Tuesday, 2 August 2011

ആ കുട്ടിയാണ് ചിത്ര -ചെല്ലപ്പന്‍ കഥ- കെ എ സോളമന്‍










"അനുഭവകഥയാണ് ഞാന്‍ പറയുന്നത്, " ചെല്ലപ്പന്‍ എന്നോട് പറഞ്ഞു.
" ചാവറയച്ഛന്റെ കഥയാണെങ്കില്‍ വേണ്ട, അന്പതു തവണ കേട്ടിട്ടുള്ളതാണ് " ഞാന്‍ .
" അതല്ല സാറേ, കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പ് ഞാനും പി ഭാസ്കരനും , എല്‍ പി ആര്‍ വര്‍മയും കൂടി ....."
" ഏതു ഭാസ്കരന്‍ ? "
" അപ്പോള്‍ സാര്‍ അറിയില്ല, പി ഭാസ്കരനെ , കായലിരമ്പത്ത് വലയെറിഞ്ഞ ഭാസ്കരനെ, നീലക്കുയില്‍ ഭാസ്കരനെ ..... . ഞങ്ങള്‍ മൂവരും കൂടി വഴുതക്കാട്ട് നടക്കാനിറങ്ങിയതാണ് . പാടോം കടന്നു പാലം കയറി ഇടവരമ്പ് വഴി പുരയിടത്തില്‍ എത്തി. ഒരു ചെറ്റക്കുടില്‍ . എന്റെ വീട് പോലെ, വാതില്‍ പാതി തുറന്നിട്ടുണ്ട് . ആ കുടിലില്‍ നിന്ന് കാറ്റിലുടെ ഒഴുകുന്നു ഒരു ഗാനം, നയനമനോഹരമായ ഒരു ഗാനം." .
" നയനം എന്ന് ചേട്ടന്‍ ഉദ്ദേശിച്ചത് കാതായിരിക്കും ? "

"ഏതാണി കുട്ടി, എത്ര സുന്ദരമായി പാടുന്നു, ഭാസ്കരന്‍ മാഷ്‌ എന്റെ കൈകളില്‍ പിടിച്ചിട്ടു പറഞ്ഞു, നില്‍ക്കു ചെല്ലപ്പ, ആ ഗാനം ഒന്ന് കഴിഞ്ഞോട്ടെ. അങ്ങനെ ഭാസ്കരന്‍ മാഷ്‌ കണ്ടെടുത്ത കുട്ടിയാണ് ചിത്ര "

" അതെയോ ? സംഗീതജ്ഞന്‍ കൃഷ്ണന്‍നായരുടെ മകളാണ് ചിത്രയെന്നും വിഖ്യാതഗായിക കെ ഓമനക്കുട്ടിയുടെ ശിഷ്യയാണെന്നും സംഗീതത്തില്‍ പോസ്റ്റ്‌ ഗ്രാജുഎഷന്‍ ഉണ്ടെന്നുമാണല്ലോ ചേട്ടാ ഞാന്‍ കേട്ടിരിക്കുന്നത് "

" അപ്പോള്‍ ആ കുട്ടിയല്ലേ ചിത്ര ? "
ചെല്ലപ്പന്‍ കഥ അവസനിപ്പിച്ചു.

No comments:

Post a Comment