Saturday, 11 April 2015

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നിഷേധം- ലേഖനം- കെ എ സോളമന്‍



കെ.എസ്‌.ആര്‍.ടി.സി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ മുഖ്യം വിരമിച്ച ജീവനക്കാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ കൃത്യമായി നല്‍കാത്തതാണ്. ഇതിന്  ശാശ്വത പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ പലരും ഉറുപ്പ് നല്‍കിയിട്ടുണ്ടെ ങ്കിലും ഒന്നും പാലിച്ച് കാണുന്നില്ല. കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സര്‍വീസിലുള്ളവര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമ്പോള്‍ വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നിഷേധം തുടരുന്നത് അങ്ങേയറ്റം അപലപനീയമാണ്.
കെ എസ് ആര്‍ ടി സിക്കു ഭൂമിയിലും കെട്ടിടങ്ങളിലും മറ്റുമായി കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ട്. ഇവയില്‍ കുറെ വില്‍ക്കാമെന്നുതീരുമാനിച്ചാല്‍ തന്നെ പത്തിരുപത് കൊല്ലത്തേക്ക് മുടക്കം കൂടാതെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയും.
ഈ വസ്തുവ്കകള്‍ ഉണ്ടായത് ജീവനക്കാരുടെ അദ്ധ്വാനം കൊണ്ട് കൂടിയാണെന്ന് വകുപ്പ് മന്ത്രിയും കൂട്ടരും തിരിച്ചറിയണം. സര്‍ക്കാര്‍ ഫണ്ടിനുവേണ്ടി കാത്തിരിക്കാതെ കെ എസ് ആര്‍ ടി സിക്കു തന്നെ പെന്‍ഷന്‍ കൃത്യമായി കൊടുക്കാമെന്നിരിക്കെയാണ് അവശരായ പെന്‍ഷന്‍കാരെ കഠിനമായി കഷ്ടപ്പെടുത്തുന്നത്. പെന്‍ഷന്‍ വിതരണം സംബന്ധിച്ച് കോടതി വിധി പാലിക്കാത്തത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വന്‍വീഴ്ചയാണ്.

ജീവനക്കാരുടെ പെന്‍ഷന്‍ നിഷേധത്തോടൊപ്പം കെ എസ് ആര്‍ ടി സിയെ ഇല്ലാതാക്കാനും ശ്രമം നടക്കുന്നതായി കരുതണം. അതിന്റെ സൂചനയാണ് ഇന്‍ഷുറന്‍സിനും പെന്‍ഷന്‍ ഫണ്ടിനുമായി സെസ് ഈടാക്കിതുടങ്ങിയതും കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ അധികഭാരം ചുമക്കേണ്ട അവസ്ഥസംജാതമായതും. കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും ഗണ്യമായികുറഞ്ഞു എന്നു മനസ്സിലാക്കാന്‍ ചേര്‍ത്തല-കോട്ടയം സര്‍വീസുകളുടെ കണക്ക് പരിശോധിച്ചാല്‍ മതിയാകും.

ടിക്കറ്റുകളുടെ തുകയ്ക്കനുസരിച്ച് ഒരു രൂപ മുതല്‍ പത്ത് രൂപ വരെയാണ് സെസ് എന്ന പേരില്‍ യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുംപെന്‍ഷന്‍ പറ്റിയവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുമായാണ്  കെ.എസ്.ആര്‍.ടി.സി.യില്‍ സെസ് ഏര്‍പ്പെടുത്തിയതെന്നു പാറയുന്നു.  ഒരുമാസം ശരാശരി 12 കോടി രൂപ ഇതിലൂടെ വരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സെസ് ഏര്‍പ്പെടുത്തിയതെങ്കിലും അത് നടപ്പാകുന്നില്ലയെന്ന് കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാവും. ചേര്‍ത്തല നിന്നു കോട്ടയത്തെക്കു പ്രൈവറ്റ് ബസ്സിനു ചാര്‍ജ് 26 രൂപ. 
കെ എസ് ആര്‍ ടി സിക്കു ആകുമ്പോള്‍ 2 രൂപ് സെസ്സ് ഉള്‍പ്പടെ 28 രൂപ. ഫലത്തില്‍ യാത്രക്കാര്‍ കെ എസ് ആര്‍ ടി സി ബസ് ഉപേക്ഷിച്ചു. .അങ്ങനെ ചാര്‍ജുമില്ല സെസ്സുമില്ലാത്ത അവസ്ഥ. പ്രൈവറ്റ് ബസ് ലോബി വകുപ്പുമന്ത്രിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തള്ളിക്കളായനാവില്ല. സംസ്ഥാനത്തെ മിക്ക സ്വകാര്യ ബസ്സുകളും സ്ഥിരം യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ കുറവ് നല്‍കാറുണ്ട്. പാലക്കാട് - തൃശ്ശൂര്‍ റൂട്ടില്‍ എട്ട് രൂപ വരെ കുറവ് നല്‍കുന്നവരുണ്ട്. .ചേര്‍ത്തല-കോട്ടയം റൂട്ടില്‍ രണ്ടര രൂപ കുറവുണ്ട്. കെ.എസ്.ആര്‍.ടി.സി.ക്ക് സ്വകാര്യ ബസ്സുകളുമായി ഏറെ മത്സരമുള്ള തൃശ്ശൂര്‍ - കോഴിക്കോട് റൂട്ടില്‍ സെസ് ഏര്‍പ്പെടുത്തിയത് മൂലം സ്വകാര്യ ബസ്സുകളിലെ ടിക്കറ്റ് നിരക്കുമായി 15 രൂപയുടെ വരെ വ്യത്യാസമാണുള്ളത്.. അധിക തുക സെസ്സായി ഈടാക്കിത്തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും ചെയ്തു.

ഇതിനേക്കാള്‍ മണ്ടന്‍ ആശയമാണ് വിദ്യാര്‍ഥികള്‍ക്ക് സംപൂര്‍ണ യാത്രാസൌജണ്യം. വിദ്യാര്‍തഥികള്‍ തള്ളിക്കേറുന്ന കെ എസ് ആര്‍ ടി സി ബസ് ഉപേക്ഷിച്ചു യാത്രക്കാര്‍ പ്രൈവറ്റ് ബസ്സില്‍ പോകാന്‍ തുടങ്ങിയതോടെ ആ വരുമാനവും ഇല്ലാതായി. തിരക്കേറിയ റൂട്ടുകളില്‍  കെ എസ് ആര്‍ ടി സിബസ്സുകളുടെ എണ്ണം കുറച്ചു പ്രൈവറ്റ് ബസ് അനുവദിക്കുന്നതിലും വലിയ കള്ളക്കളിയുണ്ട്.
കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടെര്‍മിനല്‍, ആധുനിക ഗ്യാരേജ്‌ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ഓഫീസ്‌ സമുച്ചയം എന്നിവനിര്‍മ്മിച്ചു കോടികള്‍ പൊടിക്കുന്ന കെ എസ് ആര്‍ ടി സി മാനേജുമെന്‍റ് പെന്‍ഷന്‍ കുടിശ്ശിക വരുത്തി അവശരായ പെന്‍ഷന്‍ കാരെ  ആത്മഹത്യയിലേക്ക് നയിക്കരുത്.

കെ എ സോളമന്‍  

No comments:

Post a Comment