പ്രത്യേക അറിയിപ്പ്
23 11 2025 സാബ്ജി ലളിതാംബികയുടെ കുറിപ്പ്
ആലോചന സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റും പ്രമുഖ എഴുത്തുകാരനുമായ പ്രൊഫ കെ എ സോളമൻ സാറിൻ്റെ ജന്മ ദിനം ഇന്നലെയായിരുന്നു. കഴിഞ്ഞ 50 വർഷമായി സാമൂഹിക രംഗത്ത് ചലനാത്മകമായി പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനായ സോളമൻ സാറിൻ്റെ ജന്മ ദിനം അറിവിൻ്റെ വലിയ അടയാള പ്പെടുത്തലായി ആഘോഷിക്കപ്പെടേണ്ടേ തുണ്ട്. അദ്ദേഹത്തിൻ്റെ എഴുത്ത് വഴിയുടെ രമണീയത കാണാതെ ആലപ്പുഴയിലെ ഒരു സാംസ്കാരിക സംഘടനയ്ക്കും മുന്നോട്ട് പോകാനാവില്ല. എളിയ നിലയിൽ തളിർത്ത് വലിയ തണൽ വൃക്ഷമായും ഫല വൃക്ഷമായും പൂ പാത്രവുമായി മാറിയ കാലത്തിൻ്റെ ആഴത്തിലുള്ള ജൈവ മുദ്രയാണ് സോളമൻ സാറിൻ്റെ വ്യക്തി മഹത്വം.സോളമൻ സാറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ആലോചന സാംസ്കാരിക കേന്ദ്രം ഒരു സ്നേഹ വിരുന്ന് ഒരുക്കുകയാണ്. മല്ലൻസ് കിച്ചണിൽ നാളെ (24.11.2025, തിങ്കൾ) വൈകുന്നേരം 7 ന് നടക്കുന്ന സ്നേഹവിരുന്നിൽ ബഹുമാനപ്പെട്ട എല്ലാ ആലോചന അംഗങ്ങളും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവം
സാബ്ജി ലളിതാംബിക
സെക്രട്ടറി
ആലോചന
No comments:
Post a Comment