Monday, 6 November 2017

മാധ്യമ പ്രവർത്തനം അതിരുവിടുമ്പോൾ

ജനാധിപത്യ സമൂഹത്തിന്റെ നേരായ നിലനില്പിന് അവശ്യ ഘടകമാണ് വാര്‍ത്താ മാധ്യമങ്ങള്‍. ലോകത്തെ ഒരു ഗ്രാമമെന്നോണം ഒന്നിപ്പിക്കുന്നത് ജനായത്ത വ്യവസ്ഥിതിയുടെ ഈ നാലാം തൂണാണ് . ജനാധിപത്യ ഭരണത്തില്‍ വഴിമാറലോ  അഴിമതിയോ നടന്നാൽ മാധ്യമങ്ങളാണ്  തിരുത്തല്‍ ശക്തിയായി ആദ്യം രംഗത്തു വരേണ്ടത്.

മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മം നിര്‍വഹിക്കാന്‍ വേണ്ടസ്വാതന്ത്ര്യവും സൗകര്യവും ജനാധിപത്യഭരണകൂടങ്ങൾ അനുവദിച്ചു നൾകുന്നുമുണ്ട്. എന്നാൽ നിക്ഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി ചില മാധ്യമങ്ങൾ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ മാറുന്നത് ഭാരതത്തിലെ സമീപകാല കാഴ്ചയാണ്.
വാർത്താ ചാനലുകൾ മിക്കവയും രാഷ്ടീയ പാർട്ടികളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ടു തന്നെ ഒരു ചാനലിൽ വരുന്ന വാർത്ത മറ്റൊരു ചാനലിന് വാർത്തയാകുന്നില്ല. ഈ സാഹചര്യത്തിൽ നമ്മുടെ പ്രധാനമന്തി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾക്ക് പ്രത്യേകം പ്രസക്തിയുണ്ട്. അദ്ദേഹം പറഞ്ഞു:

" ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതിന്റെ അധികാരവുമുണ്ട്. ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. "

ഇന്ത്യയിലെ ചിലമാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നത് തർക്കമറ്റ കാര്യമാണ്. അഴിമതിയുടെ പേരിൽ കേരളത്തിലെ ഗതാഗതമന്ത്രി നേരത്തെ തന്നെ രാജിവച്ചൊഴിയേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തെ ഉടൻ ഇറക്കി വിട്ടേയടങ്ങു എന്ന രീതിയിലുള്ള ചില ചാനലുകളുടെ അമിതാവേശം അദ്ദേഹം ഇന്നും മന്ത്രിയായി തുടരാൻ കാരണമായി. നാലു കൊല്ലമായി ആഘോഷിക്കുന്ന സോളാർ കേസും 4 മാസമായി തുടരുന്ന നടി പീഡനക്കേസും എന്തു തരം മാധ്യമ പ്രവർത്തനമാണ്?  ഇവർക്കു വേറൊന്നും കാണിക്കാനില്ലേയെന്നു ജനങ്ങൾ ചോദിച്ചു പോകുന്നത് ഈ സാഹചര്യത്തിലാണ്. വക്കീലന്മാരുമായുള്ളു കേസിൽ ഹൈക്കോടതിയിലെ സകല വക്കീലന്മാരെയും തെമ്മാടികളും മദ്യപരുമായി ചിത്രീകരിക്കാൻ മദ്യക്കുപ്പികളുടെ ചിത്രമെടുത്തു കാണിക്കുകയും കരിങ്കാലിയും ക്രിമിനലുകളുമായ അഭിഭാഷകരെ കൂട്ടുപിടിക്കുകയും ചെയ്തു. റേറ്റിംഗ് കൂട്ടാനുള്ള ഇത്തരം വിക്രിയകൾ ശരിയായ മാധ്യമ പ്രവർത്തനമെന്നു ആർക്കാണു പറയാൻ കഴിയുക?
കാമറയും മൈക്രാഫോണും മൊബൈലും കൈയ്യിലുണ്ടെങ്കിൽഎന്തു തോന്ന്യാസവും കണ്ടിക്കാനുള്ള ലൈസന്‍സ് മാധ്യമപ്രവര്‍ത്തകര്‍ക്കില്ല.

പ്രധാനമന്ത്രി പറഞ്ഞതു പോലെ മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണം. മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനും എതിർപ്പുള്ളവരെ താറടിക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്നു മാധ്യമ പ്രവർത്തകർ മനസ്സിലാക്കണം .

വാർത്തകൾ റിപ്പോർട്ടു ചെയ്യസോൾ വിശ്വാസ്യത ഉറപ്പുവരുത്തുന്നതില്‍ മാധ്യമങ്ങൾ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

കെ എ സോളമൻ

No comments:

Post a Comment