Saturday 21 February 2015

ഒരു പാലമരത്തിന് കീഴെ


ക്ലാസ്സ് മുറി
ഇന്നും അവിടെയുണ്ട്
രണ്ടാമത്തെ ബെഞ്ചില്‍ രണ്ടുകൊല്ലം
ഒരേ ഇരുപ്പ്, ഒറ്റയ്ക്ക്
കൂട്ടുകാരെല്ലെവരും ഒരുമിച്ചിച്ചായിരുന്നു.
പിന്നീട് ഇരുപത്തേഴുകൊല്ലം.
ആ മുറിയില്‍ നിന്നെങ്കിലും
രണ്ടുകൊല്ലത്തെഇരുപ്പിനായിരുന്നുഭാരം.  

ബഞ്ചില് ഇന്നുമുണ്ടാവും.
സ്വപ്നങ്ങള്‍ നെയ്യുന്ന കുട്ടികള്‍
കോമ്പസ്സ് കൊണ്ട് ഹൃദയംവരച്ചവര്‍  
ജീന്‍സിട്ടവര്‍, ചുരിദാര്‍ ധരിച്ചവര്‍
വരഞ്ഞിട്ട ഹൃദയത്തില്‍ അമ്പുപായിക്കുന്നവര്‍.
പാഠ പുസ്തകത്താളിലെ അക്ഷരങ്ങള്‍
കാണാതെ പോയവര്‍,
കരണ്ടുതിന്നവര്‍.

ഉച്ചയൂണിന്റെ ഓര്മ്മ
സ്വാദ് കുറഞ്ഞുപോയേനെ
ഊണുണ്ടായിരുന്നെങ്കില്‍

ചോക്കുപൊടി മായാത്ത
കറുത്ത ബോര്‍ഡ് ഇന്നുമവിടെയുണ്ട്.
എഴുതിയും മായിച്ചുംകൊതിതീരാത്ത ബോര്‍ഡ്.
ചാമ്പി മയങ്ങും കണ്‍പോളകളെ
തട്ടി വിടര്‍ത്തിയ ആദ്ധ്യാപകര്‍

കണക്കുകാസ്സും കെമിസ്ട്രിയും ഫിസിക്സും
എല്ലാം ഉണര്‍ത്തുപാട്ടുകളായിരുന്നു
ഇംഗ്ലിഷും ഹിന്ദിയും
അങ്ങനെ ഓര്‍ക്കാന്‍ഒത്തിരി
നല്ലകാര്യങ്ങളും

ഇന്നും ഞാനവിടെത്തന്നെയുണ്ട്
ആ ക്ലാസ്മുറിക്കു പുറത്തു
ഓര്‍മ്മകളെ താലോലിച്ചു
ഒരിക്കല്‍പ്പോലും ഇല പൊഴിയാത്ത  
ഒരു പാലമരത്തിന് കീഴെ

Saturday 7 February 2015

പ്രശ്ന പരിഹാരം

ദേശീയ ഗെയിംസു മായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ മടക്കി അയച്ച പണം എന്തുചെയ്യണമെന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയും കേരള കായിക മന്ത്രിയും വലിയ ധർമ്മസങ്കടത്തിലാണ്. ഇക്കാര്യത്തിൽ ലാലിന്റെ അംഗീകാരത്തിന് കാത്തിരിക്കുയാണ് ഇരുവരും. ലാലും വാരിയരുംചേര്ന്ന് അന്തിക്കാട് സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ ആ വഴിക്കു ഉടന്‍ നിര്ദേശം കിട്ടാന്‍ സാധ്യതയില്ല . അതുകൊണ്ട് പ്രശ്നപരിഹാരത്തിനായി ഇങ്ങനെയൊരു വഴി ആലോചിക്കാവുന്നതാണ്.
മോഹൻലാലിന് സിനിമയിലും പുറത്തുമായി മൂവായിരത്തിലധികം സ്ത്രീകളെ നേരിട്ടുപരിചയമുണ്ട്. ഈ സ്ത്രീകൾക്കായിപണം തുല്യമായി വീതിച്ചു നല്കുക . ഇത്തരം ഒരു തീരുമാനം തെറ്റായിപ്പോയി എന്നു പറയില്ലെന്ന് മാത്രമല്ല ലാലിനെ അത് ഏറെ സന്തോഷിപ്പിച്ചെന്നുമിരിക്കും. സ്ത്രീ ശാക്തീകരണത്തിനായുള്ള ശക്തമായ നീക്കമായി ഇതിനെ കാണുകയും ചെയ്യും.
കെ എ സോളമന്‍