വഴിയോര മരച്ചീനി കൃഷിയുടെ പ്രയോജനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം അമ്പലപ്പുഴ ബ്ലോക്കില്‍ നടപ്പാക്കിയ പാതയോര മരച്ചീനികൃഷിക്ക് വെള്ളമെത്തിക്കുന്നതിനാണ് സന്നദ്ധസംഘടനയായ പുന്നപ്ര യുവധാര രംഗത്തിറങ്ങിയത് രസകരമായിരിക്കുന്നു . മരച്ചീനികാടുകളും, വാഴത്തോപ്പുകളും അപ്രത്യക്ഷമായതാണ് യുവതിയുവാക്കള്‍ തങ്ങളുടെ താല്‍കാലിക ആവശ്യത്തിനു മാളുകളിലും മള്‍ടീപ്ളെക്സിലും ചേക്കേറാന്‍ കാരണമെന്ന് ഒരു വിദ്വാന്റെ അഭിപ്രായമായി പത്രത്തില്‍ എഴുതി ക്കണ്ട സാഹചര്യത്തില്‍ പുന്നപ്ര കപ്പക്കടയില്‍ പാത യോരത്തു മള്‍ടീപ്ളെക്സില്ലാത്തതിന്റെ കുറവ് ഇതോടെപരിഹരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായ സ്ത്രീകള്‍ നട്ടുവളര്‍ത്തിയ മരച്ചീനി ക്കൃഷിക്ക് അങ്ങനെ രണ്ടുണ്ടു പ്രോയോജനം .
-കെ എ സോളമന്‍
No comments:
Post a Comment