Sunday, 28 December 2014

ഡോ.നിപുണ്‍ ബാബുവിന് ആദരം!

ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ബയോ ടെക്നോളജിയില്‍ Ph.D നേടിയ ഡോ നിപുണ്‍ ബാബു വിനെ ചേര്‍ത്തല വെള്ളിയാകുളം സാഹിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ. എ. സോളമന്‍ ആദരിക്കുന്നു . എഴുത്തുകാരന്‍ ശ്രീ ഉല്ലല ബാബുവിന്റെ മകനാണ് നിപുണ്‍

Friday, 26 December 2014

നനവ് -ഹൈക്കു കവിതകള്‍- -കെ എ സോളമന്‍

1കാഴ്ച
വെള്ളാരം കല്ലുകള്‍ ,
പുഴയൊഴുകും വഴി
ഇനിയില്ല, ഈ കാഴ്ച
2ഭൂമി
മരം വീശും കുളിര്‍ കാറ്റില്ല
കിളിയിരിക്കും ചില്ലയില്ല
ഇതൊരു വരണ്ട ഭൂമി
3ഏകന്‍
തിരയിതാ വിടവാങ്ങി
കുഴിയൊരുക്കും ഞണ്ട്
തീരത്തേകനായ് ഞാന്‍.
4കാവല്‍
മകന് കാവല്‍ അമ്മയായിരുന്നു
അമ്മയ്ക്ക് ദൈവം കാവല്‍
ഇതൊരു വൃദ്ധ സദനം
5നനവ്
പാടമുണങ്ങിപ്പോയി
എങ്കിലും കാണുന്നുണ്ട് നനവ്
ഒരുകൊക്കിന്റെ കണ്ണീര്‍ വീണ നനവ്.
6പൊന്മാന്‍
വീണ്ടുമൊഴുകും പുഴ
വരും ഈ വഴി പരല്‍ മീനുകള്‍
കാത്തിരിക്കുന്നു പൊന്മാന്‍
7ഡയറി
കീറിപ്പഴകിയ എന്റെ ഡയറി
നീ എഴുതിയിട്ടവരികള്‍
കണ്ണീരാല്‍ എല്ലാം മാഞ്ഞുപോയ്
8തെരുവ്
ആരവമേളമൊടുങ്ങി
ആളുകളെല്ലാം മടങ്ങി
ഈ തെരുവെത്ര നിശബ്ദം
9ക്രിസ്മസ് രാത്രി
മഞ്ഞുവീഴും ക്രിസ്മസ് രാത്രി
നക്ഷത്രങ്ങള്‍ തിളങ്ങും വാനില്‍
കണ്ണും നട്ടു തനിയെ ഞാന്‍ 

Wednesday, 24 December 2014

ക്രിസ്തുമസ് ആശംസകള്‍!




 ഉണ്ണിയേശുവിന്‍റെ തിരുപിറവി ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ  ക്രിസ്തുമസ് ആശംസകള്‍

-കെ എ സോളമന്‍ 

Sunday, 14 December 2014

ആയിരം തവണ ഊയലാട്ടിയതിന്


അമ്മയെ ചുംബിക്കാം. ആയിരം തവണ ഊയലാട്ടിയതിന്
അച്ഛനെ ചുംബിക്കാം ആയിരം തവണ വിരല്‍തുമ്പില്‍പിടിച്ചു നടത്തിയതിന്.
മകളെ ചുംബിക്കാം, അവള്‍ വീടിന്റെ വിളക്കായതു കൊണ്ട്
മകനെ ചുംബിക്കാം, അവന്റെ തണലില്‍ ആശ്വാസംകൊള്ളാമെന്ന് പ്രതീക്ഷി ക്കുന്നതുകൊണ്ട്
സഹോദരങ്ങളെ ചുംബിക്കാം ഒരമ്മയില്‍നിന്നു പിറന്നതിനാല്‍
ഭാര്യയെ ചുംബിക്കാം എപ്പോഴും താങ്ങാവുന്നത് അവളായതു കൊണ്ട്.
ഭര്ത്താ വിനെ ചുംബിക്കാം മക്കളുടെയും തന്റെയും ആശ്രയമായതിന് .
ഇത്തരം ചുംബനങ്ങള്ക്ക്് പാര്ക്കും, മൈതാനവും ബസ് സ്റ്റാന്റും സിനിമാ ഫെസ്റ്റിവല്‍ വേദിയും വേണ്ട.
നാലാള്‍ അത് കാണേണ്ട കാര്യമില്ല
അതിന്റെ പേരില്‍ സദാചാര പോലീസിനെ വിരട്ടേണ്ട.
സ്നേഹചുംബനങ്ങള്‍ അവയുടെ സകല വിശുദ്ധിയോടും നിലനില്ക്കട്ടെ.
സ്നേഹവും ചുംബനവും ആവാം, അത് നമ്മുടെ ജീവിതത്തിന്റെോ ഭാഗമാണ്, പക്ഷേ പൊതുജനം കാണാന്‍ വേണ്ടി ആവരുത്.
എന്തിന് പരസ്യമായി ചുംബിച്ചു ‘അതിപുരാതന വ്യവസായം’ ശക്തിപ്പെടുത്തണം?
പരസ്യചുംബനത്തിന് പരക്കം പായുന്ന കമിതാക്കള്ക്കും സദാചാരവിരുദ്ധര്ക്കും ഓര്ക്കാം “ Never let a fool kiss you, or a kiss fool you.” -ജോയ് ആഡംസ് പറഞ്ഞതാണ് .

Friday, 12 December 2014

വീണ്ടും മറവിയിലേക്ക്






ഇന്നലെ
നമ്മളീ ആല്‍മര തണലിൽ 
ഇണങ്ങിയും പിന്നെ  പിണങ്ങിയും 
ഏറെ നേരം ഒന്നായ് ചിരിച്ചും  
കളിതമാശകള്‍ പറഞ്ഞും
സുഹൃത്തുക്കള്‍ ആയിരുന്നു  .

ഇന്നോ
ഓര്മ്മകലൂടെ തുരുത്തിനപ്പുറം
പലവഴിപിരിയും ചെറുപുഴകള്‍പോലെ  
പരിചിത ഭാവസ്പര്‍ശമില്ലാതെ
     പോയ കാലത്തിൻ മഷിതുണ്ടുണക്കി
     ഓർമ്മകൾഇരുള്‍ കൊണ്ട് മൂടി
 ,
     ഓര്‍ക്കുന്നു സഖി
     ഒരു പൊന്മുടി മലകേറ്റം
     ഇരുൾനിറയും പച്ചിലക്കാട്ടില്‍
     എന്‍ വിരല്‍ സ്പര്‍ശത്തിനായ്
     നിന്റെ കൈകള്‍ മെല്ലെ ഉയര്‍ന്നതും
     മിന്നല്‍പ്പാളികള്‍ തെളിഞ്ഞതും
..
            ഒരു കടല്‍ത്തീര യാത്ര
അസ്തമന സൂര്യന്റെ പൊന്‍തിരിവെട്ടം
കണിക്കാഴ്ചയായ് നിന്റെ ചാരുമുഖം
ഒരുകടല്‍ പക്ഷി വാനില്‍പറക്കവേ  
കിനാവെന്നു തോന്നിയതും
ചിരിപ്പൂക്കള്‍ വിടര്‍ന്നതും

എല്ലാം നാം മറന്നു
നിഴല്‍ പോലുംഓര്‍മ്മയിലില്ല  
അറിയാം ആവില്ല പോകാന്‍
ഇത് കഥ, ജീവിത കഥനം
തണുത്തകടല്‍ കാറ്റടിക്കുന്നു
മടങ്ങാം
     വീണ്ടും മറവിയിലേക്ക്

Friday, 5 December 2014

മദ്യനിരോധനം, വര്‍ജ്ജനം- ഏതാണ് വേണ്ടത് ?-കെ എ സോളമന്‍




വെള്ളം ചേര്ക്കാതെടുത്തോ-
രമൃതിനു സമമാം നല്ലിളം കള്ള്
ചില്ലിൻ വെള്ള ഗ്ലാസിൽ പകര്ന്നി-
ട്ടതി ,മൃദുതരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതിൽ ചെലുത്തി
ചിരികളിതമാശകളൊത്തു മേളിപ്പതെക്കാള്‍ 
സ്വര്ലോകത്തില്ലതില്ലുപരി ഒരു സുഖം
പോക വേദന്തമേ നീ. (ചങ്ങമ്പുഴ)
കുടിയമാരല്ലാത്തവരെ പോലും കുടിക്കാന്‍ പേരിപ്പിക്കുന്ന ഒരു കവിതാശകലമാണ്നമ്മുടെ പ്രിയപ്പെട്ടകവിയുടേതായി ഇവിടെ വായിക്കുന്നത് .. അത് നല്ലകള്ളിന്‍റെ കാലം. കവി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഈ കവിത ഇങ്ങനെയാകാന്‍ ഒരു സാധ്യതയും കാണുന്നില്ല. കള്ള് എന്നും പറഞ്ഞു പണ്ട് വിറ്റിരുന്നത് കാളകൂടമായിരുന്നില്ല.

കുടികൂടുതല്‍
മദ്യവിഷയത്തില്‍ കേരളത്തെ സംബന്ധിച്ച് ഒരു കാര്യം ശരിയാണ്: കുടി ഒരല്‍പം കൂടുതലാണ്. കേരളത്തിന്റെ അമിതമായ കുടി കുറക്കുന്നത് നല്ലതാണ്, പക്ഷെ എങ്ങനെ? ഈ പ്രശ്‌നം പരിഹരിക്കാനുള്ള രാഷ്ട്രതന്ത്രജ്ഞന്മാരുടെയും ചാനല്‍ഭരണിപ്പാട്ടുകാരുടെയും ഭയങ്കരമായ ചര്‍ച്ചകള്‍ എന്തോ നല്ല പരിഹാരം കൊണ്ടുവരും എന്ന് പ്രതീക്ഷിച്ചു കുടിവിരുദ്ധരും കുടിയന്മാരുമായ മലയാളികള്‍ മാസങ്ങള്‍ കാത്തിരുന്നു. അവസാനം നിഷ്‌കളങ്കമായ ആ പരിഹാരം വന്നു. കുടിക്കുന്ന സാധനം കിട്ടാതിരുന്നാല്‍ പോരെ, കുടി കുറയുമല്ലോ. വളരെ ബാലിശമായ ആ പരിഹാരം പ്രതീക്ഷിച്ചതിലും നന്നായിരുന്നു എന്ന് വിരുദ്ധരും നിരാശാജനകം എന്ന് കുടിയന്മാരും.

ചുവടുവെയ്‌പുകള്‍
 സംസ്ഥാനത്ത്‌ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാനുള്ള ആദ്യ ചുവടുവെപ്പുകളാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്‌. സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍വരംബിലൂടെ നാട്‌ നടന്നുപോകുമ്പോള്‍ മദ്യവില്‍പനയിലൂടെയും നികുതിയിലൂടെയും വരുന്ന കോടികള്‍ വേണ്ടെന്ന്‌ വെക്കാന്‍ ആര്‍ജവം കാണിച്ച സര്‍ക്കാര്‍ മനുഷ്യപക്ഷത്തോടൊപ്പമാണെന്ന്‌ നമുക്ക് തോന്നിപ്പോകും. . ശതകോടികളുടെ ആസ്‌തിയുള്ള മദ്യരാജാക്കന്‍മാരുടെ പ്രലോഭനങ്ങളും പ്രകോപനങ്ങളും വകവെക്കാത്ത മട്ടില്‍  സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രഖ്യാപനം നിഷ്കളങ്കരെ ഒട്ടൊന്നുമല്ല സന്തോഷഭരിതരാക്കുന്നത്‌. അടഞ്ഞുകിടക്കുന്ന 418 ബാറുകള്‍ തുറക്കാതിരിക്കാനും തുറന്ന്‌ കിടക്കുന്നവ അടയ്‌ക്കാനും ഇഛാശക്തി കാണിച്ചാല്‍ അത്‌ വലിയൊരു നന്‍മയായിരിക്കുമെന്നതില്‍ നമുക്ക് സംശയമില്ല. സര്‍ക്കാറിന്റെ നട്ടെല്ലായ കോണ്‍ഗ്രസും ലീഗുംമാണിയും  പ്രഖ്യാപിത നയത്തില്‍ വെള്ളം ചേര്‍ക്കാതിരുന്നാല്‍ അത്‌ അനേകായിരം കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ സഹായകായിത്തീരുമെന്നും പാവങ്ങള്‍ കരുതുമ്പോള്‍ ഈ പാര്‍ടികളെ ശരിക്കും അറിയാവുന്നവര്‍ അങ്ങനെ ചിന്തിക്കുന്നില്ല . അതിനു തെളിവാണ് എന്തുവിലകൊടുത്തും കേരളത്തില്‍ സംപൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ സര്ക്കാര്‍ മദ്യനയത്തില്‍ പ്രായോഗിക സമീപനംവേണമെന്ന് ഇപ്പോള്‍ പറയുന്നത്.

മദ്യം തിന്‍മകള്‍ക്ക് കാരണം.
മദ്യം സര്‍വതിന്‍മകളുടെയും ഉറവിടമാണ്.. മദ്യശാലകളുടെ മുമ്പിലെ വരികളില്‍ നില്‍ക്കുന്നവരെ ശ്രദ്ധിച്ചാല്‍ മനസും ശരീരവും വരണ്ടുണങ്ങിയ പേക്കോലങ്ങളെയാണ്‌ കാണുക. വേച്ച്‌ വേച്ച്‌ മദ്യശാലകളിലേക്ക്‌ നീങ്ങുന്നവരുടെ ജീവിതം പലപ്പോഴും ഒടുങ്ങുന്നതും മദ്യശാലകളുടെ തിണ്ണകളിലോ പാതയോരങ്ങളിലോ ആണ്‌. സ്‌കൂള്‍ ബാഗും തൂക്കി മദ്യത്തിന്‌ ക്യൂ നില്‍ക്കുന്ന കുട്ടികള്‍ രോഗാതുരമായ ഒരു സമൂഹത്തിന്റെ പരിഛേദമാണ്‌. മദ്യത്തിനായി പുരുഷന്‍മാരോടൊപ്പം തിരക്ക്‌ കൂട്ടുന്ന   മധ്യവര്‍ഗ വനിതകളും വിദ്യാര്‍ഥികളും കേരളീയ സമൂഹത്തിന്റെ ജീര്‍ണതകളുടെ ഭയാനകതയാണ്‌ അടയാളപ്പെടുത്തുന്നത്‌. അച്ഛന്‍ കഴിച്ച മദ്യത്തിന്റെ ബാക്കി അകത്താക്കി മരിച്ച കുട്ടിയുടെ വാര്‍ത്ത വന്നിട്ട്‌ അധികമൊന്നും ആയിട്ടില്ല. മദ്യം വിഷമാണെന്നും മദ്യപാനം പാപമാണെന്നും വിശ്വസിക്കുന്നവരുടെ വീടുകളില്‍ പോലും മദ്യത്തിന്റെ വര്‍ണകുപ്പികള്‍ക്ക്‌ പ്രവേശനം ലഭിക്കുന്നു. എല്‍ പി സ്കൂളിലെ കുട്ടി വാട്ടര്‍ ബോട്ടിലായി കൊണ്ടുവരുന്നത് മദ്യക്കുപ്പിയാണ്. മിക്കവാറും ചടങ്ങുകളെ വര്‍ണാഭമാക്കുന്നത്‌ മദ്യചഷകങ്ങള്‍ തന്നെയാണ്‌. ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും സംസ്ഥാനത്ത്‌ ഒഴുകിയ മദ്യത്തിന്റെ കണക്ക്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. . കണക്ക് കണ്ടു മദ്യപര്‍ ആഹ്ലാദിക്കുകയും അല്ലാത്തവര്‍ അന്ധാളിക്കുകയും ചെയ്യുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഇതിലൂടെ പുറത്തുവരാറുള്ളത്‌. ഏത്‌ സമുദായത്തിന്റെ ആഘോഷമായാലും അതിന്റെ പേരില്‍ അല്‌പം അകത്താക്കി ആഘോഷിക്കുകയെന്ന മിനിമം ചിന്ത മാത്രമാണ്‌ മലയാളിയെ ഭരിക്കുന്നത്‌. ജന്‍മദിനാഘോഷം മാത്രമല്ല ചരമവാര്‍ഷികവും മദ്യസമ്പന്നമാണ്.

ആരോഗ്യപ്രശനങ്ങള്‍.
കേരളത്തില്‍ പരക്കെ റിപ്പോര്‍ട് ചെയ്യുന്ന കരള്‍വീക്കരോഗങ്ങള്‍ അമിതമദ്യഉപയോഗ ഉല്‍പ്പന്നമാണ്. കുടിക്കുകയും കൂട്ടത്തില്‍ കാമിലാരി സേവിക്കുകയും ചെയ്യുന്നവരാണ് കുറച്ചധികം കുടിയന്‍മാര്‍. കുടിച്ചു നശിപ്പിച്ച കരളിനെ കാമിലാരി സംരക്ഷിക്കുമെന്ന് വിശ്വാസം. വിശ്വാസം അതല്ല എല്ലാം എന്നതാണു  മല്‍റ്റിസ്പെഷിയാലിറ്റി ആശുപത്രികളില്‍ കാമിലാരി സേവിച്ചിട്ടും ഗതിപ്പിടിക്കാത്തവരെ ചികില്‍സിക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന  പ്രത്യേക ഡി-അഡിക്ഷന്‍  ക്ലിനിക്കുകള്‍ .
മദ്യപാനം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സൂക്ഷ്‌മമായി പഠിക്കാന്‍സംവിധാനമില്ല. വാചകമടിക്ക് കുറവില്ലെങ്കിലും  സര്‍ക്കാരോ സാമൂഹിക സംഘടനകളോ മദ്യവിപത്തിനെക്കുറിച്ച് പഠിക്കാന്‍ തയ്യാറാവുന്നില്ല. മദ്യോപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക്‌ വിധേയരാകുന്ന മദ്യപന്മാരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്‌. കിഡ്‌നി രോഗം, ശ്വാസകോശരോഗം, കണ്ണും കാതും നഷ്‌ടമാകല്‍, തുടങ്ങിയ ഗുരുതരമായ രോഗങ്ങളാണ്‌ മദ്യപന്മാര്‍ അഭിമുഖീകരിക്കുന്നത്‌. ഇവരെ ചികില്‍സിക്കുന്നതിന്‌ വേണ്ടി ജനം  ചെലവഴിക്കുന്ന തുകയുടെ എത്രയോ ചെറിയ ശതമാനമാണ്‌ മദ്യവില്‍പനയിലൂടെ ഖജനാവിലെത്തുന്നത്‌. മദ്യലഹരിയില്‍ ചെയ്‌തുകൂട്ടുന്ന കൊലകള്‍, കൊള്ളകള്‍, ലൈംഗികാതിക്രമങ്ങള്‍, കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ തിന്‍മകള്‍ കൊണ്ട്‌ എന്തെല്ലാം നഷ്‌ടമാണ്‌ സമൂഹത്തിനുണ്ടാകുന്നത്‌? ഈ നാശത്തിന്റെ ആഴം കാണാതെ മദ്യലോബിക്ക്‌ വേണ്ടി തുള്ളുന്നത്‌ എത്രമാത്രം അപഹാസ്യമാണ്‌. പിടിക്കപ്പെടുന്ന മിക്ക കുറ്റകൃത്യങ്ങളുടെയും പിന്നില്‍ മദ്യമായിരിക്കും വില്ലന്‍. മദ്യം വാങ്ങിക്കൊടുത്താണ്‌ പലപ്പോഴും കൊട്ടേഷന്‍ ഗാങ്ങിലേക്ക്  യുവാക്കളെ ആകര്‍ഷിപ്പിക്കുന്നത്‌. ശക്തിപ്രകടങ്ങള്‍ എല്ലാം തന്നെ മദ്യപ്രകടനങ്ങളാണ്.


മദ്യവില്‍പന നിര്‍ത്തണം,ഉല്പ്പാദനവും  
ബീവ്‌റേജ്‌ കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പന നിര്‍ത്തലാക്കിയെങ്കില്‍ മാത്രമേ സാധാരണക്കാരെ രക്ഷിക്കാനാവുകയുള്ളൂ. ചെറിയ വരുമാനമുള്ളവര്‍ വരി നില്‍ക്കുന്നത്‌ ബീവ്‌റേജ്‌ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലാണ്‌. സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളിലിരുന്ന്‌ മദ്യപിക്കുന്നത്‌ പലപ്പോഴും മധ്യ-ഉപരിവര്‍ഗമാണ്‌. എവിടെയാണോ മദ്യം ലഭിക്കുന്നത്‌ അവിടെ പോയി കഴിക്കാന്‍ മദ്യപന്മാര്‍ തയ്യാറാവും അതുകൊണ്ട്‌ കഴിയുന്നത്ര സൗകര്യങ്ങള്‍ കുറക്കുകയെന്നതാണ്‌ സര്‍ക്കാറിന്‌ ചെയ്യാനാവുക. അതോടൊപ്പം വ്യാപകമായ ബോധവല്‍ക്കരണവും നടക്കേണ്ടതുണ്ട്‌.
കുടുംബങ്ങളുടെ മൗനാനുവാദത്തോടെ വൈകിട്ട്‌ മിനുങ്ങുന്ന എത്രയോ പേരുണ്ട്‌. സ്വന്തം ഭര്‍ത്താവ് കുടിച്ചില്ലെങ്കില്‍ കാശിന് കൊള്ളാത്തവന്‍ എന്നു കരുതുന്നകലികാല ഭാര്യമാരും സുലഭം.  ചെറിയകുടി  പിന്നീട്‌ മുഴുകുടിയിലേക്കും നാശത്തിലേക്കും നയിക്കുമ്പോഴാണ്‌ അവര്‍ കണ്ണുതുറക്കുന്നത്‌. മദ്യത്തിന്റെ കെണിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പ്രയാസമാണ്‌. പല സ്ഥലങ്ങളിലും മദ്യപന്മാരെ അതില്‍ നിന്ന്‌ രക്ഷിക്കാനും പുതിയ ജീവിതത്തിലേക്ക്‌ തിരിച്ചുനടത്താനുള്ള കേന്ദ്രങ്ങളുണ്ട്‌. പക്ഷേ, അവയുടെ പ്രവര്‍ത്തനങ്ങളെല്ലാംഒട്ടും ഫലപ്രദമല്ല.. മദ്യത്തില്‍ ഗുണമേന്‍മയുള്ളതും ഇല്ലാത്തതുമില്ല. ബാറുകളും അങ്ങനെ തന്നെ. ഗുണനിലവാരം നോക്കി പൂട്ടാനും തുറക്കാനും നില്‍ക്കുന്നതില്‍ അര്‍ഥമില്ല. ഹെറിറ്റേജ് ബാറുകള്‍, അവ വന്‍ തട്ടിപ്പാണ്. ഹെറിറ്റേജ് ബാറില്‍ കിട്ടുന്ന മദ്യത്തിന് വീര്യം കുറവ് എന്നാരെങ്കിലും പറഞ്ഞുകളയുമോ? എല്ലാം വിഷം വിളമ്പുന്ന സ്ഥലങ്ങള്‍. കള്ള് മദ്യമല്ലെന്ന്ധരിച്ചുവെച്ച ചില വങ്കന്‍മാരുണ്ട്.കള്ളു  ചെത്തുന്നതും കുടിക്കുന്നതും പാപമായി കണ്ട മഹാന്‍മാരുടെ അനുയായികള്‍ മദ്യരാജാക്കന്‍മാര്‍ക്ക്‌ വേണ്ടി തൊണ്ട കീറുന്നു. മഹാഗുരു പറഞ്ഞത് കേരളത്തിലെ കുടിയന്മാരെ ഉദ്ദേശിച്ചല്ല ലോകകുടിയന്‍മാര്‍ക്കുവേണ്ടിയാണ് എന്നു ചിലര്‍ വ്യാഖ്യാനിക്കുന്നത് കാണുമ്പോള്‍ചിരിക്കാതിരിക്കുന്നത് എങ്ങനെ? “ലണ്ടനിലെ സായിപ്പല്ലേ തെങ്ങ് ചെത്തുന്നത്?” ഡോ. സുകുമാര്‍ അഴീക്കോട് നിരീക്ഷിച്ചതു ഓര്‍ക്കാന്‍ രസമുണ്ട്..

മുടന്തന്‍ ന്യായങ്ങള്‍
മദ്യത്തിന്റെ ഒരു നിയന്ത്രണവുമില്ലാത്ത ലഭ്യതയും ഉപഭോഗവും  അതീവ ഗുരുതരമായ സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്നു.  കുടുംബങ്ങളുടെയും തലമുറകളുടെയും തകര്‍ച്ചയ്ക്കിടനല്‍കി വന്‍ദുരന്തങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും മദ്യവിഷത്തിനുവേണ്ടി വാദിക്കുന്നവര്‍ഉണ്ട്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കൂട്ടര്‍ സാമൂഹ്യദ്രോഹികളാണ്. മദ്യനിരോധനത്തിലൂടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നത് മുടന്തന്‍ ന്യായമാണ്.  കുറേപ്പേര്‍ക്ക് തൊഴില്‍ ലഭിക്കുവാന്‍ ഒരു സമൂഹത്തെ മുഴുവന്‍ നാശത്തിലേയ്ക്ക് നയിച്ച് മരണത്തിനു വിട്ടുകൊടുക്കുന്നതില്‍ എന്തു ന്യായീകരണമുണ്ട്. ഒഴിച്ചുകൊടുപ്പല്ലാതെ ജീവിക്കാന്‍ ഉതകുന്ന മാന്യമായ വേറൊരു ജോലിയും ഈ നാട്ടിലില്ലെ?

കിങ്ഫിഷര്‍ ബീയര്‍
കേരളത്തിലെ ജനങ്ങള്‍ മദ്യപിക്കുന്നത് ഒരു പൂസായി രസിക്കാന്‍ വേണ്ടിയാണ്. ഇന്ത്യയില മൊത്തം കുടിയന്മാരുടെ മനോഭാവം ആണിത്. ബീയര്‍-വൈന്‍ പാര്‍ലര്‍ ആവാം, അവയ്ക്കു വീര്യം കുറവാണ് എന്നു വാദിക്കുന്നവരുണ്ട്. അവര്‍ക്ക് വേണ്ടിയാവണം കിങ്ങ്ഫിഷര്‍ എന്ന വീര്യം കൂടിയ ബീയര്‍  ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്.. ഈ ബിയര്‍ വിദേശ വിപണിയില്‍ ലഭ്യമല്ല. ഏത് തീരുമാനത്തിനും ഒരു ലൂപ്പ് ഹോളുണ്ട് എന്നതാണു കിങ് ഫിഷറിന്റെ നിര്‍മ്മാണം സൂചിപ്പിക്കുന്നത്.

മദ്യവ്യാപാരത്തിലെ കള്ളക്കളി
മദ്യവ്യവസായം പണക്കാരായ ചില അബ്കാരികളുടെ കയ്യില്‍ മാത്രമായി ഒതുക്കുന്നത് എന്തുകൊണ്ടാണ്?.രാഷ്ട്രീയ ഭേദമന്യേ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെ അധികം കൈക്കൂലിയും മറ്റുംകൊടുക്കണം. നേരിട്ടുകൊടുത്തെന്നും ഡ്രൈവര്‍ വഴി കൊടുത്തെന്നും ബിജു രമേഷിനെപ്പോലുള്ളവര്‍ പറയുന്നതു ഈ പണമാണ്. ഇത് പണക്കാര്‍ക്കെ നടക്കൂ. ബാര്‍ ഹോട്ടല്‍ തുടങ്ങിയാല്‍ വന്‍ലാഭം ഉണ്ടാക്കാന്‍ നിലവാരം കുറഞ്ഞ സാധനങ്ങള്‍ ബോട്ടിലിലാക്കി വില്‍ക്കും,  ടാക്‌സും വെട്ടിക്കും. ഇതില്‍ ഒരു പങ്കു രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്ളതാണ്.ഒരു ബാറിലും മദ്യം വിറ്റുകിട്ടിയ പണത്തിന്റെകണക്ക്   ഓഡിറ്റു ചെയ്യാന്‍ പറ്റിയ സര്‍ക്കാര്‍ സംവിധാനം കേരളത്തിലില്ല.

ഉപഭോഗം കുറയ്ക്കാനുള്ള വഴികള്‍.
കേരളത്തിലെ അമിത കുടി പരിഹരിക്കാന്‍ ആദ്യം വേണ്ടിയിരുന്നത് അതിനെക്കുറിച്ചുള്ള സമഗ്ര പഠനമായിരുന്നു.. സമൂഹത്തിലെ ആരൊക്കെയാണ്, ഏതു വിഭാഗത്തില്‍ പെട്ടവരാണ് കൂടുതല്‍ കുടിക്കുന്നത്, ഈ വിഭാഗങ്ങളുടെ അല്ലെങ്കില്‍ വ്യക്തികളുടെ വിദ്യാഭ്യാസവും സാമ്പത്തികവുമായ അവസ്ഥയുമായി കുടിയുടെ അളവിന് ബന്ധമുണ്ടോ എന്നതൊക്കെ ഇപ്പോള്‍ അജ്ഞാതമായ കാര്യമാണ്.
വീര്യം കൂടിയ വിസ്‌കി, റം, ബ്രാണ്ടി തുടങ്ങിയവയ്ക്ക് കൂടുതല്‍ നികുതി ചുമത്തുകയും അവയെ അപേക്ഷിച്ച് ബീയര്‍ വൈന്‍, കള്ള് തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുക എന്നത് ഉപഭോഗം കുറക്കാന്‍ഉള്ള ഒരു വഴിയാണ്. എല്ലാ തരത്തിലും ഉള്ള മദ്യത്തിനു വലിയ തോതില്‍ വില വര്‍ധിപ്പിക്കുന്നത് കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് നിരോധനത്തിന് സമാനം ആണ്. ഇതു ഗുണത്തെക്കാള്‍ ദോഷമേ ചെയ്യു. അതുകൊണ്ടാണ് സമുഹത്തില്‍ആരാണ് കൂടുതല്‍ മദ്യം കഴിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തേണ്ടത് ആവശ്യമാണ് എന്ന് സൂചിപ്പിച്ചത്. മന്ത്രിമാര്‍ മദ്യപ്രശ്‌നം വിട്ട് സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെടുത്താനും സര്‍ക്കാര്‍ആശുപത്രികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ  നല്ല രീതിയില്‍ നടത്താനും വൈദ്യുതി ക്ഷാമം പരിഹരിക്കാാനുംശ്രമിക്കണം. . സംസ്ഥാനത്തിന്റെ നികുതി വരുമാനംതടസ്സപ്പെടുത്തുന്ന സ്റ്റേകള്‍ മന്ത്രിമാര്‍ നല്‍കരുത്.  മദ്യത്തില്‍ നിന്നുള്ളവരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കണം.

മദ്യവര്‍ജ്ജനം
സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലവിലെ മദ്യനയം അത്ര ബുദ്ധിപൂര്‍വ്വം ഉള്ളതല്ല. ഭരണ നേതാക്കളില്‍ വെച്ചു താനാണുകേമന്‍ എന്നു തെളിയിക്കാനുള്ള വിഫലശ്രമം പുതിയ മദ്യനയത്തിലൂടെ ചില നേതാക്കള്‍ നടത്തിയിട്ടിണ്ട്. നിരോധനമല്ല മധ്യവര്‍ജ്ജനമാണ് വേണ്ടെതെന്ന് ചിലര്‍ വാദിക്കുന്നു. ഈ വാദം ആര്‍ംഭിച്ചതിന്റെ കാലഗണന നടത്തിയാല്‍ കേരള ഇന്ന് സംപൂര്‍ണ മദ്യനിരോധിത മേഖല ആകേണ്ടതായിരുന്നു. എന്നു വെച്ചാല്‍ മദ്യവര്‍ജ്ജനം വേണമെന്ന് പറയുന്നതല്ലാതെ ഇതിനുവേണ്ട ഒരുശ്രമവും ശ്രദ്ധേയമായ രീതിയില്‍ നടപ്പിലാക്കിയിട്ടില്ല.

സമ്പൂര്‍ണ്ണ മദ്യനിരോധനം
സമ്പൂര്‍ണ്ണ മദ്യനിരോധനം വേണം എന്ന് ചില മത സംഘടനകള്‍ ആവശ്യപ്പെട്ടു എന്നതുകൊണ്ട് ഒരു മതേതര-ജനാധിപത്യ സര്‍ക്കാരിന് അത് കാര്യമായി എടുക്കാന്‍പറ്റില്ല.. പള്ളിയില്‍ വീഞ്ഞു ഉപയോഗിക്കുന്നതു നിര്‍ത്തണം എന്നു വെള്ളാപ്പള്ളി പ്രസ്താവിക്കുമ്പോള്‍ വെള്ളാപ്പ്ളി സ്വന്തം സമുദായത്തിന്റെ കാര്യം നോക്കിയാല്‍ മതി എന്നു എതിര്‍ പ്രസ്താവന ഉണ്ടാകുന്നത് സ്വാഭാവികം.
പൂര്‍ണ മദ്യനിരോധനമെന്നത് നടക്കാത്തകാര്യം.മദ്യം നിരോധിച്ചവര്‍ മരുന്ന് നിരോധിക്കുമോ എന്നു ചോദിച്ചാല്‍ എന്താണ് മറുപടി? മരുന്ന് നിരോധിക്കാന്‍ ആവില്ല, അതുകൊണ്ടു മദ്യവും. കാരണം  എല്ലായിനം മരുന്നുകളുടെയും അടിസ്ഥാന ഘടകംമദ്യമാണ്.

എന്താണ് അഭികാമ്യം.
പൂര്‍ണ മദ്യനിരോധനമോ അമിതനിയന്ത്രണങ്ങളോ  മദ്യവര്‍ജിത സമൂഹത്തെ ഒരിക്കലുംസൃഷ്ട്ടിക്കില്ല. മദ്യം വര്‍ജിക്കാനും അല്ലെങ്കില്‍ അനിയന്ത്രിതമായ ഉപയോഗം ഒഴിവാക്കാനും സഹായിക്കുന്ന തരത്തിലുള്ള നയങ്ങള്‍ രൂപീകരിക്കാനും  ബോധവത്ക്കരണം നടത്താനും സംവിധാനമുണ്ടാകണം. നിയമങ്ങള്‍ കാറ്റില്‍പറത്തി കുട്ടികള്‍ക്ക് മദ്യംവിളമ്പുന്നവരെ കര്‍ശനമായി ശിക്ഷിക്കണം.  വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സന്നദ്ധസംഘടനകളിലൂടെയും ശക്തവും തുടര്‍ച്ചയുള്ളതുമായ ബോധവല്‍ക്കരണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപംനല്‍കണം
വിദ്യാഭ്യാസമുള്ള ചിന്തിക്കുന്ന സമൂഹമുണ്ടാകണം. പുകവലിക്കും പുകയിലയ്ക്കും എതിരെയുണ്ടായതുപോലുള്ള ഒരു ബോധവല്‍ക്കരണം പുകവലിയേക്കാള്‍ അല്ലെങ്കില്‍ അത്രത്തോളം തന്നെ അപകടകാരിയായ മദ്യത്തെക്കുറിച്ച് ഉണ്ടാകാതെ പോയത് എന്തുകൊണ്ടെന്ന് നാം ചിന്തിക്കണം. മദ്യപാനിയെയും മദ്യം വില്‍ക്കുന്നവനെയുംസമൂഹം  ബഹിഷ്കരിക്കുന്ന ഒരു സംസ്കാരം  രൂപപ്പെട്ടു വരണം അങ്ങനെയെങ്കില്‍ ഈനാടു മദ്യവിപത്തില്‍ നിന്നു രക്ഷനേടും,നിശ്ചയമായും,  
-കെ എ സോളമന്‍




 


Tuesday, 25 November 2014

കേമന്‍!



.ലത്തീന് കാരോ  സുറിയാനികളോ കേമന്‍മാര്‍ എന്ന ചിന്ത എന്നെ പലകുറി അലട്ടിയിട്ടുണ്ട്. കരളുനശിപ്പിക്കുന്നകാര്യത്തില്‍ രണ്ടുകൂട്ടരും ഏറെക്കുറെ സമന്‍മാര്‍. ഒരുകൂട്ടര്‍ ക്രിസ്റ്റിയന്‍ ബ്രദര്‍സ് വെള്ളം ചേര്‍ക്കാതെ അടിക്കുന്നു മറ്റെക്കൂട്ടര്‍ പൂളക്കള്ള് മടമാടാന്നും.

-കെ എ സോളമന്‍

Friday, 21 November 2014

സ്മാര്‍ട് ക്ലാസ് റൂം! -കഥ




കണക്കിന്റെ തുടര്‍വഴികള്‍ കാണാതെ ബോര്‍ഡിലേക്ക് തിരിഞ്ഞുനിശ്ചലനായി നില്‍ക്കുന്ന മാഷിനോടു സ്റ്റുഡന്‍റ് :
" നോക്കിനില്‍ക്കാതെ എങ്ങനെയെങ്കിലും ഒന്നു ചെയ്തു തുലക്കൂ സാറേ"
" എഴുന്നേറ്റുപോടാ" 
തിരിഞ്ഞുനിന്ന മാഷ് വീണ്ടും തിരിഞ്ഞു!

-കെ എ സോളമന്‍

പ്രസ്ടീജ്! -കഥ




ആങ്കുട്ടികളും പെങ്കുട്ടികളും രണ്ടു നിരയായി നിറഞ്ഞുതിങ്ങിയക്ലാസ്. ആങ്കുട്ടികളുടെ നേരെനോക്കി പഠിപ്പിച്ചപ്പോള്‍ പെണ്‍ കുട്ടികള്‍ ബഹളംവെച്ചു.  പെണ്‍ കുട്ടികളുടെ സൈഡിലെക്കുമാറി നിന്നു പഠിപ്പിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ ബഹളം. നടക്കുനിന്നു പഠിപ്പിച്ചാപ്പോള്‍ ഇരുകൂട്ടരും ബഹളം.

 ഉറക്കെ കൂവി ബെഹളം  വെച്ച ഒരുത്തനെ നോക്കി മാഷ്  ആക്രോശിച്ചു

" യൂ ഗെറ്റ്ഔട്ട് "

" എനിക്കു പോകാന്‍ മനസ്സില്ല സാറേ"  അവന്‍ ഉച്ചത്തില്‍

ആകെ വിരണ്ടു പോയ  മാഷ് പ്ലാറ്റ്ഫോര്‍മില്‍ നിന്നറങ്ങി ബെഹളക്കാരന്റെ അടുത്തു ചെന്നു ചെവിയില്‍:

"താന്‍ ഒന്നു ഇറങ്ങിത്തരണംപ്ലീസ്. എന്റെ പ്രേസ്ടീജിന്റെ പ്രശ്നമാണ് "

-കെ എ സോളമന്‍

Saturday, 15 November 2014

ആഫീലിയേഷന്‍! -നാനോക്കഥ




നാക് അക്രഡിറ്റേഷനുള്ള  പീയര്‍ടീം  വിസിറ്റിനു മുന്നോടിയായി കോളേജും ചുറ്റുമതിലും പെയിന്‍റ് ചെയ്തു  മനോരഹരമാക്കി.  ദൂരപരിധി ലംഘിക്കാത്ത തൊട്ടടുത്തുള്ള കള്ള് ഷാപ്പ് ടി എസ്  നംബര്‍: 4-ഉം കോളേജിന്റെ അതേ നിറത്തില്‍ പെയിന്‍റ് ചെയ്തു ഭംഗിയാക്കി. കോളേജിനോടു അഫ്ഫീലിയറ്റ് ചെയ്ത സ്ഥാപനമാണ് തന്റെ ഷാപ്പെന്ന് പ്രോപ്റൈറ്റര്‍ പരമന്‍ !

കെ എ സോളമന്‍ 

ആശംസകള്‍

Muttom Church




മുട്ടം പള്ളി, ചേര്‍ത്തല

Greetings!

Monday, 10 November 2014

ചുംബന കാപ്സ്യൂളുകള്‍ -കഥകള്‍

 

1 സ്വപ്നം

സ്വപ്നങ്ങള്‍ കുത്തി നിറച്ച ചാക്കു കെട്ടും ചുമന്നു അയാള്‍ മകളെ കോളേജില്‍ ചേര്‍ത്തു. അധികം വൈകിയില്ല, കെട്ടുപൊട്ടി സ്വപ്നങ്ങളെല്ലാം ചാക്കില്‍നിന്ന് ചിതറിത്തെറിച്ചു. മകളെ കോളേജില്‍ നിന്നു പുറത്താക്കി. ചുംബനസമരമെന്നും  പറഞ്ഞു കൂടെ പഠിക്കുന്ന ഒരു ആടുമീശക്കാരന്‍പയ്യന്റെ കഴുത്തില്‍  അവള്‍ തൂങ്ങിയത്രേ!

2 ഉറക്കം

ഭാരിച്ച ചുമതലകള്‍ക്കിടയിലും പ്രിന്‍സിപ്പാളിന് നന്നായി ഉറക്കം കിട്ടിയിരുന്നതാണ്. .പെട്ടെന്നൊരുദിവസം അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ടു. നാലുപാട് നിന്നും ജനം ആണ്‍-പെണ്‍ വെത്യാസമില്ലാതെ തന്നെ ചുംബിക്കുന്നതായി ഒരു തോന്നല്‍. പരിസരബോധമില്ലാതെ ആലിംഗന ബദ്ധരായിക്കിടന്ന നാലു കമിതാക്കളെ അദ്ദേഹം കോളേജില്‍ നിന്നു പുറത്താക്കിയിരുന്നു!

3 ഹീറോ

ഒന്നിന്നും കൊള്ളാത്ത ചില ഗോട്ടികളുമായി കറങ്ങുകയായിരുന്നു ഇത്രനാള്‍. ബീഡിയിലയില്‍ തെറുത്തെടുത്ത കഞ്ചാവു പുകയുടെ ഭംഗി ആസ്വദിക്കുന്ന ശീലമുണ്ട് ബീഡിപ്പുകയില്‍ ചുംബനദൃശ്യങ്ങള്‍ പ്രത്യ ക്ഷമായതോടെ ഒരുചുംബനമേള നടത്തിയാല്‍ എന്തെന്ന ചിന്തയുണ്ടായി. മേള വന്‍ ഹിറ്റ്! അതോടെ നവോത്ഥാന നായകന്‍, കേരളരക്ഷകന്‍, പ്രണയഗോപാലന്‍ എന്നൊക്കെയായി വിളിപ്പേര്‍. ഇപ്പോള്‍ ബീഡിവലിക്കാന്‍ പോലും നേരമില്ല. ചാനല്‍ മുതലാളിമാര്‍ വിട്ടിട്ടുവേണ്ടേ ബീഡിപുകയ്ക്കാന്‍.?

4 ഭാഗ്യം

യുക്തിചിന്തക്കാരനും മിശ്രവിവാഹിതനുമായ് കോരന്‍കുമാരന് ഭഗീരഥി തമ്പുരാട്ടിയില്‍ ജനിച്ച തന്റെ മകന്‍ ഗോപാലകൃഷ്ണന്ടെ ചുംബന പ്രേമത്തെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സ്ഥിര ചുംബനത്തിനായി ഗോപാലകൃഷ്ണന്‍ കൂടെ പഠിക്കുന്ന പെണ്ണിനെ വീട്ടിലേക്കുകൂട്ടിയപ്പോള്‍ കുമാരന്‍ ഞെട്ടി. തനിക്ക് കിട്ടാതെ പോയതും മകന് കിട്ടാമായിരുന്നതുമായ വലിയ സൌഭാഗ്യം കൈവിട്ടുപോയല്ലോ എന്നതായിരുന്നു ഞെട്ടലിന് കാരണം.

5 നോട്ടിസ്

ആലിംഗന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ സസ്പെന്ടു ചെയ്ത പ്രിന്‍സിപ്പാള്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ക്കു അയച്ച നോടീസില്‍ എഴുതിയതിങ്ങനെ:  “Come to the college and explain. Please avoid kissing in my office.” കോളേജിലെത്തി വിശദീകരിക്കുക. ദയവായി എന്റെ ഒഫ്ഫീസിലിരുന്നു ചുംബിക്കരുത് “


-കെ എ സോളമന്‍      

Friday, 31 October 2014

" മൃദുല കാത്തിരിക്കുന്നു"പ്രകാശനം




എം ഡി വിശ്വംഭരന്റെ " മൃദുല കാത്തിരിക്കുന്നു" എന്ന ചെറുകഥാ സമാഹാരം ചുനക്കര ജനാര്‍ദ്ദനന്‍ പ്രകാശനം ചെയ്യ്ന്നു   പൂച്ചാക്കല്‍ ഷാഹുല്‍, എം ഡി വിശ്വംഭരന്‍, ഉല്ലല ബാബു, ജയലക്ഷ്മീ അനില്‍കുമാര്‍ , പ്രൊഫ കെ എ സോളമന്‍ എന്നിവര്‍ സമീപം.22-10-2014

Thursday, 30 October 2014

മൃദുല കാത്തിരുന്നു- പുസ്തകപ്രകാശനം



22-5-2014
എം ഡി വിശ്വംഭരന്റെ " മൃദുല കാത്തിരിക്കുന്നു" എന്ന ചെറുകഥാ സമാഹാരം പ്രശസ്ത ഗാന രചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍ പരിചയപ്പെടുത്തുന്നു. കഥാകൃത്ത് എം ഡി വിശ്വംഭരന്‍, പ്രൊഫ കെ എ സോളമന്‍ എന്നിവര്‍ സമീപം.

ഇത് ഉപദേശികളുടെ കാലം


കെ.എ. സോളമന്‍
October 30, 2014

currency-of-keralaഒരു ഉപദേശിയുടെ കഥ ഇങ്ങനെ: മറ്റുള്ളവരെ ഉപദേശിച്ചാണ് അദ്ദേഹം രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. സഹായം വിദേശ കറന്‍സിയിലും സ്വീകരിക്കും.
ബൈബിളാണ് എല്ലാവിധ ഉപദേശത്തിനും ആധാരം. നരകം, പാതാളം, കാന്‍സര്‍, എബോള, മരണം- ഇവയൊക്കെ ഉപദേശ പ്രസംഗത്തില്‍ ഒഴിച്ചുകൂട്ടാന്‍ വയ്യാത്ത വാക്കുകളാണ്.
ഒരുദിവസം ഉപദേശി കരുതി ബൈബിളിലെ പ്രധാന വാചകങ്ങള്‍ അടിവരയിട്ടു സൂക്ഷിച്ചാല്‍ നന്നെന്ന്. അങ്ങനെയെങ്കില്‍ പ്രസംഗം എളുപ്പമാകും.
പുതിയ നിയമം തുറന്നുവെച്ച് ഒന്നാമത്തെ വാചകം വായിച്ചു. വളരെ ഇംപോര്‍ട്ടന്റ് വാചകം, അതു വരയിട്ടു. രണ്ടാമത്തെ വാചകം, അതും ഇംപോര്‍ട്ടന്റുതന്നെ, വരയിടാതെ നിര്‍വാഹമില്ല. മൂന്നും നാലുമെല്ലാം പ്രധാനപ്പെട്ടവതന്നെ. അങ്ങനെ ബൈബിള്‍ വായിച്ചുതീര്‍ന്നപ്പോള്‍ മൊത്തം അടിവരയായി.
ഇക്കാലത്ത് സെലിബ്രിറ്റി ഉപദേശകര്‍ക്ക് വിശുദ്ധഗ്രന്ഥം, ഗീത, ഖുറാന്‍ പോലുള്ളവയുടെ സഹായം ആവശ്യമില്ല. അവര്‍ക്കെല്ലാം അനുഭവമാണ് ഗുരു. സെലിബ്രിറ്റി ഉപദേശികളില്‍ പാട്ടുകാരും സിനിമാനടന്മാരുമുണ്ട്. സ്ത്രീകളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ ഉപദേശിച്ചു കീഴ്‌പ്പെടുത്തുകയെന്നതാണ് ഇവരുടെ രീതി.
ഈയിടെ ശ്രദ്ധിക്കപ്പെട്ട മുഖ്യ ഉപദേശം ആസ്ഥാനഗായകന്‍ കെ.ജെ. യേശുദാസിന്റേതായി കേട്ടതാണ്. പെണ്‍ ജീന്‍സിന്റെ പാര്‍ശ്വ-പശ്ചാത്തല വീക്ഷണം സംബന്ധിച്ച് ഉപദേശം വന്നതോടെ ജീന്‍സിട്ടു നടക്കുന്ന മരുമക്കള്‍വരെ അദ്ദേഹത്തിന് എതിരായി. അമ്മായിയപ്പന് കൃത്യസമയത്ത് ഓട്‌സ് കലക്കിക്കൊടുക്കുന്നതു നിര്‍ത്തി.
ആസ്ഥാനഗായകന്‍ ഉപദേശിച്ചു വായ് പൂട്ടിയില്ല അതാ വരുന്നു മെഗാ കൂളിംഗ് ഗ്ലാസ് നടന്റെ ഉപദേശം ഇടിവാളായി. ടിയാന്റെ ഉപദേശവും പെണ്ണുങ്ങളോടുതന്നെ.
കുട്ടികള്‍ക്ക് വീട്ടില്‍ ആഹാരം പാകംചെയ്തുകൊടുക്കാന്‍ പറ്റാത്ത സ്ത്രീകള്‍ പ്രസവിക്കാന്‍ പാടില്ലെന്നാണ് മെഗായുടെ ഉപദേശം. ഇത്തരം സ്ത്രീകളെ പ്രസവിക്കാന്‍ അനുവദിക്കരുെതന്ന് പുരുഷന്മാരെ ഉപദേശിക്കാമായിരുന്നെങ്കിലും അതുചെയ്യാതെ സ്ത്രീകളെത്തന്നെ ഉപദേശിക്കുകയായിരുന്നു.
ശാസ്ത്രവിഷയങ്ങളില്‍ ജ്ഞാനം പോരാത്തതിനാലാവണം, പ്രസവിക്കുന്നതിന് പകരം സ്ത്രീകള്‍ ‘അണ്ഡം മരവിപ്പിച്ചു’വെച്ചാല്‍ മതിയെന്ന് പറയാതിരുന്നത്.
മെഗായുടെ അഭിപ്രായത്തില്‍ പ്ലാസ്റ്റിക് പൊതിയിലെ ആഹാരം, പൈപ്പുവെള്ളം ഇവയെല്ലാം കാന്‍സറിന് കാരണമാണ്. അതുകൊണ്ട് അദ്ദേഹം സ്വന്തം വീട്ടിലെ കിണര്‍വെള്ളം മാത്രമേ എവിടെപ്പോയാലും കുടിക്കൂ.
കുടിക്കാന്‍ കിണര്‍വെള്ളം, ശ്വസിക്കാന്‍ ശുദ്ധവായു, കഴിയ്ക്കാന്‍ കിലോ 150 രൂപ വിലയുള്ള ജൈവ ചെട്ടിവിരുപ്പു അരി- കാന്‍സര്‍ തിരിഞ്ഞുനോക്കില്ല. മമ്മൂട്ടിയുടെ രീതി ഇങ്ങനെയാണ്.
പക്ഷെ അദ്ദേഹം പോളിസ്റ്ററില്‍ തയ്യാറാക്കിയ കുട്ടിയുടുപ്പു ധരിക്കും. ചൊറിച്ചിലിനു കാരണമാകുന്ന ഡൈ മുടിയിലും താടിയിലും തേക്കും. കൂടുതല്‍ റേഡിയേഷനുള്ള മുന്തിയ ഇനം സെല്‍ഫോണ്‍ അന്വേഷിച്ചു കണ്ടുപിടിച്ചു ആദ്യമേ സ്വന്തമാക്കും.
സെലിബ്രിറ്റി ഉപദേശികളുടെ ഉപദേശം ഈവിധം മുന്നേറിയാല്‍ സ്ത്രീകള്‍ ജീന്‍സ് വലിച്ചെറിയും, പ്രസവിക്കുന്നതു താല്‍ക്കാലികമായിട്ടെങ്കിലും നിര്‍ത്തും. അതും അനുവദിക്കില്ലെങ്കില്‍ അവര്‍ കിണറ്റില്‍ചാടി മരിക്കും. കാന്‍സറിന് കാരണമാവാത്ത വെള്ളം കുടിച്ചാണ് മരിച്ചതെന്നു പറയാമല്ലോ?
Janmabhumi 30 Oct 2014

Wednesday, 29 October 2014

പുരസ്‌കാര സമര്‍പ്പണവും സാഹിത്യ സംഗമവും


മാരാരിക്കുളം: സാരംഗി സാഹിത്യവേദിയുടെ സാഹിത്യ സംഗമവും പുരസ്‌കാര സമര്‍പ്പണവും ഡോ. ടി.എം. തോമസ്‌ െഎസക് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുരസ്‌കാരം സിനിമ സംവിധായകന്‍ സോഹന്‍ റോയ് ലാന്‍സി മാരാരിക്കുളത്തിന് സമ്മാനിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക പ്രവര്‍ത്തകരായ മുതുകുളം രവീന്ദ്രനാഥന്‍ പിള്ള , വൈരം വിശ്വന്‍, ഇ.ഖാലിദ് , പ്രൊഫ. കെ.എ .സോളമന്‍, പി. എന്‍. ഇന്ദ്രസേനന്‍ എന്നിവരെ ആദരിച്ചു. 

ദേവദത്ത് ജി. പുറക്കാട് , ഫാ. പയസ് ആറാട്ടുകുളം , പി. സുബ്രഹ്മണ്യം, ബി. ബാലാമണിയമ്മ, ഫാ.തോമസ് അര്‍ത്ഥശ്ശേരില്‍, വെട്ടയ്ക്കല്‍ മജീദ്, ഇ.എസ്. വേണുഗോപാല്‍ , രാജു പള്ളിക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.വി. ബാബു സ്വാഗതവും രമേശന്‍ നന്ദിയും പറഞ്ഞു. 

ഇതു ആരൊക്കെ?

Sunday, 26 October 2014

പുസ്തക പ്രകാശനം -ഭാഷാതിലകം -ആലപ്പി ആർട്സ് ആൻറ് കമ്മൂണിക്കേഷൻസ്



ആലപ്പി ആർട്സ് ആൻറ് കമ്മൂണിക്കേഷൻസ് 25-10- 2014 നു ആലപ്പുഴ പുന്നപ്ര വിജഞാന പ്രദായിനി വായനശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൊക്കോ കോതമംഗലം ശ്രീ.എ.വി.നായരുടെ "ഭാഷാതിലകം" എന്ന പുസ്തകം പ്രശസ്ത സിനിമ നടൻ റിയാസ്  പ്രശസ്ത കവി ഫീലിപ്പോസ് തത്തംപള്ളിയക്ക് നൽകി  പ്രകാശനം ചെയ്യുന്നു. അമ്പലപ്പുഴ ബ്ളോക്ക് പഞ്ചാ പ്രസിഡണ്ട് ബി സുലേഖ, പ്രഫ കെ എ  സോളമന്‍, വെണ്മണി രാജഗോപാല്‍, ഇ. ഖാലിദ് എന്നിവര്‍ സമീപം. 
-കെ എ സോളമന്‍ 

(എഴുത്തുകാരനായ കൊക്കോതമംഗലം എ വി നായര്‍നും പ്രശസ്തനായ ഒരു  പാഠകകലാകാരന്‍ കൂടിയാണ്  ).

Saturday, 18 October 2014

കെ എല്‍ വര്ഗീസ് നിര്യാതനായി



Joseph PJ's photo.

കൊച്ചി വടുതല കല്ലൂര്‍ വീട്ടില്‍ കെ എല്‍ വര്‍ഗ്ഗീസ് (88) നിര്യാതനായി(15 ഒക്ടോ) . ഭാര്യ മേരി. 

മക്കള്‍: മെറ്റില്‍ഡ  ജോര്‍ജ് ,കെ വി സ്റ്റെല്ല ( റിട്ട.പ്രൊഫ. സെന്‍റ് മൈക്കിള്‍സ് കോളേജ് , ചേര്‍ത്തല ). ജോസെഫ് ആന്റണി(ബി പി സി എല്‍, ചെന്നൈ ), ജോണ്‍സണ്‍,

മരുമക്കള്‍: പരേതനായ പി പി ജോര്‍ജ്, കെ എ സോളമന്‍  ( റിട്ട.പ്രൊഫ. സെന്‍റ്  മൈക്കിള്‍സ് കോളേജ് , ചേര്‍ത്തല ), വിന്‍സെന്‍ഷ്യ (ഗവ. ഹോസ്പിറ്റല്‍, തൃപ്പൂണിത്തുറ ) ബോണ്‍സി

Thursday, 16 October 2014

മന്നിതില്‍ ജീവിച്ച നാളില്‍---


മന്നിതില്‍ ജീവിച്ച നാളില്‍,
വല്ലവീഴ്ചകള്‍ വന്നുപോയെങ്കില്‍
സര്‍വ്വം പൊറുക്കണേ നാഥാ---
നിന്റെ കാരുണ്യം അളവറ്റതല്ലോ

These lines of the famous Christian devotional song haunts me a lot!


-K A Solaman

Monday, 6 October 2014

ജീന്‍സ് കെ പീച്ചേ ക്യാ ഹേ ?


ചോളീ കെ പീച്ചേ ക്യാ ഹേ?എന്ന ചോദ്യമായിരുന്നു തൊണ്ണൂറുകളുടെ  ആരംഭത്തില്കേട്ട ഒരു ഹിന്ദിസിനിമാഗാനം. പാട്ടുകേട്ടാല്ജനം അര്ത്ഥം ആലോചിച്ചു വിഷമിക്കുമെന്ന് പറഞ്ഞു കുറെ പണിയില്ലാത്തവന്മാര്പാട്ടിനെതിരെ രംഗത്തെത്തി.തുടര്ന്നാണ് മലയാള സിനിമാ ഗാനമുള്പ്പടെ സകല സിനിമാഗാനങ്ങളും കോതയ്ക്ക് പാട്ടുകളായാവിര്ഭവിച്ചത്.ഇപ്പോള്, ദേ ഗാനഗന്ധര്വന്ചോദിക്കുന്നുജീന്സ് കെ പീഛേ ക്യാ ഹേ?
ആസ്ഥാനഗായകന്സാമൂഹ്യ പരിഷ്കര്ത്താവായത് നേരം ഇരുട്ടിവെളുത്തപ്പോഴല്ല, പണ്ടേ തുടങ്ങിയതാണ്. സംശയമുണ്ടെങ്കില്‍ 2011-ലെ അദ്ദേഹത്തിന്റെ ഒരു ചാനല്ഇന്റര്വ്യു ശ്രദ്ധിയ്ക്കുക.  
യേശുദാസ് സംസാരിക്കുമ്പോള്ആരും ശ്രദ്ധിച്ചുപോകും. ഇടയ്ക്കെങ്ങാനും ഒരു പാട്ടുപാടിയാല്എന്നു പ്രതീക്ഷിക്കുന്നതുകൊണ്ടല്ല, താടിയും മുടിയും ഉടുപ്പുമൊക്കെ അദ്ദേഹത്തിന് ആള്ദൈവത്തിന്റെ പരിവേഷം നല്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇടയ്ക്കിടെ വിളിച്ച് സംസ്ഥാന സര്ക്കാര്ഓരോരോ പാരിതോഷികം നല്കുന്നത്. ഈയ്യിടെയും വിളിച്ചുകൊടുത്തു ഒരുലക്ഷം രൂപ . ഇങ്ങനെ ഓരോലക്ഷമ് വീതം കൊടുക്കാന്പറ്റിയ വേറെയാളുകള്സംസ്ഥാനത്തില്ലാ യെന്നതും ഒരു പ്രതിസന്ധിയാണ്. ആരെയും വെറുപ്പിക്കാതെ, ആരോടും പകയില്ലാതെ സത്യങ്ങള്തുറന്നു പറയുന്ന ആളാണ് എന്നു ആദേഹത്തിന്റെ ആരാധകര്പറയുമ്പോഴാണ് വേറൊരു കൂട്ടര്ആദേഹത്തിനെതിരെ  ചൂലുമായി ഇറങ്ങിയിരിക്കുന്നത്. ചൂലെടുത്തവരില്ഇടത്തുനിന്നും വലത്തുനിന്നുമുള്ള പെണ്ണുങ്ങള്ഉണ്ട്. എന്നുവെച്ചാല്ചൂലിനടി ഇരുവശത്തുനിന്നും കിട്ടുമെന്ന് ചുരുക്കം. .
ഏതൊ
രു വ്യക്തിയുമായും അഭിമുഖം നടത്തുമ്പോള്കുടുംബകാര്യങ്ങള്‍  ചോദിക്കുന്നകൂട്ടത്തിലാണ് അഭിമുഖക്കാരന്ഇങ്ങനെ ചോദിച്ചത്

മനോരമ ന്യൂസിന്റെ നേരെചൊവ്വെയില്ആണ്  സംസ്ഥാനത്തിന്റെ ആസ്ഥാന ഗായകന്യേശുദാസ് ചില വിളംബരങ്ങള് നടത്തിയത്.. ഗുരുവായൂരപ്പന്തന്റെ അപ്പനാണെന്ന് അവകാശപ്പെടുകയുകയും, യേശുക്രിസ്തു അപ്പോള്ആരാണെന്ന ചോദ്യത്തിന് മറുപടി പറയാതിരിക്കുകയും ചെയ്ത അഭിമുഖമായിരുന്നു അത്. പ്രസ്തുത അഭിമുഖം കഴിഞ്ഞതോടെയാണ് ഗയാകനെ നെഞ്ചിലേറ്റി നടന്ന കുറച്ചധികം ആരാധകര്അദ്ദേഹത്തെ താഴെ വെച്ചത്..
ആദ്യ കുട്ടി ജനിക്കാന്താമസിച്ചപ്പോള്ആള്ദൈവത്തെ കാണാന്എന്തുകൊണ്ടുപോയില്ല?” മറുപടിയായിരുന്നു രസകരം. “ആള്ദൈവത്തിന്റെ കരുണകൊണ്ടു കുട്ടിജനിച്ചാല്കുട്ടിയെ കൈകളില്എടുക്കുമ്പോള്ആള്ദൈവത്തെ ക്കുറിച്ചു ഓര്മ വരും, അതിനു താല്പര്യമില്ലഎന്നാണ്.  ആള്ദൈവങ്ങളുടെ പുറകെ നടക്കുന്ന ലക്ഷക്കണക്കിനു ഭക്തരുടെ മുഖത്തടിച്ചുള്ള ആക്ഷേപമായിപോയി അത്.  നൂറു കണക്കിനു ക്ഷേത്രങ്ങളിലും പള്ളികളിലും നടന്നു അവിടങ്ങളില്സ്ഥാപിച്ചിരിക്കുന്ന കല്ലുകളുടെയും  പ്ളാസ്റെര്ഓഫ് പാരിസ്  ബിംബങ്ങളുടെയും മുന്നില്ഉരുളുനേര്ച്ചയും തുലാഭാരവും നടത്തുന്ന ഭക്തനാണു ആള്ദൈവങ്ങളെ ഇങ്ങനെ പരിഹസിച്ചത്. പാട്ടുപ്രൊഡക്ടുകള്മാര്ക്കറ്റ് ചെയ്യാന്‍  ഗായകന് ക്രിസ്തുവും, കൃഷനും, ചാത്തനും, ചാമുണ്ഡിയുമെല്ലാം ജഗദീശ്വരന്റെ വിവിധരൂപങ്ങളാണ്
ജഗദീശ്വര പ്രഭാവം ഒരു വിമാനയാത്രയില്ഗാനഗന്ധര്വന് അനുഭവപ്പെട്ടതു ഇങ്ങനെ. അദ്ദേഹം തന്നെ പത്രത്തില്എഴുതിയാതാണ്
" ഏറണാകുളത്തെ ഒരു സ്ഥലത്തുകൂടെ പോകുന്ന വഴിയില്ഒരു കുരിശടി ഉണ്ട്. എവിടെ പോയാലും ഞാന് കുരിശടിയില്ഇറങ്ങി പ്രാര്ത്ഥിച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളൂ. ഒരു ദിവസം അത്യാവശ്യമായി ചെന്നൈയില്ഒരു റെക്കോര്ഡിങ്ങിന് പോകേണ്ടി വന്നു. ചില പ്രശ്നങ്ങള്കാരണം പുറപ്പെടാന്തന്നെ വൈകി. കുരിശടിയില്കാര്എത്തിയപ്പോള്ആലോചിച്ചു, ഇന്നിനി ഇറങ്ങണോ, ഫ്ലൈറ്റ് മിസ്സായാലോ എന്ന്‍. എന്നാല്എന്തോ അവിടെ ഇറങ്ങി പ്രാര്ത്ഥിക്കാതെ പോകാന്മനസ്സ് അനുവദിച്ചില്ല. ഞാന്ഇറങ്ങി പ്രാര്ത്ഥിച്ചു. അതുകഴിഞ്ഞു പക്ഷേ എയര്പോര്ട്ടില്എത്തിയപ്പോള്ഫ്ലൈറ്റ് പോയിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു റെക്കോര്ഡിങ് ആയിരുന്നു. എനിക്കാകെ വിഷമം ആയി. എന്നാല്പിന്നീടാണ് അറിഞ്ഞത്, ഫ്ലൈറ്റ് തകര്ന്ന് അതിലുണ്ടായിരുന്ന 88 പേര്മരണമടഞ്ഞു എന്ന്‍. ജഗദീശ്വരന്എന്റെ ജീവന്തിരിച്ചുതരുന്നതില്നടത്തിയ ഇടപെടല്അപ്പോഴാണ് ഞാന്തിരിച്ചറിഞ്ഞത്"
  88 പേര്മരിച്ച അപകടം ഏതെന്നൂ ഒരു ചരിത്രകാരനും പിടിയില്ല.
ഏറണാകുളത്തെ കുരിശടിക്കപ്പുറം ചാത്തന്മഠം ഉണ്ടാകാതിരുന്നത് ഭാഗ്യം, ഉണ്ടായിരുന്നേല്രണ്ടാമത്തെ ഫ്ലൈറ്റും മിസ്സായേനെ. വേറൊരു 88 പേരുടെകാര്യം പറയാനുമില്ല.

2011ല്‍ യേശുദാസിന് 71 വയസ്ഇപ്പോള്‍ 74. പ്രായം കൂടുംതോറും വിവരാദോഷവും കൂടും എന്ന്പെങ്കുട്ടികളുടെ “ ജീന്സ് കെ പീച്ചേ ക്യാ ഹേ ? എന്ന ചോദ്യത്തിലൂടെഅദ്ദേഹം തെളിയിച്ചിരിക്കുന്നു. കോഴിയിറച്ചി കഴിച്ചില്ലേല്ഭാര്യ പിണങ്ങിപ്പോകുമെന്നുവരെ  ഗന്ധര്വന്പറഞ്ഞുവെച്ചിട്ടുണ്ട്.
പാടാനല്ലാതെ തെ മറ്റുകാര്യങ്ങള്ക്ക് യേശുദാസ് വാപൊളിക്കാതിരിക്കുന്നതാണ് നല്ലത്. പാട്ടുകാരന്സാമൂഹ്യ പരിഷ്കര്ത്താവാകുന്നതു മറ്റൊരുദുരന്തം.!

-കെ സോളമന് 6-10-14