ത്രിപുരയിലെ കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവനായി ബിജെപിയിലേക്ക് പോയതാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടത്തിൽ മാർക്സിസ്റ്റു സഖാക്കന്മാരും ബി. ജെ.പിക്കു വേrട്ടു ചെയ്തത് അവരുടെ വിജയം എളുപ്പമാക്കി എന്നുകൂടി പറയാമായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടെത്തലാണ് ഇതിലും വിചിത്രം. കോർപറേറ്റുകൾ ഒന്നടങ്കം ബി.ജെ.പിക്കു വേണ്ടി പണമെറിഞ്ഞതാണ് സി പി എമ്മിന്റ പരാജയത്തിനു കുരണമായി അദ്ദേഹം കാണുന്നത് . കോർപറേറ്റ് പണത്തിന്റെ കാര്യത്തിൽ മാർക്സിസ്റ്റു പാർട്ടിയും മോശക്കാരല്ലല്ലോ ? ത്രിപുരയിൽ വേരോട്ടമില്ലാത്തിനാലാകണം യുസഫലി, രവി പിള്ള തുടങ്ങിയ കോർപറേറ്റുകളുടെ മണി പവർ അവിടെ ഏശാതെ പോയത് .
വോട്ടിംഗ് മെഷീനെ പഴിചാരലായിരുന്നു പരാജയത്തിന് വ്യാഖ്യാനമായി നാളിതുവരെ സ്വീകരിച്ചു പോന്നത്. പക്ഷെ ഈ ന്യായവാദം വെള്ളം തൊടാതെ വിഴുങ്ങാൻ ആളെ കിട്ടാതായതു കൊണ്ടാണ് ഇക്കുറി കോർപറേറ്റുകളെ പിടിച്ചത്. ത്രിപുരയിൽ പണമെറിഞ്ഞ കോർപറേറ്റുകളെക്കുറിച്ച് അറിയാമെങ്കിൽ അവരുടെ പേരുവിവരം വെളിപ്പെടുത്തുവാനുള്ള ആർജവം സെക്രട്ടറി കാണിക്കേണ്ടതായിരുന്നു. കോർപ്പറേറ്റുകൾ ആരുതന്നെ ആയാലും അവരിൽ റിലയൻസ് മുതലാളി മുകേഷ് അംബാനി ഇല്ലെന്നു തന്നെ ഉറപ്പിക്കാം കേബിൾ കഴിച്ചിടുന്ന കാര്യത്തിൽ അംബാ നിയുമായി ചങ്ങാത്ത മുള്ള കാര്യം സംസ്ഥാന രഹസ്യമൊന്നുമല്ലല്ലോ?
ത്രിപുരയില്‍ പരാജയം നേരിട്ടെങ്കിലും സിപിഎമ്മിന്റെ ജനകീയ അടിത്തറ നഷ്ടപ്പെട്ടിട്ടില്ല എന്ന കണ്ടെത്തൽ ആശ്വാസദായകമാണ്. ഇതു തന്നെയല്ല ബംഗാളിനെപ്പറ്റിയും പറഞ്ഞു കൊണ്ടിരുന്നത്? ബംഗാളിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ മെമ്പേഴ്സിന് യാതൊരു വിധ കുറവും സംഭവിച്ചിട്ടില്ല.
ത്രിപുരയിലെ സംഭവ വികാസത്തിൽ പാഠം പഠിക്കാതെ പഴയ പടി അക്രമവും അശാന്തിയും അഴിമതി മൂടിവെയ്ക്കലും തുടർന്നാൽ കേരളവും ബംഗാൾ- ത്രിപുര മോഡൽ പിന്തുടരുമെന്ന് കേരളത്തിലെ സൗജന്യ ഭക്ഷണ സഖാക്കൾ ഉൾപ്പെടെയുള്ള എല്ലാ പാർട്ടിക്കാരും മനസ്സിലാക്കിയാൽ കൊള്ളാം.
- കെ എ സോളമൻ
No comments:
Post a Comment