Wednesday, 2 November 2011
മുതിര്‍ന്ന പൌരന്‍ - കവിത - കെ എ സോളമന്‍
ഞാനാണ് നാടിന്റെ മുതിര്‍ന്ന പൌരന്‍
നാളെയുടെ സ്വപ്‌നങ്ങള്‍ കാണാത്തവന്‍
എഴുന്നൂറുകോടിയിന്‍ ഇങ്ങേത്തലക്കല്‍
ഏകനായ് ഞാനും നില്കട്ടെയോ ?
കംപുട്ടെറെന്തെന്നറിയില്ല ബ്ളോഗും
ട്വീട്ടെരും ഫേസ് ബുക്കും തീരെയില്ല.
സില്‍ സില പാടാന്‍ കൂട്ടുമില്ല
സെല്‍ഫോണില്‍കൊഞ്ചും കിളിയുമില്ല.
എകാന്തതയാണിന്നെന്റെ മാര്‍ഗം
രോഗങ്ങള്‍ കൂടപ്പിറപ്പു പോലെ
ഒറ്റപ്പെടലും അവമതിപ്പും
ഒട്ടൊന്നു മല്ലവഹേളനങ്ങള്‍ .
ഉള്‍തുടുപ്പാര്‍ന്നോരെന്‍ സൌഹൃദങ്ങള്‍
എങ്ങങ്ങോ, എപ്പോഴോ പോയ് മറഞ്ഞു
മരവിച്ചു പോയൊരു മാനസവും
ചിരിയൊടുങ്ങിപ്പോയ ചുണ്ടുകളും
നഷ്ടബോധത്തിന്റെ മഞ്ഞുകാറ്റില്‍
നഷ്ടപ്പെടാനായി ഒന്നുമില്ല
ഞാനാണ് നാടിന്റെ മുതിര്‍ന്നപൌരന്‍
സ്വപ്‌നങ്ങള്‍ ഒന്നുമേ കാണാത്തവന്‍
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment