Friday, 11 November 2011

മഴവില്‍ പോലൊരു പെണ്‍കുട്ടി -കവിത- കെ എ സോളമന്‍

പ്രഭാത കിരണങ്ങള്‍ സ്വര്‍ണമായ് നീളുന്നു  
കൊഴിയുമെന്‍  സ്വപ്‌നങ്ങള്‍ പൂമഴയാകുന്പോള്‍
വിസ്മൃതിയില്‍  ആകാത്ത ബോധലക്ഷ്യങ്ങളില്‍
ഏറെത്തിരിക്കിലായ് യാത്രപോകട്ടെ  ഞാന്‍  

പൊട്ടിച്ചിരിക്കും   ചിലങ്കകള്‍ കാലില്‍
ഭാവസങ്കീര്‍ത്തനം പാടിയ നാളുകള്‍
ഊഷ്മള മായൊരു സുഖസ്പര്‍ശങ്ങളില്‍
പ്രത്യക്ഷമായെന്റെ  സുന്ദരോപാസന  .

മഞ്ഞിന്‍ തണുപ്പും ഇലമര്‍മരങ്ങളും
ഉന്മാദം  നല്കിയ  രാപ്പകല്‍ പോകവേ
മഴവില്ലു വിരിയിച് സുന്ദരി നീ എന്തേ -
മായാതെ പോവാതെ നില്പതീ വണ്ണം,
മനസ്സിന്റെ മാന്ത്രിക ജാലകം പിന്‍പറ്റി
പുലരിയായ്‌, സന്ധ്യയായ് ദിവ്യമാം ഗാനമായ് 


പ്രഭാത കിരണങ്ങള്‍ സ്വര്‍ണമായ് നീളുന്നു  
കൊഴിയുമെന്‍  സ്വപ്‌നങ്ങള്‍ പൂമഴയാകുന്പോള്‍

-കെ എ സോളമന്‍

No comments:

Post a Comment