അണുകുടുംബങ്ങളിലെ കൗമാരപ്രായക്കാരിൽ ഒട്ടുമിക്കവരും പാകപ്പെടാത്ത മനസ്സിന്റെ ഉടമകളാണ്. ചെറിയ ടെൻഷൻ പോലും അവർക്കു സഹിക്കാനാവില്ല. രക്ഷകർത്താക്കളുടെ അമിതവാത്സല്യവും സ്കൂൾ ചുറ്റുപാടുകളിലെ ഉത്തരവാദിത്വമില്ലായ്മയും കൂട്ടികളെ ഈ വിധമാക്കി.. എല്ലാ ക്ളാസുകളിലും ആൾ പ്രമോഷൻ ലഭിക്കുന്ന പുതിയ വിദ്യാർത്ഥി എൻട്രൻസ് പരീക്ഷയെന്ന ബാലികേറാമലയിൽ കാൽ വഴുതി വീഴുമ്പോൾ സമ്മർദ്ദം സഹിക്കാനാവാതെ ജീവനൊടുക്കുന്ന വാർത്തകൾ വർദ്ധിക്കുകയാണ്. ആത്മഹത്യക്കു വേറെയും കാരണങ്ങൾ .
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാർത്ഥി കോളജിൽ വെച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചത് തന്നെയാണ് ഇവിടെ വിഷയമാക്കുന്നത്. പരീക്ഷയെഴുതാൻ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്നു പറയുന്നു. ഹാജർ നില ക വായതിനാൽ അധികൃതർ പരീക്ഷയെഴുതാൻ കുട്ടിയെ അനുവദിച്ചില്ല എന്ന കുറ്റവും ആരോപിക്കപ്പെടുന്നുണ്ട്.. അപ്പോൾ അധികൃതർ എന്താണ് ചെയ്യേണ്ടത്? ഹാജരില്ലാത്തവരെയും പരീക്ഷയെഴുതാൻ അനുവദിക്കണമോ ? അതോ പരീക്ഷയെഴുതാൻ യോഗ്യത ഇല്ലാത്തവരോടു ആത്മഹത്യക്ക് മുതിരില്ലായെന്നു എഴുതി വാങ്ങിക്കണമോ?
വന്നു വന്നു ഇന്നത്തെ യുവതലമുറയെ പഠിപ്പിക്കാൻ നിയോഗിതരായ അധികൃതരു ടെയും അധ്യാപകരുടെയും അവസ്ഥ വലിയ അപകട സാധ്യതയുള്ള ഒന്നായി മാറി. അതിൽ തന്നെ പുരുഷ അധ്യാപകരുടെ കാര്യമാണ് പരിതാപകരം . അവശേഷിക്കുന്ന തന്റെ സർവീസ് കാലത്ത് ആത്മഹത്യാ പ്രേരണ കുറ്റത്തിലോ പീഡന കേസിലോ ഒന്നും പെടാതെ ഒരധ്യാപകൻ രക്ഷപ്പെട്ടുവരുകയാണെങ്കിൽ, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനാ ഫലമാകും അതിനു കാരണം.
കെ.എ സോളമൻ
No comments:
Post a Comment