November 22, 2017
കേരളത്തിലെ ഡോക്ടര്‍മാരുടെ ശരാശരി ആയുസ്സ് പൊതുജനങ്ങളേക്കാള്‍ കുറവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട്. കേരളിയരുടെ ശരാശരി ആയുസ്സ് 75 ആണ്. പക്ഷേ ഡോക്ടര്‍മാരുടെ ആയുസ്സ് സംസ്ഥാന ശരാശരിയേക്കാളും വളരെ പുറകില്‍-വെറും 62.
സര്‍വേയുടെ ആധികാരിതയില്‍ വ്യക്തത ഇല്ലെങ്കിലും പെന്‍ഷന്‍ പ്രായം 65 ലേക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ഇതുധാരളം മതി. മരണംവരെ സേവനം, അതു സര്‍ക്കാര്‍ ജീവനമെങ്കില്‍ ആശ്രിതര്‍ക്കും ജോലി.
2007നും 2017നും ഇടയിലെ പത്ത് വര്‍ഷക്കാലയളവില്‍ നടത്തിയെന്നു പറയപ്പെടുന്ന ഈ പഠനത്തിന് വേറെയും പ്രയോജനമുണ്ട്. മക്കളെ, പേരക്കുട്ടികളെ യൊക്കെ ഡോക്ടര്‍മാര്‍ ആക്കിയേ അടങ്ങൂ എന്ന് ആര്‍ത്തിമൂത്തവര്‍ക്ക് ഒരുചെറിയ ശമനം കിട്ടും റിപ്പോര്‍ട്ടു വായിച്ചാല്‍. സര്‍വേയുടെ കണ്ടെത്തല്‍ അനുസരിച്ചുള്ള അതിസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാന്‍സറിനും അടിമപ്പെടാന്‍ ആരാണ് മക്കളെ വിട്ടുകൊടുക്കുക?
നഴ്‌സുമാര്‍ക്കു ശമ്പളം കൂട്ടിക്കൊടുക്കേണ്ട, പകരം സമരംമൂലം അടച്ചിട്ട ഡോക്ടര്‍ മുതലാളിയുടെ ആശുപത്രി തുറന്നുപ്രവര്‍ത്തിച്ചാല്‍ മതി എന്നു നിലപാടെടുത്ത ഐഎംഎ കേരള ഘടകം ആയുര്‍സര്‍വേ നടത്തി പ്രസിദ്ധീകരിച്ചതിലും ഉണ്ടാകും ഒരു ഗൂഢലക്ഷ്യം. ഒരു കാരണവുമില്ലാതെ വെളിച്ചപ്പാടു കുളത്തില്‍ ചാടില്ലല്ലോ?
കെ. സോമരാജന്‍
(രാമൻ നായർ എന്നു മതിയായിരുന്നു)
ആലപ്പുഴ
ജന്മഭൂമി
No comments:
Post a Comment