സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സമരവുമായി തെരുവിലിറങ്ങിയിട്ട് മാസങ്ങളായി. ചേർത്തല കെ വി എം ആശുപത്രിയിലെ സമരം തന്നെയാണ് ഉദാഹരണം. 100-ൽ പരം നഴ്സുമാർ കഴിഞ്ഞ 8 മാസത്തോളമായി അധികാരികളുടെ ദയയും പ്രതീക്ഷിച്ചു റോഡു പുറംപോക്കിൽ കുത്തിയിരിക്കുന്നു. ജനങ്ങളുടെ പൂർണ്ണ സഹകരണം നഴ്സുമാർക്ക് ലഭിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ഭാഗത്താണ് ഞങ്ങൾ എന്നു വാ നിറയെ പ്രസംഗിക്കുന്ന ഭരണ വർഗ്ഗം അവരെ തിരിഞ്ഞു നോക്കുന്നതേയില്ല.
ജനങ്ങളെ സേവിച്ചേ അടങ്ങൂ എന്നു വാശി പിടിക്കുന്ന മന്ത്രിമാരും എം എൽ എ മാരും ലക്ഷങ്ങൾ മാസശമ്പളമായി എഴുതിവാങ്ങുമ്പോൾ ചെയ്യുന്ന ജോലിക്കുള്ള കൂലി നമ്മുടെ നാട്ടിലെ നഴ്സുമാര്‍ക്ക് ലഭിക്കുന്നില്ല. നഴ്സുമാരുടെ അവകാശങ്ങളും ജോലിക്കുള്ള വേതനവും നിരാകരിക്കപ്പെടുകയായിരുന്നു ഇക്കാലമത്രയും.
തൊഴിലാളിയുടെ അവകാശ പോരാട്ടങ്ങൾ നഴ്സ് മാരുടെ സമരങ്ങളിലൂടെയാണ് ഇന്നു കേരളത്തിൽ ഏറ്റവുമധികം ശ്രദ്ധേയമാകുന്നത്. ഒരു പക്ഷെ ഡോക്ടർമാരെക്കാൾ കൂടുതൽ
ആതുരശ്രുശൂഷാരംഗത്ത് ആവശ്യമായിരിക്കുന്ന ഇവരെ ഇവ്വിധം തെരുവിലിറക്കി ദ്രോഹിക്കുന്നത് അപലപനീയമാണ്.
ന്യായമായ അവകാശത്തിന് വേണ്ടി സമാധാനപരമായ സമരം ചെയ്യുന്ന നേഴ്സുമാർക്ക് നേരെ പോലീസ് തേർവാഴ്ചയും റിപ്പോർട്ടു ചെയ്യപ്പെടുന്നു. ചേര്ത്തല കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്സുമാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജ് ഉദാഹരണം. പെണ്‍കുട്ടികളെയടക്കം തല്ലിച്ചതച്ച പോലീസിന്റെ നടപടിയില്‍ അഞ്ചു പേര്‍ക്ക് അന്നുപരിക്കേറ്റിരുന്നു.. പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കിലേക്കു പോകേണ്ട സാഹചര്യവും ഇതുമൂലമുണ്ടായി. മിനിമം ശമ്പളം, ജോലിക്രമീകരണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോടു മുഖം തിരിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ച രീതിയല്ല,
ആശുപത്രി മാനേജ്‌മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ വ്യാജചരണങ്ങള്‍ നടത്തുകയും ചെയ്തു. 2013ലെ ശമ്പള വര്‍ധനവ് പോലും ലഭിക്കാതിരുന്നതിനെതിരെ നഴ്സുമാര്‍ കോടതിയെ സമീപിക്കുകയും പിഴയടക്കം മൂന്നരക്കോടി രൂപ നഴ്സുമാര്‍ക്ക് നല്‍കണമെന്ന് കോടതി വിധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഴ്സുമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള പകപോക്കൽ എന്നതും ശ്രദ്ധേയം.
നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സര്‍ക്കാർ വിജ്ഞാപനത്തിനു സ്റ്റേ വാങ്ങിയ മാനേജുമെന്റ് നടപടി നഴ്സുമാർക്ക് മെച്ചപ്പെട്ട വേതനം കൊടുക്കുന്നത് തടയനായിരുന്നു. വിവിധ കോടതികളിൾ കേസ് നടത്തി കോടതിയും സർക്കാരും നിശ്ചയിച്ച മിനിമം വേതനം നിഷേധിക്കാനുള്ള ഹീനമായ ശ്രമമാണ് മാനേജ്മെന്റ് ഭാഗത്തു നിന്നുണ്ടാകുന്നത്. മാനേജുമെന്റിന്റെ സ്റ്റേ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരാകരിച്ചതോടെ പ്രവർത്തിക്കാനള്ള അവസരമാണ് സർക്കാരിനു മുന്നിൽ തുറന്നു കിട്ടിയത്.
സ്വകാര്യ ആശുപത്രിമാനേജുമെന്റിന്റെ കുതന്ത്രങ്ങൾക്കു കീഴ്പ്പെടാതെ സുപ്രിം കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പളം ഉടൻ അംഗീകരിച്ചു നൾകുവാൻ നടപടി സർക്കാർ ഉടൻ സ്വീകരിക്കണം. വിസമ്മതിക്കുന്നന്ന മനേജുമെന്റുകളുടെ ആശുപത്രിപ്രവർത്തനം തടയുകയും അത്തരം സ്ഥാപനഞൾ കണ്ടു കെട്ടി സർക്കാർ ആശുപത്രികളാക്കി മാറ്റുകയും വേണം
കെ എ സോളമൻ
No comments:
Post a Comment