പേടിച്ചു പേടിച്ചാണ് രാജേന്ദ്രബാബു എന്ന രാജു പ്രിന്‍സിപ്പല്‍ ദുരൈ സ്വാമിയേ സമീപിച്ചത്. ഗൌരവക്കരനാണ് പ്രിന്‍സിപ്പല്‍ . ഓരോ സമയത്തും ഓരോരോ മൂട്. ടുട്ടോറിയാല്‍ കോളേജ് ആയതിനാല്‍ അച്ചടക്ക കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ല . ഫീസ് പിരിവും കൃത്യം . ഫീസ് കൊടുത്തവരെ ക്ളാസില്‍ ഇരുത്തി ക്കൊണ്ട് ഫീസ് കൊടുക്കാത്തവരെ പറഞ്ഞുവിടും . അതിങ്ങനെ: " ഫീസ് കൊടുത്ത ---- ന്മാര്‍ ഇരുന്നിട്ട് ഫീസ് കൊടുക്കാത്ത ---- ന്മാര്‍ ഇറങ്ങിപ്പോ ". അതായതു ഫീസ് കൊടുത്തവര്‍ക്ക് ആദ്യം തെറി.
അദ്ധ്യാപകര്‍ ഇങ്ങനെ തെറിവിളിക്കുമോ? എന്ന് ചോദിച്ചാല്‍ ദുരൈ സ്വാമിയുടെകോളേജില്‍ പഠിച്ചിട്ടുള്ളവര്‍ അങ്ങനെ അല്ലെന്നു പറയില്ല
രാജു സ്വരം താഴ്ത്തി സാറിനോട് : " സാര്‍ , സാര്‍ ..... "
സാര്‍ പത്രം വായിക്കുകയാണ്. മഞ്ച്ജേരിയ്ലോ മറ്റോ ഒരു ഖദര്‍ നേതാവിനെ ജനകീയ പോലിസ് വിചാരണ ചെയ്ത സ്റ്റോറി . സാര്‍ പത്രത്തില്‍ നിന്ന് തല പൊക്കുന്നില്ല. .
രാജു വീണ്ടും : " സാര്‍ , സാര്‍ ..... "
സാറിന്റെ വായന പ്രാദേശികം വിട്ടു ദേശീയമായി. ആന്ധ്ര കത്തിയെരിഞ്ഞപ്പോള്‍ ഒരു ഗെവര്‍ണര്‍ വീണ വായിച്ച കഥ. : '' സാര്‍ , സാര്‍ ..... " രാജു ശബ്ദം അല്‍പ മുയര്‍ത്തി.
" വാറ്റ് യു വാണ്ട് ? എന്താടാ.. ?" സാര്‍ പത്രത്തില്‍ നിന്ന് തലപൊക്കി
" ഞാന്‍ നാളെ ക്ളാസില്‍ വരില്ല, അപ്പുപ്പന്റെ ബലി "
തല കുമ്പിട്ടു സാര്‍ വീണ്ടും വായനയിലാണ്.
'' സാര്‍ , സാര്‍ ..... " രാജു
"സാ ......ര്‍ ..... ."
ഒടുക്കം സാര്‍ തലപൊക്കി, അതീവ ഗൌരവത്തോടെ.
" എവിടെങ്കിലും പോ, അവന്റെ അപ്പുപ്പന്റെ മറ്റേടത്തെ ഒരു ....മൈ ----ബലി.
അപ്പുപ്പന്‍ രാജുവിനെ ദയനീയമായി നോക്കി, ആകാശത്തു നിന്ന്.
-----------------------
No comments:
Post a Comment