Thursday, 18 August 2011

കമ്മ്യുണല്‍ ഹാര്‍മണി ! -കഥ - കെ എ സോളമന്‍





കടലോര കാഴ്ചയുടെ കവിതയുമായി നടക്കുന്ന കവി പീറ്റര്‍ ബെഞ്ചമിനെ ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുതെണ്ട കാര്യമില്ല . തന്റെ ആദ്യ കവിതാസമാഹാരം ഒറ്റക്കോപ്പി ബാക്കി വെയ്കാതെ വിറ്റ കവി. പലതവണ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു കവിതകള്‍ അവതരിപ്പിച്ച കവി. പത്രങ്ങളിലും അദ്ദേഹത്തെ ക്കുറിച്ച് റൈറ്റ് അപ്പുകള്‍ അനേകം .ഒരിക്കല്‍പ്പോലും ചാനലില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയാത്ത എനിക്ക് അദ്ദേഹത്തോട് ഒട്ടും അസൂയ ഇപ്പോള്‍ ഇല്ല .അദ്ദേഹം എന്റെ സുഹൃത്താണ്.
നടന്നതും പിന്നിട്ടതു മായവഴികള്‍ വെത്യസ്തമെങ്കിലും വന്നു ചേര്‍ന്നത്‌ ഇവിടെ , നടുവിലെ കോവിലകത്ത്‌. ഇന്ന് ചിങ്ങം ഒന്ന് 1187 . നടുവിലെ കോവിലകം അറിയാത്ത ചേര്‍തലക്കാര്‍ ആര് ? ഈ കോവിലകം ഇന്ന് ഇരയിമ്മന്‍തമ്പി സ്മാരകമാണ്, സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ ഉള്ള പുരാവസ്തു ശേഖരങ്ങളില്‍ ഒന്ന്. ഇവിടെയാണ്‌ മഹാനായ കവി ഇരയിമ്മന്‍ തമ്പി ജനിച്ചത്‌. ഈ കോവിലത്താണ് കവി തന്റെ ബാല്യ കാലം പിന്നിട്ടത്‌. ഇവിടെകേട്ട താരാട്ടില്‍ നിന്നാവാം മലയാളി അമ്മമാരുടെ നാവിന്‍തുമ്പില്‍ മധുരം കിനിയുന്ന താരാട്ടായി മഹത്തായ ആ വശ്യഗാനം പിറന്നത്‌. നമ്മുക്ക് ഒരിക്കല്‍ കൂടി അതൊന്നു കേള്‍ക്കാം

ഓമന തിങ്കള്‍ കിടാവോ..നല്ല കോമള താമര പൂവോ...
പൂവില്‍ വിരിഞ്ഞ മധുവോ..പരി..പൂര്‍ണേന്തു തന്റെ നിലാവോ...

പുത്തന്‍ പവിഴ കൊടിയോ..ചെറു..തത്തകള്‍ കൊഞ്ചും മൊഴിയോ....
ചാഞ്ചാടിയാടും മയിലോ...മൃദു..പഞ്ചമം പാടും കുയിലോ...........

കാളികുളത്ത് നിന്ന് ഞാന്‍ വടക്കോട്ട്‌ ബൈക്കില്‍ സഞ്ചരിച്ചും ചെങ്ങണ്ടയില്‍ നിന്ന് പീറ്റര്‍ കാല്‍ നടയായി തെക്കോട്ട്‌ സഞ്ചരിച്ചും ആണ് സ്മാരകത്തില്‍ എത്തിയത്. പ്രമുഖരായ ഒട്ടേറെപ്പേര്‍ അവിടെ സന്നിഹിതരായിരുന്നു. സ്മാരകട്രസ്റികളായ രുഗ്മിണിഭായിതമ്പുരാട്ടിയും കൃഷ്ണവര്‍മയും ഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് നല്‍കിയത് .ചാണകം തളിച്ച് മാറ്റി നിര്‍ത്തേണ്ടവരെന്നു ചിലരെങ്കിലും കരുതുന്നഞങ്ങളെ എത്ര സ്നേഹത്തോടെയാണ് അവര്‍ സ്വീകരിച്ചത് .ഭാരതീയ വിചാരകേന്ദ്രത്തിന്റെ മലയാള ഭാഷ ദിനാചരണമായിരുന്നു അന്ന് .

ഹ്രസ്വമായ പ്രസംഗവും സ്വന്തം രചനാവതരണവും ആണ് പങ്കെടുക്കുന്നവര്‍ക്ക് ചെയ്യുവനുണ്ടായിരുന്നത്. എല്ലാ പത്ര വാര്‍ത്തയും ഒരു കഥ തന്നെയായത്‌ കൊണ്ട് ഏതെങ്കിലും ഒന്ന് വായിക്കുന്നതില്‍ എനിക്ക് പ്രയാസം ഇല്ല .എന്നാല്‍ കവിയുടെ കാര്യം അങ്ങനെ അല്ല . മനോഹരമായ കവിതകളും കണ്ണ് നനയ്ക്കുന്ന കഥകളും കവിയുടെ പുസ്തകതാളുകളില്‍ അനേകം . പിന്നെ ഗാനങ്ങളും . പ്രസിദ്ധമായ ഏതു സിനിമ ഗാനത്തിനും പാരഡി രചിക്കാന്‍ കവിക്ക്‌ നിമിഷങ്ങള്‍ മതി.

ഞാന്‍ പീറ്റെറി നോട് ചോദിച്ചു. . " പ്രിയപ്പെട്ട കവി , മൊബൈലിനു റേഞ്ച് കിട്ടാറുണ്ടോ ? "
കവി സംശയത്തോടെ എന്നെ നോക്കി .

" പടിഞ്ഞോട്ട് പോകാന്‍ കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന നിങ്ങള്ക്ക് നടുക്കടലില്‍ റേഞ്ച് ഉണ്ടോ ? "

" ഇപ്പോള്‍ തിരിഞ്ഞിരിക്കേണ്ട സാറേ, തണ്ട് വലിയില്ല, യമഹയാണ്, ചുണ്ടന്‍ വള്ളത്തില്‍ ഇരിക്കുന്നത് പോലെ മതി, കുത്തിയിരിന്നു കുറച്ചു മണ്ണെണ്ണപ്പുക ശ്വൊസിക്കണം , തണ്ട് വലിച്ചിരുന്ന കാലത്ത് തൊഴിലാളിക്ക് ആരോഗ്യ മുണ്ടായിരുന്നു, പണി കിട്ടിയാല്‍ കാശും കിട്ടുമായിരുന്നു. ഇപ്പോള്‍ കാശ് കുറവ്, മണ്ണെണ്ണ കത്തിക്കാന്‍ കൂടുതല്‍ കാശ് വേണം . പിന്നെ മൊബൈല്‍, ഞാന്‍ കൊണ്ടുപോവാറില്ല. വല വലിക്കുമ്പോള്‍ ഫോണ്‍ വിളിക്കുന്നതെങ്ങനെ? "

കുട്ടികള്‍ക്ക് ക്ളാസ് എടുക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് cheyyaan പുറത്തേക്കോടുന്ന ഞാന്‍ എന്നെത്തന്നെ അപ്പോള്‍ ഓര്‍ത്തു.

" ഞാന്‍ കവിത ചൊല്ലാണോ അതോ കഥ വായിക്കണോ ? " കവിക്ക്‌ എന്റെ അനുമതി വേണം.
" ഇവിടെ കവിത മതി , ഇരയിമ്മന്‍തമ്പി സ്മാരകമല്ലെ ? , പിന്നെ അവര്‍ അനുവദിച്ചാല്‍ ഒരു സിനിമ ഗാനം കൂടി ആലപിചോള് " ഞാന്‍
" ഏതു ഗാനം ?? "
" അനുരാഗ വിലോചനനായി പറ്റുമോ "
" അതിനൊരു കുഴപ്പമുണ്ട് സാറേ, ചിലപ്പോള്‍ എന്റെ തന്നെ പാരഡി കേറി വരും "
മികച്ചതായിരുന്നു കവിയുടെ പ്രകടനം

പ്രൊഫസര്‍ എന്ന ഡെസിഗനെഷന്‍ കൂടെ ഉള്ളതിനാല്‍ വിവരക്കേട് പറയാതെ രക്ഷപെടണമെന്നതായിരുന്നു എന്റെ ആഗ്രഹം.
സ്മാരകത്തിലെ പ്രകടനത്തിന് ശേഷം ചേര്‍ത്തല പോറ്റി ഹോട്ടലില്‍ ഊണ്
ചോറ് സെക്കണ്ട് ട്രിപ്പ്‌ വന്നപ്പോള്‍ കവിയോടു ഞാന്‍,
" പീറ്ററിന് ഇനി ചോറ് വേണ്ടേ ? "
" വേണ്ട, ഇന്ന് പണിയില്ലാത്ത ദിവസം ആണ് , ആവശ്യത്തിനായി. "
ഇങ്ങനെയും കവിക്ക്‌ ഒരു ചിട്ടവട്ടമോ ? ഞാന്‍ അത്ഭുത പ്പെട്ടു പോയി.
ചിങ്ങം ഒന്നായതുകൊണ്ട് ഹോട്ടലില്‍ പായസം സൌജന്യം

അടുത്ത പരിപാടി ഉച്ചയ്ക്ക് 3 മണിക്ക് ഓടംപള്ളി സുല്‍ത്താന്റെ ഷാലിമാറില്‍ . പൂച്ചാക്കല്‍ ഷാഹുല്‍ എന്ന പേരില്‍ പ്രസിദ്ധനായ നാടക-സിനിമ ഗാന രചയിതാവും കവിയുമായ സുല്‍ത്താന്റെ വീട്ടില്‍ ആലോചന യോഗം . എഴുപതിലേക്ക് കാലൂന്നുന്ന കവിക്ക്‌ സപ്തതി ആദരം നല്‍കണമെന്ന് കവിയുടെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആഗ്രഹം . ചേര്‍ത്തല 'സംസ്കാര' സെക്രട്ടറി വെട്ടക്കല്‍ മജീദാണ് ഞങ്ങളെ കമ്മറ്റിയില്‍ ഉള്‍പെടുത്തിയത്‌. ഷാലിമാറിലേക്ക് പോകുന്ന വഴിയില്‍ പള്ളിപ്പുറത്തുള്ള ഐ എച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഒന്ന് കേറി. അവിടെ പിള്ളേര്‍ പഠിക്കുകയാണോ അതോ റാഗിംഗ് നടത്തി കളിക്കുകയാണോ എന്നറിയാമല്ലോ ? ചെന്നപ്പോഴല്ലേ മനസ്സിലാകുന്നത്‌, അവിടെയും ചിങ്ങം ഒന്ന്, അരവണ പായസം ഏവര്‍ക്കും ഫ്രീ !

പള്ളിപ്പുറത്തമ്മയെ വണങ്ങിയിട്ടാണ് ഞാനും കവിയും ഓടംപള്ളിയിലേക്ക് വണ്ടി വിട്ടത്. പള്ളിക്ക് വടക്ക് റോഡിനു പടിഞ്ഞാറ് വശം മനോഹരമായ ഒരു തെങ്ങിന്‍ തോപ്പ്. അവിടെ വണ്ടി നിര്‍ത്തണമെന്ന് കവിക്ക്‌ ആഗ്രഹം .
" തെങ്ങ് കണ്ടിട്ടില്ലേ പീറ്ററെ ? ' ഞാന്‍ കവിയോടു ചോദിച്ചു.
" ഇത് കണ്ടാല്‍ എങ്ങനെ കവിത വരാതിരിക്കും സാര്‍ ? , എത്ര കമനീയ മായിരിക്കുന്നു ? " പീറ്റര്‍ കവിത എഴുതാന്‍ തുടങ്ങി .

ജപ്പാന്‍ കുടി വെള്ളത്തിനു ഇറക്കി യിട്ടിരിക്കുന്ന കൂറ്റന്‍ പൈപ് ചൂണ്ടി ക്കാട്ടി ഞാന്‍ പീറ്ററോടു ചോദിച്ചു , " പീറ്റര്‍ , ഈ കുഴലില്‍ പുട്ടുണ്ടാക്കിയാല്‍ എങ്ങനെ ഇരിക്കും ? "
" ഇത് ആര് തിന്നു തീര്‍ക്കും, എത്ര ചാക്ക് അരിപ്പൊടി വേണം, തേങ്ങ?, എങ്ങനെ ഇതില്‍ ആവി കേറ്റും ? " കവിക്ക്‌ ആകെ സംശയം .
"എങ്കില്‍ വാ " വീണ്ടും ബൈക്കിനു പുറകില്‍ കവിയുമായി ഓടം പള്ളിയിലേക്ക്.
" ഷാലി മാറില്‍ എത്തിയതും യോഗ നടപടിയിലെ മുഖ്യ അജണ്ട ആയ ചായ കുടി ആരംഭിച്ചു കഴിഞ്ഞിരുന്നു . യോഗാധ്യക്ഷന്‍, അന്‍പത്തി മൂന്നാമത്തെ സിനിമയുടെ ഗാനരചന പൂര്‍ത്തിയാക്കി എത്തിയ പ്രസിദ്ധ ഗാന രചയിതാവ് രാജീവ്‌ ആലുങ്കല്‍ . സുല്‍ത്താന്റെ ബീഗം അംബി ടീച്ചര്‍ അതിഥി സല്കാരത്തിലാണ്.
" കപ്പ വറുത്തതിനു എരിവു കുറവ് , പക്ഷെ ഉപ്പു കൂടി" :ആലുങ്കല്‍ .
അടുത്ത സിനിമയിലെ പാട്ടാണെന്ന് പീറ്റര്‍ എന്നോട് . ഇപ്പോഴത്തെ പാട്ടുകള്‍ ഇങ്ങനെയൊക്കെ ആണല്ലോ, ശരിയെന്നു എനിക്കും തോന്നി

ഇനി പണപ്പിരിവാണ് വിഷയം . ഇങ്ങനെ ഒരു അക്കിടിയില്‍ വന്നു വീഴുമെന്നു ഞാനും പീറ്ററും ഓര്‍ത്തതെയില്ല .ഓടുന്ന പട്ടിക്കു ഓര്‍ക്കാപ്പുറത്തു ഏറു കിട്ടിയ പോലെ
മജീദിനെ മനസ്സില്‍ ധ്യാനിച്ചു ഞാനും കവിയും കൂടി ഒരു തുകയങ്ങു പ്രഖ്യാപിച്ചു.
ഇതിനുള്ളില്‍ ഒന്ന് രണ്ടു തവണ സുല്‍ത്താന്റെ വീട്ടില്‍ നിന്ന് വിഭവ സമൃദ്ധമായി ഭക്ഷണം കഴിച്ചിട്ടുണ്ട്. ബാക്കി കൂടി കഴിച്ചു കൊടുത്ത തുക മുതലാക്കാമെന്നു കരുതി ഞാന്‍ കവിയോടു ചോദിച്ചു.
"എന്ത് പറയുന്നു പീറ്റര്‍ ? "
കവി എന്നെ നോക്കി ചിരിച്ചു.
തിരികെ ചേര്‍ത്തലയില്‍ എത്തിയ ശേഷം കണ്ടു തീരാത്തകടലോരകാഴ്ചകള്‍ക്കായ്‌ കവി കടലിനെലക്ഷ്യ മാക്കിയും ഞാന്‍ കുളത്തെ (മാരാരിക്കുളം ) ലക്ഷ്യമാക്കിയും യാത്ര തുടര്‍ന്നു.

-കെ എ സോളമന്‍

No comments:

Post a Comment