പനി ബാധിച്ചു ആശുപത്രിയിൽ കിടക്കയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ നോക്കാൻ ഭാര്യ അടുത്തുണ്ടായിരുന്നു. അപ്പോഴാണ് പഴയ കാമുകി മുറിയുടെ മുന്നിലൂടെ പോയതും കാണാൻ ഇടയായതും. പെട്ടെന്നു അടുത്തെത്തി രോഗവിവരങ്ങൾ തിരക്കി ഉടൻ തന്നെ മടങ്ങുകയും ചെയ്തു.
അവൾ പോയ്ക്കഴിഞ്ഞപ്പോൾ ഭാര്യ:
ഏതാണവൾ? നാലു കാലേൽ കിടക്കയാണ്. എന്നിട്ടും കൊഞ്ചലിനു ഒരുകുറവുമില്ല.
ആശ്വാസം. പത്തിരുപതു കൊല്ലം മുമ്പ് അവളെ കണ്ടപ്പോൾ സത്യം പാഞ്ഞതിന് ഉണ്ടായ പൊല്ലാപ്പ് ചില്ലറയല്ല. കാലം വരുത്തിവെച്ച മറവി. ഹൊ , എന്തൊരാശ്വാസം!
- കെ എ സോളമൻ
No comments:
Post a Comment