" ഇപ്പ പൊട്ടിക്കും " എന്നും പറഞ്ഞു് വേങ്ങര ഉപതെരഞ്ഞെടുപ്പു ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച സോളാർ റിപ്പാർട്ട് അന്വേഷണം കോഴിയുടെ മുലയൂട്ട് പോലെ നീളുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതോടെ ആ വഴിക്കു വന്നു ചേരാവുന്ന മേൽ ഗതിയും നഷ്ടമായി. കത്ത് ചര്‍ച്ച ചെയ്യരുതെന്ന കോടതിയുടെ താക്കീത് അന്തി ചർച്ചയിലൂടെ ഗ്രഹാന്തരീക്ഷം മലീമസമാക്കുന്ന ചാനലുകളുടെ അതീവ ഗുരുതരമായ ക്രിമിനൽ പ്രവൃത്തി തടയുകയും ചെയ്തു. ചാനൽ ചർച്ച കുട്ടികളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ന്യൂസ് ചാനലുകൾ കാണുന്നത് ഒഴിവാക്കിയിരിക്കുകയാണ് മിക്ക വീടുകളിലും രക്ഷാകർത്താക്കൾ.
വിവിധ പ്രശ്‌നങ്ങളില്‍പെട്ട് നട്ടംതിരിയുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടേണ്ടത് സർക്കാരിന്റെ ആവശ്യമായി. ഓഖി ദുരന്തം തൽക്കാലത്തേക്ക് ജനശ്രദ്ധ തിരിച്ചുവിട്ടെങ്കിലും കാതലായ പ്രശ്നങ്ങൾ അവശേഷിക്കുന്നതിനാൽ ജനങ്ങളെ സോളാർ പോലുള്ള ഇക്കിളി കളിൽ തളിച്ചിടേണ്ടത് അത്യാവശ്യമാണ്
സോളാര്‍ അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടർക്കഥയായി. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചെ ഉത്തരവ് പുറത്തിറക്കാമെന്നു വിചാരിച്ചിട്ടു ഒരു വിധ നിയമ വശവും ശരിയാകുന്നില്ല.
സോളാര്‍ കേസില്‍ സർക്കാർ ഭാഗത്ത് ഇപ്പോൾ ഒരടി മുന്നോട്ടു ഒന്നരയടി പിന്നോട്ടു എന്ന മട്ടാണ്. ജുഡീഷ്യല്‍ കമ്മിഷന്‍ പരിഗണനാ വിഷയങ്ങളുടെ പരിധി ലംഘിച്ചുവെന്ന് വ്യാപകമായ പരാതിയുണ്ട്. കേസിലെ ക്രിമിനൽ ഗൂഡാലോചനയും ചതിയും അദ്വേഷിക്കുന്നതിനു പകരം കമ്മീഷന് ഇഷ്ടപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ടുണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം. പരിഗണനാവിഷയങ്ങളുടെ പരിധിലംഘിച്ച് കമ്മീഷൻ നടത്തിയ ശുപാര്‍ശകളുടെ നിയമപരമായ പഴുതുകൾ കണ്ടത്താൻ നാട്ടിലെ വിവിധ നിയമ വിദഗ്ധരുടെ പുറകെ നടക്കയാണ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ , സുപ്രീം കോടതി ജഡ്ജി എന്നിവരെ സമീപച്ചെങ്കിലും അവർ പഠിച്ച നിയമ പാഠങ്ങളിൽ ഇത്തരമൊരു കേസ് പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ കൃത്യമായ ഉപദേശം സർക്കാരിനു ലഭിച്ചിട്ടില്ല.
സോളാറുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും ഉയര്‍ന്നുവന്ന ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമായിരുന്നു കമ്മിഷന്റെ പരിഗണനാ വിഷയം. എന്നാല്‍, സരിതയെ ലൈംഗികമായി നേതാക്കള്‍ ഉപയോഗിച്ചുവെന്ന പരാതിയാണു് കമ്മിഷന്‍ പ്രധാനമായി കണ്ടത്. കമ്മിഷന്‍ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറംപോയെന്നും പരാതിതന്നെ രാഷ്ട്രീയപ്രേരിതമാണെന്നും കുറ്റപ്പെടുത്തുന്ന സാഹചര്യം അതോടെ സംജാതമായി
സാധാരണ മന്ത്രിസഭാ തീരുമാനം 48 മണിക്കൂറിനകം ഉത്തരവായി ഇറങ്ങുകയാണ് പതിവ്.. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും നിയമവശം സുരക്ഷിതമാക്കാൻ സർക്കാരിന് ആയിട്ടില്ല. നിലവിലെ സാഹ'ചര്യത്തിൽ ക്രിമിനല്‍ കേസുമായി മുന്നോട്ടു ചെന്നാൽ കേസ് കെട്ടു കോടതിമുഖത്തേക്കു വലിച്ചെറിയുമോ എന്നതാണ് സർക്കാരിന് റ പേടി.
അന്വേഷണ ഉത്തരവിറക്കുന്നതിന് അനുകൂലമായ നിയമോപദേശം എപ്പോൾ എവിടെ നിന്നു കിട്ടുമെന്ന് സർക്കാരിന് ഉറപ്പില്ല. പ്രതിപക്ഷ നേതാക്കളെ മനപ്പൂര്‍വം വേട്ടയാടൻ വേണ്ടിയൊരു കേസ് എന്ന ചിന്ത വ്യാപകമായതിനാൽ പോലീസിന്റ തലപ്പത്തും കേസ് അന്വേഷണത്തിനു ഇറങ്ങിപ്പുറപ്പെടാൻ മടി. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുള്ളതിനാൽ തങ്ങൾക്കെതിരെയും ഭാവിയിൽ ഇത്തരം ലൈംഗികാപവാദ കേസ് ഉണ്ടായിക്കൂടെ എന്ന ന്യായമായ ആശങ്കയും ഇടതുമുന്നണിയിലെ ചില നേതാക്കൾക്കുണ്ട് -
പ്രതിപക്ഷനേതാക്കള്‍ക്ക് കൂടുതല്‍ മാനഹാനി സൃഷ്ടിച്ച് അവരെ രാഷ്ടീയമായി ഉന്മൂലനം ചെയ്യുന്നതിനെ ചിലർ പിന്തുണയ്ക്കാതിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത്തരമൊരു സാഹചര്യത്തിൽ സോളാർ കേസ് തന്നെ പൂട്ടിക്കെട്ടാനാണ് സാധ്യത. ഇവിടെ ഭരണ-പ്രതിപക്ഷം കളിക്കുന്നവർക്ക് കേന്ദ്രത്തിൽ മുഖ്യഎതിരാളി ബി.ജെ.പി ആയതു കൊണ്ട് സോളാർ കേസിൽ ഒരു രമ്യതപ്പെടലിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.
-കെ എ സോളമൻ
No comments:
Post a Comment