Saturday, 2 July 2011
കൊഴിഞ്ഞ പൂക്കള്‍ !
എന്റെ ഗാണ്ധീവത്തിന്റെ ഞാണൊലി നിലച്ചുപോയ്
എന്റെ തൂണീരത്തില്‍ അന്പുകള്‍ ഒടുങ്ങിപ്പോയ്
പാര്‍ഥ സാരഥി യുദ്ധക്കളത്തില്‍ ചൊല്ലിത്തന്ന
ആര്തി നാശന ഗീഥാസുധയും മറന്നുപോയ് .
ചില്ലു കൊട്ടാരങ്ങളില്‍ കോടികള്‍ ഒളിപ്പിച്ചോര്‍
ഇല്ല കണ്ടില്ല കണ്ണീര്‍ വറ്റിയ കണ്ണുകളായിരം
അക്ഷരമറിയ കുഞ്ഞു ങ്ങള്‍ , കോലങ്ങള്‍ നാട്ടില്‍
ലക്ഷങ്ങളല്ല , ശതകോടികള്‍ വിശന്നു വലയുന്നോര്‍
വിട ചൊല്ലിയോര്‍ അറിഞ്ഞില്ല ഉറങ്ങാന്‍
ഇടമില്ല മണ്ണില്‍, കിട്ടില്ല ആചാരവെടി
ഗണ്‍ സല്‍യൂടില്ല ബൂഗില്‍ വാതനുവുമില്ല
പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണങ്ങളായി ഓടുങ്ങിയോര്‍
ചുട്ടു നീറുന്നു വൃദ്ധമാനസങ്ങള്‍ ഏറെയും
പട്ടുപോയ് ആശയും ആവേശത്തിരമാലകളും
കുളിര്‍ കാറ്റില്ല, തണലില്ല, തണ്ണീര്‍ പന്തലില്ല , ഫോണ്‍
വിളിയായി വരാന്‍ ആശ്വാസ മില്ല, നല്ലൊരു വാക്കുമില്ല
ധര്‍മ്മച്യുതി കാലത്തിന്‍ കവചമായ്
കര്‍മ്മ മണ്ഡലമാകെ ഇരുണ്ടു പോയ്
കണ്ടില്ല സത്യം നാട്യം നമുക്കിഷ്ടം
പണ്ടെങ്ങോ കളഞ്ഞു പോയ് നീതിയും ധര്‍മ്മനിഷ്ഠയും
സന്ധ്യയില്‍ വിളക്കില്ല, പരിഷ വാദ്യങ്ങളില്ല,
വന്ധ്യയായ് മനസ്സും, മണ്ണും ജലാശയങ്ങളും
നക്ഷത്രങ്ങള്‍ തമോ ഗര്ത്തങ്ങളായ് വിണ്ണില -
ലക്ഷ്യ മാം കയങ്ങളില്‍ മുങ്ങി അദൃശ്യ മായ്
അറിവിന്റെ കൈത്തിരി അറിയാതെ കേട്ട് പോയ് നാട്-
അറിയും മഹത്വങ്ങള്‍ അന്യമേ നിന്നേ പോയ്
വഴുതിപ്പോകുന്നു മനസ്സും മന:ശാന്തിയും
എഴുതാന്‍ ഇനിയില്ല, ഹൃദയം മുറിഞ്ഞേ പോയ്.
എന്റെ ഗാണ്ധീവത്തിന്റെ ഞാണൊലി നിലച്ചുപോയ്
എന്റെ തൂണീരത്തില്‍ അന്പുകള്‍ ഒടുങ്ങിപ്പോയ്
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment