എന്റെ ഗതിവരും എന്നാണാക്രോശം
എന്താണ് എന്റെ ഗതി?
കൌമാരസ്വപ്നങ്ങള്‍ എല്ലാംമറന്നതോ
കൈകള്‍ വെട്ടിനുറക്കപ്പെട്ടതോ?
കാലുകള്‍ ഛേദിക്കപ്പെട്ടതോ
ശരീരം പുഴുവരിച്ചുകിടന്നതോ
അതോ ഞാന്‍ പശ്ചാത്തപിച്ചതോ?
ഓര്‍ക്കുക സുഹൃത്തെ
നിങ്ങളാരും ചരിത്രത്തിലില്ല
നിങ്ങളെയാരും ഓര്‍ക്കുന്നില്ല
നിങ്ങളെല്ലാവരും മുഖം നഷ്ടപ്പെട്ടവര്‍
മറവിയുടെ പേടകങ്ങളില്‍ ഒളിക്കപ്പെട്ടവര്‍
നിങ്ങളെയാരും അറിയില്ല
അപഥ സഞ്ചാരികള്‍ നിങ്ങള്‍
വിശപ്പെന്തെന്നറിയാത്തവര്‍
സുഖലോലുപര്‍
വേശ്യയെ കല്ലെറിഞ്ഞവര്‍
ഞാന്‍ മിണ്ടരുതെന്നോ
ഇനിയും എത്രനാള്‍ മിണ്ടാതിരിക്കും?
പുഴകള്‍ ഒഴുകേണ്ടെന്നോ?
നക്ഷത്രങ്ങള്‍ തെളിയെണ്ടെന്നോ?
നേരം പുലരേണ്ടന്നോ
പൂവുകള്‍ വിരിയെണ്ടന്നോ
പ്രഭാത ശലഭങ്ങള്‍ പറക്കേണ്ടന്നോ?
നിര്‍ത്തൂ, നിങ്ങളുടെ പരിഹാസങ്ങള്‍
ഞാനെന്നും ഇവിടെയുണ്ടായിരിക്കും
സുഗന്ധമുള്ളപൂക്കള്‍ വിരിയുന്നതും നോക്കി
ശലഭങ്ങള്‍ പാറിപ്പറക്കുന്നതും നോക്കി
മുളന്തണ്ടില്‍ സംഗീതം പൊഴിയുന്നതും കേട്ട്
കാലത്തിന്റെ അവസാന നിമിഷംവരെ
അവസാന അവസാന നിമിഷം വരെ.
-----------
No comments:
Post a Comment