Sunday 20 September 2015

അറബിക് സര്‍വ്വകലാശാലയെ എതിര്‍ക്കുന്നതെന്തിന്?



കേരളത്തില്‍ ഒരു അറബിക്  സര്‍വകലാശാലയുടെ ആവശ്യമുണ്ടോഎന്നതാണു നിലവിലെ തര്‍ക്കംസംസ്ഥാനത്ത് ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തോട് ധന വകുപ്പ് തടസവാദങ്ങള്‍ഉന്നയിച്ചിരിക്കുന്നു. ധന വകുപ്പ് മാത്രമല്ല ചില വര്‍ഗീയ സംഘടനകളും ഈ സര്‍വലശാലയ്ക്കെതിരെ രംഗത്തുണ്ട്. ഇവിടെ സംസ്കൃത സര്‍വകലാശാലക്കും  മലയാളം സര്‍വകലാശാലയ്ക്കും പ്രവര്‍ത്തിക്കാമെങ്കില്‍  അറബിസര്‍വകലാശാലക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
അറബിസര്‍വകലാശാലയില്‍ അറബി മാത്രമേ പഠിപ്പിക്കൂ എന്ന കണ്ടെത്തല്‍ അപാരം. അങ്ങനെയെങ്കില്‍ സംസ്കൃത സര്‍വകലാശാലയില്‍ മായാളവും ഹിന്ദിയും സോഷിയോളോജിയുംപഠിപ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും?   ഭാഷക്ക് മാത്രമായി എന്തിനാണു ഒരു സര്‍വകലാശാലചിലറുടെ ഇത്തരം  സന്ദേഹംതന്നെ ആസ്ഥാനത്താണ്. ഒരു സര്‍വകലാശാലവരുമ്പോള്‍ അതിന്റെ സ്ഥാനം, ഘടന, കൈകാര്യം ചെയ്യുന്ന  വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ സ്വഭാവികം.ആരോഗ്യംകൃഷിഫിഷറീസ് തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രത്യേകമായി സര്‍വകലാശാലകള്‍ ആരംഭിച്ചപ്പോഴും ചില തര്‍ക്കങ്ങളും സന്ദേഹങ്ങളും ഉണ്ടായിട്ടുണ്ട്. അവയെല്ലാം അസ്ഥാനത്താ ണെന്ന്പിന്നീട് തെളിഞ്ഞു. അതുകൊണ്ടുതന്നെ അറബിക് സര്‍വകലാശാലയെപ്പറ്റിയുള്ള സംശയങ്ങളുംവൈകാതെ മാറും. .
കൂടുതല്‍ ആളുകള്‍ പഠിക്കുന്ന വിദേശ ഭാഷ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പഠിക്കുന്ന വിദേശ ഭാഷയാണ് അറബി1956 മുതലാണ് കേരളത്തില്‍ അറബി ഭാഷ സ്‌കൂള്‍ തലങ്ങളില്‍ ഒദ്യോഗികമായി പഠിപ്പിച്ചു തുടങ്ങിയത് .  ഹയര്‍ സെക്കണ്ടറി കോളേജ്സര്‍വ്വകലാശാല തലങ്ങളില്‍ ഒന്നാം ഭാഷയായും രണ്ടാം ഭാഷയായും രാജ്യത്ത്  ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അറബി പഠിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം.
ഇസ്‌ലാം മതം പ്രചരിക്കുന്നതിനു എത്രയോ ശതകങ്ങള്‍ക്കു മുമ്പു തന്നെ അറബികളുമായി  മലയാളികള്‍ക്ക് വ്യാപാര ബന്ധമുണ്ടായിന്നു.   ഇസ്‌ലാമിന്റെ ആഗമനത്തോടെയാണ്  അത് ശക്തിയാര്‍ജിച്ചതെങ്കിലും ഇസ്ലാം മത പ്രചരണത്തിനാണ് അറബി സര്‍വകലാശാല എന്ന വാദം തെറ്റാണ്. ..
 മലയാളവും അറബിയും
എഴുത്തച്ഛന്റെ മലയാള ഭാഷ സംഭാവനകള്‍ക്ക് ഒക്കെ എത്രയോ മുമ്പേ കേരളത്തില്‍  അറബി ഭാഷ അതിന്റെ സ്വാധീനവും സാന്നിധ്യവും അറിയിച്ചിരുന്നു. പതിനാലാം നൂറ്റാന്ടില്‍ രാജ്യം സന്ദര്‍ശിച്ച സഞ്ചാരി ഇബന്ബത്തൂത്ത ഇവിടെ പ്രത്യേകിച്ചും കേരളത്തില്‍ നിലനിന്നിരുന്ന അറബി ഭാഷാ സാന്നിദ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.  മലബാറിലെ മാലപ്പാട്ടുകള്‍, മത ഗ്രന്ഥങ്ങള്‍, പോര്‍ച്ചുഗീസുകാരുടെ കിരാതവാഴ്ചകള്‍ക്കെതിരെയുള്ള രചനകള്‍ എല്ലാത്തിലും അറബി ഭാഷയുടെ സ്വാധീനം പ്രത്യക്ഷമായി തന്നെ കാണാവുന്നതാണ്.
ഇസ്ലാം മതത്തിലൂടെയും അല്ലാതെയും അറബി സ്വാധീനം കേരളത്തിൽ പ്രകടമായിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ കേരളവും അറേബ്യയുമായി വ്യാപാരം നിലനിന്നിരുന്നു. അക്കാരണത്താൽ മലയാളത്തിൽ ഒത്തിരി അറബി,പേർഷ്യൻ വാക്കുകൾ കടന്നുകൂടിയിട്ടുണ്ട്. മുസ്ലീങ്ങൾ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിൽ പ്രാദേശികവ്യവഹാരഭാഷയിലാണ് കാര്യമായ അറബി പദങ്ങളുടെ ഉപയോഗം ഉള്ളത്.

മലയാളത്തിലേക്ക് ആദാനം ചെയ്യപ്പെട്ട ചില അറബി പദങ്ങൾ
അമ്പാരി, ജില്ല, താലൂക്ക്, തഹസിൽ, ജപ്തി, ജാമ്യം, രാജി, മുക്ത്യാർ, മഹസ്സർ, വക്കീൽ, റദ്ദ്, ഹാജർ, തവണ, മരാമത്ത്, ഖജാൻ‌ജി, താരീഫ്, നികുതി, വസൂൽ, ഹജൂർ, ഉറുമി, കവാത്ത്, കറാർ, മാരി, യുനാനി, ജുബ്ബാ, ഉറുമാൽ, കീശ, അത്തർ, അക്ക, വാപ്പ, ഉമ്മ, ഇങ്ക്വിലാബ്, സലാം, മാമൂൽ,നിക്കാഹ്, തലാക്ക്, തകരാർ, ബദൽ, മാപ്പ്, കാപ്പിരി, സായിപ്പ്, ഖലാസി, കലാശം, തബല, നസറാണി, ഉലമ, ബക്രീദ്, ഈദ്, കബറ്, ചക്കാത്ത്, അറാം, ഹജ്ജ്, ദുനിയാവ്, സുറിയാനി, കസബ,മുൻഷി, മുല്ല, ബിലാത്തി,വർക്കത്ത്


നാലാമത്തെ വിനിമയ ഭാഷ.
ജനസംഖ്യയനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയഭാഷയാണ് അറബി ലോകത്ത് 25 കോടി ജനങ്ങള്‍ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നുഇരുപത്തിരണ്ട് രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ എന്നതിനപ്പുറം  ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്നായും ഇതിന് അംഗീകാരമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള ക്രിസ്ത്യന്‍, മുസ്‌ലിംയഹൂദ മതങ്ങളുടെ അനുയായികളെല്ലാം പവിത്രവും പരിശുദ്ധവുമായി കാണുന്ന മക്കജറുസലംമദീനസിറിയ തുടങ്ങിയ സ്ഥലങ്ങളുടെയും ഭാഷ അറബിതന്നെ. യേശുവിന്റെ ജന്മദേശമെന്ന് വിശ്വസിക്കപ്പെടുന്ന ജെറുസലേമും  ഇതില്‍ പെടുനപ്പെടും   സിന്ദിഉര്‍ദുപേര്‍ഷ്യന്‍, തുടങ്ങിയ ഭാഷകള്‍ അവയുടെ ലിപിയായി സ്വീകരിച്ചിരിക്കുന്നത് അറബിക് ലിപിയാണ്ഇങ്ങനെ  സവിശേഷതകള്‍ ഏറെയുള്ള ഭാഷയാണ് അറബി എന്നതാണു.വസ്തുത..
തൊഴില്‍ദായകഭാഷ.
ഏറെ തൊഴില്‍ സാധ്യതകളുള്ള  ഭാഷ എന്ന നിലയില്‍ക്കൂടി അറബി അറിയപ്പെടുന്നു.  ഏകദേശം 75,000 കോടി രൂപയാണ് ഓരോ വര്‍ഷവും സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയിലേക്ക് അറബി രാജ്യങ്ങളില്‍ നിന്നു ഒഴുകിയെത്തുന്നത്. അറബി അറിയുന്നവര്‍ക്ക് അറബ് തൊഴില്‍ മേഖലയില്‍ വലിയ ക്ലേശമില്ലാതെ തൊഴില്‍ ചെയ്യാണ് കഴിയുന്നുമുണ്ട്..  ലോകത്തെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ അറബി ഭാഷ സ്വായത്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ അതിന്റെ അനന്ത സാധ്യതകളെ കാണാന്‍ ശ്രമിക്കുന്നില്ലയെന്നത് ഖേദകരമാണ്.
അറബിക് സര്‍വകലാശാല വേണം
അറബിഭാഷയുടെ ഇത്തരം ആദരണീയമായ പൈതൃകവും ആധുനികമായ സാധ്യതയും പരിഗണിച്ച് കൊണ്ട് കേരളത്തില്‍ ഒരു അറബിക്  സര്‍വകലാശാല ആവശ്യമാണ് എന്നാല്‍ തുടക്കം മുതല്‍ തന്നെ സര്‍വകലാശാലയെ സാമുദായികവത്കരിച്ചും സാമ്പത്തിക ബാധ്യതകള്‍ ഉന്നയിച്ചും എതിര്‍ നീക്കം  നീക്കം നടത്തുകയാണ് ചിലര്‍ഇതില്‍ ധനവകുപ്പിന്റെ നിസ്സഹരണമാണ് പ്രധാനപ്പെട്ടത്.സാമ്പത്തിക ബാധ്യതയാണ് ഇവരുന്നയിക്കുന്ന മുഖ്യ തടസ്സം. എന്നാല്‍  പശ്ചിമേഷ്യന്‍ ഏജന്‍സികളില്‍ നിന്നും'റുസഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുമൊക്കെ പണംകണ്ടത്തൊനാകുമെന്നുംവിദഗ്ധര്‍ പറയുന്നെണ്ടെങ്കിലും അത് കേള്‍ക്കാനുള്ള ആര്‍ജവം ധനവകുപ്പ് കാട്ടുന്നില്ല.. 

ചരിത്രപരമായിത്തന്നെ കേരള ജനതയോടും സംസ്‌കാരത്തോടും ആഭിമുഖ്യമുള്ളവരാണ് അറബികള്‍. മലയാള സാഹിത്യവും കലകളും അറബിജനതയെ ഹഠാദാകര്ഷിനച്ചു കൊണ്ടിരിക്കുകയാണ്. പുരാതന കാലത്ത് അറബി വണിക്കുകളെയും സംസ്‌കാരത്തേയും ഇരു കരങ്ങളും കൂട്ടി സ്വീകരിച്ച മലയാളിക്ക് അറബിയോട് അയിത്തം തോന്നേണ്ട കാര്യമില്ല. എല്ലാ ജനതകളോടും സംസ്‌കാരങ്ങളോടും സഹിഷ്ണുത പുലര്ത്തു്ന്ന അറബ് ഭരണാധികാരികളുടേയും അറബ് ജനതയുടെയും ഉദാത്ത മനോഭാവം കേരളക്കരയില്‍ അറബി സര്‍വക ലാശാലയുടെ രൂപീകരണത്തിലും നടത്തിപ്പിലും കൂടി നമുക്ക് അനുകൂലമാക്കിയെടുക്കാവുന്നതാണ്.


ലക്ഷോപലക്ഷം സാങ്കേതിക പ്രാവീണ്യമില്ലാത്ത പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള ബ്രിഡ്ജു കോഴ്‌സുകളിലൂടെയും സര്ട്ടി ഫിക്കറ്റ് കോഴ്‌സുകളിലൂടെയും വിദൂര വിദ്യാഭ്യാസ പഠന പദ്ധതികളിലൂടെയും ഏറെ തൊഴില്‍ സാധ്യതയുള്ള ട്രാന്‍സ്ലേഷന്‍ പഠന വകുപ്പുകളിലൂടെയും യൂണിവേഴ്‌സിറ്റിക്ക് അക്കാദമിക് മുന്നേറ്റത്തിന് പുതിയ മാനം നല്കാ്നാകും. ഇന്നാട്ടിന്റെ പട്ടിണിയകറ്റാന്‍ പഠനവും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപനങ്ങളുമെല്ലാം ബലികഴിപ്പിച്ചു അവിദഗ്ധ തൊഴിലാളികളായി അറബി നാടുകളില്‍ ചേക്കേറിയ പ്രവാസികളെ ഇത്തരം കോഴ്‌സുകളിലൂടെ വ്യവസ്ഥാപിതമായ രീതിയില്‍ അക്കാദമിക് രംഗത്ത് കൊണ്ടുവരുന്നതിനു കഴിയും. അറബ് രാജ്യങ്ങളുടെ സമ്പത്തുമായി ബന്ധപ്പെട്ടുകിടക്കുന്ന നമ്മുടെ സംസ്ഥനത്തിന്  അറബി പഠനത്തിന്റെയും അനുബന്ധ വിദ്യാഭ്യാസത്തിന്റെയും  വ്യാപ്തി മനസ്സിലാക്കുന്നതിനു ഇത്തരമൊരു സര്‍വകലാശാല അനിവാര്യമാനെന്ന കാര്യത്തില്‍ സംശയമില്ല...
-കെ എ സോളമന്‍





Saturday 12 September 2015

ലോകത്തിലെ ഏറ്റവും ചെറിയ ചെറുകഥകള്‍


1 ലോകത്തിലെ അവസാനത്തെ മനുഷ്യൻ ഏകനായി മുറിപൂട്ടി ഇരുന്നു. ആരോ വാതിലിൽ മുട്ടി Unknown
2 സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു . സ്കോളർഷിപ്പ് നഷ്ടമായി. റോക്കറ്റ്കണ്ടുപിടിച്ചു..
- William Shatner
3
കമ്പ്യൂട്ടർ , ഞങ്ങൾ ബാറ്ററികൾ കൊണ്ടുവന്നു ? കമ്പ്യൂട്ടർ ?
- Eileen Gunn
4 ഓട്ടോമൊബൈൽ വാറന്റി കാലാവധി തീരുന്നു . അതുകൊണ്ട് എഞ്ചിന്ടെ കാലാവധിയും 
- Stan Lee
5 അവനെ കാംക്ഷിച്ചു . അവനെഎനിക്കു കിട്ടി , ഷിറ്റ് .
- Margaret Atwood
6 അവന്റെ ലിംഗം അടര്‍ന്ന് വീണ് പോയി; അവന്‍ ഗർഭിണിയായി 
- Rudy Rucker
7 കത്തിയമരുന്നഅംബരചുംബികളിലെ മനുഷ്യര്ക്ക് ചിറകുമുളച്ചു. 
- Gregory Maguire
8 രക്തപാതകമുള്ള കൈകൾ കൊണ്ട്, ഞാൻ ഗുഡ്ബൈ പറയുന്നു
- Frank Miller
9 " നിലവറ ?" " നരകത്തിലേക്കുള്ള ഗേറ്റ്, തന്നെ?
- Ronald D. Moore
10 ലിഖിതം : ബുദ്ധിഹീനനായ മനുഷ്യന്‍ , ഭൂമിയില്‍ നിന്നു രക്ഷപ്പെട്ടിട്ടില്ല, ഒരിക്കലും .
- Vernor Vinge
11
മനുഷ്യനായി ജീവിക്കാന്‍ ചെലവ് ഏറെയാണ്.
- Bruce Sterling
12
ഞങ്ങള്‍ ചുംബിച്ചു . അവൾ ഉരുകിപ്പോയി. പഴന്തുണി തരൂ പ്ലീസ്.
- James Patrick Kelly
13 അത് നിങ്ങളുടെ പിന്നിൽ ഉണ്ട്. അതുകൊണ്ടു വേഗത്തില്‍ ഓടുക.
- Rockne S. O’Bannon
14 ഞാൻ നിന്റെ ഭാവിയാണ് കുട്ടി, കരയാതിരിക്കൂ .
- Stephen Baxter
15 നുണപരിശോധന കണ്ണടകൾ കുറ്റമറ്റതാക്കി, അതോടെ സംസ്കാരംതരിപ്പണമായി. 
- Richard Powers
16 മഴ പെയ്തു പെയ്തു പെയ്തു ഒരിക്കലും തോര്ന്നി ല്ല
H Waltrop
17 ചോദ്യം: 
മമ്മതിന്റെ സംസ്കാരയില്‍ പോകുന്നില്ലേ ?
ഉത്തരം:: 
അവിടെന്താ അരിപത്തിരിയും കോഴീന്ടെ കാല് വറുത്തതും കൊടുക്കുനുണ്ടോ?
K A Solaman

18 സൈബീരിയന്‍ കാടുകളിലൂടെ നീണ്ടുപോകുന്ന റെയില്‍പാത. നേരം പാതിര, കുറ്റാക്കുറ്റിരുട്ടു. കംപാര്‍ട്ടുമെന്റില്‍ എന്നെക്കൂടാതെ മറ്റൊരു യാത്രികന്‍ മാത്രം. ഇരുണ്ടവെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമല്ല. എനിക്കു വല്ലാതെ പേടിതോന്നി ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി.. പെട്ടെന്നു അയാള്‍ എന്നോടു ചോദിച്ചു താങ്കള്‍ക്ക്പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ?’ ഞാന്‍ തിരിഞു നോക്കിയതുംഅയാളെ കണ്ടില്ല Unknown

Tuesday 8 September 2015

അഴീക്കോടും ഷാഹുലും.



നാടകഗാന രചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍ തന്റെ ഗുരുനാഥന്‍ ഡോ. സുകുമാര്‍ അഴിക്കോടിനെ കുറിച്ചു എഴുതിയ അദ്ധ്യാപകദിന ട്രിബ്യൂട് നന്നായി(ദേവജ സെപ്ത. 1),  ചേര്‍ത്തലയിലെ സാംസ്കാരിക വേദികളില്‍ നൂറ്റൊന്നാവര്‍ത്തിച്ചിട്ടുള്ള കഥയ്ക്കു ദേവജയിലൂടെ അദ്ദേഹം ലിഖിത ഭാഷ്യം നല്കിയിരിക്കുന്നു. അദ്ധ്യാപകന്‍ എന്നും ഓര്‍ക്കുന്നത് തന്റെ ക്ലാസിലെ മിടുക്കാരായവിദ്യാര്‍ഥികളെയും തനികുഴപ്പക്കാരെയും ആണ്. താന്‍ അത്രമിടുക്കാനായിരുന്നില്ലെങ്കിലും  ഒരിക്കലും കുഴപ്പക്കാരനായിരുന്നില്ല എന്നാണ് വേദികളില്‍ പ്രസംഗിച്ചു കേട്ടിട്ടുള്ളത്.. എന്നാല്‍ അതിനു വിപരീതമായിഗുരുനാഥന്റെ മുന്നില്‍ താന്‍ ഒരു നിഷേധിയായിരുന്നു എന്നാണ് ലേഖനത്തില്‍ പറഞ്ഞു വെക്കുന്നത്.. ഒരു പക്ഷേ മാറിയ കാമ്പസ് സിനിമ സംസ്കാരത്തില്‍ നിഷേധിയായി ചിത്രീകരിക്കപ്പെട്ടാല്‍ കൂടുതല്‍ സ്വീകര്യത കിട്ടും, കൂടുതല്‍ പേര്‍ വായിക്കും എന്നു ലേഖകന്‍ കരുതിക്കാണും.

തന്റെ ഗുരുനാഥനെക്കുറിച്ച് ഷാഹുല്‍ പറഞ്ഞിട്ടുള്ള മറ്റൊരു കഥ ഇങ്ങനെ.
“ചെറുകഥകളെ ക്കുറിച്ചാണ് അന്ന് ക്ലാസ്. ലോകത്തിലെ ഏറ്റവും ചെറിയ ചെറുകഥ ഏതാണെന്ന് അറിയാമോ, ഷാഹുലിന് അറിയാമോ?ക്ലാസിലെ സുന്ദരികളായ വിദ്യാര്‍ഥിനികളെ അദ്ദേഹം ശ്രദ്ധിക്കുന്നതായി കണ്ടില്ല. അദ്ദേഹം കഥ പറഞ്ഞു. സൈബീരിയന്‍ കാടുകളിലൂടെ നീണ്ടുപോകുന്ന റെയില്‍പാത. നേരം പാതിര, കുറ്റാക്കുറ്റിരുട്ടു. കംപാര്‍ട്ടുമെന്റില്‍ എന്നെക്കൂടാതെ മറ്റൊരു യാത്രികന്‍ മാത്രം. ഇരുണ്ടവെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമല്ല. എനിക്കു വല്ലാതെ പേടിതോന്നി ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി.. പെട്ടെന്നു അയാള്‍ എന്നോടു ചോദിച്ചു  താങ്കള്‍ക്ക്പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ?’ ഞാന്‍ തിരിഞു നോക്കിയതുംഅയാളെ കണ്ടില്ല”

അഴിക്കോട് മാഷിനെ ക്കുറിച്ച് ഷാഹുലിന് ഇനിയും കഥകള്‍ പറയാനുണ്ടാകും

-കെ എ സോളമന്‍ 

Saturday 5 September 2015

തിളക്കം- ഹൈക്കൂ കവിതകള്‍

1 കാലം
പൂവുകള്‍ വിടരുമ്പോള്‍
പറന്നുവരും പൂംപാറ്റകള്‍,
ഇത് വസന്ത കാലം
2 സൂര്യന്‍ 
കിളിമറന്നപാട്ട് 
ഇലപൊഴിയും കാലം 
കാത്തുനില്പ്പൂ സൂര്യന്‍
3 തുടക്കം
മരങ്ങള്‍ പൂക്കുന്നു,
വരണ്ടപുഴക്കരയില്‍
ഇതേതോകാലത്തിന്‍ തുടക്കം
4 കണ്ണീര്‍ 
കരകവിഞ്ഞൊഴുകി 
കലിതുള്ളിയ കടല്‍ 
കണ്ണീര് കണ്ടില്ലെന്നോ?
5 സുഗന്ധം
മേഘങ്ങള്‍ക്കു സുഗന്ധം 
കാറ്റിനുമതേ സുഗന്ധം,
പാലകള്‍ എല്ലാം പൂത്തിരിക്കുന്നു
6 ദൂരം 
കാലം ദൂരമായെങ്കില്‍ 
പുഴ കടലാകന്‍ എത്ര ദൂരം 
കാറ്റുകൊടുംകാറ്റാവാന്‍ എത്രകാലം?
7 നക്ഷത്രം 
സൂര്യന്‍ ഒരു നക്ഷത്രം 
രാത്രിയില്‍ നക്ഷത്രങ്ങള്‍ 
പകലേത് രാത്രിയെവിടെ?
8 മിന്നാമിന്നി
മിന്നാമിന്നിക്കൊരു വെട്ടമുണ്ട്
ഇരുട്ടില്‍ തിളങ്ങുന്നവെട്ടം .
കാഴ്ചയില്‍ മങ്ങുന്ന വെട്ടം
9 ചെല്ലം 
വെറ്റില കൃഷിയില്ല 
പുകയില കാന്സുറാണ് .
മുറുക്കാന്‍ ചെല്ലത്തിന്റെ ദുഖം.
10 തിളക്കം 
ആ കണ്ണുകളിലെതിളക്കം 
കാണാന്‍ നല്ല ചേലായിരുന്നു.
എന്നു വരും നീ വീണ്ടും?
-കെ എ സോളമന്‍