ഉത്തരക്കടലാസ് യൂണിവേഴ്‌സിറ്റിയിൽ എത്തിക്കാൻ കോളേജ് അധികൃതർ അനാസ്ഥ കാണിച്ചത് മൂലം വിദ്യാർഥികൾ പരീക്ഷയിൽ തോറ്റതായി പരാതി. ചേർത്തല എൻഎസ്‌എസ് കോളേജിനെതിരെയാണ് കേരളാ യൂണിവേഴ്സിറ്റിയിൽപരാതി പോയിരിക്കുന്നത്. കോളേജ് അധികൃതരുടെ അനാസ്ഥ മൂലമാണ് വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്‌ടമാകുന്നസാഹചര്യം ഉണ്ടായിരിക്കുന്നെന്നും സൂചനയുണ്ട്.
ഇത്തരമൊരു റിപ്പോർട്ട് കണ്ടാൽ കോളജു പ്രിൻസിപ്പാളിനെതിരെ യുദ്ധത്തിനു പോകുക എന്നതാണ് നിലവിലെ രീതി. ചില കാര്യങ്ങൾ പരിഗണിച്ചതിനു ശേഷം പ്രിൻസിപ്പലിനെതിരെ വിധിയെഴുതുന്നതായിരിക്കും അഭികാമ്യം
കോളജിന്റ അച്ചടക്കവും കുറ്റമറ്റ പരീക്ഷാ നടത്തിപ്പും പ്രിൻസിപ്പലിന്റെ പ്രധാന ചുമതലയാണ്. കളാസിൽ കയറാത്ത വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പ്രകാരം പരീക്ഷ നടത്താനാവില്ല. പരീക്ഷ എഴുതുന്ന ഓരോ വിദ്യാർത്ഥിക്കും 75 ശതമാനം അറ്റന്റൻസ് വേണമെന്ന് നിബന്ധനയുണ്ട്.
ക്ളാസിൽ കയറിയിരുന്നു പഠിക്കേണ്ട സമയത്ത് പ്രിൻസിപ്പാളിന്റെ കസേര കത്തിക്കുന്നവർക്കും ശവമടക്കുന്നവർക്കും വാർക്കപ്പണിക്കു പോകുന്നവർക്കും പടക്കം പൊട്ടിക്കുന്നവർക്കും ഹാജർ കാണില്ല. അതു കൊണ്ട് ഇവരെ പരീക്ഷയ്ക്കു ഇരുത്താനുമാകില്ല. കോളജ് ഡിസിപ്ളിന്റെ പേരിൽ ഏതെങ്കിലും പ്രിൻസിപ്പൾ ഈ നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ അയാളെ നാണം കെടുത്തുന്നതാണ് സർവകലാശാല നിയമം. പ്രിൻസിപ്പാളിന് മുകളിൽ ആളു കളിക്കുന്നത് കൂട്ടക്കോപ്പിയടിയിലൂടെ ജോലി കരസ്ഥമാക്കിയ സർവ്വകലാശാല ക്ളാർക്കാണ്. സർവകലാശാലയിൽ നിശ്ചിത തുക ഫീസ്കെട്ടിയാൽ ഹാജരിന്റെ അപര്യാപ്തത സർവകലാശാല കണ്ടോൺ ചെയ്തു കൊടുക്കും. ഏതുതരം കാടൻ നിയമമാണിത്- ? ക്ളാസിൽ കയറാത്തവർക്ക് ഹാജരുണ്ടെന്നു എങ്ങനെ യൂണിവേഴ്സിറ്റി ക്ളാർക്കിനു തീ രുമാനിക്കാൻ കഴിയും?
പണം മുടക്കി ഹാജരും വാങ്ങി കോളജിൽ വന്നു ഞെളിയുന്ന വിദ്യാർത്ഥി വേഷക്കാരെ കാണുമ്പോൾ പ്രിൻസിപ്പലാണ് ചൂളിപ്പോകുന്നത്. ഇത്തരം അവതാരങ്ങളെപരീക്ഷയ്ക്ക ഇരുത്തുകയേ പ്രിൻസിപ്പലിനു നിർവാഹമുള്ളു. ഈ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയാലും അലങ്കോലമാണ്, ഹാൾ ടിക്കറ്റ് കൊണ്ടു വരില്ല, ഇൻവിജിലേറ്റർ പറഞ്ഞാൽ കേൾക്കില്ല, ശരിയാംവണ്ണം ഉത്തരക്കടലാസ് തിരികെ ഏല്ലിക്കില്ല -ഇതൊക്കെ യായിരിക്കും പരീക്ഷാസമയങ്ങളിൽ. ഹാൾ ടിക്കറ്റ് പിന്നീട് ഹാജരാക്കണമെന്ന വ്യവസ്ഥയിൽ പരീക്ഷയ്ക്ക് അനുവദിച്ചാൽ തന്നെ ഹാജരാക്കില്ല. പിന്നെങ്ങനെയാണു് യൂണിവേഴ്സിറ്റിയിലോട്ടു പരീക്ഷ പേപ്പർ മൂല്യനിർണയത്തിനായി അയക്കാൻ കഴിയുക? വൈകിയെത്തിയാൽ ട്രെയിൻ കിട്ടില്ലായെന്ന സാമന്യ വിവരമെങ്കിലും ഈ വിദ്യാർത്ഥികൾ അറിയണ്ടേ?
അതുകൊണ്ട് ചേർത്തല എൻ എസ് എസ് കോളജിലെ 3 വിദ്യാർത്ഥികളെപ്പോലു ള്ളവരുടെ ഒരു വർഷം നഷ്ടമാകുന്നതിൽ ഒരു കുഴപ്പവുമില്ല. പഠിച്ചതുകൊണ്ടു പ്രയോജനം കിട്ടാൻ സാധ്യതയില്ലാത്തവർ ഒരു വർഷം കൊണ്ട് എന്തെങ്കിലും പണി പഠിക്കട്ടെ.
വിദ്യാർത്ഥികൾ ക്ളാസിൽ ഇരുന്നു പഠിക്കുന്നതിനും കോളജ് സുഗമമായി പ്രവർത്തിക്കുന്നതിനും ക്ളാസിൽ കയറാത്തവർക്ക് പണം വാങ്ങി ഹാജർഇളവു നൾ കുന്ന സർവകലാശാല നിയമം എടുത്തുകളയുകയാണ് വേണ്ടത്. അതു പറ്റില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഹാജർ ആവശ്യമില്ലെന്നു തീരുമാനമെടുക്കണം.. കോളജു പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടും മനുഷ്യരാണെന്ന പരിഗണനയെങ്കിലും അവർക്കു നല്കിക്കൂടേ?
-കെ എ സോളമൻ
No comments:
Post a Comment