Wednesday, 31 August 2011
കണ്ണീരുപ്പ് -കഥ- കെ എ സോളമന്‍ .
ശോഷിച്ചു പോയ ആ കൈകള്‍ അയാള്‍ തന്റെ കവിളിനോട് ചേര്‍ത്തു പിടിച്ചു. തന്നെ ആയിരം തവണ ഊയലാട്ടിയ കൈകള്‍ . ആയിരം തവണ പൊക്കിയെടുത്ത കൈകള്‍ . താന്‍ ആത്മവിശ്വാസത്തോടെ പിടിച്ചു നടന്ന വിരല്‍ തുമ്പുകള്‍ ഉള്ള കൈകള്‍ . അവയ്ക്ക് ബലം നഷ്ടപ്പെട്ടിരിക്കുന്നു . അയാള്‍ ഓര്‍ത്തു, എത്ര പെട്ടന്നാണ് എല്ലാം തകര്‍ന്നടിഞ്ഞത് . ആര്‍ക്കും സംബവിക്കവുന്നത് തന്നെയാണ് തനിക്കും സംഭവിച്ചത്.
ഒരിക്കലും കരുതിയിരുന്നില്ല അമ്മയെ ഓള്‍ഡ്‌ഏജ് ഹോമില്‍ വിടേണ്ടിവരുമെന്ന്. സാഹചര്യം അങ്ങനെയായിരുന്നു. ഏറെ വിദ്യാഭ്യാസമുണ്ടെങ്കിലും അമ്മയു മായി ചേര്‍ന്ന് പോകാന്‍ ഭാര്യക്കു കഴിഞ്ഞില്ല . രണ്ടു കുട്ടികളെ നന്നായി നോക്കി വളര്‍ത്തുന്നത് തന്നെ അവള്‍ക്കു വലിയ കാര്യം കൂടെ ജോലിയുടെ തിരക്കും ഇതിന്റെ കൂടെ ഭര്‍ത്താവിന്റെ അമ്മയെ സംരെക്ഷിക്കണമെന്നു വെച്ചാല്‍ ? സഹിയ്ക്ക വയ്യാതെ വന്നപ്പോള്‍ അമ്മ തന്നെ ആവശ്യപ്പെടുകയായിരുന്നു.- " മകനെ ഏതെങ്കിലും അനാഥാലയത്തില്‍ .....?"
വളരെ വിഷമത്തിലായിരുന്നു ആ നാളുകളില്‍. വേറെ മാര്‍ഗ്ഗമൊന്നു മുണ്ടായിരുന്നില്ല അമ്മയുമായി മാറി ത്താമാസിക്കണ മെന്നു വെച്ചാല്‍ നാട്ടുകാര്‍ എന്ത് പറയും ? സുഹൃത്തുക്കള്‍ , പൊതുസമൂഹം...... ?
അനാഥാലയത്തിലല്ല , ഓള്‍ഡ്‌ഏജ് ഹോമില്‍ ആക്കുകയാരിരുന്നു അമ്മയെ, മാസം 3000 രൂപ ഫീസ്. സിസ്റ്റര്‍മാര്‍ നടത്തുന്ന സ്ഥാപനം. പരാതിക്കിടം കൊടുത്തിരുന്നില്ല സിസ്റെര്മാര്‍ .മുടക്കം കൂടാതെ പണം എത്തിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. അമ്മയെ കാണുകയും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തിരുന്നു. ചിരിച്ചു കൊണ്ടാണ് തന്നെ എന്നും യാത്രയക്കിയിരുന്നതെങ്കിലും ആ കണ്ണുകളിലെ ദൈന്യത തന്നെ നൊമ്പരപ്പെടിത്തിയിരുന്നു
ചെറിയൊരു തലകറക്കമായാണ് അനുഭവപ്പെട്ടത്. പര്ശോധിച്ചിട്ടു ഡോക്ടര്‍ പറഞ്ഞു: " പള്‍സ് അല്പം വീക്ക് ആണ്. പിന്നെയിത് ബ്ളഡു ട്രന്സ്ഫൂസ് ചെയ്താലും സംഭവിക്കാം . പേടിക്കാനില്ല , എച് ഐ വി പോസിടീവ് ആയി ഒത്തിരിപ്പെരുണ്ട്. ഒരു മാസം പൂര്‍ണവിശ്രമം വേണം, മരുന്നും കഴിക്കണം, ഇവിടെ സൌകര്യമൊരുക്കാം" .
അയാള്‍ ഭാര്യയെ വിവരമറിയിച്ചു. രോഗമെന്തെന്ന് മാത്രം പറഞ്ഞില്ല. ഒരുപക്ഷെ അവള്‍ ..., വേണ്ട , വേണ്ട, അങ്ങനെയൊന്നും ആലോചിക്കുന്നത് ശരിയല്ല" . "ഓഫീസില്‍ പിടിപ്പതു ജോലിയുണ്ട്, ലീവ് കിട്ടാന്‍ പ്രയാസമാണ്, കുട്ടികളുടെ പരീക്ഷയും അടിത്തിരിക്കുകയല്ലേ , ആ ജോര്‍ജി നെ വിളിച്ചു മാനേജു ചെയ്യു " , ഭാര്യ വിളിച്ചു പറഞ്ഞു.
ജോര്‍ജു ഡ്രൈവറാണ്. തന്നോട് കൂടിയിട്ടു രണ്ടു വര്‍ഷം കഴിഞ്ഞു.
ജോര്‍ജു പറഞ്ഞു " സാര്‍ , എനിക്ക് നില്കണമെന്നുണ്ട് , പക്ഷെ എലിശ്വ സമ്മതിക്കില്ല, " എലിശ്വായു മായുള്ള അവന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതെ യുള്ളൂ .
അയാള്‍ക്ക് അമ്മയെ കാണണമെന്നു തോന്നി. ഓള്‍ഡ് ഏജ് ഹോമില്‍ നിന്ന് അമ്മയെ കൂട്ടിക്കൊണ്ടു വന്നത് ജോര്‍ജു തന്നെയാണ്.
കട്ടിലിനോട് ചേര്‍ത്തിട്ട കസേരയില്‍ ഇരുന്ന അമ്മയുടെ കൈകള്‍ വിറയലോടെ അയാള്‍ തന്റെ കവിളിനോട് ചേര്‍ത്തു പിടിച്ചു, എന്നിട്ടു ചോദിച്ചു : " അമ്മ ക്ഷീണിച്ചു പോയല്ലോ. എന്റെ കൂടെ നില്കരുതോ, അമ്മയ്ക്കു തിരികെപ്പോണോ ? "
കണ്ണടച്ചു മറുപടിക്കായ് കാതോര്‍ത്തുകിടന്ന അയാളുടെ നെറ്റിയില്‍ രണ്ടു തുള്ളി കണ്ണീര്‍ വീണു ചിതറി.
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment