#ഓർമകൾ
കൊട്ടളപ്പാടം, ചെമ്പകശ്ശേരി, തൊറോക്കരി (തുറവൂർ കരി ) . തെക്കുനിന്ന് വടക്കോട്ട് തൊട്ടു തൊട്ടു കിടക്കുന്ന കരിനിലങ്ങൾ. മനക്കോടം പള്ളിയെക്കാൾഎനിക്ക് നൊസ്റ്റാൾജിക് ഈ കരി നിലങ്ങളാണ്.. മൂന്നുനിലങ്ങളിലും ഞാൻ കൊയ്ത്തിനു അമ്മയോടൊപ്പം പോയിട്ടുണ്ട്.
തൊറോക്കറിയാകണം ദേവർപാതി.എന്നറിയപ്പെടുന്ന കരി'
കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങി തൊറോക്കരിയിൽ എൻ്റമ്മയോടെപ്പം കൊയ്തു നടത്തിയത് ഞാൻ ഓർക്കുന്നു. ഞാൻ ബി എസ് സിക്കു പഠിക്കുന്ന കാലമായിരുന്നു അത്.
യാദൃച്ഛികമായി അവിടെയെങ്ങാനും എത്തിയാൽ പള്ളിയിൽ നിന്ന് പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന കരിയുടെ തെക്കേച്ചിറയിൽ അല്പം നേരംനിന്ന് ഞാൻ ചുറ്റുപാടും നോക്കും, ആ ചിറയിലെങ്ങാനും എൻ്റെ അമ്മ കൂട്ടുകാരോടൊപ്പം എന്നെ കാത്തിരുപ്പുണ്ടോയെന്ന്. മകൻ്റെ പഠനകാര്യങ്ങൾ കൂട്ടുകാരോടു പറയാൻ അമ്മയ്ക്കെന്തു അഭിമാനമായിരുന്നു !
No comments:
Post a Comment