നിറങ്ങളാൽ നിറയുമൊരു വേനൽക്കാലം
മരച്ചില്ലകളിൽ നൃത്തം വയ്ക്കും ഇളങ്കാറ്റിലാടി
സ്വർണ്ണനിറമേറും സൂര്യകിരണങ്ങൾ പേറി
കാവിയുടുക്കും മരങ്ങൾ,. വയലുകൾ ചേതോഹരം
ജ്വലിക്കുന്ന നിറങ്ങൾ, പ്രകൃതിയുടെ സമ്മാനം
പറന്നുയരും പക്ഷികൾ, കലപില പാട്ടുകൾ
ഓരോ താളചലനത്തിലും നിറയെ ആഹ്ളാദം
വേനൽകാലത്തിൻ അലസമാം നിമിഷങ്ങൾ
നീലാകാശത്തിന് കീഴെ,ചക്രവാള സീമയിൽ
സമയം താനെ ഉദിക്കുന്നതായി തോന്നുന്നിടത്ത്.
നദികളിൽ തെറിച്ച്, കുളിരണിയും അരുവികൾ,
നൂതന സ്വപ്നം കാണുന്ന കളിക്കൂട്ടങ്ങൾ
പിക്നിക്കുകളിൽ നെയ്തെടുക്കും പട്ടുവസ്ത്രങ്ങളിൽ
ചിരിയുടെ സ്ഫുരണങ്ങളാൽ ഉൽസാഹം പകർന്ന്
ഹൃദയങ്ങൾ ചിറകടിച്ചുയരുന്ന നിമിഷങ്ങൾ
പകൽ , സൗമ്യമാം രാത്രിയെ വരവേറ്റു നിൽക്കുമ്പോൾ
ആകാശം വരയ്ക്കുന്നു, വർണ്ണ വിസ്മയങ്ങൾ
വേനൽച്ചൂടിൻ്റെ ആർദ്രമാം ആലിംഗനം, ഹൃദയങ്ങളിൽ ഊഷ്മളത നിറയ്ക്കുന്നു. ഓരോ നിമിഷവും ജീവിതം ചലിക്കുന്നു
വേനൽക്കാലത്തിൻ്റെ കഥ, എന്നേക്കും മനോഹരം
കെ എ സോളമൻ
No comments:
Post a Comment