Saturday, 17 May 2014
ഒ. രാജഗോപാലിന്‍െറ തോല്‍വി പരിശോധിക്കും -എന്‍.എസ്.എസ്
കോട്ടയം: തിരുവനന്തപുരം സീറ്റില്‍ ഒ. രാജഗോപാല്‍ നേരിട്ട തോല്‍വി എന്‍.എസ്.എസ് പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇന്നത്തെ സാഹചര്യത്തില്‍ രാജഗോപാല്‍ ജയിക്കേണ്ടതായിരുന്നു. കേന്ദ്രത്തില്‍ ഭരണമാറ്റം അനിവാര്യമായിരുന്നു. അതിന് അനുകൂലമായ വിധിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കരുത്തനായി. സംസ്ഥാനത്ത് സ്ഥിരതയുള്ള ഭരണമാണ് എന്‍.എസ്.എസ് ആഗ്രഹിക്കുന്നത്. സമദൂര നിലപാട് വിജയിച്ചെന്നും സുകുമാരന്‍ നായര്‍ അവകാശപ്പെട്ടു.
Comment:
ഒ. രാജഗോപാലിന്‍െറ തോല്‍വി പരിശോധിക്കും .അതുകഴിഞ്ഞു മുല്ലപ്പെരിയാര്‍ ഡാമിന്റെ ചോര്‍ച്ച പരിശോധിക്കും
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment