Thursday, 2 April 2015

ഇന്നോ നാളെയോ സൌകര്യം പോലെ!-കഥ-കെ എ സോളമന്‍


കിടന്നങ്ങു കണ്ണടച്ചതേയുള്ളൂ , ഫോണ്‍ ബെല്‍ കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടാണ് സാധാരണ ഉച്ചക്ക്മേല്‍ മയങ്ങാറുള്ളത്. ഇന്നത് നടന്നില്ല
“ എന്താടാ ഹമുക്കെ” എന്ന കോയക്കുട്ടി സാഹിബ് മോഡലില്‍ ഫോണ്‍ അറ്റന്‍റ് ചെയ്യണമെന്ന് തോന്നിയെങ്കിലും “ ചേട്ടാ, ചേട്ടാ “ എന്ന വിളിയില്‍ ആളെ പിടികിട്ടി. അതുകൊണ്ടു അത്രയ്ക്കങ് കനപ്പിച്ചില്ല.
“എന്താടാ” ഞാന്‍   ചോദിച്ചു
സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ വയലാര്‍ ഭാസ്കരന്‍ ആണ്. ഭാസ്കര്‍ജിയെന്ന് കൌതുകത്തോടെ സുഹൃത്തുക്കള്‍ വിളിക്കും.
“ ചേട്ടാ, ചേട്ടാ, ഇത് രാമന്‍ നായര്‍ ച്ചേട്ടനല്ലേ”
“ എന്താ സംശയമുണ്ടോ?”
“ചേട്ടന് , ജലദോഷമുണ്ടോ, സ്വരത്തിന് ഒരു വ്യത്യാസം.?
“ കാശുകൊടുത്തു നല്ല ഫോണ്‍ വാങ്ങണമെന്ന് പലകുറി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ളതാണ്., കേള്‍ക്കില്ല. . അതിരിക്കട്ടെ നീ കഥാപപ്രസംഗം നടത്താതെ കാര്യം പറ.”
“ ഒരു അത്യവാശ്യകാര്യമുണ്ട്, നമ്മൂടെ കെ പി നായര്‍ ചേട്ടനില്ലേ, അദ്ദേഹം ആശുപത്രിയിലാ, മതിലകത്ത്, രണ്ടു ദിവസം വെന്‍റിലാറ്ററിലായിരുന്നു, ഇപ്പോള്‍ റൂമിലേക്ക് മാറ്റി. നമുക്കൊന്ന് പോയി കാണേണ്ടേ?”
“ ഏത് കെ പി നായര്‍?”
“ കെ പി നായരെ അറിയില്ലനോ, നമ്മുടെ കെ പി നായര്‍, 12 പുസ്തകമെഴുതിയിട്ടുള്ള കെ പി നായര്‍ “
“ എനിക്കു കെ പി നായരുമായി  അത്ര അടുപ്പമില്ലല്ലോ”
“ രോഗികളെ സന്ദരിശിക്കാന്‍ അടുപ്പം വേണമോ ചേട്ടാ. ചേട്ടനുള്ളത്ര അടുപ്പം മാത്രമേ എനിക്കുമുള്ളൂ”
“ എന്തായിരുന്നു അസ്സുഖം?’
“ഹാര്‍ടിന് ഒരു താളപ്പിഴ, വേറെ കുഴപ്പമൊന്നുമില്ല, അപ്പോ, എപ്പോഴാണ് പോകേണ്ടത്, ചേട്ടന്‍ ബസ് സ്റ്റാന്‍റില്‍ എത്തിയാല്‍ മതി, ഞാന്‍ ബാബുവിന്റെ കടയില്‍ കാണും”
കെ പി നായരെ അറിയം, 12 പുസ്തക കമെഴുതിയ ആളാണെങ്കിലും അതിനു തക്ക അംഗീകാരമൊന്നും കിട്ടിയിട്ടില്ല, ലോക്കല്‍ സാഹിത്യ വേദികളിലെ പൊന്നാടയും പൂച്ചെണ്ട് മൊഴിചച്.
“ ഭാസ്കരാ,  ഞാന്‍അഞ്ചുമണിക്ക് ചേര്‍ത്തല ബസ് സ്റ്റാന്‍റില്‍ എത്തും, അവിടെയുണ്ടാകുമല്ലോ?’
“ഇന്ന് വൈകുന്നേരം പറ്റില്ല ചേട്ടാ, വീടിനടുത്തെ സ്കൂളില്‍ ഇന്ന് വാര്‍ഷികമാണ്. ഞാനാണ് മുഖ്യ പ്രാസംഗീകന്‍. എല്ലാകൊല്ലവും ഞാന്‍ പങ്കെടുക്കാറുണ്ട്. ഇക്കൊല്ലം ചെന്നില്ലെങ്കില്‍ അത് ബുദ്ധിമുട്ടാകും.”
“ ഇന്ന് വേണ്ടെകില്‍ വേണ്ട, നാളെ രാവിലെ ഒന്പതു മണിക്ക്, അല്ലെങ്കില്‍ പത്തിന് ?”
നാളെ ഒട്ടും പറ്റില്ല ചേട്ടാ,അയല്‍വക്കത്തെ പരമേശ്വരന്റെ മകളുടെ കല്യാണമാ. പമേശ്വരനും ഭാര്യയും വന്നു പ്രത്യേകം പറഞ്ഞിട്ടുള്ളതാ ഫൂള്‍ടൈം അവിടെ കാണണമെന്ന്”
“ എങ്കില്‍ മറ്റന്നാള്‍ തിങ്കളാഴ്ചയ്ല്ലേ, അന്ന് രാവിലെ പോകാം
“മറ്റന്നാള്‍ തീയതി എത്രയാ, 13-അല്ലേ, അന്ന് രാവിലെ പതിനൊന്നു മണിക്ക് ഗുരുവായൂരില്‍ എനിക്കു ഒരു സാഹിത്യ സമ്മേളനമുണ്ട്. രാവിലെത്തെ ധന്‍ബാദില്‍ ബുക്ക് ചെയ്തിരിക്കുവാ. അതുകൊണ്ടു ചേട്ടനൊരു കാര്യം ചെയ്യൂ, ഇന്നോ നാളെയോ സൌകര്യം പോലെ കെ പി നായരെ പോയി കാണണം. എന്റെ അന്വേഷണം അറിയിക്കണം, മറക്കരുത്”
ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു കട്ടിലിലേക്ക് മറിഞ്ഞു.

                                                --------------------

No comments:

Post a Comment