Friday 11 March 2016

തെന്നി വീണ വഴികള്‍ (കഥ)



മുട്ടാര്‍ പഞ്ചായത്തിലെ കാര്യങ്ങള്‍ ഒത്തിരി മാറിയിരിക്കുന്നു,
പത്തു നാല്പതു കൊല്ലം മുന്‍പുള്ള മുട്ടാറല്ല ഇന്ന് കാണുന്നത്.

മുട്ടാര്‍ എവിടെന്നല്ലേ?, കുട്ടനാട് താലൂക്കില്‍ ആലപ്പുഴ-ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തില്‍ തെക്കോട്ട് പോയാല്‍ മുട്ടാറായി.

പഞ്ചായത്ത് ഓഫീസില്‍ ഞാന്‍ എക്സിക്ക്യുട്ടീവ് ഓഫീസറായി ചെന്ന കാലത്ത്, അതായത് നാല്പതു കൊല്ലം മുന്പ് അവിടെ റോഡില്ല., റോഡ് ടാഫിക്കുമില്ല. പഞ്ചായത്ത് ഓഫീസില്‍ വാഹനമായി റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒരു സൈക്കിള്‍ മാത്രം, മുട്ടാര്‍ ഫെഡറല്‍ ബാങ്കിലെ സൈക്കിള്‍. ബാങ്കിനെന്തിനീ സൈക്കിള്‍ എന്നു പലകുറി തോന്നിയിട്ടുണ്ട്. പിരിവിനോ, നോട്ടീസുകൊടുക്കുന്നതിനോ ആണെങ്കില്‍ സൈക്കിള്‍ സഞ്ചരിക്കാന്‍ പറ്റിയ റോഡ് അവിടില്ല.ആകെയുള്ളത് തോടുകളും സൂക്ഷിച്ചില്ലെങ്കില്‍ തെന്നി വീഴുന്ന ചെളിവരമ്പുകളുമാണ്. ഞാന്‍  ഒത്തിരി തവണ തെന്നുകയും വീഴുകയും ചെയ്തിട്ടുണ്ട്. ഓരോ തവണ തെന്നുമ്പോഴുംഞാന്‍ സമാധാനിക്കും ഇതിനും കൂടി ചേര്‍ത്താണല്ലോ.സര്ക്കാര്‍ എനിക്കു ശമ്പളം തരുന്നതെന്ന്.

പഞ്ചായത്തിന് കരം കൊടുക്കാന്‍ വേണ്ടിയുള്ള സൈക്കിള്‍ ആയതിനാലാവണം ഫെഡറല്‍ ബാങ്കിലെ  സൈക്കിള്‍ ആഘോഷ പൂര്‍വം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നാണെങ്കില്‍ ആളുകള്‍ കരുതും ഏതോ സമ്മാനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കുന്ന വസ്തുവാണെന്ന്.


അന്ന് സൈക്കിള്‍ ഓടിക്കണമെങ്കിലും റേഡിയോ പാട്ടു കേള്‍ക്കണമെങ്കിലും കരമടക്കണം. റേഡിയോയുടെ ലൈസന്സ് ഫീ പോസ്റ്റ് ഒഫ്ഫീസ്സിലാണ് അടക്കുന്നതെങ്കില്‍ സൈക്കിള്‍ ഫീ പഞ്ചായത്തില്‍ അടച്ചാല്‍ മതി. ഓരോ അടവിനും സ്റ്റിക്കര്‍ നല്കും, അത് സൈക്കിളില്‍ ഒട്ടിക്കണം. സ്റ്റിക്കര്‍ ഒട്ടിക്കാത്ത സൈക്കിള്‍ ഓടിച്ചിട്ടു പിടിക്കുന്നത് ഹെല്‍മറ്റ്  വേട്ടപോലെ ഒരു സാഹസിക പ്രവര്‍ത്തനമായിരുന്നു അന്ന്. ഒട്ടുമിക്ക പഞ്ചത്ത് ഒഫ്ഫീസുകളിലും സൈക്കിള്‍ വേട്ട ഒരു ഉല്‍സവവും ജീവനക്കാര്‍ക്ക് എക്സ്ട്രാ മണിക്കുള്ള ഒരു എളുപ്പവഴിയുമായിരുന്നു. അതോടൊപ്പം ജീവനക്കാര്‍ക്ക് അധിക പദവിയും ലഭിച്ചിരുന്നു, പോലീസ്കാരെപ്പോലെയാണ് പഞ്ചായത്ത് ജീവനക്കാരെയും  ജനം കണ്ടിരുന്നത്. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ മുട്ടാര്‍ പഞ്ചായത്തില്‍ ഈ സൌകര്യം ഇല്ലായിരുന്നു.

അന്ന് മുട്ടറിലെത്താന്‍, കിടങ്ങറ  നിന്നു കടത്തുവളളത്തില്‍ കയറണം. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വരെ തോടുള്ളതിനാല്‍ വളളത്തില്‍ നിന്നു പഞ്ചായത്ത് ഓഫീസിന്റെ തിണ്ണയിലോട്ട് കാലെടുത്തു കുത്താം. പഞ്ചയത്തു ഒഫ്ഫീസിന്‍റെ ദര്ശനം തോടിന് നേരെ വടക്കോട്ട് ആയിരുന്നു.


ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിഅബ്ദു റബ്ബിന്‍റെ പിതാവ് അവുക്കാദര്‍കുട്ടി നഹ പഞ്ചായത്ത് വകുപ്പ് ഭരിച്ചിരുന്ന കാലത്താണ് ഞാന്‍ മുട്ടാര്‍ പഞ്ചായ്ത്തില്‍ എക്സികുട്ടീവ് ഓഫീസര്‍ ആയി എത്തുന്നത്, പി എസ് സി വഴിയുള്ള നിയമനം. 16 വര്‍ഷത്തോളം കാലാവധി നീട്ടിക്കിട്ടിയ ഭരണ സമിതിയായിരുന്നു അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത്. എക്സികുട്ടീവ് ഓഫീസര്‍ എന്നത് വലിയപദവിയായി അന്ന് കരുതിയിരുന്നു.പഞ്ചായത്ത് ഭരണം 75 ശതമാനം ഭരണ സമിതിയും 25 ശതമാനം സര്‍ക്കാരും  ചേര്‍ന്നതായിരുന്നു. ഇന്നും ഏതാണ്ട് അങ്ങനെയൊക്കെ ത്തന്നെ. സര്ക്കാര്‍ പ്രതിനിധിയാണ് എക്സികുട്ടീവ് ഓഫീസര്‍. എക്സികുറ്റീവ് ഓഫീസര്‍ ഇന്ന്  അറിയപ്പെടുന്നത് പഞ്ചായത്ത് സെക്രട്ടറി എന്ന പേരിലാണ്..

അന്നത്തെ എസ് ഐ യുടെ വീര്യം ഇന്നതെ എസ് ഐക്കു ഇല്ലാത്തത് പോലെ അന്നത്തെ എക്സികുട്ടീവ് ഓഫീസറിന്റെ പവര്‍ ഇന്നതെ സെക്രട്ടറിക്ക് ഉണ്ടോയെന്ന് സംശയം.എങ്കിലും ഒരു കാര്യം  നേര്, അന്നും ഇന്നും എക്സികുട്ടീവ് ഓഫീസര്‍ക്ക് ആരെയും പ്രോസിക്കൂട്ട് ചെയ്യാനുള്ള അധികാരമുണ്ട്, പക്ഷേ ചെയ്യാറില്ലെന്ന് മാത്രം, പിന്നീട് പുറത്തിറങ്ങി നടക്കണമല്ലോ. എസ് ഐ ക്കാണെങ്കില്‍ പോലീസ് കാരെ കൂടെക്കൂട്ടാം, എക്സികുട്ടീവ് ഓഫീസര്‍ ആരെ കൂടെക്കൂട്ടാനാണ്? പ്രോസികൂട്ട് ചെയ്യാനുള്ള വകുപ്പ് പൊതുവഴിയിലെ ശല്യം. പൊതുവഴിയിലെ ശല്യക്കാര്‍ കൂടിയതല്ലാതെ കുറഞ്ഞതായി ആരും പറയില്ല, ക്രമസമാധാന പാലനച്ചുമതല യുള്ള മന്ത്രിഒഴിച്ച് .


മുട്ടാര്‍ പഞ്ചായത്തിലെ കാര്യങ്ങളെല്ലാം ബഹുരസ മായിയിരുന്നു. വര്‍ഷകാലമായാല്‍ പല ദിവസങ്ങളിലും പഞ്ചായത്ത് ഒഫ്ഫീസിന് അവധിയാകും.  വെള്ളം പൊങ്ങി ഓഫീസില്‍ കയറിയാല്‍ ആപ്പീസര്‍ക്കും ജീവനക്കാര്‍ക്കും മേശപ്പുറത്തി കയറിയിരിക്കുക എന്നതല്ലാതെ മറ്റ് നിര്‍വാഹമില്ല. അതുകൊണ്ടു, മഴക്കാലത്ത് എന്തിന് ഓഫീസില്‍ പോയി മേശപ്പുറത്ത് കേറിയിരിക്കണം, വീട്ടില്‍ ഇരുന്നാള്‍ പോരേയെന്ന് ജീവനക്കാര്‍  തീരുമാനിക്കും.  ഞാന്‍ പലതവണ അങ്ങനെ തീരുമാനമെടുത്തിട്ടുണ്ട്. എങ്കിലും ഓഫീസറല്ലേ , ജീവനക്കാര്‍ക്ക് മാതൃക ആകേണ്ട ആളല്ലെ, എന്നു ബോധ്യ മുള്ളതിനാല്‍ ഏത് വിധേനയും ഓഫീസില്‍ എത്തുകയെന്നത് എന്റെ പതിവായിരുന്നു. ജീവനക്കാര്‍ക്ക് ഇത് ഒട്ടും രസിച്ചിരുന്നില്ലയെന്ന്  അവരുടെ മുഖലക്ഷണം  നോക്കി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരു ദിവസം വെള്ളം പൊങ്ങി താണു പോയ ചിറയില്‍ കൂടി നീന്തിത്തുടിച്ചു ഏതാണ്ട് 12 മണിയോടെ ഓഫീസില്‍ ഏത്താ റായപ്പോള്‍ ജീവനക്കാര്‍  ഓഫീസുംപൂട്ടി  വളളത്തില്‍ എതിരെ. ഞാനും അവരുടെ കൂടെ പോന്നു. എന്തിന് ഞാന്‍ മാത്രം പഞ്ചായത്ത് ഓഫീസില്‍ പോയി മേശപ്പുറത്തുകേറി ഒറ്റയ്ക്കിരിക്കണം?

ചെറുതായി തെന്നിയെങ്കിലുംവീണുപോകാതെ  അല്‍ഭുത കരമായിരക്ഷപ്പെട്ടഒരു സംഭവം ഇങ്ങനെ. ഇന്നത്തെപ്പോലെ ശക്തമായ വനിതാകമ്മീഷന്‍ ഉണ്ടായിരുന്നെങ്കില്‍ പെട്ടുപോകു മായിരുന്നു വെന്നത് വാസ്തവം. ഓഫീസില്‍ അസിസ്റ്റന്‍റ് ജോലിചെയ്ത മറിയക്കുട്ടി  സാറാണ് ഒരു കണക്കിന് തടി രക്ഷിച്ചു തന്നത്.

റോസമ്മ സുന്ദരിയായിരുന്നു. സുന്ദരികളെ കണ്ടാല്‍ തോന്നുന്ന താല്‍കാലിക വികല്പം മാത്രമേ ചെറുപ്പക്കാരനായഓഫീസര്‍ക്ക് തോന്നിയുള്ളൂ. അപകടത്തില്‍ മരിച്ച അവളുടെ അപ്പന്റെ മരണ സര്‍ടിഫിക്കറ്റ് ഉടന്‍ അവള്‍ക്ക് വേണം.

“മാഡത്തിന്റെ അപ്പന്‍ മരിച്ചതിന് എന്താതെളിവു?, മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?” ഞാന്‍.

കലി തുള്ളിക്കൊണ്ട് റോസമ്മ: “ ആരാണ് തന്റെ മാഡം?, സര്‍ട്ടിഫികറ്റു തരുന്നോ ഇല്ലയോ, എനിക്കു ഇപ്പം അറിയണം.'

സത്യം പറയാമല്ലോ, ഞാനാകെ പേടിച്ചുപോയി. എനിക്കത് തീരെ പിടിച്ചതുമില്ല.
“ഇന്ന് തന്നില്ലെങ്കില്‍ എന്താ വിഴുങ്ങിക്കളയുമോ?, രാവിലെ ഇറങ്ങും ഓരോന്നായി മറ്റുള്ളവരുടെ പുറത്തു കുതിരകേറാന്‍?

കുതിര എന്ന പൊതുവായ പ്രയോഗം റോസമ്മയുടെ കലി പൂര്‍വാധികം ശക്തമാക്കി.
“കുതിരയെന്ന് വിളിച്ചതിനു ഉടന്‍മാപ്പ് പറഞ്ഞില്ലെങ്കില്‍ തന്നെ ഞാന്‍ കോടതികേറ്റും, സര്‍ഫിക്കറ്റു മായി താന്‍ എന്റെ വീട്ടില്‍ വരും” എന്നും പറഞ്ഞു ഓഫീസില്‍ നിന്നു ഇറങ്ങിയോടി
                    
ഇപ്പോള്‍ ഞാന്‍ ശരിക്കും  ഞെട്ടിയെന്നു തന്നെപറയാം. ഓഫീസിലെ ജീവനക്കാരായ ഗോമതിക്കുട്ടിയമ്മയെയും, പദ്മകുമാരിയെയും മാമ്മനെയും ഞാന്‍ ദയനീയമായി നോക്കി. അവരെല്ലാം തലകുമ്പി ട്ടിരിക്കുന്നതു കണ്ടാല്‍ ഞാന്‍  എന്തോ വലിയ തെറ്റ് ചെയ്തെന്ന് തോന്നും.

മറിയക്കുട്ടി സാറാ ണ് കാര്യങ്ങളുടെ കിടപ്പ് പറഞ്ഞത്.

“റോസമ്മ കുവൈറ്റില്‍ നഴ്സാണു, രണ്ടു വര്ഷം മുന്പാണ് പോയത്. അപ്പന്റെ മരണത്തെ തുടര്‍ന്നു നാട്ടില്‍ തിരികെ  വന്നതാണ് . കുവൈറ്റിലെ നിയമംപോലെ  ആണ് ഇവിടുത്തെ നിയമം എന്നാണവളുടെ വിചാരംമാത്രമല്ല, കഴിഞ്ഞ ആഴ്ച റോസമ്മ ഇവിടെ അപേക്ഷയുമായി വന്നതാണ്. സാര്‍ ട്രയിനിങ് കഴിഞ്ഞു എത്തിയിരുന്നില്ല..ചാര്‍ജ്  ഉണ്ടായിരുന്ന രാമന്കരീലെ സാര് സര്‍ട്ടിഫികറ്റു ഇന്ന് കൊടുക്കാമെന്ന് എറ്റതാണ്”

“എങ്കില്‍ അക്കാര്യം നിങ്ങള്ക്ക് നേരത്തെ പറയാന്‍ പാടില്ലായിരുന്നോ?’

“ അതിനു സാര്‍ ആദ്യം കേറി റോസമ്മയുമായി ഇടപെടുമെന്ന് ഞങ്ങള്‍ കരുതിയോ?”

“റോസമ്മ കുഴപ്പമുണ്ടാക്കുമോ ചേടത്തി?” ചില കാര്യങ്ങള്‍ സാധിക്കാനുണ്ടെകില്‍ മാറിയക്കുട്ടി സാറിനെ ഞാന്‍ ചേടത്തി എന്നാണ് വിളിക്കറ്

അവളുടെ വീട്ടില്‍ മൂന്നു പെണ്‍പിള്ളാരാ, ഒന്നിനൊന്നു മുറ്റ്, അവളുടെ അമ്മയോട് പറഞ്ഞു നോക്കാം”
തുടര്‍ന്നുള്ള മൂന്നു ദിവസം പഞ്ചായ്ത് ഭരിച്ചത് മറിയ ക്കുട്ടിസാര്‍ തന്നെയെന്ന് പറയാം. ഞാന്‍ അവരുടെ അസ്സിസ്റ്റന്‍റും. മറിയക്കുട്ടി  സാര്‍ പറയുന്നതെല്ലാം ഞാന്‍ സാധിച്ചുകൊടുത്തു. എന്നിട്ടും റോസമ്മയുടെ ഭാവി  പരിപാടിയെക്കുറിച്ച് മാത്രം അവര്‍ ഒന്നും പറഞ്ഞില്ല. ഒടുവില്‍ സാഹികെട്ടു ഞാന്‍ ചോദിച്ചു.: 

“ചേടത്തി, റോസമ്മ എന്തു പറഞ്ഞു?”

“ ഓ അത് സാരമില്ല സാറേ, സാറിനെ ഒന്നു പേടിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ്. അവള്‍ക്ക്  സര്‍ടിഫിക്കറ്റ് വേണം. അത്രേയുണ്ടായിരുന്നുള്ളൂ.പിന്നെ സാര് പെണ്ണുകെട്ടിയ ആ ളാണോയെന്ന് റോസമ്മയുടെ അമ്മ ചോദിച്ചു”

അവസാനം പറഞ്ഞത് മറിയക്കുട്ടിസാര്‍ കൈയ്യില്‍ നിന്നിട്ടതാണെങ്കിലും അവരെക്കുറിച്ച് എനിക്കു വലിയ മതിപ്പ് തോന്നി. വലിയൊരു പ്രശ്നം സോള്‍വ് ചെയ്തു തന്നല്ലോ.:?
എങ്കിലും അവരുടെ മൂന്നു ദിവ്ത്തെസ ആഫീസര്‍ ഭരണം ഞാന്‍ അന്നുകൊണ്ടു നിര്‍ത്തി. അതെങ്ങ നെയെന്നു വെച്ചാല്‍  ഞാന്‍ മാമ്മനെ കുറിച്ചു പറഞ്ഞില്ലല്ലോ 

മാമ്മന്‍ ചേട്ടനാണു   ഓഫീസ് പീയൂണ്‍ , മാമ്മച്ചന്‍ എന്നാണ് ശരിക്കും പേര്    അസിസ്റ്റന്‍റ് മറിയക്കുട്ടി സാറിനും കീഴെ. പക്ഷേ ഇതം ഗീ കരിച്ചുകൊടുക്കാന്‍ മാമ്മന്‍ തയ്യാറല്ലായിരുന്നു. അവര്‍ പറയുന്നതു ഒന്നും അനുസരിക്കില്ല. താന്‍ കള്ളുകൂടിയനാ  ണെന്ന് സകലരോടും പറഞ്ഞുകൊടുക്കുന്നത് മറിയക്കുട്ടിയാണെന്നാണ്  മാമ്മന്‍റെ സം ശയം
\contd






Sunday 6 March 2016

ഇടതുപക്ഷത്തിന് വേണ്ടി ഇനി ചാവേറാവാനില്ല: ചെറിയാന്‍ ഫിലിപ്പ്


cheriyan-philip








തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി ഇനി ചാവേറാനാവില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മൂന്നുതവണ യു.ഡി.എഫ് കോട്ടകളില്‍ മത്സരിച്ചു തോറ്റത്. ഇത്തവണ കേരളത്തില്‍ ജയം ഉറപ്പായ സീറ്റ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയും അവകാശവും ഉണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.തോല്‍ക്കാനായി ജനിച്ചവന്‍ എന്ന പേരു മാറ്റാന്‍ ഒരിക്കലെങ്കിലും വിജയിക്കുക എന്നത് എന്റെ അഭിമാനപ്രശ്‌നമാണ്.
അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നത്. 2001ല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചു വര്‍ഷത്തിനു ശേഷം ജയിക്കുന്ന ഒരു സീറ്റ് എന്ന മിനിമം ആവശ്യമാണ് ഉന്നയിച്ചത്
ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ താന്‍ പാര്‍ട്ടി വക്താവിനെ പോലെയാണ് ബഹുജന മദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. സിപിഎം ഏല്‍പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകന്‍ എന്ന നിലയില്‍ ആയിരക്കണക്കിന് യോഗങ്ങളില്‍ കേരളത്തിലുടനീളം പങ്കെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കാനാണ് ടി.വി പ്രഭാഷണങ്ങള്‍ നടത്തിയതും ലേഖനങ്ങള്‍ എഴുതിയതും. ഒരു പാഴ്‌വാക്കു പോലും വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
കമന്‍റ് : അപ്പോ, ഇക്കുറിയും എം എല്‍ എ സ്വപ്നം ഗോപി?
-കെ എ സോളമന്‍