Tuesday 15 April 2014

ആലപ്പുഴ സ്ഥാനര്‍ത്ഥികള്‍ പറയുന്നതു കേള്‍ക്കൂ---

Photo: ആലപ്പുഴ സ്ഥാനര്‍ത്ഥികള്‍ പറയുന്നതു കേള്ക്കൂ ---

 കെ സി വേണുഗോപാല്‍ 

എതിര്‍ സ്ഥാനര്‍ത്ഥികയായി മല്സരിക്കുമ്പോഴും വ്യക്തിബന്ധത്തില്‍ സി ബി ചന്ദ്രബാബു ഒരു കോട്ടവും വരുത്തിയില്ല. ജില്ലാസെക്രട്ടറിയായിരിക്കുമ്പോള്‍ മുതലുള്ള സൌഹൃദത്തിന് മല്സരസമയത്തും ശേഷവും ഒരു കുറവുമില്ല.

സി ബി ചന്ദ്രബാബു

തിരഞ്ഞെടുപ്പില്‍ എതിരാളികളായെങ്കിലും പ്രചാരണത്തില്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഒന്നും എനിക്കെതിരെ കെ സി വേണുഗോപാല്‍ ഉന്നയിച്ചില്ല. ഞാനും ഉന്നയിച്ചില്ല. പരസ്പരം മല്സുരിക്കുമ്പോഴും സൌഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുകയും ചെയ്തു

 സ്ഥാനര്‍ഥികള്‍ ഇങ്ങനെ മര്യാദക്കാരും സ്നേഹമുള്ളവരുമാകുമ്പോള്‍ അണികള്‍ തമ്മിലടിക്കുന്നതെന്തിന്, ഇലക്ഷന്‍ ആഫീസുകള്‍ കത്തിക്കുന്നതെന്തിന് ? നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം 

കെ എ സോളമന്‍

 കെ സി വേണുഗോപാല്‍
എതിര്‍ സ്ഥാനര്‍ത്ഥികളായി മല്‍സരിക്കുമ്പോഴും വ്യക്തിബന്ധത്തില്‍ സി ബി ചന്ദ്രബാബു ഒരു കോട്ടവും വരുത്തിയില്ല. ജില്ലാസെക്രട്ടറിയായിരിക്കുമ്പോള്‍ മുതലുള്ള സൌഹൃദത്തിന് മല്‍സരസമയത്തും ശേഷവും ഒരു കുറവുമില്ല.

സി ബി ചന്ദ്രബാബു
തിരഞ്ഞെടുപ്പില്‍ എതിരാളികളായെങ്കിലും പ്രചാരണത്തില്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഒന്നും എനിക്കെതിരെ കെ സി വേണുഗോപാല്‍ ഉന്നയിച്ചില്ല. ഞാനും ഉന്നയിച്ചില്ല. പരസ്പരം മല്‍സരിക്കുമ്പോഴും സൌഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുകയും ചെയ്തു

 സ്ഥാനര്‍ഥികള്‍ ഇങ്ങനെ മര്യാദക്കാരും സ്നേഹമുള്ളവരുമാകുമ്പോള്‍ അണികള്‍ തമ്മിലടിച്ചു ചാകുന്നതെന്തിന്?  ഇലക്ഷന്‍ ആഫീസുകള്‍ കത്തിക്കുന്നതെന്തിന് ? നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം


കെ എ സോളമന്‍ 

Monday 14 April 2014

ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട് ?

Photo


ചോദ്യം അല്പം പഴയതാണെങ്കിലും ഇപ്പൊഴും പ്രസക്തം.  മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ജനം ഈ വ്യവസ്ഥിതിയില്‍  കടിച്ചു തൂങ്ങുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവിലെ ഗതികേടിന് എന്താണ് കാരണമെന്ന് ചോദിച്ചാല്‍  ഇങ്ങനെയും ചില കാഴ്ചകള്‍ കാണാം. .
പൊന്നിങ്കുടങ്ങളും പൊന്നോമനകളും രോമാഞ്ചങ്ങളുമാണ് നമ്മുടെ സ്ഥാനാര്ഥികല്‍ എന്നുചില പാര്ട്ടി നേതാക്കള്‍. ഈ സ്ഥാനാര്‍ ത്ഥികള്‍ സാധാരണ ജനത്തിന് എങ്ങനെയാണ് പൊന്നിങ്കുടങ്ങളാവുന്നത്? ഇവര്‍ ജനത്തിന് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? പലരും നൂലില്‍കെട്ടിയിഓറക്കിയ സ്ഥാനാര്‍ ത്ഥികള്‍ . പെയ്ഡ് സീറ്റേന്നോ പേമെന്റ് സീറ്റെന്നോ പറയാം. ഇവരുടെ മുന്‍ കാലജനസേവനം എന്തൊക്കെയാണ്?

പാലക്കാട് ഒരു സ്ഥാനാര്‍ഥിയുണ്ട്, പേര് എം പി വീരേന്ദ്രകുമാര്‍. അദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള പത്രമാണ് മാതൃഭൂമി. ഈ പത്രത്തില്‍ വീരേന്ദ്രകുമാറിന്റെ പ്രചാരണ വാര്ത്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണാരോപണം. ധാര്‍മികത പുലര്‍ത്തേണ്ടതാണ് പത്രങ്ങള്‍. സത്യസന്ധമായ വാര്‍ത്തകളാണ് വരേണ്ടത്.. ഏത് പത്രമാണ് സത്യസന്ധമായ, കൃത്യമായ വാര്‍ത്താ ജനത്തിന് നല്കിയത്. ഒരേ വാര്ത്ത പോസിറ്റീവ്  ആയും നെഗറ്റിവ്  ആയും കൊടുക്കാനാവും എന്നു തെളിയിക്കുകയായിരിന്നു പത്രങ്ങലെങ്കില്‍ ജനത്തെ തമ്മില്‍ തല്ലിക്കുകയായിരുന്നു ചാനലുകള്‍ .

കടകമ്പള്ളി എന്നൊരു വില്ലേജുണ്ട്, തിരുവനന്തപുരം ജില്ലയില്‍. അവിടെ സ്ഥല യുടമകള്‍ക്ക് കരമടക്കേണ്ടതില്ല. കരമടക്കാന്‍ ചെന്നപ്പോഴാണ് കേള്‍ക്കുന്നത് കരമെല്ലാം  അടച്ചുപോയി എന്ന്. ഭൂമിതട്ടിപ്പ് എന്ന ഇടപാട് നടക്കുന്നതു നാം കൊട്ടിഘോഷിക്കുന്ന ജനാധിപത്യം പുലരുന്ന മണ്ണിലാണ്. അങ്ങനെ ജനാധിപത്യം എങ്ങോട്ട് എന്ന ചോദ്യത്തിന് തട്ടിപ്പിലോട്ട് എന്നൊരു മറുപടിയും  അനുയോജ്യം.

ഇന്ത്യ രാജ്യം ഹിന്ദുസ്ഥാന്‍  എന്നു അറിയപ്പെടും, ഭൂരിപക്ഷം വരുന്ന ജനം ഹിന്ദുക്കളാണ് ആയതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. പക്ഷേ  മതേതര രാജ്യം എന്നും വിളിക്കാനാണ്   ബെഹുജനത്തിന് താല്‍പര്യം. എന്നാല്‍ ഈ വിളി പാകിസ്താനില്‍  വിളിക്കാന്‍ ഒരു പാക് കൃസ്ത്യാനിയും തയ്യാറല്ല. വിളിച്ചാല്‍ കളിയറിയും. ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളുടെ വലിയ പോപ്പാണ് ലാല്‍ കൃഷ്ണ അദ്വാനി. ഈ പോപ്പ് പെരുന്നയിലെ നായന്‍മാരുടെ പോപ്പിനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു, തിരുവനതപുരത്തെ ഡെല്‍ഹി നായര്‍ക്ക് വോട്ടുചെയ്യേണ്ട, വോട്ടെല്ലാം  ഒ. രാജഗോപാലിന്നുകൊടുക്കാന്‍. സമുദായധിഷ്ഠിതമല്ലാത്ത ഭയങ്കര ജനാധിപത്യമല്ലേ ഇന്ത്യ മഹാരാജ്യത്ത്?

കള്ളവോട്ട്, ബൂത്തുപിടുത്തം, തട്ടിക്കൊണ്ടുപോകല്‍ ഇവയെല്ലാം തകൃതിയായി നടക്കുന്ന സംസ്ഥാന ങ്ങളില്‍ ഒന്നാണ് ഛത്തീസ്ഘട്. കേരളത്തില്‍ കണ്ണൂരിലെയും , കൈനകരിയിലെയും സ്ഥിതി വ്യത്യസ്ഥമല്ല. മാവോയിസ്റ്റുകാളാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നു പറഞൊഴിയുമ്പോള്‍. നമ്മുടെ ജനാധിപത്യത്തിന് ഇവയൊന്നും തടയാന്‍ കഴിയുന്നില്ല എന്നതാണു ദയനീയം.

ജനത്തിന്റെ അവസാന ആശ്വാസത്തുരുത്താണു കോടതി. സമീപകാലത്തെ ചില വിധിപ്രസ്താവങ്ങള്‍ വായിച്ചാല്‍ കോടതിയും സ്വന്തം തടിരക്ഷിക്കുന്നതായി കാണാം ജഡ്ജിമാര്‍ക്ക് കേസുകേല്‍ക്കുന്നതില്‍ നിന്നൊഴിവാകന്‍ പ്രത്യേക കാരണമൊന്നും വേണ്ട.  രാഷ്ട്രീ യമാറ്റത്തിന്  കാരണമാകുന്ന വിധി പ്രസ്താവിച്ചതിന് ശേഷം കവലപ്രസംഗംനടത്തി   ജഡ്ജിമാര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്നത് ജനാധിപത്യത്തിന്റെ പുതുകാഴ്ചയാണ്.

സാധാരണ ജനത്തിത്തിന്റെ ജീവിതം ഇന്ത്യ യില്‍ ദുസ്സഹമാക്കുന്നത് കോര്‍പ്പൊറേറ്റുകളാണ്. ഗ്യാസിനും പെട്രോളിനും ആവശ്യവസ്തുക്കള്‍ക്കും വില കൂട്ടാന്‍  കോര്‍പ്പൊറേറ്റുകളെ സഹായിക്കുന്നത് ജനാധിപത്യകക്ഷികള്‍. എണ്ണകമ്പനികള്‍ സമ്മാന്തരസര്‍ക്കരായിപ്രവ്ര്‍ത്തിക്കുന്നതു ഇന്ത്യന്‍ ജനാധിപത്യ ഭരണാത്തിന്‍ കീഴിലാണ്. കോണ്ഗ്രസ് ഭരിക്കുമ്പോള്‍ അംബാനി പണമുണ്ടാക്കുമെങ്കില്‍  മോഡി ഭരിക്കാന്‍ തുടങ്ങും മുന്പെ അംബാനിയും അദാനിയും കാശു വാരിക്കൂട്ടുന്നു. അദാനി കമ്പനിയുടെ ഓഹരിവില എന്തുകൊണ്ട് ഈയിടെ കുതിച്ചുകെറിയെന്ന് കേജറിവാള്‍ ചോദിച്ചാല്‍ പതിനേഴാം വയസ്സില്‍ യശോദാബേണിനെ വിവാഹം കഴിച്ചകാര്യം മോഡി പറയും.

കേരളത്തില്‍ വോട്ടിങ് കഴിഞ്ഞു,  വോട്ടെല്ലാം വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് സ്റ്റോറെജില്‍ സേഫ് എന്നു ബോധ്യമായതോടെ നേതാക്കള്‍ ചെളിവാരിയെറിയാന്‍ തുടങ്ങി. ഞങ്ങള്‍ പറ്റിച്ചുവെന്നും പറഞ്ഞു പി സി ജോര്‍ജും കൂട്ടരും ജനത്തെ പരസ്യമ്മായി പരിഹസിക്കുന്നതാണ് ഇവിടെ ജനാധിപത്യം.

കേരള്‍ത്തില്‍ ആകെ വോട്ടര്‍മാര്‍ 2 കോടി 43 ലക്ഷം എന്നു കൊട്ടത്താപ്പ്. വോട്ടിങ് ശതമാനം 74.04. എന്നുവെച്ചാല്‍ 64 ലക്ഷം വോട്ടുചെയ്തില്ല. ഇവരെല്ലാം വോട്ടുചെയ്യാതിരുന്നത് നമ്മുടെ ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടല്ല  മറിച്ചു  മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നതുകൊണ്ടാണെന്ന്  നമ്മുടെ  നേതാക്കന്മാര്‍ പറയും.

ചുരുക്കത്തില്‍ നമ്മുടെ  ജനാധിപത്യപ്രക്രിയയുടെ ഹൃദയമിടിപ്പ് അല്പം അവതാളത്തിലാണ്. കള്ളന്മാരും, സമുദായപ്രമാണിമാരും, ആക്രമികളും, കള്ളവാറ്റു കാരും, മാഫിയകളും, രാഷ്ട്രീയപിംപുകളുംകൂടി ഉടന്‍ ശ്വാസം മുട്ടിച്ചുകൊന്നില്ലെങ്കില്‍ നാമുടെ ജനാധിപത്യം ഇന്നത്തെയവസ്ഥയ്യില്‍ അല്ലെങ്കില്‍ കുറെക്കൂടി മോശമായ രീതിയില്‍ കുറച്ചുനാള്‍കൂടി മുന്നോട്ടുപോകും. 


കെ എ സോളമന്‍ 

Wednesday 9 April 2014

പ്രത്യാശ -ഹൈക്കു


Photo: Like A Dream !!


1 പ്രത്യാശ 

പ്രത്യാശ നല്കുന്ന ഡോക്ടര്‍
മൃദുവായ് ചിരിക്കുന്ന ഡോക്ടര്‍
ഇന്നലെ മരിച്ചുപോയി.

2  പ്രേമം 
ആദ്യമായികണ്ടപ്പോഴും
കഥ കേള്ക്കും  മുന്പും
മാത്രമായിരുന്നു പ്രേമം

3 വിഷം 
വിഷമെന്നറിയാം
എങ്കിലും കുടിച്ചു
തന്നത് അവളായിരുന്നു

4 ദൈവം 
സ്വര്ഗംം സൃഷ്ടിച്ചത് ഞാന്‍
നരകവും എന്റേതുതന്നെ
ഇതറിയില്ലെന്നുണ്ടോ മനുഷ്യാ നിനക്ക്?

5 ചുമപ്പ്

അവളുടെ കവിളിന്‍ തുടിപ്പ്
അസ്തമയത്തിന്‍ ചുമപ്പ്
ഏറിയാല്‍  എത്രനാള്‍ ? .

6 പല്ലി
ഉത്തരം താങ്ങുന്ന പല്ലി
കാത്തിരുന്നിരുട്ടില്‍ മിന്നാമിനുങ്ങിനെ
വെട്ടത്തിനായിരുന്നില്ല പക്ഷേ.

Monday 7 April 2014

വേഷം -കഥ -കെ എ സോളമന്‍



അക്കാലത്ത് സ്ത്രീകളുടെ വേഷം റൌക്കയായിയിരുന്നു. റൌക്ക എത്തുന്നതിനു മുന്പ് സ്ത്രീകള്‍ സ്വര്‍ണമുതലാളിമാരുടെ പരസ്യമോഡല്‍ മാതിരി മാറുമറക്കില്ലായിരുന്നു. റൌക്കയ്ക്കു ഏറെ പ്രചാരം കിട്ടിയെങ്കിലും നാട്ടിലെ സെയിന്‍റ്പട്രീഷ്യ മഠത്തിലെ കന്യാസ്ത്രീകള്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ വേഷമാണ് ധരിച്ചുപോന്നത്, അതും മങ്ങിയ നിറമുള്ളവ.

തുടര്‍ന്നു എപ്പോഴോ നാട്ടിലെ സ്ത്രീകളുടെ വേഷം സാരിയും ബ്ലൌസുമായി. ആ സമയം സെയിന്‍റ്പട്രീഷ്യ മഠത്തിലെ ഒരുയുവ കന്യാസ്ത്രീ മുട്ടിപ്പായി പ്രാര്‍ഥിക്കുകയും അവര്‍ക്കൊരു വെളിപ്പാടിണ്ടാകുകയും ചെയ്തു. കന്യാസ്ത്രീകള്‍ക്കും സാരിയും ബ്ലൌസുമാകാമെന്നതായിരുന്നു ആ വെളിപ്പാട്. അതോടെ ചെറുപ്പാക്കാരികളായ ചില കന്യാസ്ത്രീകള്‍ വേഷം സാരിയിലോട്ടുമാറ്റി.

പിന്നെടെപ്പോഴോ നാട്ടിലെ സ്ത്രീകള്‍ ചുരിദാരിലേക്ക് മാറി. സെയിന്‍റ്പട്രീഷ്യ മഠത്തിലെ മറ്റൊരു യുവകന്യാസ്ത്രീ മുട്ടിന്‍മേല്‍ നിന്നു പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ക്കുമുണ്ടായി ഒരുവെളിപ്പാട്, സിസ്റ്റെര്‍സിനും ചുരിദാര്‍ ധരിക്കാം. അങ്ങനെ കുറെ കന്യാസ്ത്രീകള്‍ സാരിയില്‍ നിന്നു ചുരിദാറിലേക്കുമാറി.
ഇപ്പോള്‍ നാട്ടിലെ സ്ത്രീകളുടെ മുഖ്യവേഷം ലെഗ്ഗിന്‍സായി. സെയിന്‍റ്പട്രീഷ്യ മഠത്തില്‍ വീണ്ടുമൊരു യുവകന്യാസ്ത്രീ അതികഠിന തപസ്സിലാണ്, ലെഗ്ഗിന്‍സ് സംബന്ധിച്ചു വെളിപ്പാടു ഉണ്ടാകുമോ എന്നറിയാന്‍!

ഇക്കാലമത്രയും മുസ്ലിം സമുദായത്തിലെ സ്തീകള്‍  പര്‍ദ്ദായില്‍ അഭിരമിക്കുകയായിരുന്നു.


കെ എ സോളമന്‍  

നായകന്‍- കഥ- കെ എ സോളമന്‍


സിനിമയില്‍ പേരെടുത്ത ഒരു വില്ലന്‍ ആകണമെന്നതായിരുന്നു അവന്റെ ആഗ്രഹം, കെ പി ഉമ്മറെപ്പോലെ, ജോസ്പ്രകാശിനെപ്പോലെ, അംജദ്ഖാനെപ്പോലെ. അംരീഷ്പുരിയെപ്പോലെ.അതിനവന്‍ സിനിമയ്ക്കു ആകത്തും പുറത്തുമുള്ളവരെ ഓടിച്ചിട്ടടിച്ചു. നടികളുടെ കൈകളില്‍ കടന്നുപിടിച്ചു. ബാറുകളില്‍ കേറി കുഴപ്പമുണ്ടാക്കി. ലോക്കല്‍ഷാപ്പിലെ കള്ളുകുടം എടുത്തെറിഞ്ഞു. കുപ്പികള്‍ അടിച്ചുടച്ചു രസിച്ചു. നാട്ടിലെ സൌഹൃദക്കൂട്ടായ്മയില്‍ കടന്നുകയറി ബഹളമുണ്ടാക്കി പോലീസ് ഇന്‍സ്പെക്ടറുടെ മൂക്കിടിച്ച് പരത്തിയതിന് മൂന്നു മാസം ജയിലില്‍ കിടന്നു.

അവന്‍ ആനമുടിയില്‍പോയി ഒളിച്ചു താമസിക്കുകയും കാട്ടുമാനിനെപ്പിടിച്ചു പൊരിച്ചു തിന്നുകയും ചെയ്തു. ചോദിക്കാനെത്തിയ വനപാലകരുടെ കൈ തിരിച്ചൊടിച്ചു.സ്വര്ണം കടത്തി  യെന്ന് ആരോപിച്ച കസ്റ്റംസ്കാരെ തെറിപറഞ്ഞവഹേളിച്ചു. നെയ്യാര്‍ ഡാമിലെ മുതലകള്‍ക്ക് ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്തു രസിച്ചു. മുതലയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു.വീഗാലാന്റില്‍ എത്തി അടിപിടിയുണ്ടാക്കി.ഗല്ഫ്ഗേറ്റില്‍ ചെന്നു  തലയിലെ കൊഴിഞ്ഞുപോയമുടി വെച്ചു പിടിപ്പിച്ചു.


താമസിയാതെ അവന്‍ സിനിമയിലെ നായകനായി. നിലവിലെ നായകനുവേണ്ട എല്ലാ യോഗ്യതകളും അവനുണ്ടെന്ന് സംവിധായകന്‍ അവനോടുപ്പറഞ്ഞു.