പ്രിന്റ് എഡിഷന്‍ · November 22, 2017
പേരിനൊപ്പം മാസ്റ്റര്‍, ടീച്ചര്‍ എന്നാക്കെ ചേര്‍ത്ത് ചുളുവില്‍ ബഹുമാനം ആര്‍ജ്ജിച്ചിരുന്ന കുറെ നേതാക്കളുണ്ട് കേരള രാഷ്ട്രീയത്തില്‍. അക്കൂട്ടരുടെ ഗണത്തില്‍പ്പെട്ട ആളായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബര്‍ജിയെ ആരും കണ്ടിരുന്നില്ല. എന്നാല്‍ തോമസ് ചാണ്ടി കുറ്റം ചെയ്തതായി വ്യക്തമായതിനെ തുടര്‍ന്നല്ല രാജിവച്ചതെന്നും, അങ്ങനെ ഒരു അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും ന്യായികരിച്ച് പീതാംബര്‍ജി വന്നതോടെ അദ്ദേഹം വെറും എന്ന ന്യായീകരണ തൊഴിലാളിയായി മാറി.
തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് പീതാംബര്‍ജിയുടെ അഭിപ്രായം. ചാനലുകള്‍ ചര്‍ച്ച ചെയ്തതും, കളക്ടര്‍ റിപ്പോര്‍ട്ടെഴുതിയതുമൊക്കെ പിശക്. ചാണ്ടിയുടെ നിരപരാധിത്വം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സംശയമൊന്നുമില്ല.
അവ എന്തൊക്കെയായാലും എന്‍സിപിയും രണ്ടു എംഎല്‍എമാരും ആരോപണവിേധയരായതിനാല്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു.
ഒരുത്തന് പെണ്ണുകേസ് മറ്റവന് മണ്ണുകേസ്. മണ്ണു കേസെന്നു വെച്ചാല്‍ കണ്ണില്‍ കണ്ട സര്‍ക്കാര്‍ ചതുപ്പുകളല്ലാം സ്വന്തം പേരിലാക്കിയ കേസ്. മണ്ണിട്ടു നികത്തി സ്വന്തമാക്കിയ സ്ഥലങ്ങങ്ങളുടെ നിജസ്ഥിതി സത്യസന്ധരായ ഉദേ്യാഗസ്ഥര്‍ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ അവര്‍ക്കെതിരെ കോടതി കയറ്റം.
തോമസ് ചാണ്ടി, ശശീന്ദ്രന്‍ എന്നീ എന്‍സിപിയുടെ രണ്ടു എംഎല്‍എമാരില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിരപരാധിയാണെന്ന് ആദ്യം തെളിയുന്നത് ആരാണോ അയാള്‍ക്ക് മന്ത്രിയാകാന്‍ അവസരം നല്‍കുമെന്ന് പീതാംബരന്‍. എന്നുവച്ചാല്‍ ഈ മന്ത്രിസഭയില്‍ തുടര്‍ന്നങ്ങോട്ടു എന്‍സിപിയുടെ മന്ത്രി ഉണ്ടാകില്ലായെന്നു ചുരുക്കം.
സിപിഐയോടു പീതാംബര്‍ജി പ്രകടിപ്പിക്കുന്നകലി വെറുംപ്രകടനമായി കണ്ടാല്‍ മതി.
എംഎല്‍എമാര്‍ രണ്ടും മൂലയെക്കാതുങ്ങിയ സ്ഥിതിക്ക് ഇനി നറുക്കു വീഴുക തനിക്കാണെന്നു പീതാംബര്‍ജിക്കറിയാം. അങ്ങനെയെങ്കില്‍ ആറു മാസത്തേക്കെങ്കിലും മന്ത്രിയാകാം. പക്ഷേ ആറു മാസം കഴിയുന്ന മുറയ്ക്ക് മത്സരിച്ചു ജയിച്ച് എംഎല്‍എയായി മുഴുവന്‍ സമയമന്ത്രിയാകാമെന്ന മോഹമുണ്ടെങ്കില്‍ അതു നടക്കില്ല. പീതാംബര്‍ജിക്ക് ജയിക്കാന്‍ പാകത്തില്‍ കേരളത്തില്‍ ആരും മണ്ഡലം ഒഴിഞ്ഞു കൊടുക്കാന്‍ പോകുന്നില്ല
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമായാണ് പീതാംബര്‍ജി കാണുന്നത്. അത് കൂട്ടുത്തരാവാദിത്വത്തെ ബാധിക്കുന്നതും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം. സിപിഐക്ക് കായല്‍ കള്ളന്മാരുടെയും പെണ്‍വിഷയക്കാരുടെയും സംബന്ധം വേണ്ടെന്നാണെങ്കിലോ?
സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അവമതിയായി കാര്യങ്ങള്‍ നീങ്ങിയ സാഹചര്യത്തെ ക്കുറിച്ച് പീതാംബര്‍ജിക്ക് ഉത്കണ്ഠയുണ്ട്. സംഗതി നേരാണെന്നു തന്നെയാണ് ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ട ശാരിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ പാലസ് റിസോര്‍ട്ടിലാണ് നടന്നതെന്നും, അതിന്റ സിഡി തോമസ് ചാണ്ടിയുടെ കൈവശമുണ്ടെന്നുള്ളതുമാണ് ആ ദിശയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. സിഡിയിലെ ദൃശ്യങ്ങള്‍ പരസ്യമാക്കിയാല്‍ അവമതിപ്പുണ്ടാകുമെന്നു മാത്രമല്ല മന്ത്രിസഭ തന്നെ ഇല്ലാതാകും. മുഖ്യമന്ത്രിയുടെ ചാണ്ടി ഭക്തിക്കു പിന്നില്‍ ഇത്തരമൊരു സിഡിയുടെ സാധ്യത തള്ളിക്കളയാത്ത ഒത്തിരി പേര്‍ സംസ്ഥാനത്തുണ്ട്.
ചാണ്ടിയുടെ നിരപരാധിത്വം സംബന്ധിച്ച് മുഖ്യമന്ത്രിക്കോ പീതാംബര്‍ജിക്കോ സംശയമൊന്നുമില്ല. ആര്‍ക്കെങ്കിലും സംശയുണ്ടെങ്കില്‍ അതു ജനത്തിനു മാത്രമാണ്.
രാജിവെച്ചതോടെ ചാണ്ടി കുറ്റവിമുക്തനായി എന്നു പറയാന്‍ വരട്ടെ.
ഞാനും അപ്ഫനും സുഭദ്രയും എന്ന മട്ടില്‍ ചാണ്ടി സഹോദന്‍ സഹോദരി ട്രസ്റ്റു നടത്തിയ കായല്‍ കയ്യേറ്റത്തിന് ആറു വര്‍ഷം വരെ ശിക്ഷ ലഭിക്കും. പീതാംബര്‍ജിയുടെ പേര് ചാണ്ടി ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു നീക്കിക്കിട്ടുവാന്‍ കളക്ടര്‍ക്ക് അപേക്ഷ കൊടുക്കുന്നത് നന്നായിരിക്കും.
കെ.എ. സോളമന്‍
ജന്മഭൂമി
No comments:
Post a Comment