
: മുന്നണിയും സര്‍ക്കാരും നടുക്കടലില്‍ കെ. വി. വിഷ്ണു March 28, 2015 തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി.സി. ജോര്‍ജിനെ നീക്കണമെന്ന കെ.എം. മാണിയുടെ അന്ത്യശാസനം നടപ്പാക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണമുന്നണിയിലെ തലതൊട്ടപ്പന്‍മാര്‍ക്ക് വ്യാഴാഴ്ച ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഇന്നലെ ദുഃഖ വെള്ളിയും. യുഡിഎഫിനെയാകെ വെട്ടിലാക്കിയ പി.സി. ജോര്‍ജ്ജും മാണിയും തമ്മിലുള്ള ഉടക്ക് ഒത്തുതീര്‍പ്പാക്കാന്‍ നേരം വെളുക്കും മുമ്പേ നേതാക്കള്‍ കൂടിയാലോചനകള്‍ തുടങ്ങി. രാവിലെ എട്ടരയോടെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്ഥാനം ഒഴിയാനുള്ള കത്തുമായി പി.സി. ജോര്‍ജ്ജ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിറകെയെത്തി നെടു നീളന്‍ ചര്‍ച്ച. ചര്‍ച്ചകള്‍ക്കൊടുവില്‍ ജോര്‍ജ് രാജിക്കത്ത് കീശയില്‍ തന്നെ തിരികി. അരുവിക്കര ഉപതെരഞ്ഞെടുപ്പും രാജ്യസഭാ തെരഞ്ഞെടുപ്പും കഴിയും വരെ മൗനം പാലിക്കണമെന്ന് ഉമ്മന്‍ചാണ്ടി മാണിയോടും പി.സി. ജോര്‍ജിനോടും അഭ്യര്‍ത്ഥിച്ചു.
കമന്‍റ്
ഏണിയും പാമ്പും (മാണിയും ജോര്‍ജും) കളിയല്ലാതെ കേരളത്തില്‍ വേറൊരു പ്രശ്നവുമില്ല !
-കെ എ സോളമന്‍
No comments:
Post a Comment