ആളുകളെ ലോക്കപ്പിൽ തല്ലിക്കൊന്നുന്ന പോലിസിൽ നന്ന് പ്രതീക്ഷിക്കേണ്ടതെന്ത് എന്നതിനു തെളിവാണ് പാലക്കാട് നെന്മാറയിൽ കണ്ടത് . നെന്മാറ സിഐയുടെ നേതൃത്വത്തില്‍ പാലക്കാട് പോലീസുകാര്‍ മൃഗബലി നടത്തി. ഒര് ആടിന് കൊന്നു, പാകം ചെയ്തു ശാപ്പിട്ടു.
കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തിലാണ് പോലീസുകാര്‍ ആടിനെ ബലി നല്‍കി പൂജ നടത്തിയത്. നെന്മാറ വേല, പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് രാജ്യത്ത് നിരോധിച്ച മൃഗബലി പോലീസുകാര്‍ തന്നെ നടത്തിയത്.. നിരോധിക്കപ്പെട്ടതും നിയമ വിരുദ്ധവുമായ കാര്യങ്ങൾ ചെയ്യുന്നവരായി മാറിയിരിരിക്കുന്നു ഇവിടത്തെ പോലിസ്.
പോലിസ് അസോസിയേഷൻ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഒട്ടു മിക്ക പോലിസ് സ്റ്റേഷൻ പരിസരത്തും ഫ്ളക്സ് ബോർഡുകൾ പൊങ്ങിയിട്ടുണ്ട്. തൊപ്പി തെറിച്ചു പോയ പോലിസ്, വിദ്യാർത്ഥി സമരക്കാരിൽ നിന്ന് ലാത്തിയടി ഏറ്റുവാങ്ങുന്ന പോലീസ്', കാൽമുട്ടിൽ ചോര ഒലിപ്പിച്ച പോലീസ്, വൃദ്ധയെ റോഡുകടക്കാൻ സഹായിക്കുന്ന പോലീസ് ഇങ്ങനെ പോകുന്നു ഫ്ളക്സുകൾ. ലോക്കപ്പ് കൊലയിൽ വിറങ്ങലിച്ച് നിലക്കുന്ന ജനത്തെ തങ്ങൾക്കൊപ്പം നിർത്താൻ വേണ്ടിയാണ് മുമ്പെങ്ങും കാണാത്ത രീതിയിലുള്ള പോസ്റ്ററ്റുകൾ. ഇക്കൂട്ടത്തിൽ
പോലിസിന്റെ പുതിയ സംരഭമായ മൃഗബലി പോസ്റ്റർ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറെ വിശ്വാസികളെ കൂടെ നിർത്താമായിരുന്നു:
എല്ലാ വര്‍ഷവും പോലീസുകാര്‍ ഇങ്ങനെ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാർ.
ഇതു അവസാനപ്പിക്കേണ്ട ചുമതല സർക്കാരിനുണ്ട്. മുഗബലി പ്റോക്താക്കളായ സി ഐ യേയും കൂട്ടരെയും അവിടെ നിന്നു സ്ഥലംമാറ്റിയിട്ട് അങ്ങനെ അല്ലാത്തവരെ അവിടെ നിയമിക്കണം'
ആടിനെ അറുത്ത് പാചകം ചെയ്ത് കഴിഞ്ഞാൽ സിഐയ്ക്കും പോലീസുകാർക്കും പോലീസ് വാഹനത്തിൽ.ക്ഷേത്രത്തില്‍ പോയി തൊഴുതിറങ്ങി തിരികെ വന്നിട്ട് പാകം ചെയ്ത ഭക്ഷണം കഴിക്കാമെന്ന നടപടി തെറ്റാണ്, ആവർത്തിക്കാൻ പഠില്ലാത്തതാണ്. മുഗബലിയും, താലപ്പൊലിയും തിരുവാതിര കളിയും, പെരുന്നാൾ ഊട്ടും, ചിറപ്പും, അസോസിയേഷൻ പ്രവർത്തനവും നിഷ്പക്ഷ പോലീസിന് ചേർന്ന രീതികളല്ല.
കെ എ സോളമൻ
No comments:
Post a Comment