Wednesday, 16 November 2011

കുഞ്ഞുങ്ങളെല്ലാം കവികളായി; കവിതകള്‍ പുസ്തകമായി



അമ്പലപ്പുഴ: ഒരു സ്‌കൂളിലെ എല്ലാ കുട്ടികളും ഒരേസമയം കവിതകളെഴുതി. സുഖവും ദുഃഖവും സ്വപ്നങ്ങളും നിറഞ്ഞ അവരുടെ വരികള്‍ ഞൊടിയിടയ്ക്കുള്ളില്‍ പുസ്തകമായി. പുന്നപ്ര പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ് കുരുന്നുകവികളെയും കവയിത്രികളെയും സൃഷ്ടിച്ച് ശിശുദിനാഘോഷത്തിന് കാവ്യഭംഗി പകര്‍ന്നത്.

കുട്ടികളെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതിനായി സ്‌കൂളിലെ മലയാളഭാഷ വിഭാഗം ആവിഷ്‌കരിച്ച് ഒരുവര്‍ഷംകൊണ്ട് നടപ്പാകുന്ന 'കാവ്യബാല്യം' പദ്ധതിയുടെ ഭാഗമായിരുന്നു കവിതയെഴുത്ത്. ശിശുദിനമായ തിങ്കളാഴ്ച രാവിലെ രണ്ടും മൂന്നും പീരിയഡുകളിലായിട്ടായിരുന്നു സ്‌കൂളിലെ 1100 കുട്ടികള്‍ ക്ലാസ്മുറികളിലിരുന്ന് കവിതയെഴുതിയത്. രണ്ടുവരിയെങ്കിലും കുത്തിക്കുറിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ നിര്‍ദേശം നല്കി. എല്ലാവരും ഇതനുസരിച്ചു. കവിതയെഴുതാന്‍ ഒരേപോലെയുള്ള പേപ്പറുകളും കുട്ടികള്‍ക്ക് നല്കി. മുഴുവന്‍ കുട്ടികളും കവിതയെഴുത്തില്‍ പങ്കാളികളായി. രണ്ടുവരിമുതല്‍ മുതിര്‍ന്ന കവികളോട് കിടപിടിക്കുന്ന കവിതകള്‍വരെ കുട്ടികളെഴുതി. 


Comment: മുന്‍പൊക്കെ കൂട്ടഓട്ടമായിരുന്നു. ഇപ്പോള്‍ കൂട്ടകവിത എഴുത്താണ്  . താമസിയാതെ കൂട്ടനൃത്തം  പ്രതീക്ഷിക്കാം.  കൂട്ട പ്രൊമോഷന്‍   കാരണം കണക്കു , സയന്‍സ്   തുടങ്ങിയപതിവു  പഠനം കുറച്ചു നാളായി പരണത്തു   വെച്ചിരിക്കുകയാണ്.
-കെ എ സോളമന്‍

No comments:

Post a Comment