Saturday 27 April 2013

എന്തിനാണ് ഈ എസ് എസ് എല്‍ സി ? - കെ എ സോളമന്‍


Photo: Malayalam    Kerala

                              
ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയ 94.17 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടി. അര്‍ഹത നേടിയെന്നെ പറയാവൂ, ജയിച്ചെന്നു പറഞ്ഞുകൂടാ, ജയിച്ചെന്നു പറഞ്ഞാല്‍ എഴുത്തും വയനയും അറിയേണ്ടേ ആവശ്യം വരും, പക്ഷേ അതില്ല . മാത്രമല്ല  ജയവും തോല്‍വിയും ആപേക്ഷികമെന്ന ഒരു കാരണവുമുണ്ട്. പണ്ട് കാലങ്ങളില്‍ പത്തു പ്രാവശ്യമെഴുതി തോറ്റവന്‍ എം എല്‍ എ യും മന്ത്രിയുമായിട്ടുണ്ട്. ഇപ്പോ കൂട്ടജയമായത് കൊണ്ട് എം എ ഇല്ലാത്തവന്‍ മന്ത്രിമാരില്‍ പോലുമില്ല.

ഇത്തവണ എസ് എസ് എല്‍ സി ക്കു റിക്കോഡ്‌ വിജയശതമാനമെന്നാണ് വിദ്യാഭ്യാസ മന്ത്രി റിസല്‍റ്റ് പ്രസിദ്ധീകരിച്ചു കൊണ്ടുപ്രഖ്യാപിച്ചത്. തന്റെ ഭരണ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം ഭൂരിപക്ഷ- ന്യൂനപക്ഷങ്ങളെ  സുഖിപ്പിക്കണമെന്ന ഉദ്ദേശ്യംകൂടിഉണ്ട്. എന്നാല്‍ ഭൂരിപക്ഷ സമുദായ നേതാക്കള്‍ ഇത് അംഗീകരിച്ച് കൊടുക്കുന്ന ലക്ഷണമില്ല. ന്യൂനപക്ഷ മന്ത്രിമാര്‍ ഭൂരിപക്ഷത്തെ ഭരിക്കുന്ന അവഹേളനപരമായ നടപടിയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പെരുന്നയിലെ നായരീഴവ സംഗമ സ്ഥാനത്തു നിന്നു പ്രഖ്യാപനമുണ്ടായി. യഥാര്‍ത്ഥ ഭൂരിപക്ഷ മന്ത്രിയായി ഒരാള്‍ മാത്രമാണു ഉണ്ടായിരുന്നത്. ഭാര്യാ പീഡനത്തില്‍ കുറ്റാരോപിതനായി അദ്ദേഹം സ്വയം രാജി വെച്ചൊഴിഞെങ്കിലും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കണമെന്ന് സമുദായ നേതാവ്. അതോടെ കീഴൂട് ബാലന്‍ പിള്ളയുടെ ഇരുമ്പ് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു.

ഇത്തവണ ഓള്‍പ്രൊമോഷന്‍ കിട്ടിയവര്‍ക്കായി രണ്ടു വര്ഷം കഴിയുമ്പോള്‍ ഒരു കൂട്ടക്കുരുതിയുണ്ട്,എന്‍ട്രന്‍സ് പരീക്ഷയെന്നാണ് അതിന്റെ പേര്. എസ് എസ് എല്‍ സിയും പ്ലസ് ടു വും പഠിച്ചു ജയിച്ചു ആഹ്ലാദിച്ചു വരുന്നവരുടെ പിടലി ഒടിക്കുന്നത് എണ്ട്രന്‍സിന്നാണ്.  എസ് എസ് എല്‍ സി ക്കു 94 വിജയ ശതമാനം നല്‍കുന്നവര്‍ എന്‍റ്റന്‍സിന് ഉയര്‍ന്നവിജയ ശതമാനം ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ല. എന്‍റ്റന്‍സ് പരീക്ഷയുടെ വിജയ ശതമാനം ഭരണ നിപുണതയുടെ ഭാഗമല്ല. എന്‍റ്റന്‍സ് ശതമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗിനോ വകുപ്പ് മന്ത്രിക്കോ പ്രത്യേക  താല്പര്യമില്ല.

കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാനാണ് ഉയര്ന്ന വിജയശതമാനം. ഇങ്ങനെ മാനസിക സംഘര്‍ഷം കുറച്ചതിന്റെ ചെറിയ ഉദാഹരണമാണ് കേരള സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ഒരു സപ്പ്ലിമെന്‍ററി പരീക്ഷയില്‍ കണ്ടത്.  . അഞ്ചു വര്ഷം മുമ്പ് നടന്ന എസ് എസ് എല്‍ സിക്ക് ഓള്‍ പ്രൊമോഷന്‍  ശേഷം  ഉപരിപഠനത്തിന് അര്‍ഹത നേടിയ 78 കുട്ടികള്‍ ഈയിടെ  ബി എസ് സി ഫിസിക്സ് സപ്പ്ലിമെന്‍ററി പരീക്ഷ എഴുതുകയുണ്ടായി. ആകെ 8 പേരാണ് വിജയിച്ചത്. വിജയശതമാനം വെറും 10.  ഇവര്‍ക്കാര്‍ക്കും മാനസിക സംഘര്‍ഷം ഇല്ലെന്നു തന്നെ പറയാം? പണ്ടായിരുന്നെങ്കില്‍ സപ്ലിമെന്‍ററി പരീക്ഷ എഴുതുന്ന മുഴവന്‍ പേരും വിജയിക്കുമായിരുന്നു.  പത്തിലും പ്ലസ്  ടു വിനും മുഴുവന്‍ പാസ് നാല്‍കാതെ രണ്ടക്ഷരം പഠിപ്പിച്ചു വിട്ടിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അതിനൊന്നും മറുപടി പറയാന്‍ നേരമില്ല.

861 സ്‌കൂളുകള്‍ നൂറ്‌ ശതമാനം വിജയം നേടിയെന്നാണ് കണക്ക്. ഇവിടങ്ങളിലെ എത്രകുട്ടികള്‍ക്ക് നന്നായി വായിക്കാനും എഴുതാനും അറിയാം എന്നത് ആര്‍ക്കും നിശ്ചയമില്ല ഉയര്ന്ന വിജയശതമാനത്തില്‍ ഊറ്റം കൊളളുകയും  ഒന്നിന്നും കൊള്ളാത്തവരെ സൃഷ്ടിച്ചെടുക്കയും ചെയ്താലേ രാഷ്ട്രീയ കക്ഷികള്‍ക്ക് നിലനില്‍പ്പുള്ളൂ.  നിലവിലെ സ്കൂള്‍ വിദ്യാഭ്യാസം എന്നത് കഴുതകളെ സൃഷ്ടിക്കുന്ന ഏര്‍പ്പാടാണെന്നത് കഴുതകള്‍ക്ക് മനസ്സിലാകണമെന്നില്ല.

കെ പി സി സി പ്രസിഡണ്ട് രമേഷ് ചെന്നിത്തല കേരള യാത്രയില്‍ നടന്നു നടന്നു ശരീരം നേര്‍പ്പിച്ചെടുത്തു.  ഇനി കവിളുകളും ഒന്നു ഒട്ടിക്കിട്ടണം അതിനായി യാത്ര തുടരുകയാണ്. ഇതുകണ്ട് ആസൂയപ്പെട്ടു മഹാകവി ജി എസ് എസ് എല്‍ സിക്ക് 100 ശതമാനം വിജയം നേടിയ സ്കൂളുകള്‍ സന്ദര്‍ശിച്ചു അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും  അനുമോദിക്കുകയാണ്. അദ്ദേഹം ചെല്ലുംപോള് “ ആടു കിടന്ന പാട്ടില്‍ പൂട” പോലും ഇല്ലാത്ത അവസ്ഥയാണ്. ആരും സ്വീകരിക്കാനില്ല. ഒന്നു രണ്ടു കെ എസ് ടി എ നേതാക്കള്‍ ഉണ്ടാകേണ്ടതാണ്. അവധിക്കാലമായതിനാല്‍ അവരും ഹോളിഡേ ആഘോഷിക്കാന്‍ വിദേശത്താണ്.

സ്കൂളില്‍ ചെന്നപ്പോഴാണ് മഹാകവിക്ക് ഒരുകാര്യം  ബോധ്യമായത്, എല്ലാ സ്കൂളുകള്‍ക്കും 100 ശതാനം വിജയം! അതുകൊണ്ടു അനുമോദനം ഈ വിധം തുടര്‍ന്നാല്‍ അടുത്ത പരീക്ഷകഴിഞ്ഞാലും അനുമോദിച്ചു തീരില്ല. അതുകൊണ്ടു ഒരുകവിത എഴുതാമെന്നു വിചാരിച്ചു, ആരാണ് നീ ഒബാമ “ എന്ന മട്ടില്‍ “എന്തിനാണ്  ഈ എസ് എസ് എല്‍ സി?”എന്ന കവിത. . നിലവില്‍ സഹകരണ മന്ത്രി അല്ലാത്തതിനാല്‍  കണ്‍സ്യുമര്‍ ഫെഡ് വഴി കവിതയുടെ കോപ്പി വിതരണം ചെയ്യാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ഫോട്ടോസ്റ്റാറ്റ് കോപ്പി സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് എം എല്‍ എ ഓഫീസില്‍  നേരിട്ടെത്തി കൈപ്പറ്റേണ്ടതാണെന്നു അറിയിപ്പു നല്കും    

-കെ എ സോളമന്‍

Thursday 25 April 2013

KAS Life Blog: മഹാതരികിട യൂണിവേഴ്സിറ്റി!

KAS Life Blog: മഹാതരികിട യൂണിവേഴ്സിറ്റി!: സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച ആദ്യം മനസ്സിലാക്കിയ വിദ്യാഭ്യാസ മന്ത്രി അന്തരിച്ച ടി.എം.ജേക്കബ്ബാണ്‌. അദ്ദേഹത്തി...

മഹാതരികിട യൂണിവേഴ്സിറ്റി!

Photo
സംസ്ഥാനത്തെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച ആദ്യം മനസ്സിലാക്കിയ വിദ്യാഭ്യാസ മന്ത്രി അന്തരിച്ച ടി.എം.ജേക്കബ്ബാണ്‌. അദ്ദേഹത്തിന്റെ മകള്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവളുടെ പുസ്തകം മറിച്ചു നോക്കി. “റാകിപ്പറക്കുന്ന ചെമ്പരുന്ത്‌” പോലുള്ള അനാവശ്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ എഴുതിവെച്ചിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹം അരിശം കൊള്ളുകയും സിലബസ്‌ പരിഷ്ക്കരണത്തിന്‌ ഉത്തരവിടുകയും ചെയ്തു. കൂട്ടത്തില്‍ അദ്ദേഹം കൈക്കൊണ്ട സുപ്രധാന തീരുമാനമാണ്‌ കോട്ടയം യൂണിവേഴ്സിറ്റിയുടെ സ്ഥാപനം.

യൂണിവേഴ്സിറ്റിയുടെ ആദ്യനാമമാണ്‌ ഗാന്ധിജി യൂണിവേഴ്സിറ്റി. പിന്നീടാണ്‌ ബോധ്യമായത്‌ ഗാന്ധിക്ക്‌ ഗമ പോരാ എന്ന്‌. ആന്റണിജി, ജോസഫ്ജി, പണിക്കര്‍ജി, പിള്ളജി, ചെന്നിത്തലജി തുടങ്ങി എല്ലാ ഖദര്‍വാലകള്‍ക്കും ‘ജി’യുള്ളതിനാല്‍ ‘ഗാന്ധിജി’ വെട്ടി മഹാത്മാഗാന്ധിയാക്കി. അങ്ങനെ യൂണിവേഴ്സിറ്റിയുടെ പേര്‌ ‘മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ്‌ കോത്തായം” എന്നാക്കി. കോട്ടയം എന്നത്‌ സായിപ്പിന്‌ ‘കോത്തായം’ എന്നേ വായിക്കാനറിയൂ. ഇന്നിപ്പോള്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയെ വീണ്ടും നാമകരണം ചെയ്യേണ്ട അവസ്ഥയിലാണ്‌. മഹാതരികിട യൂണിവേഴ്സിറ്റി, കോത്തായം. അതിനുമാത്രം വെകിളിത്തരങ്ങളാണ്‌ അവിടെ അരങ്ങേറുന്നത്‌.

‘മഹാത്മാഗാന്ധി വധം’ ആട്ടക്കഥ ഇത്രനാളും അവിടെ ആട്ടിക്കൊണ്ടിരുന്നത്‌ പേരില്‍ ‘ഗുരുക്കള്‍’ ഉള്ള ഒരു വിസിയും അദ്ദേഹത്തിന്റെ സാമന്തന്‍ രജിസ്ട്രാറും കൂടിയായിരുന്നു. വിദ്യാഭ്യാസമന്ത്രി രണ്ടാം മുണ്ടശ്ശേരിയുടെ അനുഗ്രഹം ഉണ്ടായിരുന്നതിനാല്‍ യാതൊരുവിധ പ്രവര്‍ത്തന തടസ്സവും ഇല്ലായിരുന്നു. ഒരു സമാന്തര സര്‍ക്കാര്‌ തന്നെയായിരുന്നു അന്ന്‌ യൂണിവേഴ്സിറ്റി. കോളേജ്‌ അധ്യാപക നിയമനത്തിന്‌ 22 വയസ്സുമതിയെന്ന്‌ സര്‍ക്കാര്‍ നിയമം ഉള്ളപ്പോള്‍ ഈ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ അംഗീകാരം കിട്ടണമെങ്കില്‍ 23 വയസ്സുവേണം. കൂട്ടത്തില്‍ രജിസ്ട്രാറുടെ തിണ്ണ കുറെ ദിവസം നിരങ്ങുകയുംവേണം. അംഗീകാരം കിട്ടുന്നതിന്‌ കൈമടക്കുണ്ടായിരുന്നോ എന്ന്‌ ചോദിച്ചാല്‍ അത്‌ കൊടുത്തവര്‍ക്ക്‌ മാത്രമേ പറയാന്‍ അറിയൂ. അതെന്തായാലും പുതിയ വൈസ്‌ ചാന്‍സലറും പുതിയ സിന്‍ഡിക്കേറ്റും വന്നതോടെ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാര്‍ ഭരണം അവസാനിച്ചു.

സര്‍വകലാശാലയെ ‘സെന്റര്‍ ഓഫ്‌ എക്സലന്‍സ്‌’ ആക്കാന്‍ ദൃഢനിശ്ചയമെടുത്താണ്‌ പുതിയ വിസി ആസനസ്ഥനായത്‌. എന്നാല്‍ ഉടന്‍ തന്നെ യൂണിവേഴ്സിറ്റി “സെന്റര്‍ ഓഫ്‌ വേലകളി” ആയി മാറി. വിസിക്കും രജിസ്ട്രാര്‍ക്കും കോടതി തിണ്ണയില്‍നിന്ന്‌ ഇറങ്ങാന്‍ നേരമില്ല. യൂണിവേഴ്സിറ്റി ഗേറ്റിന്റെ ഉള്‍പ്പെടെ മുഴുവന്‍ താക്കോലുകളും വൈസ്‌ ചാന്‍സലര്‍ ബാഗില്‍ ഇട്ട്‌ ബാഗ്‌ കക്ഷത്ത്‌ വെച്ച്‌ നടപ്പാണ്‌.

ചുമട്ടുതൊഴിലാളി യോഗത്തില്‍ ‘ആഗോള അധിനിവേശത്തെ’ക്കുറിച്ച്‌ സെമിനാര്‍ നടത്തുന്ന മുന്‍ വൈസ്‌ ചാന്‍സലര്‍ക്ക്‌ ഉണ്ണിയുടെ ബിഎ, എംഎ ഡിഗ്രികളുടെ സാധു തയെക്കുറിച്ച്‌ ഒരു സംശയവുമില്ലായിരുന്നു. റഷ്യന്‍ സന്ദര്‍ശനത്തില്‍ റഷ്യന്‍ യുവതികളുടെ ധീരതകണ്ട്‌ അമ്പരന്ന അദ്ദേഹം കേരള യുവതികളുടെ ദയനീയാവസ്ഥയില്‍ ആകുലനാകുകയും ചെയ്തപ്പോള്‍ രജിസ്ട്രാര്‍ ഉണ്ണി എസ്‌എസ്‌എല്‍സി, പ്രീഡിഗ്രി (ഫ്രീഡിഗ്രി?) ബിഎ, എംഎയെല്ലാം ഒറ്റയിരുപ്പിന്‌ എഴുതി എടുത്തകാര്യം ശ്രദ്ധിച്ചില്ല.

പുതിയ സിന്‍ഡിക്കേറ്റും വൈസ്ചാന്‍സലറും ചേര്‍ന്ന്‌ രജിസ്ട്രാറുടെ മാര്‍ക്ക്ലിസ്റ്റും ഡിഗ്രിയും ‘വെരിഫൈ’ ചെയ്യാന്‍ തുടങ്ങിയതാണ്‌ കുഴപ്പമായത്‌. സര്‍ട്ടിഫിക്കറ്റില്‍ തീയതിയും മാര്‍ക്കും ചേര്‍ന്നിരിക്കുന്ന ഭാഗം ചിതലെടുത്തുപോയിരിക്കുന്നു. തുടര്‍ന്ന്‌ വിസി അകത്തും രജിസ്ട്രാര്‍ പുറത്തുമായി ‘ആട്ടക്കഥ’ കോടതി രംഗത്തോടെ ക്ലൈമാക്സിലെത്തി.

ഗണേഷ്‌-യാമിനി പീഡനപര്‍വം കെട്ടടങ്ങിയതോടെ വിഷമിച്ചിരിക്കുകയായിരുന്നു ചാനലുകളിലെ കോല്‍ക്കളിക്കാര്‍. ആരോമല്‍-അരിങ്ങോടര്‍ തര്‍ക്കം മാതിരി ജോര്‍ജ്‌-ഉണ്ണി പോര്‌ മുറുകിയതോടെ കോല്‍ക്കളി മേളം സര്‍വ്വകലാശാല മുറ്റത്തേക്ക്‌ മാറ്റി.

കെ.എ.സോളമന്‍
ജന്‍മഭൂമി ദിനപ്പത്രം 25-4-13

Wednesday 24 April 2013

കഴുതകള്‍ക്കായി ഉയര്ന്നവിജയശതമാനം


Photo: I love kerala

ഇത്തവണ എസ്‌എസ്‌എല്സി  പരീക്ഷയെഴുതിയ 94.17 ശതമാനം വിദ്യാര്ഥി‌കള്‍ ഉപരിപഠനത്തിന്‌ അര്ഹ ത നേടി. ഇവര്‍ ജയിച്ചെന്നു പറഞ്ഞുകൂടാ, ജയവും തോല്വിിയും ആപേക്ഷികമെന്നതാണ് കാരണം. ഇത്തവണ റിക്കോഡ്‌ വിജയശതമാനമെന്നാണ് പറയുന്നത്. ആരുടെ ഭരണനേട്ടമാണ്, ആരെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ഈ കനത്ത റിസല്ട്?  രണ്ടു വര്ഷം കഴിയുമ്പോള്‍ ഒരു കൂട്ടക്കുരുതിയുണ്ട്, എന്ട്ര്ന്സ്് പരീക്ഷയെന്നാണ് അതിന്റെ പേര്. എസ് എസ് എല്‍ സി ക്കു 94 വിജയ ശതമാനം നല്കു്ന്നവര്‍ എന്തുകൊണ്ട് എന്റ്റ്ന്സിലന് ഉയര്ന്ന വിജയ ശതമാനം നല്കുുന്നില്ല?
കുട്ടികളുടെ മാനസിക സംഘര്ഷം് കുറക്കാനാണ് ഉയര്ന്ന വിജയശതമാനമെങ്കില്‍ ഒരു ചെറിയ ഉദാഹരണം പറയാം. അഞ്ചു വര്ഷം മുമ്പ് നടന്ന എസ് എസ് എല്‍ സിക്ക്ശേഷം  ഉപരിപഠന്തിന് അര്ഹംത നേടിയ 78 കുട്ടികള്‍ ഈയിടെ  ബി എസ് സി ഫിസിക്സ് സപ്പ്ലിമെന്റഹറി പരീക്ഷ എഴുതുകയുണ്ടായി. ആകെ 8 പേരാണ് വിജയിച്ചത്. ഇവര്ക്കാ ര്ക്കുംള മാനസിക സംഘര്ഷം  ഇല്ലേ? പത്തിലും പ്ലസ്  ടു വിനും മുഴുവന്‍ പാസ് നാല്കാതെ രണ്ടക്ഷരം പഠിപ്പിച്ചു വിട്ടിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ?

861 സ്‌കൂളുകള്‍ നൂറ്‌ ശതമാനം വിജയം നേടിയെന്നാണ് കണക്ക്. ഇവിടങ്ങളിലെ എത്രകുട്ടികള്ക്ക്ന നന്നായി വായിക്കാനും എഴുതാനും അറിയാം? ഉയര്ന്ന വിജയശതമാനത്തില്‍ ഊറ്റം കൊള്ളാതെ ഭേദപ്പെട്ട  നിലവാരത്തില്‍ കുട്ടികളെ പഠിപ്പിച്ചെടുക്കണം. ഉയര്ന്ന വിജയശതമാനം ഒന്നിന്നും കൊള്ളാത്തവരെ സൃഷ്ടിക്കാനെ ഉതകൂ. മാനസിക സംഘര്ഷം ഒറ്റയടിക്ക് നല്കുയന്നതിന് പകരം.കുറേശ്ശെ നലുന്നതാണ് നല്ലത്. സ്കൂള്‍ വിദ്യാഭ്യാസം എന്നത് കഴുതകളെ സൃഷ്ടിക്കുന്ന ഏര്പ്പാ്ടാക്കുന്നത് അവസാനിപ്പിക്കണം.

-കെ എ സോളമന്‍

സ്‌റ്റിക്കര്‍ നല്‍കണം


Good Night 2 All my wd a cool & sweet dreamsssss..
കണ്ണീര്‍ തൂവാന്‍ വിതുമ്പും കാര്‍മുകിലും..കരകാണാന്‍ വെമ്പും..
പൂത്തോണിയും.. പൂനിലാവില്‍ കുളിച്ച പുഴയോരത്തിന്‍ ....
കസ്തുരി മണമുള്ള പൂങ്കാറ്റും.. മറ്റെന്തുവേണമൊരു സുഖനിദ്ര ഏകാന്‍...
എല്ലാ കൂട്ടുകാര്‍ക്കും ശുഭരാത്രി.. :) :)


















മംഗളം ദിനപ്പത്രം Story Dated: Wednesday, April 24, 2013 06:46

കഞ്ഞിക്കുഴിയില്‍നിന്ന്‌ ചേര്‍ത്തല 11-ാം െമെലിലേക്കു ദിവസം രണ്ടുപ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന െബെക്കുകാരനാണ്‌ ഞാന്‍. നാലു കിലോമീറ്റര്‍ വരുന്ന ദൂരം ഇപ്പോള്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ വേണം. രണ്ടു സെറ്റു വാഹന പരിശോധകരാണ്‌ വഴിയില്‍- ഒന്നു ട്രാഫിക്‌ പോലീസ്‌, രണ്ടു സാദാ പോലീസ്‌. ഒരു കൂട്ടര്‍ ഹെല്‍മറ്റു മാത്രം പരിശോധിക്കുമെങ്കില്‍ മറ്റേക്കൂട്ടര്‍ ഹെല്‍മറ്റുതൊട്ട്‌ അണ്ടര്‍വെയര്‍ വരെ പരിശോധിക്കും. സംസ്‌ഥാനത്തെ മറ്റെല്ലാ കുറ്റകൃത്യങ്ങളും ഉഛാടനം ചെയ്‌ത സ്‌ഥിതിക്ക്‌ െബെക്കുകാരെ കുറ്റവിമുക്‌തരാക്കുകയാണ്‌ ലക്ഷ്യം. െബെക്കുകാരില്‍നിന്ന്‌ ഈ വര്‍ഷം ഇതിനകം 22 കോടി പിഴിഞ്ഞു. 200 കോടിയാക്കാന്‍ ഇത്തരം പിഴിച്ചില്‍ തുടര്‍ന്നേ പറ്റൂ.
ഒരപേക്ഷയുണ്ട്‌. അത്യാവശ്യത്തിനു യാത്ര ചെയ്യുന്നവരെ ദിവസവും പീഡിപ്പിക്കരുത്‌. അതുകൊണ്ട്‌ ഒന്നു പരിശോധിച്ചാല്‍ ഒരു സ്‌റ്റിക്കര്‍ നല്‍കുക. അതു ഹെല്‍മറ്റിലോ നെറ്റിയിലോ ഒട്ടിച്ചുകൊണ്ടു വാഹനമോടിക്കാം, തുടര്‍പീഡനം ഒഴിവായിക്കിട്ടുമെങ്കില്‍.
*-കെ.എ. സോളമന്‍,
എസ്‌.എല്‍. പുരം