Thursday 30 July 2015

സർഗ്ഗവാസന വളരാൻ !- കഥ -കെ എ സോളമന്‍




സാറന്‍ മാര്‍ക്ക് വാട്സാപ്പില്‍ കളിക്കാനല്ല, മറിച്ചു കുട്ടികളില്‍ സര്‍ഗ്ഗ വാസന വളര്‍ത്താന്‍ വേണ്ടിയാണ് സാംസ്കാരികന്‍മാര്ക്ക് അര ദിവസം സ്കൂള്‍ വിട്ടുകൊടുത്തത്.  ക്യത്യo രണ്ടു മണി
ക്കു തന്നെ സ്ഥലം സാംസ്കാരിക നായകർ മമ്മുഞ്ഞിയുടെ നേതൃത്വത്തിൽ കുട്ടികളെ വിളിച്ചിരുത്തി പരിപാടി ആരംഭിച്ചു.
ആദ്യ ഊഴം അധ്യക്ഷനായ സാംസ്കാരികന്റേതാണു്. പതിവുപോലെ പണ്ടെങ്ങോ സംഭവിച്ചെന്ന് അദ്ദേഹം കരുതുന്ന സുകമാർ അഴീക്കോടുമായുള്ള സഹവർത്തിത്വം നൂറ്റൊന്നാമത്തെ തവണ ആവർത്തിച്ചു ബോറടിക്കാൻ കൂട്ടാക്കത്തവരെ യും അദ്ദേഹം  ബാറടിപ്പിച്ചു.
തുടർന്നു മമ്മുഞ്ഞിയുടെ ഇടപെടൽ ആയിരുന്നു.
കുട്ടികളോട് മമ്മുഞ്ഞി:
"പ്രിയപ്പെട്ടകുട്ടികളെ "
"എന്തോ "
.
"നിങ്ങൾ എന്തെങ്കിലും എഴുതാറുണ്ടോ?''
" പകർത്ത് എഴുതാറുണ്ട്. "
"അതല്ല ചോദിച്ചത്, കഥ. കവിത, നോവൽ അങ്ങനെ എന്തെങ്കിലും ?"
"ഇവൻ എഴുതിയതാണ് ചേട്ടാ. സോറി സാറെ, ആ കമലാക്ഷി ടീച്ചർ പിടിച്ചു വാങ്ങി കീറിക്കളഞ്ഞു, ഒരടിയും കൊടുത്തു, മേലാൽ ഇത്തരം വൃത്തി കേടുകൾ എഴുതരുതു എന്നു പറഞ്ഞു "
" അതാ ഞാൻ പറഞ്ഞത് നിങ്ങൾക്കും നിങ്ങടെ ടീച്ചർമാർക്കും സർഗ്ഗവാസന ഇല്ലെന്നു "
" ചേട്ടൻ സോറി സാറു വല്ല നോവലുമെഴുതിയിട്ടുണ്ടോ ?"
''ഉണ്ടല്ലോ? ഫോട്ടോസ്റ്റാറ്റ്  ് എടുത്തു വെച്ചിരിക്കുകയാണ്,  ഉടൻ പ്രസിദ്ധി കരിയ്ക്കും. അതിരിക്കട്ടെനിങ്ങള്‍ പ്രേമം സിനിമ കണ്ടോ?"
" ഇല്ല സാറെ"
"കണ്ടില്ലെങ്കില്‍ ഉടന്‍ കാണണം, അതിനു വേണ്ടി ക്ളാസ് കട്ടു
ചെയ്താലും കുഴപ്പമില്ല " മമ്മൂഞ്ഞി.
"അതെന്തിനാണ്  ്സാറേ? " കുട്ടികള്‍ 
" അതേയ്, ആ സിനിമയില്‍ നിങ്ങളുടെ സര്‍ഗ്ഗവാസന്ന വളര്‍ത്തുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്". സിനിമ കണ്ടു തന്നെ നിങ്ങൾ അവയൊക്കെ മനസ്സിലാക്കണം . അപ്പോ , ഓ.കെ."
മമ്മൂഞ്ഞി പറഞ്ഞു നിർത്തി.
ഈ സമയ മത്രയും വാട്ട്സാപ്പിലൂടെ സാറന്മാരും ടീച്ചറുമാരും ചേർന്നു പകിട പ ന്ത്രണ്ടു കളിക്കുകയായിരുന്നു!

- കെ. എ സോളമൻ

Wednesday 29 July 2015

പാവങ്ങളുടെ പ്രസിഡണ്ട്



ഇൻഡ്യൻ യുവമനസ്സുകളെ ജ്വലിപ്പിച്ച മഹത് വ്യക്‌തിയാണ് ഡോ.എ. പി. ജെ അബ്ദുൾ കലാം അദ്ദേഹം യുവാക്കളെ സ്വപ്‌നം കാണാൻ പഠിപ്പിച്ചു, ഉറങ്ങാതിരിക്കാനും ചിന്തിക്കാനുമുള്ളസ്വപ്നം. അദ്ദേഹം ഒരേ സമയം മുസൽമാനും ഹിന്ദുവും ക്രിസ്ത്യാനിയും സിക്കു മൊക്കെ ആയിരുന്നു, ഒരു യഥാർത്ഥ ഭാരത
പുതൻ. രാഷ്ടീയക്കാരനല്ലാത്ത അദ്ദേഹം രാഷ്ട്രത്തിന്റെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അറിഞ്ഞിരുന്നു. എന്നാൽ അവ കൃത്യമായി മനസ്സിലാക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല കേരളത്തിന്റെ അഭിവൃത്തിക്കായി 2005 ജൂലൈ 28 - നു കേരള നിയമസഭയിൽ വെച്ചു അദ്ദേഹം പ്രഖ്യാപിച്ച പത്തിന പരിപാടികളിൽ ഒന്നു പോലും നടപ്പിലായില്ല
മിസൈൽ മാനായും രാഷ്ട്രപതിയായും അദ്ദേഹം രാഷ്ട്രത്തിനു ന ൾകിയ സംഭാവന നിസ്തുലം. രാഷ് ട്രപതി സ്ഥാനത്തിന്റെ മഹത്വം എന്തെന്നു ലോകത്തിനു കാണിച്ചു കൊടുക്കാൻ ഡോ .കലാമിനു കഴിഞ്ഞു. പാവപ്പെട്ടവന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. നേട്ടങ്ങൾ സാധ്യമാകൂന്നതു കഠിന പ്രയത്നത്തിലൂടെയെന്നു അദ്ദേഹം കൂട്ടി കളെ പഠിപ്പിച്ചു,  തലമുറകൾക്കു വഴികാട്ടിയായി. ഇ ൻഡ്യൻ വിദ്യാർത്ഥികളുടെ ഏറ്റവും മികച്ച മോട്ടിവേറ്റർ ആണു ഡോ.കലാം.

 കെ. എ സോളമൻ





Sunday 26 July 2015

പരീക്ഷാ കോമാളിത്തരം




ഡോക്ടർ ആകാനുള്ള മനുഷ്യന്റെ ഒടുക്കത്തെ ഭ്രാന്ത് അവനെ കൊണ്ടെത്തിച്ചിരിക്കുന്നതു് വല്ലാത്ത പതനത്തിലാണ്..
കഴിഞ്ഞ മേയിൽ നടന്ന അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതു കൊണ്ട് കഴിഞ്ഞ ദിവസം കനത്ത സുരക്ഷയിലാണ് സി. ബി.എസ്.ഇ. പുന:പ്പരീക്ഷ നടത്തിയത്. മെറ്റൽ ഡിറ്റക്ടർ, ബഗ് ഡിറ്റക്ടർ, ടോർച്ച് തു ടങ്ങിയവ ഉപയോഗിച്ചുള്ള പരിശോധനാ പരീക്ഷയായിരുന്നു ആദ്യം . ഹാളിൽ പേന കൊണ്ടു പോകാൻ പോലും അനുവദിച്ചില്ല. മനു ഷ്യന്റെ നിത്യോപയോഗ സാധനങ്ങളായ
മാല, വള ,കമ്മൽ, മോതിരം, ഹെയർ പിൻ, ഹെയർ ബാന്റ്, വാച്ച് തുടങ്ങിയവ അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിച്ച കന്യാസ്ത്രീയുടെ ഡോക്ടർ സ്വപ്നം പൊലിഞ്ഞു. മു സ്ളീo പെൺങ്കുട്ടികളെ കൊണ്ട് തട്ടം അഴിച്ചുമാറ്റിയതിനു ശേഷം പരീക്ഷ എഴുതാൻ അനുവദ ച്ചു. പരീക്ഷാഹാളിൽ വസ്ത്രം ധരിയ്ക്കാൻ അനുവദിച്ചതു തന്നെ മഹാഭാഗ്യം.

മെഡിക്കൽ പ്രൊഫഷൻ അല്ല ജീവിതത്തിലെ ഏക ലക്ഷ്യമെന്ന ചിന്ത മാറിയാലെ എൻട്രൻസ് പരീക്ഷക്കൊപ്പം അരങ്ങേറിയ കോമാളിത്തരങ്ങൾക്കു ഒടുക്കമുണ്ടാവു. പണമുള്ള ഏതവനും എം.ബി.ബി.എസ് പഠിയ്ക്കാൻ അവസരം ന ൾകുന്നതും പ്രശ്നത്തിനു പരിഹാരമാണ്. പിന്നെ പാവപ്പെട്ടവന്റെ കാര്യം?'അവനെ പണ്ടു മുതൽ തന്നെ ഈ മേഖലയിൽ നിന്നു ഒഴിവാക്കി ക്കഴിഞ്ഞു. വൻ പണം മുടക്കള്ള എൻട്രൻസ് കോച്ചിoഗ് പാവപ്പെട്ടനു വിധിച്ചിട്ടുള്ള ഏർപ്പാടല്ലെന്നു ആർക്കാണ് അറിഞ്ഞു കൂടാത്തതു് ?

കെ.എ സോളമൻ 

Saturday 18 July 2015

ചാറ്റല്‍ മഴ –കവിത –കെ എ സോളമന്‍



ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം
കവിത എഴുതുന്നവർക്ക്
കമിതാക്കളെ തേടുന്നവര്‍ക്ക്  
തൊടിനിറയെ കൃഷിയുള്ളവര്‍ക്ക്

ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം
ചോരാത്തമേല്‍ക്കൂരയും വീടും ഉള്ളവര്‍ക്ക്
ജനാലയില്‍ പിടിച്ചു സ്വപനം കാണുന്നവര്‍ക്ക്
ജനറം ബസ്സില്‍ യാത്രചെയ്യുന്നവര്‍ക്ക്

ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം
കീറാത്ത ഉടുപ്പുകൾ ഉള്ളവർക്ക്
റേഷന്‍ കടയില്‍ കാത്തു കിടക്കാത്തവര്‍ക്ക്
വീട്ടില്‍ ഗാസ്അടപ്പുള്ളവര്‍ക്ക്  

ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം
പട്ടിണിയുടെ സമൃദ്ധിഅറിയാത്തവര്‍ക്ക്
കൂട്ടിമുട്ടാത്ത കണക്കുകള്‍ ഇല്ലാത്തവര്‍ക്ക്
വിശന്നു പൊരിഞ്ഞവയര്‍ ചുമക്കാത്തവര്‍ക്ക്   

ചാറ്റല്‍മഴ പെയ്യുന്നത് കാണാന്‍ സുഖം.
ഗുണനവും ഹരണവും സങ്കലനവും
കൂട്ടിമുട്ടിക്കലും അറിയാത്തവര്‍ക്ക്.
ഒന്നും വാങ്ങാനില്ലാത്തവര്‍ക്ക്

കൂട്ടിക്കിഴിച്ച കണക്കുകളില്‍
എന്റെ വിശപ്പു ഇതാ ഇല്ലാതാകുന്നു
ഇല്ല, ഈ മഴയൊന്നും എന്റേതല്ല  
എല്ലാം  വഴിയില്‍ മറന്ന സ്വപ്നങ്ങള്‍.


                ------------------------------------

Saturday 11 July 2015

അപലപനീയം




സി പി ഐ ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി റ്റി.ജെ.ആഞ്ചലോസ്  എക്സ എം.പി.യോടുമണ്ണഞ്ചേരി പോലിസുകാണിച്ച അതിരു കടന്ന പെരുമാറ്റം അപലപനീയം. ചില പോലിസ് കാരെ സംബന്ധിച്ചിടത്തോള,,ം ട്രാഫ്രിക് നിയമലംഘന മാണ് ലോകത്തിലെ, വലിയ കുറ്റം. ഏതെങ്കിലും അത്യാവശ്യക്കാരൻ അമ്മയ്ക്കു വായു ഗുളികയോ കുഞ്ഞിനു മരുന്നോ വാങ്ങാൻ പോകുമ്പോൾ അയാളെ തടഞ്ഞു നിർത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയും പുലഭ്യം പറയുകയും ചെയ്യുക പോലീസിന്റെ രീതിയായി മാറിയിരിക്കുന്നു.

ഒട്ട മിക്ക എക്സ് എം എൽ എ മാരും പഞ്ചായത്ത് മെംബർമാരും കാറിൽ സഞ്ചരിക്കുമ്പോഴാണ് ആഞ്ചാലോസ് സാധാരണക്കാരിൽ ഒരാളായി ബൈക്കിൽ യാത്ര ചെയ്യന്നത്.' ഒരു എക്സ് എം.പി ക്കു ഇതാണു അവസ്ഥയെങ്കിൽ സാധാരണക്കാരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളു. പോലിസിനെ ഇങ്ങനെ കയർ അഴിച്ചു വിടുന്നതിനു പകരം ട്രാഫിക് ലംഘനങ്ങൾ തsയാ ശാസ്ത്രീയമാർഗ്ഗങ്ങൾ അവലംഭിക്കുകയാണ് വേണ്ടത്.. രസീതോ ടു കൂടിയും അല്ലാതെയും ഉള്ള പോലീസിന്റെ സകല പണപ്പിരിവും അവസാനിപ്പിക്കണം


- കെ എ സോളമൻ

Thursday 9 July 2015

അത്ഭുതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍



1.  ചാര്ളി ചാപ്ലിന് ഓസ്കാർ കിട്ടിയിട്ടില്ല . 
2.  .ബീഥോവന് സംഗീത ലോകത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെ ബധിരത ബാധിച്ചു .
3.  .ഒറ്റ പുസ്തകം കൊണ്ട് പ്രശസ്തർ ആയവർ ( ജെ ഡി സാലിംഗേർ - Catcher in the Rye ) ( ക്യാച്ച് 22 - ജോസഫ്‌ ഹെല്ലെർ)
4.  സ്വയം വെടി വെച്ച വാൻഗോഗ്സഹോദരന തിയയോട് പറഞ്ഞു "ഇങ്ങനെ തന്നെ മരിക്കാൻ ആണ് എനിക്ക് ആഗ്രഹം" 
5.  ഒരു ടണ്‍ സ്വര്ണ അയീൽ നിന്ന് 4 ഗ്രാം സ്വര്‍ണമേ ലഭിക്കൂ. 
6.  .നോബൽ പ്രൈസ് കിട്ടാത്തവർ ആണ്എസ്രാ പൌണ്ട്, ബോര്ഗേസ്, ബെര്ടോല്റ്റ് ബ്രെച്ച്റ്റ്, ചെകൊവ്,.ഡെസ്റൊവ്സ്കി ടോള്‍സ്റ്റോയ് അത് നേരത്തെ തന്നെ വേണ്ടെന്ന് വെച്ചു
7.  പികാസോക്ക് പല ഭാര്യമാർ ഉണ്ടായിരുന്നു.
8.  റോഡ്‌ അപകടങ്ങള ഏറ്റവും കൂടുതൽ ഇന്ത്യയിൽ. 
9.  .സ്ത്രീകള് ദേവതകൾ അല്ലെങ്കിൽ ചവിട്ടു മെത്തകൾ. (പികാസോ പറഞ്ഞതാണ് )
10. .കിഷോർ കുമാറിന് മാനസിക രോഗം ബാധിച്ചപ്പോള്‍ സ്വന്തം വീടിനു മുന്നില് എഴുതി വെച്ച് "ഇതൊരു ഭ്രാന്താലയം ആണ്"
11. .പൂന്താനത്തിന്റെ കുട്ടി മരിച്ചത്, ആ കുട്ടിയുടെ 28-കെട്ടിന് വന്ന അതിഥികളിൽ ഒരാള്‍  അലക്ഷ്യമായി ഇട്ട തുണി കുഞ്ഞിന്റെ മുഖത്ത് മൂടി കിടന്നതിനാൽ ആണ്. 
12. 14 ദിവസങ്ങളില ലോകത്ത് ഒരു ഭാഷ വീതം മരിക്കുന്നു. 
13. .കര്ടൂണിസ്റ്റ് ശങ്കറിനെ വെടി വെച്ച് കൊല്ലണമെന്ന് ഹിന്ദുമഹാസഭ പറഞ്ഞു. അറസ്റ്റ് ചെയ്യണം എന്ന് പാര്‍ലമെന്റില്‍ മുസ്ലിം അംഗം. 
14. St .തോമസിന്റെ കാലഘട്ടത്തിൽ കേരളത്തില്‍  നമ്പൂതിരിമാർ എന്ന വിഭാഗം ഇല്ല. 
15. .ടൂര്‍  മലനടക്ഷേത്രത്തിലെ പതിഷ്ഠ ദുര്യോധനൻ ആണ്. 
16. .വാൻഗോഗിന്റെ ഒരു പെയിന്റിംഗ് മാത്രമാണു അദ്ദേഹം ജീവിതത്തിൽ വിറ്റത്.(ദി റെഡ് വയിണ്‍ യാര്ദ്). പിൽക്കാലത്ത്‌ 8.5 കോടി ഡോളറിനു വിറ്റ ചിത്രവും അദ്ധേഹത്തിന്റെത്തു തന്നെ.
17. .ഖസാകിന്റെ ഇതിഹാസത്തിന് വലിയ പുരസ്കാരം ഒന്നും ലഭിച്ചില്ല. (1990 ഓടക്കുഴൽ 1992 മുട്ടത്തു വര്കി അവാര്ഡ് എന്നിവ ലഭിച്ചിട്ടുണ്ട് ) 
18. .മിണ്ടാ മഠത്തിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാൻ പോകും.
19. സി വി യുടെ വീട്ടുപേർ 'റോസ്കോർട്ട് ' എന്ന് ആയതു സ്കോറ്റ്ലന്‍റ്കാരനായ യൂനിവേര്സിടി കോളേജ് പ്രിന്സിപാളിന്റെ ഓര്‍മ്മയ്ക്കാണ്
20. ആത്മ ഹത്യ ചെയ്ത എഴുത്തുകാർ ആണ് ഹെമിങവേ,  സില്‍വിയ പ്ലാത്ത്, എമിലി ഡികിന്സണ്‍, വേര്‍ജീനിയ വൂള്ഫ് , ഇടപ്പള്ളി, രാജലെക്ഷ്മി, നന്ദനാർ,തുടങ്ങിയവര്‍
21. .ജോണ്‍ മില്‍റ്റന്‍, സെവന്‍റെസ്  , വിക്ടര് ഹുഗോ, ഡാന്റെ തുടങ്ങിയവരെ മതത്തിനു വെറുപ്പായിരുന്നു.
22. ഒരാള്‍ മരണപ്പെട്ടാല്‍ വായില്‍ ഒഴിക്കുന്ന വെള്ളം ശ്വാസനാളത്തിലേക്ക് ഒഴുകുന്നു.

(കെ പി എസ് നായരുടെ FB പേജില്‍ നിന്നു)


Saturday 4 July 2015

ഒരു യാത്രയുടെ അടയാളം! –കവിത



സഹോദരാ, നീ എന്റെ കൂടെ വരൂ;
നമുക്കൊന്നിച്ച് അല്പനേരമിരിക്കാം
നാമെല്ലാം ഒരേ വഴിയില്‍ വന്നവര്‍
എന്നിട്ട് നീ എന്തേ ഇങ്ങനെയായി?
ചോദ്യം നിന്നോടെന്ന് സംശയിക്കേണ്ട
എന്നോടും കൂടെ ചോദിച്ചതാണ്

ഒരേകടല് നീന്തിക്കടന്നവര്‍ നമ്മള്‍
ഒരേ കൂരയില്‍ അന്തിയുറങ്ങിയവര്‍
ആകാശമെന്ന മേല്ക്കൂരയ്ക്ക് കീഴെ
നാമൊക്കെയും ഒരേ സ്വപ്നത്തിന്റെ
സൌന്ദര്യത്തിന്റെ ആരാധകര്‍
നിന്റെ മനസിന്നു സ്വസ്ഥത കിട്ടാതേ,
സ്വാതന്ത്ര്യം നല്കാതെ പോയതെന്ത്?
.
അടക്കപ്പെട്ട ക്രോധം സങ്കടമാകതിരിക്കട്ടെ
നീ കണ്ണുകള്‍ തുടക്കൂ
ഒരുമിച്ചിരുന്നു മുഖത്തോട് മുഖം നോക്കാം
നമ്മുക്ക് ചിരിക്കാം, കഥകള്‍
ഓരോന്നായി ഓര്ക്കാം  
എല്ലാ പുരസ്കാരങ്ങളും സുതാര്യമാകട്ടെ
അര്ഹതയുടെ അംഗീകാരമാകട്ടെ,
ഒരു നിമിത്തമായി, തണലായി, താങ്ങായി
എന്നും നീ കൂടെയുണ്ടാകണം

നിന്റെ വേദികള്‍ എത്ര അനുഗൃഹീതം!
ഓരോ അക്ഷരപ്പൂവിനും നാം വാഴ്ത്ത്ചൊല്ലുക.
ചുട്ടുപൊള്ളുന്ന മണല്പംരപ്പില്‍
നമുക്ക്  സാഷ്ടാംഗം നമിക്കാം .
നിന്റെ നെറ്റിയിലെ  വിയര്പ്പിന്‍ തുള്ളികള്‍
ഈ യാത്രയുടെ അടയാളമാകട്ടെ..’
.
ഈ നാടിന്റെ മഹാസൗഭാഗ്യമേ,
നീ സായന്തനങ്ങളെ വര്ണോമജ്ജലമാക്കി
ആഹ്ലാദകരമാക്കി, നിന്റെ വാക്കുകള്‍ .
പരുഷമാകരുതു, സുഹൃത്തെ .
കാല്ക്കീഴിലെന്ന് നീ കരുതും ഓരോ കണികയും
നമ്മെപ്പോലെ ജീവനുള്ളവയാണ്.’
അവര്‍ ആത്മാഭിമാനനമുള്ളവരാണ്

യാത്ര നീ സങ്കീര്ണനമാക്കരുത്
കൊഴിഞ്ഞുപോയ ഇലകള്‍ നീ കാണുന്നില്ലേ
നക്ഷത്രങ്ങള്‍ ശോഭ കെട്ടതും
രാത്രി ഭീതിതമായതും അറിഞ്ഞില്ലെന്നോ?:
സഹോദരാ, നീ എന്റെ കൂടെ വരൂ;
നമുക്കൊന്നിച്ച് അല്പനേരമിരിക്കാം

 -കെ എ സോളമന്‍