ആദ്യം ഇസ്ളാമിക് ബാങ്ക് . പണം നിക്ഷേപിക്കുക മാത്രം, ആർക്കും പലിശ കൊടുക്കേണ്ട. പക്ഷെ അതു പൊളിഞ്ഞു. പിന്നീട് കേരള ബാങ്ക്, സംസ്ഥാന സർക്കാരാണ് മുഖ്യ നടത്തിപ്പ്, അതും പൊളിഞ്ഞു. അങ്ങനെ കേരള അമർത്യ സെന്നിന്റെ മുടിയില്ലാത്തലയിൽ ഉദിക്കുന്ന ഓരോ ആശയവും അവശേഷിക്കുന്ന മുടി കൊഴിയുന്നതു പോലെ കൊഴിഞ്ഞു പോയി ക്കൊണ്ടിരിന്നു. ഒടുക്കമായി തലയിൽ ഉദിച്ചതാണ് കേരള ഇൻഫ്രാ സ്ട്രക്ചർ ഫണ്ട് ബോർഡ് എന്ന കിഫ് ബി . ഐസക് മന്ത്രിയുടെ ബജറ്റിലെ മുഖ്യ ധനശ്രോതസ്സാണ് ഇത്.
പ്രവാസികളെ ഉദ്ദേശിച്ചാണ് ഈ ബോർഡ് തുടങ്ങി വെച്ചതെങ്കിലും ആരും ഇതിൽ നിക്ഷേപിക്കുന്നില്ല. ലുലു ഗ്രൂപ്പു ചെയർമാൻ യൂസഫലിയുടെ നിക്ഷേപം പ്രതീക്ഷിച്ചതാണ്, പക്ഷെസ്വന്തമായി നിക്ഷേപം നടത്തി ബിസിനസ് നടത്താനാണ് അദ്ദേഹത്തിനു താല്പര്യം
20000 കോടി നിക്ഷേപം കി ഫ്ബി യിലോട്ടു പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ലഭ്യമാക്കാൻ കഴിഞ്ഞത് വെറും നാലായിരം കോടി. അതാകട്ടെ നബാർഡ് വായ് പയായി നൾകിയ തുകയും
എന്നാൽൽ കിഫ് ബി യുടെ പ്രയോഗികതയെ കുറിച്ച് സംശയമേ വേണ്ടെന്നാണ് ധനമന്ത്രി . 40000 സ്കൂളുകൾ ഹൈടെക് ആകുന്നത് ഇതിന്റെ ഭാഗമാണെന്നും കംപ്യൂട്ടർ വരുന്ന മുറക്ക് വായ്പയെടുക്കാൻ കഴിയും എന്ന ആർക്കും മനസ്സിലാകാത്ത തുഗ്ളക്ക് ആശയവും അദ്ദേഹം മുന്നോട്ടു വെക്കുന്നു.
ആലപ്പുഴയിൽ നിന്നുള്ള ഒരു മന്ത്രിയുടെ വെളിപാട് ഈ ദിശയിലെങ്കിൽ ഇതിലും വിചിത്രമാണ് മഹാകവിയായ മറ്റൊരു ആലപ്പുഴ മന്ത്രിയുടെ കണ്ടെത്തൽ.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നു പറയാൻ പാടില്ല. കുറ്റവാളികളാരും രക്ഷപ്പെടരുതെന്നാണ് പറയണ്ടേതെന്ന് മഹാകവി . പക്ഷെ, എന്തു ചെയ്യാം, നേരത്തെ ആരോ പറഞ്ഞു പോയില്ലേ? കുറ്റവാളികൾ ആരും രക്ഷപ്പെടരുത് എന്നു പറയുന്ന കൂട്ടത്തിൽ നിരപരാധികളുടെ കാര്യമൊട്ടുഅദ്ദേഹം മിണ്ടുന്നുമില്ല
തന്റെ പാർട്ടിക്കാർ എല്ലാവരും നല്ല വിദ്യാഭ്യാസമുള്ള വരായതിനാലും ജയിലിൽ കൂടുതലായി എത്തുന്ന മറ്റു പാർട്ടിക്കാർക്കു വിദ്യാഭ്യാസം തീരെ ഇല്ലെന്നു കണ്ടതിനാലും ജയിൽ പുള്ളികൾക്ക് അക്കാദമിക് വിദ്യാഭ്യാസം ലഭ്യമാക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി ജി ആവശ്യപ്പെടുന്നു. ഇപ്പോൾ തന്നെ ജയിലുകൾ ടൂറിസ്റ്റ് റിസർട്ട് മോഡലിലാണ് . കൃത്യമായ സമീകൃത ഭക്ഷണം, ആട്ടിറച്ചിയുടെ രുചി പുറത്തുള്ളവർ അറി ഞ്ഞിട്ടു വർഷങ്ങളായെങ്കിലും ആഴ്ചയിൽ ഒരിക്കലെങ്കിലും ജയിലിൽ ആട്ടിറച്ചി ലഭ്യം. റ്റി.വി, പത്രം, വായനശാല , കളിക്കളം പോരാഞ്ഞിട്ട്, ഇപ്പോൾ ധനമന്ത്രി വക സൗജന്യ ഇന്റർനെറ്റും. പരോളിലിറങ്ങി വല്ലപ്പോഴും വീട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ജയിൽ പുള്ളികൾ ഇനി പരോളിനെ അപേക്ഷിക്കില്ല. വീട്ടിൽ കിട്ടാത്ത സുഖ സൗകര്യങ്ങൾ ജയിലിൽ കിട്ടുമ്പോൾ എന്തിനു പരോളിൽ പോകണം ? എതെങ്കിലും ക്രിമിനലിന്റെ ഭാര്യ ജയിൽവിട്ടുചെല്ലുന്ന ഭർത്താവിനു ജയിലിലെ മാതൃകയിൽ കൃത്യസമയത്ത് ഭക്ഷണം കൊടുക്കാൻ പോണില്ല. വല്ലപ്പോഴും എന്തെങ്കിലും കൊടുത്തെങ്കിലായി.
ജയിലുകളിൽ സ്കൂളുകളും കോളജുകളും വേണം, പക്ഷെ സർവകലാശാല വേണമെന്ന് എന്തുകൊണ്ടോ മന്ത്രി ജി ആവശ്യപ്പെട്ടില്ല. ജയിലുകളിലെ സ്കൂളുകളിലും കോളജുകളിലും പഠിതാക്കൾ എവിടെയെന്നതിന് ആർക്കും സംശയം വേണ്ട, അതിനു മാത്രം ആളുകളാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഓരോ മാസവുംജയിലിൽ എത്തുന്നത് . ജയിൽ സ്കൂളുകളിൽ ഡിവിഷൻ ഫാളാകുന്ന പ്രശ്നമേയില്ല. ഇനി അഥവാ നാട്ടിലെ സ്കൂളുകളിൽ അങ്ങനെ വല്ലതും സംഭവിക്കുകയാണെങ്കിൽ അധ്യാപകരെ ജയിൽ സ്കകളുകളിലേക്ക് പ്രമോഷൻ ന ൾകി സ്ഥലം മാറ്റുകയും ചെയ്യാം. നാട്ടിലെ കലാലയങ്ങളിൽ അധ്യാപകർക്ക് നിയമനാംഗികാരം കൊടുക്കാതെ തുച്ഛ വേതനത്തിൽ ഗസ്റ്റദ്ധ്യാപകരെ കൊണ്ട് കല്ലുപണി ചെയ്യിക്കുമ്പോഴാണ് പൊതു മരാമത്തു മന്ത്രി വക പുതിയ വെളിപാടുകൾ .
ഭയപ്പെടാൻ തക്കതായി ഒന്നുമില്ല. ജയിലുകളിൽ സ്കൂളും കോളജും തുടങ്ങാൻ പണം വേണം, അതു ധനമന്ത്രി കൊടുക്കുകയും വേണം. ധനമന്ത്രിക്കു പണമുണ്ടാക്കാൻ ആകെ യുള്ള മാർഗ്ഗം കിഫ് ബിയാണ്. കിഫ് ബി യുടെ ഒരു കൊല്ലത്തെ ചരിത്രം പരിശോധിച്ചാൽ ഫണ്ടിലേക്കു വരവു ക ഇല്ല ക, ചെലവു ക ഉണ്ടു ക. അങ്ങനെയാവുമ്പോൾ കവി മന്ത്രിയുടെ ജയിൽ കോളജും സ്വാഹ.
- കെ. എ സോളമൻ
No comments:
Post a Comment