#സപ്ലയർ - നാനോക്കഥ
മുടി നീട്ടി വളർത്തിയിരിക്കുന്നു, ജീൻസും ടീഷർട്ടും വേഷം, കാതിൽ കടുക്കനും. ഭൗവ്യതയുള്ള പെരുമാറ്റം. ഹോട്ടൽ സപ്ലയർ ആയാൽ ഇങ്ങനെ തന്നെ വേണമെന്ന് തോന്നും കണ്ടാൽ.
രണ്ടാഴ്ച കഴിഞ്ഞ് പത്രത്തിൽ കണ്ട വാർത്ത ഞെട്ടിച്ചു കളഞ്ഞു.
മുംബൈയിലെ വൻ വസ്ത്ര വ്യാപാരി മൊയ്തീൻ റാവുത്തറുടെ മകൻ ഇസ്മായേലിനെ പൊന്നാം വെളിയിലെ ശ്രീകൃഷ്ണ ഹോട്ടലിൽ കണ്ടെത്തിയിരിക്കുന്നു!
ഭാവിയിൽ കമ്പനി നോക്കിക്കൊണ്ട് പോകേണ്ട ആളാണ്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നറിയണം, പഠിക്കണം.
പിതാവ് തന്നെയാണ് മകന് ജോലി കണ്ടെത്തിയത്.! തിരികെ കൂട്ടാൻ അദ്ദേഹം നാളെയെത്തും
-കെ എ സോളമൻ
No comments:
Post a Comment