Monday, 8 August 2011

ഓണ്‍ ലൈന്‍ സിനിമ - കഥ- കെ എ സോളമന്‍













തടിക്കടയിലെ ചാരുകസേരയില്‍ കാലുകയറ്റിവെച്ച് താടി തടവിക്കൊണ്ടിരുന്ന കോയാകുഞ്ഞു മുതലാളിയോട് സെക്രട്ടറി ഹംസ ,
" കിട്ടിപ്പോയി മുതലാളി , മുഖ്യമന്ത്രിയുടെ ഓഫീസ് കിട്ടി. ദാ നോക്കു, " ലാപ്‌ടോപ്പിലോട്ടു ചൂണ്ടി ഹംസ

" അപ്പ,നമ്മടെ തടിക്കണ്ക്കൊക്കെ കിട്ടിയോട , "

"അതൊന്നും പോകില്ല മുതലാളി, കമ്പ്യൂട്ടറിനെക്കുറിച്ച് വിവരമില്ലാത്തത് കൊണ്ടാണ് മുതലാളി ഇങ്ങനെയൊക്കെ ചോദിക്കുന്നത്."
എന്റെ വിവരോം വിവരക്കേടും നീ അന്വേഷിക്കേണ്ട . എവിടെ ചാണ്ടിന്റെ ആപ്പിസ്. "

" ദേ, കാണുന്നതാണ് മുതലാളി . ഇത് സി എമ്മിന്റെ കസേര, കസേരയില്‍ ഇരിക്കുന്നത് സി എം.

". ങ്ങാ ഹാ, ഇതാണോ സി എം ?, ഉമ്മടെ ചാണ്ടി ?, നീ ഏതു വരെ പടിചെന്ന പറേണത് , എം ബി എ യാ? ചുമ്മാതല്ല മുസലിയാര് നിന്നെ പണിക്കുഎടുക്കരു തെന്നു പറഞ്ഞത്. പഠിച്ചതു കൊണ്ട് ഇക്കാലത്ത് വിവര മുണ്ടാകണമെന്നില്ല എന്നതിന് വേറെ തെളിവെന്തിന് ?

എടാ ഹമുക്കെ, ചാണ്ടി ചുവപ്പ് ഷെര്ടുമിട്ടു കസേരയില്‍ കയറി ഇരിക്കുമോ ? ഹെയര്‍ സ്ടയിലും വേറെ, തടിയും കുറവ് . എടാ അത് സി എം അല്ല, പി എം ആണ്. ഭരണം മാറിയില്ലെന്ന് കരുതി ഏതോഒരുത്തന്‍ കേറി ഇരുന്നതാ .
നിന്റെ കയ്യിലിക്കുന്ന കുന്ത്രാണ്ടത്തിന്റെ പേരെന്താ ?"

"ലാപ്‌ ടോപ്‌ മുതലാളി "
" ങ്ങാ . അതങ്ങ് അടച്ചു അലമ്മരിയില്‍ പൂട്ടിവെച്ചിട്ട്, ഈ കണക്കൊന്നു കൂട്ടിക്കെ , പെട്ടെന്ന് വേണം , അവന്റെരു ഒടുക്കത്തൊരു ഓണ്‍ ലൈന്‍സിനിമ.

-കെ എ സോളമന്‍

No comments:

Post a Comment