Saturday, 9 July 2011
ജീവിതം ഒരു മയില്‍പ്പീലി തുണ്ട്, - കെ എ സോളമന്‍
ജീവിതം ഒരു മയില്‍പ്പീലി തുണ്ട്,
പുസ്തക താളുകളില്‍ ഒളിപ്പിക്കും കൌതുകം
ഒരിയ്ക്കല്‍ കാണാതെ പോം, തിരയും
താളുകള്‍ മറിക്കും വീണ്ടും , ഒടുങ്ങും കഥനമായി.
എന്‍ നിനവില്‍ എന്നും നിറയും നിന്റെ,
തരളമാം ഓര്‍മ്മകള്‍ ഒരു മിഴി നീര്‍ പൂവുപോല്‍
നിന്‍ മണി വീണയുടെ ശ്രുതിയായ്, ശ്രാവ്യമായി
കേഴും എന്നെ നീ ഓര്‍ക്ക്മോ എന്നും നീ മല്‍ സഖി.?
ചിന്തയാം ചില്ലയില്‍ നീ കൂടുകൂടടുമ്പോള്‍
ഒരു കുളിര്‍ തെന്നലായ് , നിന്നെ ഞാന്‍ തഴുകാം,
എന്നും നിന്‍ ഉള്ളിലെ പ്രകാശം ചൊരിയുന്ന
നിറ ദീപ മായി, ഞാന്‍ എരിയാം തോഴി.
അനന്തമ മാഴിക്കു കരയെന്നപോല്‍
മറക്കാനാവില്ല നിന്നെ എന്നാകിലും,
ദിക്കറിയാതെ ഇരുളില്‍ ഉഴലുമ്പോള്‍ മിന്നും
പിണരായ് എത്തുമോ തോഴി, കാത്തിരിക്കട്ടെ ഞാന്‍
നോവുമെന്‍ ആത്മാവിന്‍ ചിപ്പിയില്‍
മുത്തായി വിളങ്ങുമോ നീ എന്നുമെന്നും
ഇടറും നിന്‍ സ്വരമതില്‍ നിറയുന്നുവോ
നീറുമെന്‍ ഹൃദയത്തിന്‍ തേങ്ങലുകള്‍
മുന്നോട്ടു പോകുവാന്‍ മോഹിച്ചു ഞാനേറെ
എന്നോ കണ്ടൊരു സ്വപ്നവും തലോടി
ഇല്ല, കിട്ടില്ല, വരും ദിനങ്ങളില്‍
ജീവിതത്തിന്റെ, രസവും, സുഗന്ധവും
വേനല്‍ നദിയാകെ വറ്റി വരണ്ടു പോയ്
കാനനയുംച്ഛായയും വെറു മൊരു നിഴല്‍പാട്
കടന്നു പോകട്ടെ തിക്തസത്യങ്ങളെല്ലാം,കണ്ണിന്‍ -
തടങ്ങളില്‍ വീണുണങ്ങുംനനവ് പോല്‍
മറക്കുവാന്‍ കഴിയുമോ, എന്നെനിക്കറിയില്ല ,
മറവി മനുഷ്യനന്നുഗ്രഹം തന്നയോ?
ജീവിതം ഒരു മയില്‍പ്പീലി തുണ്ട്,
പുസ്തകതാളുകളില്‍ ഒളിപ്പിക്കും കൌതുകം.
- കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment