Wednesday, 16 November 2011

കലാമിനെ ദേഹപരിശോധന നടത്തിയവര്‍ക്കെതിരെ നടപടി



വാഷിങ്ടണ്‍: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനെ അമേരിക്കയില്‍ വിമാനത്താവളത്തില്‍ വച്ച് ദേഹപരിശോധന നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സപ്തംബര്‍ 29ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ചാണ് രണ്ടു തവണ കലാമിനെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത്. ആദ്യം വിമാനത്താവളത്തില്‍ വച്ചും പിന്നീട് വിമാനത്തില്‍ ഇരിക്കുമ്പോഴുമായിരുന്നു പരിശോധന. വിമാനത്തില്‍ വച്ച് കലാമിന്റെ കോട്ടും ഷൂസും അഴിച്ചുമാറ്റിയായിരുന്നു പരിശോധന. കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന ചെവിക്കൊള്ളാതെയാണ് പരിശോധന നടത്തിയത്. ഇൗ സംഭവത്തിലുള്ള ഇന്ത്യയുടെ ശക്തമായ പ്രതിഷേധം വിദേശകാര്യമന്ത്രാലയം അമേരിക്കയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക കലാമിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊണ്ടത്.
Comment: Action is warranted. There are some sponsors in Kerala for erred security officials of JFK Airport, who ridiculed Kalam for his ' Moosa Sait of Vietnam colony'  dress and endorsed the wrong act. They should also be booked into.

K A Solaman

No comments:

Post a Comment