ഈശുകുട്ടി ചേട്ടൻറെ കാര്യത്തിലാണ്. 
ഈശുകുട്ടി ചേട്ടനെ ഞാൻ മിസ്റ്റർ പുളിത്തറ എന്ന് വിളിച്ചു.

കാണുമ്പോൾ സ്തുതി കൊടുക്കേണ്ട ആളിനെ, ബഹുമാനിക്കേണ്ട ഒരാളിനെ അങ്ങനെ വിളിക്കുന്നത് ശരിയല്ലെങ്കിലും അദ്ദേഹം അനുവദിച്ച സ്വാതന്ത്ര്യമാണ് എന്നെക്കൊണ്ട് അങ്ങനെ വിളിപ്പിച്ചത്. ആദ്യ വിളിയിൽ എനിക്ക് അല്പം ഉത്കണ്ഠ ഉണ്ടായിരുന്നു പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഏറെ സന്തോഷപ്പെടുത്തി. എൻറെ "മിസ്റ്റർ പുളിത്തറ " എന്ന വിളി  അദ്ദേഹം ഏറെ ആസ്വദിച്ചത് പോലെ എനിക്ക് തോന്നി. പിന്നീട് അങ്ങോട്ട് എല്ലാകാലത്തും ഞാൻ അദ്ദേഹത്തെ മിസ്റ്റർ പുളിത്തറ എന്ന് വിളിച്ചു അപ്പോഴെല്ലാം  അദ്ദേഹത്തിന്റെ മുഖത്തും ഒരു നേരിയ ചിരി വിടർന്നിരുന്നു. അദ്ദേഹത്തെ കളിയാക്കുന്ന തരത്തിൽ ഒരു ചിന്തയും എൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല

ജീവിതത്തിൽ മാനസികസംഘർഷം വരാത്ത മനുഷ്യർ ഇല്ലല്ലോ? ഇതൊന്നും ഓർക്കാനുള്ള തിരിച്ചറിവ് ഇല്ലായിരുന്ന കാലത്ത് എപ്പോഴും ഞാൻ അദ്ദേഹത്തെ ഇങ്ങനെ തന്നെയാണ് വിളിച്ചത്. ഒരിക്കൽ പോലും പരിഭവപ്പെട്ടില്ല, വഴക്കു പറഞ്ഞില്ല, ആ മുഖത്ത് നേരിയ പുഞ്ചിരി എപ്പോഴും ഞാൻ കണ്ടിരുന്നു. 

എനിക്ക് സ്കൂളിൽ ഒരു പേരും നാട്ടിൽ വിളിപ്പേരും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എന്താണ് എന്നെ വിളിച്ചിരുന്നത് എന്ന് എനിക്ക് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. കുഞ്ഞാമ്മയുടെ മകൻ എന്നു വിളിച്ചിരുന്നോ? ത്രേസ്യ എന്നുപേരുള്ള എന്റെ അമ്മയെ നാട്ടുകാരിൽ  പ്രായമുള്ളവർ വിളിച്ചിരുന്നത് കുഞ്ഞാമ്മയെന്നും പ്രായം കുറഞ്ഞവർ.  കുഞ്ഞാമ്മതാത്തി എന്നുമായിരുന്നു.

 എന്തു പേരാണ് എന്നെ വിളിച്ചിരുന്നത് എന്ന് ഒന്ന് ചോദിച്ചു മനസ്സിലാക്കാം മെന്നു വിചാരിച്ചാൽ അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല. ആ മനസ്സിൻറെ വലിപ്പം കണ്ട കുറേ നിമിഷങ്ങൾ എൻറെ ജീവിതത്തിലുണ്ട്..

കൊണ്ടൽകൃഷിയുടെ സമയത്ത് കിഴക്കേ പാടം മുഴുവനും പച്ചക്കറി കൃഷി നിറഞ്ഞിരിക്കും. വെള്ളരി, മത്തൻ, തണ്ണിമത്തൻ, ചീര, പാവൽ, പടവലം എന്നിവയുടെ കൃഷി. എല്ലാ കർഷകരും പാടം പകുത്തെടുത്താണ് കൃഷി. ഇങ്ങനെ  കൊണ്ടൽ കൃഷിക്കായി പാടം നൽകുന്നതിന് പാടം ഉടമയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു.

പുളിത്തറ വീടിൻറെ മുന്നിലുള്ള പാടത്തിന്റെ കുറെ ഭാഗത്ത്  ഈശുകുട്ടി ചേട്ടനായിരുന്നു കൃഷി ചെയ്തിരുന്നത്. ഞാൻ പറഞ്ഞല്ലോ.  ഒന്നിലും വലിയ പ്രഗൽഭ്യം കാണിക്കാത്ത അദ്ദേഹത്തിന്റെ കൃഷിയും ശരാശരി ആയിരുന്നു. നന്നായി കൃഷി ചെയ്തു കൂടുതൽ വിളവുണ്ടാക്കുന്നവർ മറ കെട്ടി തങ്ങളുടെ കൃഷി സംരക്ഷിച്ചപ്പോൾ  ചേട്ടൻ പാടത്ത് വേലി കെട്ടി മറച്ചിരുന്നില്ല.

അന്നത്തെ സ്കൂൾ പാഠ്യ പദ്ധതി പ്രകാരം അഞ്ചാം ക്ലാസ് തൊട്ട് കുട്ടികൾക്ക്  സ്കൂളിൽഉച്ചഭക്ഷണം ഇല്ല. വീട്ടിൽ പോയിട്ട് കാര്യമില്ലാത്തതുകൊണ്ട് പച്ചവെള്ളം കുടിച്ച് വരാന്തയിലെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു പരിപാടി. ക്ലാസ്സ് മുറിയിൽ ഇരുന്നാൽ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക്  അത് പ്രയാസമാകുമല്ലോ എന്ന വിചാരം കൊണ്ടാണ് വരാന്തയിൽ അങ്ങനെ ഇരുന്നത്. ഓരോ ദിവസവും ഓരോന്നായതുകൊണ്ട് ഞാൻ ഉച്ചയ്ക്ക് ചാരി ഇരിക്കാത്ത തൂണുകൾ സ്കൂൾ വരാന്തയിൽ അവശേഷിച്ചിരുന്നില്ല

നാലുമണിക്ക് സ്കൂളും വിട്ട് വീട്ടിലെത്തിയാൽ ഭയങ്കര വിശപ്പാണ്.  അപ്പോഴും ചില ദിവസങ്ങളിൽ കുടിക്കാൻ പച്ചവെള്ളം മാത്രം എന്ന അവസ്ഥയിൽ പുളിത്തറ വീട്ടിലേക്കു നടക്കും. ചേട്ടനോട് ഒരു വെള്ളരിക്ക തരുമോ എന്ന് ചോദിക്കും.

" നീ എന്തിനാ അങ്ങനെ ചോദിക്കുന്നത് നിനക്ക് എടുത്തുകൂടെ എന്ന് പറയും "

ഇത് എത്ര തവണ ആവർത്തിച്ചിരിക്കുന്നു 
അദ്ദേഹം ഒരിക്കൽപറഞ്ഞു: " ഞാൻ ഇവിടെ ഇല്ലെങ്കിലും നീ ആരോടും ചോദിക്കാൻ നിൽക്കണ്ട  ആവശ്യമുള്ളത് എടുക്കാം, വിശപ്പുമാറാനല്ലേ? "

ഈ സമയങ്ങളിൽ ഒരിക്കലും അദ്ദേഹത്തോടുള്ള എൻ്റെ തമാശ പുറത്ത് വരുമായിരുന്നില്ല. അപ്പോഴൊന്നും ഞാൻ അദ്ദേഹത്തെ  "മിസ്റ്റർ പുളിത്തറ " എന്നുവിളിച്ചിരുന്നുമില്ല.

അദ്ദേഹമിതാ  എൻറെ കൺമുന്നിൽ തൻ്റെ പകുതി തുമ്പായുടെ കൈയ്യിൽ ചാരി ചിരിച്ചുകൊണ്ട് നിൽക്കുന്നു.

(ഇനിയും പടിഞ്ഞാറോട്ടു വഴിയുണ്ട് - തുടരണോ ?)
            *  *  *

Thursday, 18 April 2024

തുമ്പിപ്പട - പാട്ട്

#തുമ്പിപ്പട - പാട്ട്
കുഞ്ഞുങ്ങളെ, ചിത്രശലഭങ്ങളെ
തുമ്പിപ്പടയിലെ കൂട്ടുകാരെ
നിങ്ങടെ ലോകത്തെ സ്നേഹം കാണാൻ
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?

സ്നേഹം നിറഞ്ഞൊരീ നവ്യലോകം 
സൗമ്യം സമാധാനമാണിവിടം
കൂട്ടരെ നിങ്ങളെ കാണുമ്പോഴെൻ
ബാല്യവും കണ്ണിൽ തെളിമയോടെ.

ഓര്‍ത്താല്‍ അഭിമാനം ബാല്യകാലം
സ്കൂളിൽ നടന്നങ്ങു പോയ കാലം
മാവുകൾ കുശലം  പറഞ്ഞ കാലം
മാമ്പൂക്കൾ വാരി എറിഞ്ഞ കാലം

കുഞ്ഞുമോഹങ്ങൾ വര്‍ണ്ണക്കുടകളായി
തുമ്പികൾ പോലെ പറന്ന കാലം
ആ നല്ലകാലം തിരികെ നൽകാൻ
കഴിയുമോ നിങ്ങൾക്ക് കൂട്ടുകാരെ,
തുമ്പിപ്പടയിലെ കൂട്ടുകാരെ?

കുഞ്ഞുങ്ങളെ, ചിത്രശലഭങ്ങളെ
തുമ്പിപ്പടയിലെ കൂട്ടുകാരെ
നിങ്ങടെ ലോകത്തെ സ്നേഹം കാണാൻ
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?
എന്നെയും കൂട്ടുമോ കൂട്ടുകാരെ ?
-കെ എ സോളമൻ

Thursday, 11 April 2024

ഏലിക്കുട്ടിയും.ധർമ്മാശുപത്രിയും - കഥ

#ഏലിക്കുട്ടിയും ധർമ്മാശുപത്രിയും
(മറക്കാതെ ബാല്യം -അഞ്ചാം ഭാഗം).

ഹൃദയത്തിൽ നന്മകാത്തവൻ പുളിത്തറ ഈശു കുട്ടി. ഈശുകൂട്ടിയെക്കുറിച്ച് ഞാൻ  കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിരുന്നു.
ഇത് അതിൻറെ തുടർച്ചയാണ്

കുഞ്ഞയ്യൻറെ പുറകിലെ വരാൽ പാടവും 11 കെ വി ലൈനും കഴിഞ്ഞാൽ എത്തിച്ചേരുന്നത് പുളിത്തറ വീട്ടിലാണ്. ഗൃഹനാഥൻ ഈശുകുട്ടി, ഭാര്യ ഏലിക്കുട്ടി.  മക്കൾ നാലഞ്ച് പേർ, മോളി അക്കൂട്ടത്തിൽ ഒന്നാണ്. മോളിയെക്കുറിച്ച് ഞാൻ  പറഞ്ഞിരുന്നു.?

ഗൃഹനാഥനേക്കാൾ ഗൃഹനാഥ ക്കായിരുന്നു ആ വീട്ടിൽ പ്രാമുഖ്യം. മുൻമന്ത്രി തിലോത്തമൻ സാറിൻറെ റേഷൻ കാർഡിലെ കുടുംബനാഥനെ വെട്ടി പകരം കുടുംബനാഥയ്ക്കു് പ്രാമുഖ്യം കൊടുത്തത് നാട്ടിൽ ഇത്തരം ഒത്തിരി വീടുകൾ ഉള്ളതുകൊണ്ടാവണം.

ഏലിക്കുട്ടി ചേടത്തിയ്ക്കു സംഭവിച്ച ഒരു അമളിയെ കുറിച്ച് ആകട്ടെ ആദ്യം.   അവർക്ക് എന്നെക്കാൾ പ്രായം കൂടിയ മക്കൾ ഉള്ളത് കൊണ്ട് അവരെ വല്യമ്മ എന്നാണ് ഞാൻ വിളിക്കുക

എന്തെങ്കിലും അസുഖം വന്നാൽ ഞങ്ങൾ ആ നാട്ടുകാർക്ക് ആശ്രയം ചേർത്തലയിലെ സർക്കാർ ആശുപത്രിയാണ്, ധർമ്മാശുപത്രി എന്ന് വിളിക്കും. . ഏഴു കിലോമീറ്റർ യാത്ര ചെയ്താലേ ആശുപത്രിയിൽ എത്തു. ബസ് സൗകര്യം ഇല്ലായിരുന്ന അക്കാലത്ത് നടന്നാണ് ആശുപത്രിയിൽ പോവുക. ഏഴു കിലോമീറ്റർ ഒറ്റയടിക്ക് അങ്ങോട്ടു നടക്കാൻ പറ്റാത്തതുകൊണ്ട് ഇടയ്ക്ക് ഇരുന്നും കഥ പറഞ്ഞു 'വിശ്രമിച്ചതിനു ശേഷം അടുത്തുള്ള മുറുക്കാൻ കടയിൽ നിന്ന് ഒരു മോരും വെള്ളം കുടിച്ചതിനുശേഷമാണ് യാത്ര തുടരുക. 

കാലുകഴപ്പ്, തലവേദന, പനി ഇതൊക്കെ ആയിരിക്കും  സാധാരണരോഗങ്ങൾ. ഏഴു കിലോമീറ്റർ നടക്കാൻ കഴിവുള്ളവർക്ക് ഈ രോഗം പ്രശ്നമാകില്ല എന്ന് ഇന്നാണെങ്കിൽ പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷേ അന്നത്തെ സാഹചര്യം അങ്ങനെ അല്ലായിരുന്നു. എങ്ങനെയെങ്കിലും നടന്നെത്തി ആശുപത്രിയിലെ മഞ്ഞനിറത്തിലുള്ള കലക്കുവെള്ളം കുടിച്ചാൽ രോഗം മാറുമെന്നാണ്  അന്നത്തെ വിശ്വാസം. മരുന്നു വാങ്ങാൻ ചെല്ലുന്നവർ  സാമാന്യം വലിപ്പമുള്ള ഒരു ഒരു കുപ്പി കൂടെ കൊണ്ട് ചെല്ലണം എന്നത് അലിഖിത നിയമം. കുപ്പിയിലേക്കാണ് മഞ്ഞ വെള്ളം - മരുന്ന് പകർന്നു കൊടുക്കുന്നത്. കൃത്യമായ അളവൊന്നും മരുന്നിനില്ല, കമ്പോണ്ടർ തീരുമാനിക്കുന്ന ഒരു കൊട്ടത്താപ്പ് കണക്ക്

ഇങ്ങനെ നൽകുന്ന മഞ്ഞവെള്ളം ശരിക്കുള്ള മരുന്നല്ല, വയറു ഇളകാൻ വേണ്ടിയുള്ള ഒന്ന്  എന്നാണ് വിമർശകർ പറഞ്ഞിരുന്നത്. വയറിളകിപ്പോയാൽ തന്നെ ഒട്ടുമിക്ക രോഗങ്ങളും ഭേദമാകുമെന്നു ചുരുക്കം
പക്ഷേ ഈ മരുന്ന് കിട്ടാനായി ആശുപത്രിയിൽ പോയി പേരെഴുതിക്കണം, മണിക്കുറുകൾ ക്യു നിൽക്കണം

ഒരിക്കൽ ആശുപത്രിയിൽ പോകേണ്ട ഏതോ രോഗം ഏലിക്കുട്ടി ചേടത്തിയ്ക്കും ഉണ്ടായി- 
ചേടത്തി ആശുപത്രിയിൽ എത്തി. ഒരു ലേഡി ഡോക്ടറാണ് പരിശോധിക്കുന്നത്, കണ്ടാൽ പച്ച പരിഷ്കാരി ആണെന്ന് തോന്നും. ഡോക്ടർമാർ അന്നും ഇന്നും ഒരു പ്രത്യേക പ്രതലത്തിൽ സഞ്ചരിക്കുന്നവർ ആണല്ലോ?

 പക്ഷെ ഏറെ നേരം കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിനയ്ക്കു വിളിച്ചില്ല. തന്റെ മുന്നിലും പിന്നിലുംലും ഉള്ള രോഗികൾ മരുന്നും വാങ്ങി പിരിഞ്ഞുപോയിട്ടും തന്നെ വിളിക്കാത്തതിൽ ചേട്ടത്തി ആശ്ചര്യപ്പെട്ടു. വലിയ കുപ്പികളിൽ ഉള്ള മഞ്ഞ വെള്ളം കാനുകളിലേക്ക് തിരിച്ചൊഴിക്കാൻ കമ്പൗണ്ടർ
തയ്യാറെടുക്കുന്നതായി ചേട്ടത്തിക്കു തോന്നി -

കമ്പൗണ്ടറെ നോക്കി ചേട്ടത്തിവിളിച്ചു പറഞ്ഞു: " സാറേ എന്നെ വിളിച്ചില്ല, എനിക്കു മരുന്നു കിട്ടിയില്ല "

ഡോക്ടറുടെ മേശപ്പുറത്ത് മാറ്റിവച്ചിരിന്ന ചീട്ടുകൾ കമ്പൗണ്ടർ ഓരോന്നായി എടുത്തു പരിശോധിച്ചു. 
ദാ ഇരിക്കുന്നു ഏലിക്കുട്ടിയുടെ ചീട്ട് - കമ്പൗണ്ടർ ചീട്ടെടുത്ത് ഡോക്ടറെ ഏൽപ്പിച്ചു.
ചീട്ട് കിട്ടിയതും ഡോക്ടർ ഏലിക്കുട്ടിയെ നോക്കി പറഞ്ഞു:
" നിങ്ങളെ എത്ര തവണ വിളിച്ചു, നിങ്ങൾ എവിടെയായിരുന്നു. മരുന്നു വാങ്ങാൻ വന്നാൽ അതിൻറെതായ റെസ്പോൺസിബിലിറ്റി  വേണ്ടേ? ഇതേതാണ്ട്......" ഡോക്ടർ മുഴുമിപ്പിച്ചില്ല

ഭയന്നുപോയ ഏലിക്കുട്ടി ഒന്നും മിണ്ടാതെ കൈയും കുപ്പിനിന്നു
തുടർന്നു ഡോക്ടർ ഏലിക്കുട്ടിയെ പരിശോധിക്കുകയും ഒരു കുപ്പി നിറയെ മഞ്ഞവെള്ളം നൽകുകയും ചെയ്തു.

അതിനുള്ളിൽ ഒരു കാര്യം ഏലിക്കുട്ടി മനസ്സിലാക്കി. എല്ലാവർക്കും നൽകുന്നത് ഒരേ മരുന്നാണ്, ഏത് രോഗത്തിനും വലിയ വെള്ളക്കുപ്പി ചരിച്ച് രോഗി കൊണ്ടുവന്നിരിക്കുന്ന ചെറിയ കുപ്പി നിറയെഫണൽ വെച്ച്  പകർന്നാണ് കൊടുക്കുന്നത്.

മരുന്നും വാങ്ങി ഇറങ്ങാൻ നേരത്ത് ഈ കാഴ്ചകളെല്ലാം കണ്ടുകൊണ്ടിരുന്ന ആശുപത്രിയിലെ ഒരു കിടപ്പു രോഗിയുടെ ബന്ധു ഏലിക്കുട്ടിയോടു ചോദിച്ചു 
"എന്താ നിങ്ങടെ പേര്?"
" ഏലിക്കുട്ടി"
"ഓ അങ്ങനെയാണോ ? ഇലിക്കുറ്റി, ഇലി ക്കുറ്റി എന്ന് ഡോക്ടർ കുറെ തവണ വിളിക്കുന്നത് ഞാൻ കേട്ടതാണ്.  അത് നിങ്ങളെ ആയിരുന്നു എന്ന കാര്യം ഇപ്പോഴാണ് എനിക്കും മനസ്സിലായത്. വലിയ പഠിത്തംപഠിച്ച ഡോക്ടർക്ക് ദേഷ്യം വരാൻ മറ്റു വല്ലകാരണവും വേണോ?
എന്തായാലും തന്ന മരുന്ന് കഴിക്കാതിരിക്കേണ്ട "

കോമ്പൗണ്ടർ ചീട്ടിൽ പേര് എഴുതിയതിലാണോ അതോ ഡോക്ടർ വായിച്ചതിലാണോ പിശക് എന്നു വ്യക്തമല്ല. മരത്തടി (Marathadi) എന്ന് ഇംഗ്ലീഷിൽ എഴുതിയാൽ മാറത്തടി എന്ന് വായിക്കുന്നതാണല്ലോ നാട്ടുനടപ്പ്.

പിന്നീട് ഒരിക്കലും ഏലിക്കുട്ടി ചികിത്സയ്ക്കും മരുന്നിനുമായി ധർമ്മാശുപത്രിയിൽ പോയിട്ടില്ല. പനിവന്നാൽ പനിക്കൂർക്ക, ചുമ വന്നാൽ ചുക്കും കുരുമുളകും, ഇതായിരുന്നു പിന്നീടുള്ള ചിട്ട.
പുളിത്തറ ഈശുകുട്ടിചേട്ടൻ (വല്യപ്പൻ)  അവിടെ എന്നെയും നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു (തുടരും.... )
- കെ എ സോളമൻ

.

കൂപ്പറുടെ തോക്ക് - കഥ

കൂപ്പറുടെ തോക്ക് - കഥ
വെടിവെയ്പ് പരിശീലനത്തിന് അത്യാവശ്യം വേണ്ടത് ഒരു നല്ലതോക്കാണ്. ഇത് ആദ്യമായി പറഞ്ഞത് ഞാനല്ല, യു.എസ്. മറെൻസിലെ പ്രശസ്തനായ ഉദ്യോഗ്രസ്ഥൻ ജെഫ് കൂപ്പർ .  മുഴുവൻ പേര് ജോൺ ഡീൻ ജെഫ് കൂപ്പർ .

വെടിവെപ്പ് പരിശീലനത്തിന് തോക്ക്, പ്രത്യേകിച്ച് കൈതോക്ക് എങ്ങനെ വിദഗ്ധമായി ഉപയോഗിക്കാം എന്നതിന്റെ ആധികാരികപഠനം നടത്തിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ പട്ടാള പരിശീലന ക്യാമ്പുകളിൽ വിദ്യാർഥികൾക്കുള്ള പാഠ്യഭാഗമാണ്.

ഇതിപ്പോൾ ഇവിടെപറയാൻ എന്താണ് കാരണം എന്ന ചോദിച്ചാൽ എപ്പോഴും ഒരു വിദ്യ അറിഞ്ഞിരിക്കുന്നത് ആ രംഗത്ത് ശോഭിക്കാൻ നല്ലതാണ് എന്ന് സൂചിപ്പിക്കാനാണ്

പലർക്കും വിശ്വാസമായിട്ടില്ലെങ്കിലും ഞാനൊരു കോളേജ് അധ്യാപകനായിരുന്നു എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. എൻറെ കൈവശം ഉണ്ടായിരുന്ന തോക്കിന്റെ വിദഗ്ധമായ ഉപയോഗത്തിന്റെ കഥയാണ് ഇവിടെ വിവരിക്കുന്നത്.

എൻ്റെ തോക്ക് 
എന്താണെന്ന് വെച്ചാൽ ഞാൻ  പഠിച്ച ചില പാഠഭാഗങ്ങളിൽ എനിക്കുള്ള .
അവഗാഹം തന്നെ!

ഞങ്ങൾക്ക് ശമ്പളം ലഭിച്ചിരുന്നത് ഓരോ മാസത്തിന്റെയും 6, 7 പോലുള്ള തീയതികളിൽ ആയിരുന്നു. എല്ലാവരും അത്യാവശ്യക്കാർ ആയതുകൊണ്ട് ആറാം തീയതി തന്നെ ഭൂരിഭാഗം പേർക്കും ശമ്പളം കൊടുത്തു കഴിഞ്ഞിരിക്കും. അപ്പോഴും അവശേഷിക്കും കുറച്ചു പേർ. രാഹുകാലം നോക്കിശമ്പളം വാങ്ങുന്നവർ പോലും അക്കൂട്ടത്തിൽ ഉണ്ട് . അവർ എട്ടാം തീയതിയോ ഒമ്പതാം തീയതിയോ പത്താം തീയതിയോ ഒക്കെ ആയിരിക്കും ശമ്പളം വാങ്ങാൻ ഓഫീസിൽ ചെല്ലുക.

:ശമ്പള വിതരണത്തിന് ഇരിക്കുന്ന മധ്യവയസ്യായ മഹതി ഇതു മൂലം പലപ്പോലും ശുണ്ഠിപിടിച്ചിരിക്കുകയും ചെയ്യും. അവർക്ക് മറ്റൊരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥ ഓരോരുത്തരായി സൃഷ്ടിക്കുന്നു എന്നതാണ് അവരുടെ പരാതി. അവരുടെ പേര് പറയാൻ വിട്ടു - മാർഗരീത്ത

ഭേദപ്പെട്ട മുഖശ്രീഉണ്ടെങ്കിലും അത് സംരക്ഷിക്കാൻ മാർഗരീത്ത ശ്രദ്ധിക്കാറില്ല. സാരി വില കൂടിയതാണ് ധരിക്കുന്നതെങ്കിലും പലപ്പോഴും വലിച്ചുവാരിക്കെട്ടിയാണ് നടപ്പ് . മുടി നന്നായി ഒതുക്കി വയ്ക്കുന്ന പ്രകൃതമല്ല. ജീവിതം ഒരുപക്ഷേ സംഘർഷം പൂരിതം എന്ന് സ്വയം വിചാരിക്കുന്നത് കൊണ്ടാകാം ഈ അലസത . രണ്ടു മക്കൾ ഉണ്ട്, ആദ്യത്തേത് ആണും രണ്ടാമത്തെത്രത് പെണ്ണും. ആൺകുട്ടി പതിനൊന്നാംക്ലാസിൽ പഠിക്കുന്നു, പെൺകുട്ടി 9 ലും.


മക്കളുടെ കാര്യത്തിൽ ഭർത്താവിന് വേണ്ടത്രശ്രദ്ധ ഇല്ലാത്തതുകൊണ്ടാകണം ഇവർ ഭർത്താവിനെ അത്ര ശ്രദ്ധിക്കാറില്ല, ഭർത്താവ് മറിച്ചും. ഭാര്യയും ഭർത്താവും തമ്മിലുള്ള വർത്തമാനം പോലും തീരെ കുറവ്. മക്കളെ രണ്ടുപേരെയും പഠിപ്പിച്ച ഡോക്ടർമാർ ആക്കണം എന്നാണ് ഏതൊരു രക്ഷകർത്താവിനെയും പോലെ ഇവരുടെയും ആഗ്രഹം. മറ്റു പലരോടും ഇവർ ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്

ഓരോരുത്തരും ഓരോരോ സമയത്ത് ശമ്പളം വാങ്ങാൻ എത്തുമ്പോൾ മാർഗരിത്ത ഏർപ്പെട്ടിരിക്കുന്ന   മറ്റുജോലി ഉടൻ നിർത്തിവയ്ക്കേണ്ടി വരും. വേറിട്ടുള്ള ജോലികൾ ഒന്നും തന്നെ ശമ്പള വിതരണ ദിവസങ്ങളിൽ കൃത്യമായി ചെയ്യാൻ പറ്റാത്ത അവസ്ഥ. ശമ്പളം വാങ്ങുന്നതിൽ മറ്റുള്ളവരുടെ കൃത്യതയില്ലായ്മ മാർഗരീത്തയെ അലോസരപ്പെടുത്തിയിരുന്നു




ഇത് അറിയാവുന്ന ഞാൻ ഒട്ടുമിക്ക മാസങ്ങളിലും ആദ്യ ദിവസം തന്നെ ശമ്പളം വാങ്ങാൻ ശ്രമിക്കും. എന്നാൽ യാദൃച്ഛികമായി ഉണ്ടാകുന്ന കാരണത്താൽ ചില മാസങ്ങളിൽ അത് നടക്കാതെ വരും.

അങ്ങനെ ഒരിക്കൽ മാർഗരീത്തയുടെ മുന്നിൽ ചെന്നു പെട്ടത് രണ്ട് ദിവസം വൈകിയാണ്. പുതുതായി ജോലിക്ക് എത്തിയ ഒരു ജൂനിയർ സ്റ്റാഫുമായി അവർ എന്തോ ഡിസ്ക്ഷനിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അപ്പോൾ.

ശമ്പളം തന്ന കവറിൽ എഴുതിയതും  അക്വിറ്റൻസ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതുമായ  തുകകൾ തമ്മിൽ അഞ്ചു രൂപയുടെ വ്യത്യാസം കണ്ടത് ഞാൻ അവരുടെ ശ്രദ്ധയിൽപ്പെടുത്തി.

" സാറങ്ങോട്ട് പോയി  പറയൂ "  ഗൗരവത്തിൽ ആയിരുന്ന അവർ ഒട്ടും മയമില്ലാതെ ഓഫീസിൻ്റെ ഒരു മൂലയിലേക്കു കൈ ചൂണ്ടിക്കാണിച്ചു പറഞ്ഞു. 

ഫയലിൽ നിന്ന് തല ഒരിക്കലും മേല്ലോട്ടു പൊക്കാത്ത ആൻ്റണി എന്ന മനുഷ്യൻ  ആ മൂലയിൽ ഇരിപ്പുണ്ട്.

അദ്ദേഹമാണ് കവറിൻ്റെ പുറത്ത് തുക എഴുതുന്നതും അക്യൂറ്റൻസ് ഷീറ്റ് തയ്യാറാക്കുന്നതും. ശമ്പളം വിതരണം ചെയ്യുന്ന മാർഗരീത്തക്ക് വിതരണം ചെയ്യുക എന്ന ജോലി മാത്രമേ ഉള്ളൂ. .

എന്നെ അവഗണിച്ചു കൊണ്ട് അവർ അടുത്തിരിക്കുന്ന പുതിയ സ്റ്റാഫിനോടായി പറഞ്ഞു  "വായിക്കു കൊച്ചേ "
കൊച്ചു വായിച്ചു:
A man aims at a monkey sitting on a tree at a distance. At the instant he fires at it,.....

ബാക്കി ഞാനാണ് പറഞ്ഞത്
.....the monkey falls. Will the bullet hit the monkey?
(ദൂരെ മരക്കൊമ്പിൽ ഇരിക്കുന്ന ഒരു കുരങ്ങിനെ ഒരാൾ ഉന്നം പിടിക്കുന്നു. അയാൾ വെടിവെക്കുന്ന സമയത്ത് കുരങ്ങ് താഴെ വീഴുന്നു.  വെടിയുണ്ട കുരങ്ങന് ഏറ്റോ ഇല്ലയോ?)
(ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിച്ചിട്ടാണ് കുട്ടികൾ ഡോക്ടർമാരും എൻജിനീയർമാരും ഒക്കെ ആകുന്നത്)

അവർ രണ്ടു പേരുംതലയുയർത്തി എന്നെ നോക്കി
ഞാൻ ചോദിച്ചു : ഇത് മെഡിക്കൽ എൻട്രൻസ് പരീക്ഷയിലേക്കുള്ള ചോദ്യമാണല്ലോ, ആര് ആരെയാണ് പഠിപ്പിക്കുന്നത്?"

മാർഗരീത്തയുടെ മുഖത്തെ ഗൗരവം അല്പം കുറഞ്ഞു. 
"സാറിന് ഇതൊക്കെ കാണാതെ അറിയാമോ? എന്റെ മകനുവേണ്ടിയാണ് ഈ ചോദ്യങ്ങൾ ഈ കൊച്ചിനോടു ചോദിച്ചു മനസ്സിലാക്കുന്നത്.  ഇവൾ എം എസ് സി ഫിസിക്സ് കാരിയാണ്, പേര് ജ്യോതി  "

" അതിന് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമുണ്ടോ, മകനെ ഏതെങ്കിലും എൻട്രൻസ് കോച്ചിംഗ് സെൻററിൽ ചേർത്താൽ പോരെ ? " ഞാൻ

" ചേർത്തു സാർ,  അഡ്മിഷൻ കിട്ടാൻ പ്രയാസമായിരുന്നു.കൊളംബിയ എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ അഡ്മിഷൻ ടെസ്റ്റ് എൻ്റെ മകൻ പാസായിട്ടുണ്ട്, ഒമ്പതാം റാങ്ക്. വെക്കേഷനാണ് റഗുലർ ക്ളാസ് ആരംഭിക്കുന്നത്. ഇപ്പോൾ ഓൺ ലൈൻ ക്ളാസ് "

എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലെ അഡ്മിഷൻ ടെസ്റ്റ് റാങ്ക് മിക്കവാറും 10-ൽ താഴെ ആയിരിക്കും എന്നത് ഞാൻ അവരോട് പറഞ്ഞില്ല.

" എത്രയാണ്  ഫീസ് ? "

"എല്ലാം കൂടി ഒരു ലക്ഷം രൂപ വരും , അത് അടച്ചു കഴിഞ്ഞു, ടെസ്റ്റിൽ നന്നായി തിളങ്ങിയാൽ സ്കോളർഷിപ്പ് തരാമെന്നാണ്  കൊളംബിയ പറഞ്ഞിരിക്കുന്നത്. "

മാർഗരിത്ത കാണേണ്ട എന്ന് കരുതി ഞാൻ ചിരിച്ചില്ല.
" സാറിൻറെ ചെറിയ സഹായം ഒക്കെ ഉണ്ടാകണം, ചില കണക്കുകൾ സാർ മകന് ചെയ്തു കൊടുക്കണം"

ഓഫീസിൻറെ മൂലക്കിരുന്നു കീഴോട്ട് മാത്രം നോക്കിയിരുന്നു പണിയെടുക്കുന്ന ആൻ്റണിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അക്വിറ്റൻസ് പ്രകാരമുള്ള ശമ്പളം സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് മാർഗരീത്ത  എന്നെ ഏൽപ്പിച്ചു.

ജെഫ് കൂപ്പറെ ഞാൻ  ഓർത്തു. നമ്മുടെ കൈവശമുള്ള ആയുധം സന്ദർഭികമായി പ്രയോഗിക്കാൻ നാം  പഠിക്കണം .അതായത്, വെടിവെപ്പ് പരിശീലനത്തിന് ഒരു തോക്ക് അത്യാവശ്യമുണ്ടായിരിക്കണം

തുടർന്ന് പലപ്പോഴായി കുറെ ചോദ്യങ്ങളുടെ ഉത്തരം എന്നെക്കൊണ്ട് എഴുതിച്ച് മർഗരീത്ത മകന് കൊണ്ടുപോയി കൊടുത്തു. മകൻ ഡോക്ടറായോ ഇല്ലയോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. അതുതന്നെയാണ് ഈ കഥയുടെ സസ്പെൻസും * * *
         









Monday, 8 April 2024

മന്ദാര അനിയൻ - ആസ്വാദനം

#മന്ദാര അനിയൻ -ആസ്വാദനം
ജീവിതത്തിൻ്റെ രേഖാചിത്രത്തിൽ, പലപ്പോഴും ചെറിയ, അപ്രസക്തമെന്ന് തോന്നുന്ന നിമിഷങ്ങളാണ് ഏറ്റവും മനോഹരമായ കഥകൾ നെയ്യുന്നത്. ഒരു മനുഷ്യൻ ഈ കഥകൾ പങ്കുവെക്കുമ്പോൾ, ഓരോരുത്തർക്കും അവൻ്റെ കുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങൾ - മകൻ, ഭാര്യ, മകൾ, അമ്മ എന്നിവരും മറ്റുള്ളവരും ഉൾപ്പെടുന്നു - അത് പ്രേക്ഷകരിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഊഷ്മളതയുടെയും വാത്സല്യത്തിൻ്റെയും ഒരു രംഗം സൃഷ്ടിക്കുന്നു. 

കോപ്പിയടിയോ അനുകരണമോ ഇല്ലാത്ത ഈ കഥകൾക്ക് അവയുടെ ആധികാരികതയിൽ നിന്നും ആത്മാർത്ഥതയിൽ നിന്നും ഉത്ഭവിക്കുന്ന ഒരു അതുല്യമായ ചാരുതയുണ്ട്. അവ ദൈനംദിന അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു, എന്നിട്ടും അവയുടെ ഉള്ളിൽ വികാരങ്ങളുടെ ഒരു നിധി തന്നെയുണ്ട് - സ്നേഹം, പുഞ്ചിരി, സന്തോഷം, ചിലപ്പോൾ സങ്കടം പോലും. 

സമാഹാരം ആരംഭിക്കുന്നത് മന്ദാര അനിയൻ എന്ന ടൈറ്റിൽ കഥയിലൂടെയാണ്. അച്ഛനും മകനും മന്ദാരമരവും ഇഴപിരിയുന്ന കഥ.  മന്ദാരം മകൻ്റെ  ഒരു വയസ്സ് പ്രായം കുറഞ്ഞ അനിയൻ. ഊഷ്മളമാണ് അവർ മൂവരും തമ്മിലുള്ള ബന്ധം. ഇത്തരം കഥകൾ കുട്ടികളെ പ്രകൃതിയോടു ചേർത്തു നിർത്തും, അവർ മരങ്ങളെ സ്നേഹിച്ചു തുടങ്ങും.

ഗോവ വിനോദയാത്രയെ കുറിച്ചുള്ള ഒരു ചെറുവിവരണമാണ് ക്ഷമിക്കണം എന്ന രണ്ടാമത്തെ കഥ. ഗോവ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരിൽ ആരാണ് മദ്യപിക്കാതിരിക്കുന്നത്? മകൻ തന്നോടൊപ്പം വലിയ ആളായി എന്ന് കരുതുന്ന അച്ഛൻ ബിയർ കുടിക്കുന്നതിന് മകനെ ക്ഷണിക്കുന്നതും മകൻ അച്ഛനെ ഞെട്ടിക്കുന്നതും സരസമായി വിവരിച്ചിരിക്കുന്നു. മകൻ പിതാവിനെ ശരിക്കും മനസ്സിലാക്കിയതുപോലെ.

ഒരു പെണ്ണുകാണലിലെ തമാശയാണ് സത്യം എന്ന് മൂന്നാമത്തെ കഥയുടെ  വിഷയം. അമളി എവിടെയാണ് സംഭവിച്ചതെന്നു് കഥാകൃത്ത് കൃത്യമായി വ്യക്തമാക്കുന്നില്ല. പെണ്ണുകാണലിന് പ്രേരിപ്പിച്ച സുഹൃത്തുക്കളെ കുറ്റപ്പെടുത്താനും അദ്ദേഹം മുതിരുന്നില്ല. ഇങ്ങനെ പോകുന്നു സമാഹാരത്തിലെ ഇരുപത്തിയഞ്ചോളം ചെറു കഥകൾ

ഈ ലളിതമായ ഉപകഥകളുടെ ലെൻസിലൂടെ, കുടുംബ ബന്ധങ്ങളുടെ സാർവത്രിക സത്യങ്ങൾ, മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, പങ്കിട്ട നിമിഷങ്ങളുടെ  ശക്തി എന്നിവ നാം കാണുന്നു. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ കാര്യങ്ങളെ വിലമതിക്കാൻ നമ്മെ ഓർമ്മിപ്പിക്കുന്ന ഓരോ കഥയും സാധാരണരീതിയിൽ കാണപ്പെടുന്ന സൗന്ദര്യത്തിൻ്റെ സാക്ഷ്യമാണ്. ഈ കഥകൾ വികസിക്കുമ്പോൾ, മനുഷ്യാനുഭവത്തിൻ്റെ കേവലമായ സമ്പന്നതയാൽ നാം ആകർഷിക്കപ്പെടുന്നു, ലൗകികമായത് ശരിക്കും മാന്ത്രികമായി രൂപാന്തരപ്പെടുന്ന ഒരു ലോകത്തേക്ക് നമ്മേ കൊണ്ടുപോകുന്നു.

 ആത്യന്തികമായി, മഹത്തായ ആംഗ്യങ്ങളോ അതിരുകടന്ന കഥകളോ ശാശ്വതമായ മതിപ്പ് അവശേഷിപ്പിക്കുന്നില്ല. മറിച്ച് അസ്തിത്വ ലാളിത്വത്തിലും സ്നേഹത്തിൻ്റെ വിശാലതയിലും സൗന്ദര്യം കണ്ടെത്തുന്ന ഒരു മനുഷ്യൻ ആർദ്രമായി പങ്കിടുന്ന ദൈനംദിന ജീവിതത്തിൻ്റെ എളിയ ആഖ്യാനങ്ങൾ നമ്മെ സ്വാധ്രീനിക്കും. അത്തരം ആഖ്യാനങ്ങളുടെ ഒരു സമാഹാരമാണ് കെ പി രാധാകൃഷ്ണപണിക്കരുടെ മന്ദാര അനിയൻ എന്ന ചെറിയ പുസ്തകം
ആശംസകൾ!
കെ എ സോളമൻ
7-4-2024

Saturday, 6 April 2024

വേനൽക്കാലം -കവിത

#വേനൽക്കാലം 
നിറങ്ങളാൽ നിറയുമൊരു  വേനൽക്കാലം
മരച്ചില്ലകളിൽ നൃത്തം വയ്ക്കും ഇളങ്കാറ്റിലാടി
സ്വർണ്ണനിറമേറും സൂര്യകിരണങ്ങൾ പേറി
കാവിയുടുക്കും മരങ്ങൾ,. വയലുകൾ ചേതോഹരം

ജ്വലിക്കുന്ന നിറങ്ങൾ, പ്രകൃതിയുടെ സമ്മാനം
പറന്നുയരും പക്ഷികൾ, കലപില പാട്ടുകൾ 
ഓരോ താളചലനത്തിലും നിറയെ ആഹ്ളാദം 
വേനൽകാലത്തിൻ  അലസമാം നിമിഷങ്ങൾ

നീലാകാശത്തിന് കീഴെ,ചക്രവാള  സീമയിൽ 
സമയം താനെ ഉദിക്കുന്നതായി തോന്നുന്നിടത്ത്. 
നദികളിൽ തെറിച്ച്, കുളിരണിയും അരുവികൾ, 

നൂതന സ്വപ്നം കാണുന്ന കളിക്കൂട്ടങ്ങൾ 
പിക്നിക്കുകളിൽ നെയ്തെടുക്കും പട്ടുവസ്ത്രങ്ങളിൽ
ചിരിയുടെ സ്ഫുരണങ്ങളാൽ ഉൽസാഹം പകർന്ന്
ഹൃദയങ്ങൾ ചിറകടിച്ചുയരുന്ന നിമിഷങ്ങൾ

പകൽ , സൗമ്യമാം രാത്രിയെ വരവേറ്റു നിൽക്കുമ്പോൾ
ആകാശം വരയ്ക്കുന്നു, വർണ്ണ വിസ്മയങ്ങൾ
 വേനൽച്ചൂടിൻ്റെ ആർദ്രമാം ആലിംഗനം, ഹൃദയങ്ങളിൽ ഊഷ്മളത നിറയ്ക്കുന്നു. ഓരോ നിമിഷവും ജീവിതം ചലിക്കുന്നു
വേനൽക്കാലത്തിൻ്റെ കഥ, എന്നേക്കും മനോഹരം

കെ എ സോളമൻ

Saturday, 30 March 2024

മഴയെ കുറിച്ച് എന്ത് പറയാൻ?

മഴയെക്കുറിച്ച് എന്ത് പറയാൻ

മഴയെ ക്കുറിച്ച് എന്തുപറയാന്‍ 
കവിത - കെ. എ സോളമൻ

മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?  
ജ്വലിച്ചുനില്ക്കും സൂര്യനെ മറച്ചു
വെയിലിനെ ആട്ടിപ്പായിച്ചു 
കാര്മേ്ഘത്തേരിലേറിവരും 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

സൂര്യന്‍ ജ്വലിക്കും ആകാശപ്പരപ്പിൽ
കരിനിഴല്‍ചായം തേച്ച് 
ഭൂമിയുടെ സ്വസ്ഥതയിലേക്ക് 
ചരൽവാരിവിതറിക്കൊണ്ട് 
അസ്ത്രം പോല്‍ പാഞ്ഞടുക്കും
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?
 
ഭൂമിയുടെ സൌമ്യമാം പുതപ്പിനെ 
പറിച്ചെറിയും കോടക്കാറ്റിനാല്‍
വടുക്കളില്‍ സൂചികുത്തുന്ന, 
പുതുമണ്ണിന്‍ ഗന്ധം വമിക്കുന്ന 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍
  
കൊടുംതണുപ്പില്‍  ആകെ തളര്‍ന്നു 
നാളയെക്കുറിക്കാകുലപ്പെട്ട-
കുടിലില്‍ നിന്നുയര്ന്ന  രോദനം
പുതുരാഗമെന്നുവാഴ്ത്തിയ 
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

കൊടിയമഴയും തണുപ്പും  
നനഞ്ഞമണ്ണിൻറെ മടുപ്പിക്കുംഗന്ധവും 
പ്രണയാതുരഗാനമായി പാടിയ 
മഴക്കവികളെക്കുറിച്ച് എന്തു പറയാന്‍?
മഴയെ ക്കുറിച്ച് ഞാനെന്തു പറയാന്‍?

Tuesday, 19 March 2024

ഓർമ്മ പൂക്കൾ കവിത

#ഓർമ്മപ്പൂക്കൾ
സ്നേഹാർദ്ര തലങ്ങളിൽ, ശിരസ്സുയർത്തി നിൽക്കുന്നു, എൻ്റെ അമ്മ
കൃപയുടെ വിളക്കുമാടം, എല്ല അമ്മമാരെയും പോലെ
അമ്മയുടെ പുഞ്ചിരി, ഒരു സൂര്യരശ്മി, എൻ്റെ ആത്മാവിനെ കുളിർപ്പിക്കുന്നു, അമ്മയുടെ തലോടലിൽ, ഞാൻ എൻ്റെ  ലോകം തീർക്കുന്നു.

മൃദുലമായ കൈകളാൽ, ഇരുണ്ട രാത്രികളിലും 
തിളക്കമുള്ള ദിനങ്ങളിലും എന്നെ വഴി നയിക്കുന്നു. 
എൻ്റമ്മയുടെ ചിരി ഒരു സാന്ത്വന ഗാനം പോലെ പ്രതിധ്വനിക്കുന്നു, 
ആ സൗഹൃദ സാന്നിധിയിൽ, ഞാൻ എന്നും സ്വതന്ത്രനായിരുന്നു.
എൻ്റെമ്മയുടെ കണ്ണുകൾ, നക്ഷത്രങ്ങൾ പോലെ, 
സാമ്യമകലുമൊരു  സാന്ത്വന തിളക്കം, കാരുണ്യം

ഓരോ വാക്കിലും ജ്ഞാനം മന്ത്രിക്കുന്ന ശബ്ദം
സംഗീതം പോലെ, ഞാൻ എപ്പോഴും കേൾക്കാറുണ്ട്. 
കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലും ശക്തമായി ഒപ്പംനിലകൊണ്ടവൾ, 
എല്ലാ സ്നേഹവും കരുതലും എനിക്കായിരുന്നെന്ന തോന്നൽ

കനൽവഴികളിൽ വീഴാതെ കാത്ത ദിവ്യ സ്നേഹം
പിരിയാതെ പിൻപറ്റിയ കനിവിൻ്റെ ഉറവിടം എൻ്റെ അമ്മ
അമ്മയെ ഓർക്കുമ്പോൾ  അറിയുന്നു നാമെല്ലാം
അറിയാതെ പോയൊരാ സ്നേഹാർദ്ര നിമിഷങ്ങളെ
കെ എ സോളമൻ

പിൻ കുറിപ്പ്:
My mother was the most beautiful woman I ever saw. All I am I owe to my mother. I attribute my success in life to the moral, intellectual and physical education I received from her.
-George Washingfon

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു എൻ്റെ അമ്മ. ഞാൻ കടപ്പെട്ടിരിക്കുന്നത് എൻ്റെ അമ്മയോടാണ്. അമ്മയിൽ നിന്ന് എനിക്ക് ലഭിച്ച ധാർമ്മികവും ബൗദ്ധികവും കായികവുമായ വിദ്യാഭ്യാസമാണ് എൻ്റെ ജീവിതത്തിലെ വിജയത്തിന് കാരണം.

Wednesday, 13 March 2024

പി -റൈസ് -കഥ

#പി_റൈസ് - കഥ 
പടർന്നു പന്തലിച്ച  പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമപഞ്ചായത്ത് ഉണ്ട് കെ സ്പേസിൽ .. ആ പഞ്ചായത്തിലെ  വാർഡ് അംഗമാണ് ശ്രീമാൻ പി.കെ. പരമേശ്വരൻ.

പ്രായത്തിൽ റിക്കാർഡ് ഇട്ടതുകൊണ്ട് പരമൻ ചേട്ടൻ എന്നാണ് നാട്ടുകാർ വിളിക്കുക. വിചിത്രമായ സിദ്ധാന്തങ്ങൾ കണ്ടെത്തുകയും അവ പ്രായോഗിക തലത്തിൽ അവതരിപ്പിക്കുകയാണ് അദ്ദേഹത്തിൻറെ പ്രധാന ഹോബി. കൂട്ടത്തിൽ അദ്ദേഹം വിളിച്ചു കൂട്ടുന്ന യോഗങ്ങളിൽ എത്തുന്നവർക്ക് രണ്ട് കിലോ പി'റൈസ് കൊടുക്കും ..പി റൈസ് എന്നുവെച്ചാൽ പരമൻ റൈസ്, സ്വന്തം പോക്കറ്റിലെ കാശുമുടക്കി ചെയ്യുന്നതാണ്.  ബി- റൈസിനും, കെ റൈസിനും  വളരെ മുമ്പുതന്നെ പഞ്ചായത്തിൽ പ്രചാരത്തിലുള്ള റൈസ് ആണ് പി. റൈസ് . 

മരണം വരെ പഞ്ചായത്ത് മെമ്പർ ആയിരിക്കണമെന്നുള്ള ആഗ്രഹമാണ് ഇത്തരമൊരു സൗജന്യ പി -കിറ്റ് വിതരണത്തിന്റെ പിന്നിൽ. കിറ്റ് കിട്ടിയാൽ ജനം വോട്ട് ചെയ്യും, ഇത് പരമൻ നേരത്തെ മനസ്സിലാക്കിയിരുന്നു.

മഴപെയ്യാൻ സാധ്യതയുള്ള ഒരു സായാഹ്നത്തിൽ, തലയ്ക്കകത്തും മുകളിലും മേഘങ്ങൾ കുന്നുകൂടിയപ്പോൾ,  ഒരു കാലൻകുടയും വീശി പരമു ചേട്ടൻ വാർഡുവാസികളെ പഞ്ചായത്ത് ഹാളിൽ ഒരുമിച്ചുകൂട്ടി.

അദ്ദേഹം അവരെ അഭിസംബോധന ചെയ്തു 
"എൻ്റെ പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങളോട് ഒരു പ്രധാന കാര്യം എനിക്ക് അറിയിക്കാൻ ഉണ്ട്!" അദ്ദേഹം ശബ്ദമുയർത്തി പറഞ്ഞു. .

"ജപ്പാനിലെ നിർത്താതെ പെയ്യുന്ന മഴയുടെ പിന്നിലെ നിഗൂഢത ഞാൻ അനാവരണം ചെയ്തു!" 
"നമ്മുടെ സ്വന്തം അറബിക്കടലിൽ നിന്ന് യാത്ര ചെയ്യുന്ന കനിവാർന്ന മേഘങ്ങൾക്ക് നന്ദി.! ജപ്പാൻ രാജ്യത്തെ.നനയ്ക്കുന്ന ഈ മഴയ്ക്ക് കാരണം നമ്മുടെ മേഘങ്ങളാണ് , അറബിക്കടലിൽ നിന്ന് നമ്മൾ സൗജന്യമായി കൊടുക്കുന്ന മഴമേഘങ്ങൾ "

പരമൻറെ.വിചിത്രമായ വിശദീകരണം കേട്ട് ഗ്രാമവാസികൾ അന്തം വിട്ടു. അദ്ദേഹത്തിൻ്റെ അചഞ്ചലമായ ശുഭാപ്തിവിശ്വാസത്തെ അഭിനന്ദിക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. 

രാഷ്ട്രീയം പലപ്പോഴും ഇരുണ്ടതും കൊടുങ്കാറ്റു നിറഞ്ഞുമാണ്. ഭൂരിപക്ഷം ജനങ്ങളും അക്ഷരാഭ്യാസം ഇല്ലാത്തവരും അന്തവിശ്വാസികളും. അത്തരമൊരു ലോകത്ത്, പരമൻ്റെ  സിദ്ധാന്തങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്

 
ഉടനെ തന്നെ മഴ ചെയ്തു. ഹാളിന്റെ മേൽക്കൂര ഷീറ്റുകളിൽ മഴവെള്ളം തട്ടിച്ചിതറുന്ന ശബ്ദത്തിൽ പരമു മെമ്പർ തുടർന്നു പറഞ്ഞത് അവർക്ക് കേൾക്കാനായില്ല

 അങ്ങനെ, ഹാളിൽ പ്രതിധ്വനിക്കുന്ന കൂട്ടച്ചിരിയിൽ, അവിടെ കൂടിയിരുന്ന ജനം മുഴുവനും പുറത്ത് പെയ്യുന്ന  മഴയും തങ്ങളുടെ പ്രിയപ്പെ മെമ്പറുടെ ഭാവനാ ഭ്രാന്തും നന്നായി ആസ്വദിച്ചു.

തുടർന്ന് എല്ലാവർക്കും രണ്ട് കിലോ പി റൈസ് സഞ്ചികൾ നൽകി. എല്ലാ സഞ്ചികളിലും പരമൻ്റെ ചിരിക്കുന്ന ഫോട്ടോ പതിപ്പിച്ചിരുന്നു.

കൂടുതൽ അരി ചോദിച്ചവരോട് പരമൻ പറഞ്ഞു " സപ്ലൈകോയിൽ ചെന്ന് വാങ്ങിക്കോളു "

സപ്ലൈകോയിലെ അരി സൗജന്യമാണോയെന്ന് ആരും ചോദിച്ചില്ല അതുകൊണ്ട് മറുപടിയും പറയേണ്ടി വന്നില്ല.

കുട കൊണ്ടുവന്നവർ. അരിയുമായി ഹാൾ വിട്ടു പുറത്തേക്ക് പോയി ബാക്കിയുള്ളവർ മഴ മാറാൻ വേണ്ടി അവിടെ കാത്തിരുന്നു.
                        * * *