Wednesday 31 August 2011

കണ്ണീരുപ്പ്‌ -കഥ- കെ എ സോളമന്‍ .



ശോഷിച്ചു പോയ ആ കൈകള്‍ അയാള്‍ തന്റെ കവിളിനോട് ചേര്‍ത്തു പിടിച്ചു. തന്നെ ആയിരം തവണ ഊയലാട്ടിയ കൈകള്‍ . ആയിരം തവണ പൊക്കിയെടുത്ത കൈകള്‍ . താന്‍ ആത്മവിശ്വാസത്തോടെ പിടിച്ചു നടന്ന വിരല്‍ തുമ്പുകള്‍ ഉള്ള കൈകള്‍ . അവയ്ക്ക് ബലം നഷ്ടപ്പെട്ടിരിക്കുന്നു . അയാള്‍ ഓര്‍ത്തു, എത്ര പെട്ടന്നാണ് എല്ലാം തകര്‍ന്നടിഞ്ഞത് . ആര്‍ക്കും സംബവിക്കവുന്നത് തന്നെയാണ് തനിക്കും സംഭവിച്ചത്.
ഒരിക്കലും കരുതിയിരുന്നില്ല അമ്മയെ ഓള്‍ഡ്‌ഏജ് ഹോമില്‍ വിടേണ്ടിവരുമെന്ന്. സാഹചര്യം അങ്ങനെയായിരുന്നു. ഏറെ വിദ്യാഭ്യാസമുണ്ടെങ്കിലും അമ്മയു മായി ചേര്‍ന്ന് പോകാന്‍ ഭാര്യക്കു കഴിഞ്ഞില്ല . രണ്ടു കുട്ടികളെ നന്നായി നോക്കി വളര്‍ത്തുന്നത് തന്നെ അവള്‍ക്കു വലിയ കാര്യം കൂടെ ജോലിയുടെ തിരക്കും ഇതിന്റെ കൂടെ ഭര്‍ത്താവിന്റെ അമ്മയെ സംരെക്ഷിക്കണമെന്നു വെച്ചാല്‍ ? സഹിയ്ക്ക വയ്യാതെ വന്നപ്പോള്‍ അമ്മ തന്നെ ആവശ്യപ്പെടുകയായിരുന്നു.- " മകനെ ഏതെങ്കിലും അനാഥാലയത്തില്‍ .....?"

വളരെ വിഷമത്തിലായിരുന്നു ആ നാളുകളില്‍. വേറെ മാര്‍ഗ്ഗമൊന്നു മുണ്ടായിരുന്നില്ല അമ്മയുമായി മാറി ത്താമാസിക്കണ മെന്നു വെച്ചാല്‍ നാട്ടുകാര്‍ എന്ത് പറയും ? സുഹൃത്തുക്കള്‍ , പൊതുസമൂഹം...... ?
അനാഥാലയത്തിലല്ല , ഓള്‍ഡ്‌ഏജ് ഹോമില്‍ ആക്കുകയാരിരുന്നു അമ്മയെ, മാസം 3000 രൂപ ഫീസ്‌. സിസ്റ്റര്‍മാര്‍ നടത്തുന്ന സ്ഥാപനം. പരാതിക്കിടം കൊടുത്തിരുന്നില്ല സിസ്റെര്മാര്‍ .മുടക്കം കൂടാതെ പണം എത്തിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. അമ്മയെ കാണുകയും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തിരുന്നു. ചിരിച്ചു കൊണ്ടാണ് തന്നെ എന്നും യാത്രയക്കിയിരുന്നതെങ്കിലും ആ കണ്ണുകളിലെ ദൈന്യത തന്നെ നൊമ്പരപ്പെടിത്തിയിരുന്നു

ചെറിയൊരു തലകറക്കമായാണ് അനുഭവപ്പെട്ടത്. പര്ശോധിച്ചിട്ടു ഡോക്ടര്‍ പറഞ്ഞു: " പള്‍സ് അല്പം വീക്ക് ആണ്. പിന്നെയിത് ബ്ളഡു ട്രന്സ്ഫൂസ് ചെയ്താലും സംഭവിക്കാം . പേടിക്കാനില്ല , എച് ഐ വി പോസിടീവ് ആയി ഒത്തിരിപ്പെരുണ്ട്. ഒരു മാസം പൂര്‍ണവിശ്രമം വേണം, മരുന്നും കഴിക്കണം, ഇവിടെ സൌകര്യമൊരുക്കാം" .

അയാള്‍ ഭാര്യയെ വിവരമറിയിച്ചു. രോഗമെന്തെന്ന് മാത്രം പറഞ്ഞില്ല. ഒരുപക്ഷെ അവള്‍ ..., വേണ്ട , വേണ്ട, അങ്ങനെയൊന്നും ആലോചിക്കുന്നത് ശരിയല്ല" . "ഓഫീസില്‍ പിടിപ്പതു ജോലിയുണ്ട്, ലീവ് കിട്ടാന്‍ പ്രയാസമാണ്, കുട്ടികളുടെ പരീക്ഷയും അടിത്തിരിക്കുകയല്ലേ , ആ ജോര്‍ജി നെ വിളിച്ചു മാനേജു ചെയ്യു " , ഭാര്യ വിളിച്ചു പറഞ്ഞു.
ജോര്‍ജു ഡ്രൈവറാണ്. തന്നോട് കൂടിയിട്ടു രണ്ടു വര്‍ഷം കഴിഞ്ഞു.
ജോര്‍ജു പറഞ്ഞു " സാര്‍ , എനിക്ക് നില്കണമെന്നുണ്ട് , പക്ഷെ എലിശ്വ സമ്മതിക്കില്ല, " എലിശ്വായു മായുള്ള അവന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതെ യുള്ളൂ .
അയാള്‍ക്ക്‌ അമ്മയെ കാണണമെന്നു തോന്നി. ഓള്‍ഡ്‌ ഏജ് ഹോമില്‍ നിന്ന് അമ്മയെ കൂട്ടിക്കൊണ്ടു വന്നത് ജോര്‍ജു തന്നെയാണ്.

കട്ടിലിനോട് ചേര്‍ത്തിട്ട കസേരയില്‍ ഇരുന്ന അമ്മയുടെ കൈകള്‍ വിറയലോടെ അയാള്‍ തന്റെ കവിളിനോട് ചേര്‍ത്തു പിടിച്ചു, എന്നിട്ടു ചോദിച്ചു : " അമ്മ ക്ഷീണിച്ചു പോയല്ലോ. എന്റെ കൂടെ നില്കരുതോ, അമ്മയ്ക്കു തിരികെപ്പോണോ ? "
കണ്ണടച്ചു മറുപടിക്കായ് കാതോര്‍ത്തുകിടന്ന അയാളുടെ നെറ്റിയില്‍ രണ്ടു തുള്ളി കണ്ണീര്‍ വീണു ചിതറി.

-കെ എ സോളമന്‍

Tuesday 30 August 2011

ഞാന്‍ കാത്തിരിക്കുന്നു ! -കവിത















ഒരു നാള്‍ വിടരും പൂക്കള്‍
ഒരിക്കലും കൊഴിയാത്ത പൂക്കള്‍
ഒരു പുതിയ കൂട്ടുകാരി
ഒരു പുതിയ ജാലകം
ഞാന്‍ കാത്തിരിക്കുന്നു !

ചിന്തയാം വ്യോമ യാനത്തില്‍
കനിവായ്, കരുണയായ്
സ്നേഹസാന്ത്വനമായ്
അവള്‍ വരും ഒരുനാള്‍
ഞാന്‍ കാത്തിരിക്കുന്നു

റോസാമലര്‍ പോല്‍ എന്റെ സ്വപ്നം
പൂക്കളെ ഞാന്‍ സ്നേഹിച്ചു
മുള്ളുകള്‍ എന്നെയും
കണ്ണീര്‍ ഉണങ്ങിയ
കവിള്‍ത്തടപ്പാടുകള്‍
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു

സ്വപ്‌നങ്ങള്‍ എല്ലാംദു:ഖം
തമസ്സിന്റെ ചാപല്യം
തളര്‍ന്നുപോയ്‌ ഞാന്‍, വേണ്ടയിനി-
കരള്‍ പിളര്‍ക്കും കഥനം
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
ഒരു പുതിയ സ്വപ്നത്തിനായ്

വിസ്മയം പോലെ നിമിഷം
ത്രസിപ്പിക്കും വെളിപാടുകള്‍
തുള്ളിയുറയുന്ന തോറ്റങ്ങള്‍
കോമരങ്ങള്‍
തീ പടരും കണ്ണുകള്‍
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു

കലഹിച്ചു വേര്‍പെട്ട കിളികള്‍
പുതുസ്വപ്‌നങ്ങള്‍ കണ്ടു പിരിഞ്ഞവര്‍
പാതാളപ്പടവുകളില്‍
പടുതിരി കണ്ട നാളുകള്‍
തോറ്റങ്ങളുടെ ആരവം
വേണ്ട ഓര്‍മ്മകള്‍ , എങ്കിലും
കാത്തിരിക്കുന്നു ഞാന്‍

താളം ചൊല്ലുന്ന കവിതകള്‍
മേളപ്പരപ്പിലെ വാദ്യങ്ങള്‍
പൊലിമ ചാര്‍ത്തിയ ദിനങ്ങള്‍
എല്ലാം സ്വപ്‌നങ്ങള്‍
ജലരേഖകള്‍
കാത്തിരിക്കട്ടെ ഞാന്‍
അവള്‍ക്കായ്, ഒരിക്കല്‍ക്കൂടി.

-കെ എ സോളമന്‍

Thursday 18 August 2011

കമ്മ്യുണല്‍ ഹാര്‍മണി ! -കഥ - കെ എ സോളമന്‍





കടലോര കാഴ്ചയുടെ കവിതയുമായി നടക്കുന്ന കവി പീറ്റര്‍ ബെഞ്ചമിനെ ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുതെണ്ട കാര്യമില്ല . തന്റെ ആദ്യ കവിതാസമാഹാരം ഒറ്റക്കോപ്പി ബാക്കി വെയ്കാതെ വിറ്റ കവി. പലതവണ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു കവിതകള്‍ അവതരിപ്പിച്ച കവി. പത്രങ്ങളിലും അദ്ദേഹത്തെ ക്കുറിച്ച് റൈറ്റ് അപ്പുകള്‍ അനേകം .ഒരിക്കല്‍പ്പോലും ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയാത്ത എനിക്ക് അദ്ദേഹത്തോട് ഒട്ടും അസൂയ ഇപ്പോള്‍ ഇല്ല .അദ്ദേഹം എന്റെ സുഹൃത്താണ്.
നടന്നതും പിന്നിട്ടതു മായവഴികള്‍ വെത്യസ്തമെങ്കിലും വന്നു ചേര്‍ന്നത്‌ ഇവിടെ , നടുവിലെ കോവിലകത്ത്‌. ഇന്ന് ചിങ്ങം ഒന്ന് 1187 . നടുവിലെ കോവിലകം അറിയാത്ത ചേര്‍തലക്കാര്‍ ആര് ? ഈ കോവിലകം ഇന്ന് ഇരയിമ്മന്‍തമ്പി സ്മാരകമാണ്, സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ ഉള്ള പുരാവസ്തു ശേഖരങ്ങളില്‍ ഒന്ന്. ഇവിടെയാണ്‌ മഹാനായ കവി ഇരയിമ്മന്‍ തമ്പി ജനിച്ചത്‌. ഈ കോവിലത്താണ് കവി തന്റെ ബാല്യ കാലം പിന്നിട്ടത്‌. ഇവിടെകേട്ട താരാട്ടില്‍ നിന്നാവാം മലയാളി അമ്മമാരുടെ നാവിന്‍തുമ്പില്‍ മധുരം കിനിയുന്ന താരാട്ടായി മഹത്തായ ആ വശ്യഗാനം പിറന്നത്‌. നമ്മുക്ക് ഒരിക്കല്‍ കൂടി അതൊന്നു കേള്‍ക്കാം

ഓമന തിങ്കള്‍ കിടാവോ..നല്ല കോമള താമര പൂവോ...
പൂവില്‍ വിരിഞ്ഞ മധുവോ..പരി..പൂര്‍ണേന്തു തന്റെ നിലാവോ...

പുത്തന്‍ പവിഴ കൊടിയോ..ചെറു..തത്തകള്‍ കൊഞ്ചും മൊഴിയോ....
ചാഞ്ചാടിയാടും മയിലോ...മൃദു..പഞ്ചമം പാടും കുയിലോ...........

കാളികുളത്ത് നിന്ന് ഞാന്‍ വടക്കോട്ട്‌ ബൈക്കില്‍ സഞ്ചരിച്ചും ചെങ്ങണ്ടയില്‍ നിന്ന് പീറ്റര്‍ കാല്‍ നടയായി തെക്കോട്ട്‌ സഞ്ചരിച്ചും ആണ് സ്മാരകത്തില്‍ എത്തിയത്. പ്രമുഖരായ ഒട്ടേറെപ്പേര്‍ അവിടെ സന്നിഹിതരായിരുന്നു. സ്മാരകട്രസ്റികളായ രുഗ്മിണിഭായിതമ്പുരാട്ടിയും കൃഷ്ണവര്‍മയും ഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് നല്‍കിയത് .ചാണകം തളിച്ച് മാറ്റി നിര്‍ത്തേണ്ടവരെന്നു ചിലരെങ്കിലും കരുതുന്നഞങ്ങളെ എത്ര സ്നേഹത്തോടെയാണ് അവര്‍ സ്വീകരിച്ചത് .ഭാരതീയ വിചാരകേന്ദ്രത്തിന്റെ മലയാള ഭാഷ ദിനാചരണമായിരുന്നു അന്ന് .

ഹ്രസ്വമായ പ്രസംഗവും സ്വന്തം രചനാവതരണവും ആണ് പങ്കെടുക്കുന്നവര്‍ക്ക് ചെയ്യുവനുണ്ടായിരുന്നത്. എല്ലാ പത്ര വാര്‍ത്തയും ഒരു കഥ തന്നെയായത്‌ കൊണ്ട് ഏതെങ്കിലും ഒന്ന് വായിക്കുന്നതില്‍ എനിക്ക് പ്രയാസം ഇല്ല .എന്നാല്‍ കവിയുടെ കാര്യം അങ്ങനെ അല്ല . മനോഹരമായ കവിതകളും കണ്ണ് നനയ്ക്കുന്ന കഥകളും കവിയുടെ പുസ്തകതാളുകളില്‍ അനേകം . പിന്നെ ഗാനങ്ങളും . പ്രസിദ്ധമായ ഏതു സിനിമ ഗാനത്തിനും പാരഡി രചിക്കാന്‍ കവിക്ക്‌ നിമിഷങ്ങള്‍ മതി.

ഞാന്‍ പീറ്റെറി നോട് ചോദിച്ചു. . " പ്രിയപ്പെട്ട കവി , മൊബൈലിനു റേഞ്ച് കിട്ടാറുണ്ടോ ? "
കവി സംശയത്തോടെ എന്നെ നോക്കി .

" പടിഞ്ഞോട്ട് പോകാന്‍ കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന നിങ്ങള്ക്ക് നടുക്കടലില്‍ റേഞ്ച് ഉണ്ടോ ? "

" ഇപ്പോള്‍ തിരിഞ്ഞിരിക്കേണ്ട സാറേ, തണ്ട് വലിയില്ല, യമഹയാണ്, ചുണ്ടന്‍ വള്ളത്തില്‍ ഇരിക്കുന്നത് പോലെ മതി, കുത്തിയിരിന്നു കുറച്ചു മണ്ണെണ്ണപ്പുക ശ്വൊസിക്കണം , തണ്ട് വലിച്ചിരുന്ന കാലത്ത് തൊഴിലാളിക്ക് ആരോഗ്യ മുണ്ടായിരുന്നു, പണി കിട്ടിയാല്‍ കാശും കിട്ടുമായിരുന്നു. ഇപ്പോള്‍ കാശ് കുറവ്, മണ്ണെണ്ണ കത്തിക്കാന്‍ കൂടുതല്‍ കാശ് വേണം . പിന്നെ മൊബൈല്‍, ഞാന്‍ കൊണ്ടുപോവാറില്ല. വല വലിക്കുമ്പോള്‍ ഫോണ്‍ വിളിക്കുന്നതെങ്ങനെ? "

കുട്ടികള്‍ക്ക് ക്ളാസ് എടുക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് cheyyaan പുറത്തേക്കോടുന്ന ഞാന്‍ എന്നെത്തന്നെ അപ്പോള്‍ ഓര്‍ത്തു.

" ഞാന്‍ കവിത ചൊല്ലാണോ അതോ കഥ വായിക്കണോ ? " കവിക്ക്‌ എന്റെ അനുമതി വേണം.
" ഇവിടെ കവിത മതി , ഇരയിമ്മന്‍തമ്പി സ്മാരകമല്ലെ ? , പിന്നെ അവര്‍ അനുവദിച്ചാല്‍ ഒരു സിനിമ ഗാനം കൂടി ആലപിചോള് " ഞാന്‍
" ഏതു ഗാനം ?? "
" അനുരാഗ വിലോചനനായി പറ്റുമോ "
" അതിനൊരു കുഴപ്പമുണ്ട് സാറേ, ചിലപ്പോള്‍ എന്റെ തന്നെ പാരഡി കേറി വരും "
മികച്ചതായിരുന്നു കവിയുടെ പ്രകടനം

പ്രൊഫസര്‍ എന്ന ഡെസിഗനെഷന്‍ കൂടെ ഉള്ളതിനാല്‍ വിവരക്കേട് പറയാതെ രക്ഷപെടണമെന്നതായിരുന്നു എന്റെ ആഗ്രഹം.
സ്മാരകത്തിലെ പ്രകടനത്തിന് ശേഷം ചേര്‍ത്തല പോറ്റി ഹോട്ടലില്‍ ഊണ്
ചോറ് സെക്കണ്ട് ട്രിപ്പ്‌ വന്നപ്പോള്‍ കവിയോടു ഞാന്‍,
" പീറ്ററിന് ഇനി ചോറ് വേണ്ടേ ? "
" വേണ്ട, ഇന്ന് പണിയില്ലാത്ത ദിവസം ആണ് , ആവശ്യത്തിനായി. "
ഇങ്ങനെയും കവിക്ക്‌ ഒരു ചിട്ടവട്ടമോ ? ഞാന്‍ അത്ഭുത പ്പെട്ടു പോയി.
ചിങ്ങം ഒന്നായതുകൊണ്ട് ഹോട്ടലില്‍ പായസം സൌജന്യം

അടുത്ത പരിപാടി ഉച്ചയ്ക്ക് 3 മണിക്ക് ഓടംപള്ളി സുല്‍ത്താന്റെ ഷാലിമാറില്‍ . പൂച്ചാക്കല്‍ ഷാഹുല്‍ എന്ന പേരില്‍ പ്രസിദ്ധനായ നാടക-സിനിമ ഗാന രചയിതാവും കവിയുമായ സുല്‍ത്താന്റെ വീട്ടില്‍ ആലോചന യോഗം . എഴുപതിലേക്ക് കാലൂന്നുന്ന കവിക്ക്‌ സപ്തതി ആദരം നല്‍കണമെന്ന് കവിയുടെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആഗ്രഹം . ചേര്‍ത്തല 'സംസ്കാര' സെക്രട്ടറി വെട്ടക്കല്‍ മജീദാണ് ഞങ്ങളെ കമ്മറ്റിയില്‍ ഉള്‍പെടുത്തിയത്‌. ഷാലിമാറിലേക്ക് പോകുന്ന വഴിയില്‍ പള്ളിപ്പുറത്തുള്ള ഐ എച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഒന്ന് കേറി. അവിടെ പിള്ളേര്‍ പഠിക്കുകയാണോ അതോ റാഗിംഗ് നടത്തി കളിക്കുകയാണോ എന്നറിയാമല്ലോ ? ചെന്നപ്പോഴല്ലേ മനസ്സിലാകുന്നത്‌, അവിടെയും ചിങ്ങം ഒന്ന്, അരവണ പായസം ഏവര്‍ക്കും ഫ്രീ !

പള്ളിപ്പുറത്തമ്മയെ വണങ്ങിയിട്ടാണ് ഞാനും കവിയും ഓടംപള്ളിയിലേക്ക് വണ്ടി വിട്ടത്. പള്ളിക്ക് വടക്ക് റോഡിനു പടിഞ്ഞാറ് വശം മനോഹരമായ ഒരു തെങ്ങിന്‍ തോപ്പ്. അവിടെ വണ്ടി നിര്‍ത്തണമെന്ന് കവിക്ക്‌ ആഗ്രഹം .
" തെങ്ങ് കണ്ടിട്ടില്ലേ പീറ്ററെ ? ' ഞാന്‍ കവിയോടു ചോദിച്ചു.
" ഇത് കണ്ടാല്‍ എങ്ങനെ കവിത വരാതിരിക്കും സാര്‍ ? , എത്ര കമനീയ മായിരിക്കുന്നു ? " പീറ്റര്‍ കവിത എഴുതാന്‍ തുടങ്ങി .

ജപ്പാന്‍ കുടി വെള്ളത്തിനു ഇറക്കി യിട്ടിരിക്കുന്ന കൂറ്റന്‍ പൈപ് ചൂണ്ടി ക്കാട്ടി ഞാന്‍ പീറ്ററോടു ചോദിച്ചു , " പീറ്റര്‍ , ഈ കുഴലില്‍ പുട്ടുണ്ടാക്കിയാല്‍ എങ്ങനെ ഇരിക്കും ? "
" ഇത് ആര് തിന്നു തീര്‍ക്കും, എത്ര ചാക്ക് അരിപ്പൊടി വേണം, തേങ്ങ?, എങ്ങനെ ഇതില്‍ ആവി കേറ്റും ? " കവിക്ക്‌ ആകെ സംശയം .
"എങ്കില്‍ വാ " വീണ്ടും ബൈക്കിനു പുറകില്‍ കവിയുമായി ഓടം പള്ളിയിലേക്ക്.
" ഷാലി മാറില്‍ എത്തിയതും യോഗ നടപടിയിലെ മുഖ്യ അജണ്ട ആയ ചായ കുടി ആരംഭിച്ചു കഴിഞ്ഞിരുന്നു . യോഗാധ്യക്ഷന്‍, അന്‍പത്തി മൂന്നാമത്തെ സിനിമയുടെ ഗാനരചന പൂര്‍ത്തിയാക്കി എത്തിയ പ്രസിദ്ധ ഗാന രചയിതാവ് രാജീവ്‌ ആലുങ്കല്‍ . സുല്‍ത്താന്റെ ബീഗം അംബി ടീച്ചര്‍ അതിഥി സല്കാരത്തിലാണ്.
" കപ്പ വറുത്തതിനു എരിവു കുറവ് , പക്ഷെ ഉപ്പു കൂടി" :ആലുങ്കല്‍ .
അടുത്ത സിനിമയിലെ പാട്ടാണെന്ന് പീറ്റര്‍ എന്നോട് . ഇപ്പോഴത്തെ പാട്ടുകള്‍ ഇങ്ങനെയൊക്കെ ആണല്ലോ, ശരിയെന്നു എനിക്കും തോന്നി

ഇനി പണപ്പിരിവാണ് വിഷയം . ഇങ്ങനെ ഒരു അക്കിടിയില്‍ വന്നു വീഴുമെന്നു ഞാനും പീറ്ററും ഓര്‍ത്തതെയില്ല .ഓടുന്ന പട്ടിക്കു ഓര്‍ക്കാപ്പുറത്തു ഏറു കിട്ടിയ പോലെ
മജീദിനെ മനസ്സില്‍ ധ്യാനിച്ചു ഞാനും കവിയും കൂടി ഒരു തുകയങ്ങു പ്രഖ്യാപിച്ചു.
ഇതിനുള്ളില്‍ ഒന്ന് രണ്ടു തവണ സുല്‍ത്താന്റെ വീട്ടില്‍ നിന്ന് വിഭവ സമൃദ്ധമായി ഭക്ഷണം കഴിച്ചിട്ടുണ്ട്. ബാക്കി കൂടി കഴിച്ചു കൊടുത്ത തുക മുതലാക്കാമെന്നു കരുതി ഞാന്‍ കവിയോടു ചോദിച്ചു.
"എന്ത് പറയുന്നു പീറ്റര്‍ ? "
കവി എന്നെ നോക്കി ചിരിച്ചു.
തിരികെ ചേര്‍ത്തലയില്‍ എത്തിയ ശേഷം കണ്ടു തീരാത്തകടലോരകാഴ്ചകള്‍ക്കായ്‌ കവി കടലിനെലക്ഷ്യ മാക്കിയും ഞാന്‍ കുളത്തെ (മാരാരിക്കുളം ) ലക്ഷ്യമാക്കിയും യാത്ര തുടര്‍ന്നു.

-കെ എ സോളമന്‍

Tuesday 16 August 2011

ഒരധ്യാപകന്‍ എന്താണ് ചെയ്യേണ്ടത് ?







അമേരിക്കന് പ്രസിഡണ്ട് അബ്രഹാം ലിങ്കണ് തന്റെ മകന് പഠിക്കുന്ന സ്കൂളിലെ അധ്യാപകനെഴുതിയ കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില് കാണാം.

''എല്ലാ മനുഷ്യരും
നീതിമാന്മാരല്ലെന്നും
എല്ലാവരും സത്യമുള്ളവരല്ലെന്നും
അവന് പഠിക്കേണ്ടിവരും, എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ സ്വാര്ത്ഥമതിയായ രാഷ്ട്രീയക്കാരനും
പകരം അര്പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.

എല്ലാ ശത്രുക്കള്ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

അസൂയയില് നിന്നവനെ
അകറ്റി നിര്ത്തുക, നിങ്ങള്ക്കാവുമെങ്കില്
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന് പഠിക്കട്ടെ.
പുസ്തകങ്ങള് കൊണ്ട്
അല്ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.

പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തതയില് മുങ്ങിയൊരു
ലോകം. അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും അവന് ചിന്തിക്കട്ടെ.

സ്കൂളില് തോല്ക്കുന്നതാണ്
ചതിക്കുന്നതിനേക്കാള്
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില് വിശ്വസിക്കാനവനെ പഠിപ്പിക്കുക.

മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
എല്ലാവരും ഘോഷയാത്രയില്
അലിഞ്ഞുചേരുമ്പോള്
ആള്ക്കൂട്ടത്തെ
പിന്തുടരാതിരിക്കാനുള്ള കരുത്ത് എന്റെ മകനേകുക.

എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന് പഠിപ്പിക്കുക.
നിങ്ങള്ക്കാവുമെങ്കില് ദു:ഖിതനായിരിക്കുമ്പോള്
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില് ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന് അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

ആര്ത്തലയക്കുന്ന ആള്ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില് ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അമിതസ്നേഹം കൊണ്ട് വീര്പ്പുമുട്ടിക്കരുത്.
അഗ്നിയോടടുക്കുമ്പോഴേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ബുദ്ധിമാനായിരിക്കുവാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല് മാത്രമേ മനുഷ്യരില്
വലുതായ വിശ്വാസമുണ്ടാവൂ.

നിങ്ങള്ക്കെന്ത് ചെയ്യാനാവുമെന്ന് ഞാന് നോക്കട്ടെ.

എല്ലാത്തിനപ്പുറം അവന് എന്റെ അരുമയാണ്.
ഞാന് അവനെ ഏറെ സ്നേഹിക്കുന്നു.''

- K A Solaman

Sunday 14 August 2011

ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍











ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്നാല്‍ വലിയ കുഴപ്പം സംഭവിക്കുമെന്ന ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍ വെറ്റിലയില്‍ തെളിങ്ങതോ അതോ മഷിനോട്ടത്തില്‍ കണ്ടതോ ? ജോത്സ്യന്‍മാര്‍ സര്‍ക്കാരിനെയും കോടതിയെയും ഭയപ്പെടുത്തുവന്‍ തന്നെയാണ് തീരുമാനം . അയ്യപ്പവിഗ്രഹത്തില്‍ ഒരു സ്ത്രീ (ജയമാല) തൊട്ടെന്ന് പ്രവചിച്ച പണിക്കരേപ്പോലുള്ള ദേവപ്രശ്നക്കാര്‍ വേറെയുമുണ്ട് . അറകളിലെ നിധി ജോല്സ്യന്മാരും അമ്പലവാസികളും കൂടി പങ്കിട്ടെടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയാല്‍ പിന്നെ പ്രശ്നമില്ല .

അന്ധവിശ്വാസം അടുത്ത നൂറ്റാണ്ടിലും വിഘ്നം കൂടാതെ തുടരുമെന്നത് ഉറപ്പ്.

-കെ എ സോളമന്‍

Friday 12 August 2011

മമ്മൂട്ടിക്കും മോഹന്‍‌ലാലിനും 30 കോടിയുടെ അനധികൃത സമ്പാദ്യം










കൊച്ചി: സിനിമാതാരങ്ങളായ മോഹന്‍ലാലിനും, മമ്മൂട്ടിയ്ക്കും കണക്കില്‍പ്പെടാത്ത 30 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടെന്ന് ആദായനികുതി വകുപ്പ്‌ വെളിപ്പെടുത്തി. ഇരുവരുടെയും കൊച്ചിയിലെയും, ചെന്നൈയിലെയും വസതികളിലും ഓഫീസുകളിലും നടത്തിയ പരിശോധനയ്ക്ക്‌ ശേഷം വാര്‍ത്താ കുറിപ്പിലാണ്‌ ആദായനികുതി വകുപ്പ്‌ ഇക്കാര്യം അറിയിച്ചത്‌.

Comment: Whatever Dr Sukumar Azhikode says, Mammootty and Mohanlal are Siamese twins. They earned together, hence no separate account!
-K A Solaman

Monday 8 August 2011

ഓണ്‍ ലൈന്‍ സിനിമ - കഥ- കെ എ സോളമന്‍













തടിക്കടയിലെ ചാരുകസേരയില്‍ കാലുകയറ്റിവെച്ച് താടി തടവിക്കൊണ്ടിരുന്ന കോയാകുഞ്ഞു മുതലാളിയോട് സെക്രട്ടറി ഹംസ ,
" കിട്ടിപ്പോയി മുതലാളി , മുഖ്യമന്ത്രിയുടെ ഓഫീസ് കിട്ടി. ദാ നോക്കു, " ലാപ്‌ടോപ്പിലോട്ടു ചൂണ്ടി ഹംസ

" അപ്പ,നമ്മടെ തടിക്കണ്ക്കൊക്കെ കിട്ടിയോട , "

"അതൊന്നും പോകില്ല മുതലാളി, കമ്പ്യൂട്ടറിനെക്കുറിച്ച് വിവരമില്ലാത്തത് കൊണ്ടാണ് മുതലാളി ഇങ്ങനെയൊക്കെ ചോദിക്കുന്നത്."
എന്റെ വിവരോം വിവരക്കേടും നീ അന്വേഷിക്കേണ്ട . എവിടെ ചാണ്ടിന്റെ ആപ്പിസ്. "

" ദേ, കാണുന്നതാണ് മുതലാളി . ഇത് സി എമ്മിന്റെ കസേര, കസേരയില്‍ ഇരിക്കുന്നത് സി എം.

". ങ്ങാ ഹാ, ഇതാണോ സി എം ?, ഉമ്മടെ ചാണ്ടി ?, നീ ഏതു വരെ പടിചെന്ന പറേണത് , എം ബി എ യാ? ചുമ്മാതല്ല മുസലിയാര് നിന്നെ പണിക്കുഎടുക്കരു തെന്നു പറഞ്ഞത്. പഠിച്ചതു കൊണ്ട് ഇക്കാലത്ത് വിവര മുണ്ടാകണമെന്നില്ല എന്നതിന് വേറെ തെളിവെന്തിന് ?

എടാ ഹമുക്കെ, ചാണ്ടി ചുവപ്പ് ഷെര്ടുമിട്ടു കസേരയില്‍ കയറി ഇരിക്കുമോ ? ഹെയര്‍ സ്ടയിലും വേറെ, തടിയും കുറവ് . എടാ അത് സി എം അല്ല, പി എം ആണ്. ഭരണം മാറിയില്ലെന്ന് കരുതി ഏതോഒരുത്തന്‍ കേറി ഇരുന്നതാ .
നിന്റെ കയ്യിലിക്കുന്ന കുന്ത്രാണ്ടത്തിന്റെ പേരെന്താ ?"

"ലാപ്‌ ടോപ്‌ മുതലാളി "
" ങ്ങാ . അതങ്ങ് അടച്ചു അലമ്മരിയില്‍ പൂട്ടിവെച്ചിട്ട്, ഈ കണക്കൊന്നു കൂട്ടിക്കെ , പെട്ടെന്ന് വേണം , അവന്റെരു ഒടുക്കത്തൊരു ഓണ്‍ ലൈന്‍സിനിമ.

-കെ എ സോളമന്‍

കന്റോന്‍മെന്റു വൈറസ്‌- കഥ -കെ എ സോളമന്‍














ആദ്യ ദിവസം തന്നെ ലക്ഷംഹിറ്റ്‌ കിട്ടിയ മുഖ്യമന്ത്രിയുടെ ഒഫീസ് കാണാന്‍ കോയാകുഞ്ഞു മുതലാളിക്ക് പെരുത്തു മോഹം.
"ഒന്മാര്‍ ആപ്പിസില്‍ ഇരുന്നു കപ്പലണ്ടി കൊറിക്കുകയാണോ അതോ എസ് എം എസ് വിട്ടു കളിക്കുക യാണോ , ഒന്നറിയണമല്ലോ" .

കോയാകുഞ്ഞു മുതലാളിക്ക് തടി കച്ചവടമാണ് പണി. ബിസിനെസ് നോക്കി നടത്താന്‍ മാനേജര്‍ കം സെക്രട്ടറി ഹംസയുണ്ട്. എന്തിനും ഒരു കയ്യും കണക്കും വെണ മെന്നല്ലേ പറയണത് .

"എടാ ഹംസേ, ഹമുക്കേ , നീ എവിടെയായിരിന്നു ഇത്ര നേരം എവിടെ നിന്റെ ലാപ്‌ ടോപ്‌ ? "
" ഇവിടുണ്ട് മുതലാളി . "

" എടാ നീ അതൊന്നു ഓണാക്കി ചാണ്ടിന്റെ, ഉമ്മടെ മുഖ്യന്റെ ആപ്പീസ് ഒന്ന് കാട്ടിയെ ആ കുന്ത്രാണ്ടത്തില്‍ ഇപ്പ കാണാമെന്നല്ലേ ചന്ദ്രികേ വായിച്ചത് ".
" നോക്കട്ട മുതലാളി "
ഡബ്ളിയു. ഡബ്ളിയു. ഡബ്ളിയു. കേരള സി എം ഗവ ഇന്‍ -ഹംസ ലാപ്‌ ടോപ്പില്‍ ടൈപ്പു ചെയ്തു
എന്റര്‍ ചെയ്തതും ലാപ്‌ ടോപ്പില്‍ നിന്നും 'ടപ്‌' എന്നൊരു ശബ്ദം, സ്ക്രീന്‍ ബ്ളാക്ക് ഔട്ട്‌ .

"എന്താണ്ട അത് "
" ലാപ്‌ ടോപ്‌ ജാമായി മുതലാളി, വൈറസ്‌ ആണെന്ന് തോന്നുന്നു, ഒന്നും കിട്ടുന്നില്ല്ല "

"അപ്പ ഉമ്മടെ തടീന്റെ കണക്കൊക്കെ പോയോ , എന്റെ റബ്ബേ . ആ ഔസേപ്പ് മാപ്പിളയോട് എന്ത് പറയും ? ഒന്ന് തട്ടി നോക്കെടാ ഹമുക്കേ, ഉമ്മടെ "മാങ്ങോന്റെ റേഡിയോ" യില്‍ തട്ടി നോക്കണ പോലെ. കണക്കു കിട്ടയില്ലെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും ഹമുക്കേ "

തോളില്‍ കിടന്ന ടര്‍ക്കി എടുത്തു കോയാകുഞ്ഞു മുതലാളി തല കിഴുകം വീശി .
----------

Tuesday 2 August 2011

ആദരസന്ധ്യ








Smt M Vijayamma(left) with Sri M A Baby, former Education Minister of Kerala


Posted on: 02 Aug 2011
Mathrubhumi news
ചേര്‍ത്തല: ആലോചന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച ആദരസന്ധ്യ പി. തിലോത്തമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്.എല്‍.പുരം സര്‍വോദയ ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് നേടിയ കോനാട്ടുശ്ശേരി ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപിക എം. വിജയമ്മ, കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. നേടിയ കെ.എസ്. സിബി എന്നിവരെ ആദരിച്ചു. ഡോ. കെ.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എ. സോളമന്‍, വി.കെ. സുപ്രന്‍, ഉല്ലല ബാബു, ഇ. ഖാലിദ്, അളപ്പന്‍തറ രവി, ഡി. ശ്രീകുമാര്‍, പ്രസാദ്, സാബ്ജി, എന്‍. ചന്ദ്രഭാനു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നുനടന്ന കവിസമ്മേളനം ചേര്‍ത്തല സംസ്‌കാര സെക്രട്ടറി വെട്ടയ്ക്കല്‍ മജീദ് ഉദ്ഘാടനം ചെയ്തു.

ആ കുട്ടിയാണ് ചിത്ര -ചെല്ലപ്പന്‍ കഥ- കെ എ സോളമന്‍










"അനുഭവകഥയാണ് ഞാന്‍ പറയുന്നത്, " ചെല്ലപ്പന്‍ എന്നോട് പറഞ്ഞു.
" ചാവറയച്ഛന്റെ കഥയാണെങ്കില്‍ വേണ്ട, അന്പതു തവണ കേട്ടിട്ടുള്ളതാണ് " ഞാന്‍ .
" അതല്ല സാറേ, കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പ് ഞാനും പി ഭാസ്കരനും , എല്‍ പി ആര്‍ വര്‍മയും കൂടി ....."
" ഏതു ഭാസ്കരന്‍ ? "
" അപ്പോള്‍ സാര്‍ അറിയില്ല, പി ഭാസ്കരനെ , കായലിരമ്പത്ത് വലയെറിഞ്ഞ ഭാസ്കരനെ, നീലക്കുയില്‍ ഭാസ്കരനെ ..... . ഞങ്ങള്‍ മൂവരും കൂടി വഴുതക്കാട്ട് നടക്കാനിറങ്ങിയതാണ് . പാടോം കടന്നു പാലം കയറി ഇടവരമ്പ് വഴി പുരയിടത്തില്‍ എത്തി. ഒരു ചെറ്റക്കുടില്‍ . എന്റെ വീട് പോലെ, വാതില്‍ പാതി തുറന്നിട്ടുണ്ട് . ആ കുടിലില്‍ നിന്ന് കാറ്റിലുടെ ഒഴുകുന്നു ഒരു ഗാനം, നയനമനോഹരമായ ഒരു ഗാനം." .
" നയനം എന്ന് ചേട്ടന്‍ ഉദ്ദേശിച്ചത് കാതായിരിക്കും ? "

"ഏതാണി കുട്ടി, എത്ര സുന്ദരമായി പാടുന്നു, ഭാസ്കരന്‍ മാഷ്‌ എന്റെ കൈകളില്‍ പിടിച്ചിട്ടു പറഞ്ഞു, നില്‍ക്കു ചെല്ലപ്പ, ആ ഗാനം ഒന്ന് കഴിഞ്ഞോട്ടെ. അങ്ങനെ ഭാസ്കരന്‍ മാഷ്‌ കണ്ടെടുത്ത കുട്ടിയാണ് ചിത്ര "

" അതെയോ ? സംഗീതജ്ഞന്‍ കൃഷ്ണന്‍നായരുടെ മകളാണ് ചിത്രയെന്നും വിഖ്യാതഗായിക കെ ഓമനക്കുട്ടിയുടെ ശിഷ്യയാണെന്നും സംഗീതത്തില്‍ പോസ്റ്റ്‌ ഗ്രാജുഎഷന്‍ ഉണ്ടെന്നുമാണല്ലോ ചേട്ടാ ഞാന്‍ കേട്ടിരിക്കുന്നത് "

" അപ്പോള്‍ ആ കുട്ടിയല്ലേ ചിത്ര ? "
ചെല്ലപ്പന്‍ കഥ അവസനിപ്പിച്ചു.