Wednesday, 29 October 2014

പുരസ്‌കാര സമര്‍പ്പണവും സാഹിത്യ സംഗമവും


മാരാരിക്കുളം: സാരംഗി സാഹിത്യവേദിയുടെ സാഹിത്യ സംഗമവും പുരസ്‌കാര സമര്‍പ്പണവും ഡോ. ടി.എം. തോമസ്‌ െഎസക് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുരസ്‌കാരം സിനിമ സംവിധായകന്‍ സോഹന്‍ റോയ് ലാന്‍സി മാരാരിക്കുളത്തിന് സമ്മാനിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക പ്രവര്‍ത്തകരായ മുതുകുളം രവീന്ദ്രനാഥന്‍ പിള്ള , വൈരം വിശ്വന്‍, ഇ.ഖാലിദ് , പ്രൊഫ. കെ.എ .സോളമന്‍, പി. എന്‍. ഇന്ദ്രസേനന്‍ എന്നിവരെ ആദരിച്ചു. 

ദേവദത്ത് ജി. പുറക്കാട് , ഫാ. പയസ് ആറാട്ടുകുളം , പി. സുബ്രഹ്മണ്യം, ബി. ബാലാമണിയമ്മ, ഫാ.തോമസ് അര്‍ത്ഥശ്ശേരില്‍, വെട്ടയ്ക്കല്‍ മജീദ്, ഇ.എസ്. വേണുഗോപാല്‍ , രാജു പള്ളിക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.വി. ബാബു സ്വാഗതവും രമേശന്‍ നന്ദിയും പറഞ്ഞു. 

2 comments:

  1. ഒരു മഹാ സാഹിത്യകാരന്‍ m.d വിശ്വംഭരന്‍ അവിടെ പ്രകടനം നടത്തിയതു ആരും കണ്ടില്ലേ

    ReplyDelete
  2. ഇങ്ങനെ പൊട്ടിക്കരഞ്ഞാല്‍ ആ ഷാജിമഞ്ജരി എന്തുചെയ്യും വിശ്വംബരന്‍ സാറേ ?

    ReplyDelete