Tuesday, 30 August 2011
ഞാന്‍ കാത്തിരിക്കുന്നു ! -കവിത
ഒരു നാള്‍ വിടരും പൂക്കള്‍
ഒരിക്കലും കൊഴിയാത്ത പൂക്കള്‍
ഒരു പുതിയ കൂട്ടുകാരി
ഒരു പുതിയ ജാലകം
ഞാന്‍ കാത്തിരിക്കുന്നു !
ചിന്തയാം വ്യോമ യാനത്തില്‍
കനിവായ്, കരുണയായ്
സ്നേഹസാന്ത്വനമായ്
അവള്‍ വരും ഒരുനാള്‍
ഞാന്‍ കാത്തിരിക്കുന്നു
റോസാമലര്‍ പോല്‍ എന്റെ സ്വപ്നം
പൂക്കളെ ഞാന്‍ സ്നേഹിച്ചു
മുള്ളുകള്‍ എന്നെയും
കണ്ണീര്‍ ഉണങ്ങിയ
കവിള്‍ത്തടപ്പാടുകള്‍
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
സ്വപ്‌നങ്ങള്‍ എല്ലാംദു:ഖം
തമസ്സിന്റെ ചാപല്യം
തളര്‍ന്നുപോയ് ഞാന്‍, വേണ്ടയിനി-
കരള്‍ പിളര്‍ക്കും കഥനം
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
ഒരു പുതിയ സ്വപ്നത്തിനായ്
വിസ്മയം പോലെ നിമിഷം
ത്രസിപ്പിക്കും വെളിപാടുകള്‍
തുള്ളിയുറയുന്ന തോറ്റങ്ങള്‍
കോമരങ്ങള്‍
തീ പടരും കണ്ണുകള്‍
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
കലഹിച്ചു വേര്‍പെട്ട കിളികള്‍
പുതുസ്വപ്‌നങ്ങള്‍ കണ്ടു പിരിഞ്ഞവര്‍
പാതാളപ്പടവുകളില്‍
പടുതിരി കണ്ട നാളുകള്‍
തോറ്റങ്ങളുടെ ആരവം
വേണ്ട ഓര്‍മ്മകള്‍ , എങ്കിലും
കാത്തിരിക്കുന്നു ഞാന്‍
താളം ചൊല്ലുന്ന കവിതകള്‍
മേളപ്പരപ്പിലെ വാദ്യങ്ങള്‍
പൊലിമ ചാര്‍ത്തിയ ദിനങ്ങള്‍
എല്ലാം സ്വപ്‌നങ്ങള്‍
ജലരേഖകള്‍
കാത്തിരിക്കട്ടെ ഞാന്‍
അവള്‍ക്കായ്, ഒരിക്കല്‍ക്കൂടി.
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment