Friday, 24 April 2015

ഏറുപടക്കം –കഥ- കെ എ സോളമന്‍




അടുത്തൂണ്‍ പറ്റിയ ശേഷമാണ് ശിവാനന്ദന് കഥയെഴുത്തില്‍ തല്‍പ്പര്യം തോന്നിത്തുടങ്ങിയത്. സര്‍വീസിലിരിക്കെ കഥയെഴുതാന്‍ പലകുറി കടലാസും പേനയുമെടുത്തതാണ്.ആപ്പോഴൊക്കെ ചില  മുരടന്‍മാര്‍ ഓരോരോ ആവശ്യം പറഞ്ഞുകൊണ്ടു ഓഫ്ഫീസിലേക്ക് കേറിവരും.പിന്നെ എങ്ങനെ എഴുതാനാണ്?

ഉണ്ണിക്കുട്ടന്റെ സ്കൂള്‍, ഉണ്ണിക്കുട്ടനും അമ്മയും, ഉണ്ണിക്കുട്ടനെ പട്ടികടിച്ചു ഇതൊക്കെയാണ് ശിവാനന്ദന്റെ പ്രധാന കഥകള്‍. എല്ലാകഥകളിലും ഉണ്ണിക്കുട്ടനാണ് മുഖ്യ  കഥാപാത്രം
കഥ കേട്ടു സഹികെട്ട സുഹൃത് ശിവശങ്കരന്‍ ഒരിക്കല്‍ പറഞ്ഞു  : “എടാ ശിവാ, ഈ ഉണ്ണിക്കുട്ടന്‍ തീരെ പഴഞ്ചനാണ്. ഇപ്പോള്‍ കുട്ടികള്‍ക്ക് പേര് അഖില്‍, ആനന്ദ്, അലന്‍, അദാനി എന്നൊക്കെയാണ്. സംശയമുണ്ടെകില്‍ നീ ഏതെങ്കിലും സ്കൂളില്‍ ചെന്നു ക്ലാസ് രജിസ്റ്റര്‍ നോക്കൂ. ഒട്ടുമിക്ക പേരുകളും യിലാണ് തുടങ്ങുന്നത്. അപ്പോഴാണ് നിന്റെയൊരു ഉണ്ണിക്കുട്ടന്‍ “

അങ്ങനെയാണ് ശിവാനന്ദന്‍ പുതിയ കഥാപാത്രത്തിന് ആദം എന്നു പേരുവിളിച്ചത്. ആദം ആകുമ്പോള്‍ പൌരാണികതയുണ്ട്, ആധുനികതയ്ക്കും കുറവില്ല

പതിവ് പ്രതിമാസ സാഹിത്യ വേദിയില്‍ ശിവാനന്ദന്‍ പുതിയ കഥ വായിച്ചു.
“ ഏതന്‍തോട്ടം, നട്ടുച്ച നേരം. ആദം കൃഷിപ്പണിചെയ്തു ക്ഷീണിച്ചു ഒരു മരത്തിന് കീഴെ  വന്നിരുന്നു. ഉഷ്ണം സഹിക്കവയ്യാതെ മേല്‍മുണ്ടെടുത്ത് പതുക്കെ വീശി. ഹാവൂ, എന്തൊരാശ്വാസം. അങ്ങകലെ നിന്നു ഹവ്വ ഒരു പഴവുമായി വരുന്നത് ആദം കണ്ടു. തന്റെ പ്രിയപ്പെട്ടവളുടെ  സമയോചിതമായ് പ്രവൃത്തിയില്‍ ആദം സന്തുഷ്ടനായി"

പെട്ടെന്നു ഒരു ഏറുപടക്കം  ചെവിയില്‍വീണു പൊട്ടുന്നതായിശിവാനന്ദന് തോന്നി. പിന്നീടുണ്ടായത് എന്തെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല 

കമന്‍റ്
ശിവാനന്ദന്‍ എഴുതിയ കഥ ഇവിടെ പകര്‍ത്തിയതിന്റെ പേരില്‍ ആരും ഏറുപടക്കം പൊട്ടിക്കാന്‍ ഇങ്ങോട്ട്  വരരുത്, പ്ലീസ്.

              --------------------

2 comments:

  1. ശിവാനന്ദന്‍ നേരത്തെയും കുറെ കഥകള്‍ എഴുതിയിട്ടുണ്ട് വകുപ്പ് തല മത്സരത്തില്‍ സമ്മാനവും മേടിച്ചിട്ടുണ്ട്. അതു പണ്ട്, പക്ഷെ ഇപ്പോള്‍ പണ്ടേപ്പോലെ ഏല്‍ക്കുന്നില്ല ചുമന്ന കഥകള്‍ക്കാനു പ്രാധാന്യം കൊടുക്കുന്നത് എല്ലാം ചുവപ്പ് മയം .

    ReplyDelete
  2. വകപ്പുതല മല്‍സരത്തിലല്ലേ സമ്മാന്‍ ? അവിടെയെല്ലാം മൂശടന്‍മാരാണ്.

    ReplyDelete