Tuesday, 25 November 2014

കേമന്‍!



.ലത്തീന് കാരോ  സുറിയാനികളോ കേമന്‍മാര്‍ എന്ന ചിന്ത എന്നെ പലകുറി അലട്ടിയിട്ടുണ്ട്. കരളുനശിപ്പിക്കുന്നകാര്യത്തില്‍ രണ്ടുകൂട്ടരും ഏറെക്കുറെ സമന്‍മാര്‍. ഒരുകൂട്ടര്‍ ക്രിസ്റ്റിയന്‍ ബ്രദര്‍സ് വെള്ളം ചേര്‍ക്കാതെ അടിക്കുന്നു മറ്റെക്കൂട്ടര്‍ പൂളക്കള്ള് മടമാടാന്നും.

-കെ എ സോളമന്‍

Friday, 21 November 2014

സ്മാര്‍ട് ക്ലാസ് റൂം! -കഥ




കണക്കിന്റെ തുടര്‍വഴികള്‍ കാണാതെ ബോര്‍ഡിലേക്ക് തിരിഞ്ഞുനിശ്ചലനായി നില്‍ക്കുന്ന മാഷിനോടു സ്റ്റുഡന്‍റ് :
" നോക്കിനില്‍ക്കാതെ എങ്ങനെയെങ്കിലും ഒന്നു ചെയ്തു തുലക്കൂ സാറേ"
" എഴുന്നേറ്റുപോടാ" 
തിരിഞ്ഞുനിന്ന മാഷ് വീണ്ടും തിരിഞ്ഞു!

-കെ എ സോളമന്‍

പ്രസ്ടീജ്! -കഥ




ആങ്കുട്ടികളും പെങ്കുട്ടികളും രണ്ടു നിരയായി നിറഞ്ഞുതിങ്ങിയക്ലാസ്. ആങ്കുട്ടികളുടെ നേരെനോക്കി പഠിപ്പിച്ചപ്പോള്‍ പെണ്‍ കുട്ടികള്‍ ബഹളംവെച്ചു.  പെണ്‍ കുട്ടികളുടെ സൈഡിലെക്കുമാറി നിന്നു പഠിപ്പിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ ബഹളം. നടക്കുനിന്നു പഠിപ്പിച്ചാപ്പോള്‍ ഇരുകൂട്ടരും ബഹളം.

 ഉറക്കെ കൂവി ബെഹളം  വെച്ച ഒരുത്തനെ നോക്കി മാഷ്  ആക്രോശിച്ചു

" യൂ ഗെറ്റ്ഔട്ട് "

" എനിക്കു പോകാന്‍ മനസ്സില്ല സാറേ"  അവന്‍ ഉച്ചത്തില്‍

ആകെ വിരണ്ടു പോയ  മാഷ് പ്ലാറ്റ്ഫോര്‍മില്‍ നിന്നറങ്ങി ബെഹളക്കാരന്റെ അടുത്തു ചെന്നു ചെവിയില്‍:

"താന്‍ ഒന്നു ഇറങ്ങിത്തരണംപ്ലീസ്. എന്റെ പ്രേസ്ടീജിന്റെ പ്രശ്നമാണ് "

-കെ എ സോളമന്‍

Saturday, 15 November 2014

ആഫീലിയേഷന്‍! -നാനോക്കഥ




നാക് അക്രഡിറ്റേഷനുള്ള  പീയര്‍ടീം  വിസിറ്റിനു മുന്നോടിയായി കോളേജും ചുറ്റുമതിലും പെയിന്‍റ് ചെയ്തു  മനോരഹരമാക്കി.  ദൂരപരിധി ലംഘിക്കാത്ത തൊട്ടടുത്തുള്ള കള്ള് ഷാപ്പ് ടി എസ്  നംബര്‍: 4-ഉം കോളേജിന്റെ അതേ നിറത്തില്‍ പെയിന്‍റ് ചെയ്തു ഭംഗിയാക്കി. കോളേജിനോടു അഫ്ഫീലിയറ്റ് ചെയ്ത സ്ഥാപനമാണ് തന്റെ ഷാപ്പെന്ന് പ്രോപ്റൈറ്റര്‍ പരമന്‍ !

കെ എ സോളമന്‍ 

ആശംസകള്‍

Muttom Church




മുട്ടം പള്ളി, ചേര്‍ത്തല

Greetings!

Monday, 10 November 2014

ചുംബന കാപ്സ്യൂളുകള്‍ -കഥകള്‍

 

1 സ്വപ്നം

സ്വപ്നങ്ങള്‍ കുത്തി നിറച്ച ചാക്കു കെട്ടും ചുമന്നു അയാള്‍ മകളെ കോളേജില്‍ ചേര്‍ത്തു. അധികം വൈകിയില്ല, കെട്ടുപൊട്ടി സ്വപ്നങ്ങളെല്ലാം ചാക്കില്‍നിന്ന് ചിതറിത്തെറിച്ചു. മകളെ കോളേജില്‍ നിന്നു പുറത്താക്കി. ചുംബനസമരമെന്നും  പറഞ്ഞു കൂടെ പഠിക്കുന്ന ഒരു ആടുമീശക്കാരന്‍പയ്യന്റെ കഴുത്തില്‍  അവള്‍ തൂങ്ങിയത്രേ!

2 ഉറക്കം

ഭാരിച്ച ചുമതലകള്‍ക്കിടയിലും പ്രിന്‍സിപ്പാളിന് നന്നായി ഉറക്കം കിട്ടിയിരുന്നതാണ്. .പെട്ടെന്നൊരുദിവസം അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ടു. നാലുപാട് നിന്നും ജനം ആണ്‍-പെണ്‍ വെത്യാസമില്ലാതെ തന്നെ ചുംബിക്കുന്നതായി ഒരു തോന്നല്‍. പരിസരബോധമില്ലാതെ ആലിംഗന ബദ്ധരായിക്കിടന്ന നാലു കമിതാക്കളെ അദ്ദേഹം കോളേജില്‍ നിന്നു പുറത്താക്കിയിരുന്നു!

3 ഹീറോ

ഒന്നിന്നും കൊള്ളാത്ത ചില ഗോട്ടികളുമായി കറങ്ങുകയായിരുന്നു ഇത്രനാള്‍. ബീഡിയിലയില്‍ തെറുത്തെടുത്ത കഞ്ചാവു പുകയുടെ ഭംഗി ആസ്വദിക്കുന്ന ശീലമുണ്ട് ബീഡിപ്പുകയില്‍ ചുംബനദൃശ്യങ്ങള്‍ പ്രത്യ ക്ഷമായതോടെ ഒരുചുംബനമേള നടത്തിയാല്‍ എന്തെന്ന ചിന്തയുണ്ടായി. മേള വന്‍ ഹിറ്റ്! അതോടെ നവോത്ഥാന നായകന്‍, കേരളരക്ഷകന്‍, പ്രണയഗോപാലന്‍ എന്നൊക്കെയായി വിളിപ്പേര്‍. ഇപ്പോള്‍ ബീഡിവലിക്കാന്‍ പോലും നേരമില്ല. ചാനല്‍ മുതലാളിമാര്‍ വിട്ടിട്ടുവേണ്ടേ ബീഡിപുകയ്ക്കാന്‍.?

4 ഭാഗ്യം

യുക്തിചിന്തക്കാരനും മിശ്രവിവാഹിതനുമായ് കോരന്‍കുമാരന് ഭഗീരഥി തമ്പുരാട്ടിയില്‍ ജനിച്ച തന്റെ മകന്‍ ഗോപാലകൃഷ്ണന്ടെ ചുംബന പ്രേമത്തെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സ്ഥിര ചുംബനത്തിനായി ഗോപാലകൃഷ്ണന്‍ കൂടെ പഠിക്കുന്ന പെണ്ണിനെ വീട്ടിലേക്കുകൂട്ടിയപ്പോള്‍ കുമാരന്‍ ഞെട്ടി. തനിക്ക് കിട്ടാതെ പോയതും മകന് കിട്ടാമായിരുന്നതുമായ വലിയ സൌഭാഗ്യം കൈവിട്ടുപോയല്ലോ എന്നതായിരുന്നു ഞെട്ടലിന് കാരണം.

5 നോട്ടിസ്

ആലിംഗന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ സസ്പെന്ടു ചെയ്ത പ്രിന്‍സിപ്പാള്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ക്കു അയച്ച നോടീസില്‍ എഴുതിയതിങ്ങനെ:  “Come to the college and explain. Please avoid kissing in my office.” കോളേജിലെത്തി വിശദീകരിക്കുക. ദയവായി എന്റെ ഒഫ്ഫീസിലിരുന്നു ചുംബിക്കരുത് “


-കെ എ സോളമന്‍