Friday, 21 November 2014
പ്രസ്ടീജ്! -കഥ
ആങ്കുട്ടികളും പെങ്കുട്ടികളും രണ്ടു നിരയായി നിറഞ്ഞുതിങ്ങിയക്ലാസ്. ആങ്കുട്ടികളുടെ നേരെനോക്കി പഠിപ്പിച്ചപ്പോള്‍ പെണ്‍ കുട്ടികള്‍ ബഹളംവെച്ചു. പെണ്‍ കുട്ടികളുടെ സൈഡിലെക്കുമാറി നിന്നു പഠിപ്പിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ ബഹളം. നടക്കുനിന്നു പഠിപ്പിച്ചാപ്പോള്‍ ഇരുകൂട്ടരും ബഹളം.
ഉറക്കെ കൂവി ബെഹളം വെച്ച ഒരുത്തനെ നോക്കി മാഷ് ആക്രോശിച്ചു
" യൂ ഗെറ്റ്ഔട്ട് "
" എനിക്കു പോകാന്‍ മനസ്സില്ല സാറേ" അവന്‍ ഉച്ചത്തില്‍
ആകെ വിരണ്ടു പോയ മാഷ് പ്ലാറ്റ്ഫോര്‍മില്‍ നിന്നറങ്ങി ബെഹളക്കാരന്റെ അടുത്തു ചെന്നു ചെവിയില്‍:
"താന്‍ ഒന്നു ഇറങ്ങിത്തരണംപ്ലീസ്. എന്റെ പ്രേസ്ടീജിന്റെ പ്രശ്നമാണ് "
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment