സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോർട്ടിനെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തം. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്.
തൻ ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് തെറ്റായ കീഴ് വഴക്കമാണ്
എന്നാൽ ചാണ്ടിക്കുവേണ്ടി കോൺഗ്രസ് എം.പി ആയ അഭിഭാഷകന്‍ വിവേക് തന്‍ഖ ഹാജരായതിൽ അപാകതയില്ല. അഭിഭാഷകൻ ആ കുമ്പോൾ, തന്നെ സമീപിക്കുന്ന കക്ഷികൾക്ക് മികച്ച സേവനം' നൾകുക യെന്നതാണ് അഭിഭാഷകന്റെ കടമ. അവിടെ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. കോൺഗ്രസ്സ്കാർക്ക് കോൺഗ്രസ് വക്കീൽ, മാർക്സിസ്റ്റ് സഖാക്കൾക്ക് അവരുടെ വക്കീൽ, ബി ജെ പി ക്ക് വേറെ വക്കിൽ എന്ന സമീപനം ശരിയല്ല
മുതിർന്ന അഭിഭാഷകനായ വിവേക് തൻഖയെപ്പോലുള്ളവർ വാദിച്ചാൽ കേസിന്റെ ഗതി മാറുമെന്ന് കരുതുന്നത് അസംബന്ധമാണ്, കേസ് കേൾക്കുന്ന ജഡ്ജിമാരെ അവഹേളിക്കുന്നതിനു തുല്യവുമാണ്. കോടതിയിലേക്ക് എത്തിയ തൻഖയ്ക്കതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് തികച്ചും അപലപനീയമാണ്.
കെ എ സോളമൻ
No comments:
Post a Comment