Wednesday, 27 July 2011
ചെല്ലപ്പന്‍ കഥ- വോട്ടര്‍ ഐ ഡി -കെ എ സോളമന്‍
ഇതൊരു ചെല്ലപ്പന്‍ കഥ. ചെല്ലപ്പന്‍ എന്നോട് പറഞ്ഞ കഥ. ചെല്ലപ്പനെ നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയില്ല .
ചെല്ലപ്പന്‍ പറഞ്ഞു : " ഞാന്‍ ചെന്ന ഉടനെ മാത്യു സാര്‍ പറഞ്ഞു, ചെല്ലപ്പാ, ഞാന്‍ നോക്കിയിരിക്കുകയയിരിന്നു. എന്താ താമസിച്ചത്? നമ്മുടെ ഗെസ്റ്റ് സെമിനാര്‍ തുടങ്ങി "
"ഏതു മാത്യു സാര്‍ ? " ഞാന്‍ ചെല്ലപ്പനോട് .
"അപ്പൊ ആളെ മനസ്സിലായില്ല, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ മാത്യുസാറേ, എന്റെ സുഹൃത്തല്ലേ, ഞാന്‍ ഇടയ്ക്കിടെ അദ്ധേഹത്തെ കാണാന്‍ പോകുമെന്നു പറഞ്ഞിട്ടില്ലേ"
"പറഞ്ഞിട്ടുണ്ടോ? , എങ്കില്‍ കാര്യം പറ "
അദ്ദേഹം മഹാരാജാസില്‍ വന്നെപിന്നെ എന്നെ കൂടക്കൂടെ വിളിക്കും. പ്രിന്‍സിപ്പാളിന് 10 മിനിട്ട് നേരത്തെ പണിയെ ഉള്ളന്നാണ് മാത്യു സാര്‍ പറയുന്നത്. എന്നാല്‍ മറ്റു ചില പ്രിന്‍സിപ്പാള്‍മാര്‍ വീര്‍ത്തുകെട്ടിയ മുഖവു മായാണ് നടക്കുക. അതെന്തിനെന്നു മാത്യുസാറിനു ഒട്ടു മനസ്സിലായിട്ടുമില്ല.
എനിക്കും പ്രത്യേകിച്ചു പണിയൊന്നു മില്ലല്ലോ , അതുകണ്ട് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
"വാ ചെല്ലപ്പാ, നമുക്ക് സെമിനാര്‍ ഹാളിലേക്ക് പോകാം, അവിടെ ചെല്ലപ്പന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്."
ഏതു ഫ്രണ്ട്, ഞാന്‍ ചോദിച്ചു .
" വാ , അങ്ങോട്ടല്ലേ പോകുന്നത്, നേരില്‍ കാണാമല്ലോ " മാത്യു സാര്‍ .
ഹാളില്‍ ചെന്നപ്പഴല്ലേ ആളെ മനസിലയാത്, തകര്‍ക്കുകയല്ലേ. എന്താ വിഷയം, സ്ടുടെന്റ്സ് ആന്‍ഡ് പൊളിറ്റിക്സ് , വിദ്യാര്‍ഥി രാഷ്ട്രീയം. എത്ര തവണ ഞാന്‍ പ്രസംഗിട്ടുള്ളതാ ഹാളില്‍ പിന്‍ ഡ്രോപ്പ് സൈലെന്‍സ്, മൊട്ടുസൂചി വീഴില്ല.
ഞാനും മാത്യു സാറും ഹാളിനു പുറകിലെ കസാരകിളില്‍ ഇരുന്നു. എന്നെ കണ്ടെങ്കിലും മനസ്സിലായില്ല. എങ്ങനെ മനസ്സിലാകാനാ? . ഞങ്ങള്‍ മുമ്പ് ഒരു പ്രാവശ്യം മാത്രമല്ലേ കണ്ടിട്ടുള്ളു.
ആരാണെന്ന് പറയു ചേട്ടാ " ഞാന്‍
അതല്ലേ പറഞ്ഞു വരുന്നത് , തോക്കിനകത്തു കേറാതെ.
മൂന്നു മണിക്കൂര്‍ ഒരേ നില്പില്‍ തട്ടി . നമ്മുടെ സുകുമാര്‍ അഴിക്കോടിനെ പോലെ, വിളിച്ചവനെ വാഴ്ത്തുന്ന പ്രസംഗമല്ല അത്. ഇഷ്ടമില്ലാത്തവനെ ചീത്ത വിളിക്കുകയുമില്ല.
പ്രസംഗം കഴിഞ്ഞ ഉടനെ നേരിട്ട് എന്റെ അടുത്തേക്ക് വന്നു, എന്നിട്ട് സൂക്ഷിച്ചു നോക്കി.
" യു ആര്‍ മി ചെല്ലപ്പന്‍ ? "അപാരഓര്മശക്തി തന്നെ. എന്നിട്ട് എന്നോട് പറഞ്ഞു.
"ചെല്ലപ്പന്‍ അന്നാ ഐഡിയ പറഞ്ഞില്ലായിരുന്നെങ്കില്‍ നമ്മുടെ ജനാധി പത്യന്റെ ഭാവി എന്താകുമായിരുന്നു?. അന്ന് കള്ള വോട്ടിന്റെ പൂര മായിരുന്നില്ലേ.? ഇപ്പോള്‍ ഒരറ്റ കള്ളവോട്ടുണ്ടോ.? "
ഇപ്പോള്‍ മനസ്സിലായോ , ആരാണ് സെമിനാറില്‍ പ്രസംഗിച്ചതെന്ന് , സാക്ഷാല്‍ ടി എന്‍ ശേഷന്‍ . ഫോട്ടോ വോട്ടര്‍ ഐ ഡി- തിരിച്ചറിയല്‍ കാര്‍ഡിന്റെ ആശയം അദ്ദേഹത്തിനു പറഞ്ഞു കൊടുത്തത് ഞാനാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment