കുവൈറ്റ് ചാണ്ടി എന്ന മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പണത്തിന്റെ ഹുങ്ക് അവസാനിക്കുന്നില്ല. കായല്‍ കൈയേറ്റക്കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ ചാണ്ടിയുടെ പരാതി ൻൾകന്ന സൂചന അതാണ്. തന്റെ രാജി ലക്ഷ്യവച്ചാണ് ഹൈക്കോടതി ജഡ്ജി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന തോമസ് ചാണ്ടിയുടെ പരാതി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരഹസിക്കുന്നതാണ്.
മാത്തൂര്‍ ദേവസ്വത്തിനെതിരെ 2010 ല്‍ ചാണ്ടിയുടെ ബന്ധുക്കള്‍ നല്‍കിയ കേസുകളില്‍ ദേവസ്വത്തിനുവേണ്ടി ഹാജരായത് അന്ന് അഭിഭാഷകനായിരുന്ന ദേവന്‍ രാമചന്ദ്രനായിരുന്നുവെന്നും അതുകൊണ്ടു ഇപ്പോൾ ചണ്ടിക്കെതിരെ വിധി പറഞ്ഞത് തെറ്റായിപ്പോയെന്നും പറയുന്നത് വിവരക്കേടാണ്. കളക്ടറുടെ റിപ്പാർട്ട് അടിസ്ഥാനമാക്കി പ്രസ്താവിച്ച വിധി തെറ്റാണെന്നു പറയുന്ന ഈ എ എൽ എ അദ്ദേഹം പിന്തുണയ്ക്കുന്ന സർക്കാരിനു തന്നെ അപമാനം .ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ പരിഹസിക്കുന്നോൾ അദ്ദേഹത്തിന്റെ കൂടെ വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ സമഗ്രതയും ചാണ്ടി ചോദ്യം ചെയ്യുന്നു. ഇതു തികച്ചും അപലപനീയമാണ്
കുവൈറ്റ് ദിനാർ കൊണ്ട് വോട്ടും മന്ത്രി സ്ഥാനവും വാങ്ങിയ പോലെ കളക്ടർ തുടങ്ങിയ ഉദ്യോസ്ഥരെയും ന്യായാധിപന്മാരെയും വിലയ്ക്കു വാങ്ങാമെന്ന ചാണ്ടിയുടെ കണക്കുകൂട്ടൽതെറ്റി. സാമാന്യ ജനത്തെ വിഡ്ഢികളാക്കുന്ന ചാണ്ടിയുടെ വേലത്തരങ്ങൾക്കു കുട പിടിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണി നേതാക്കളെയും ന്യായീകരിക്കാൻ ഭരണ കക്ഷിയിലെ ന്യായീകരണ തൊഴിലാളികൾ പാടുപെടുകയാണ്. കായല്‍ വ്യാപകമായി കയ്യേറി റിസർട്ടും റോഡുകളും പണിത ചാണ്ടി ഇനിയും കയ്യേറുമെന്നു വീമ്പടിക്കുന്നോൾ അതിനെതിരെ ഒന്നും മിണ്ടാൻ കഴിയാത്ത ഇടതുമുന്നണി നേതാക്കളുടെ അവസ്ഥ അതിദയനീയം .
തനിക്കെതിരെ നിയമ നടപടിക്ക് ശുപാർശ ചെയ്ത കളക്ടർക്കെതിരെ അരി ശം കേറി നടക്കുന്ന ചാണ്ടി ഇപ്പോൾ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെയും തിരിഞ്ഞിരിക്കുന്നു. അതു കൊണ്ട് കുടുതൽ സാഹസത്തിലേക്കു കടക്കും മുമ്പ് ചാണ്ടി കൈയേറിയ സർക്കാർഭൂമി കണ്ടുകെട്ടി ചെയ്ത കുറ്റത്തിന് എം എൽ എ സ്ഥാനം റദ്ദാക്കുകയും ജയിൽ ശിക്ഷ നൾ കുകയുമാണ് അയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നത്.
-കെ എ സോളമൻ
No comments:
Post a Comment