Monday, 6 March 2017

വികസനത്തിന് കിഫ് ബി ?

കോവളം താജ് ഇന്റർ നാഷണൽ ഹോട്ടലിൽ ഒരു വി ഐ പി സ്യൂട്ട്. കടൽക്കാറ്റ് അത്യാവശ്യം, പടിഞ്ഞാറോട്ട് നോക്കിക്കിടക്കാൻ ഒരു ചാരുകസേര. കൂടെ പരിവാരങ്ങളും. ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ മുൻകൂർ അഭ്യാസമായിരുന്നു ഇത്. അപ്പപ്പോൾ തോന്നുന്ന ആശയങ്ങൾ ലാപ് ടോപ്പിൽ പകർത്തുക,  അങ്ങനെ പകർത്തുന്നത് പ്രൈവറ്റ് സെക്രട്ടറിയെക്കൊണ്ടു കോപ്പി പേസ്റ്റു ചെയ്യിക്കുക, ഒടുക്കം നിയമസഭയിൽ അവതരിപ്പിക്കുക. ഇതായിരുന്നു രീതി.

ബഡ്ജറ്റ് പുസ്തകപെട്ടിയുമായി നിയമ സഭയിലേക്കു പോകും മുമ്പു അപ്പവും മുട്ടക്കറിയും പ്രഭാത ഭക്ഷണം, അതു അമ്മ വിളമ്പിക്കൊടുക്കുകയും വേണം. അമ്മ തന്നെ വിളമ്പിക്കൊടുക്കണമെന്നു നിർബ്ബന്ധമുള്ളതുകൊണ്ടല്ല, അതേ പറ്റൂ. ഭാര്യ വിളമ്പിക്കൊടുക്കണമെന്നു നിർബ്ബന്ധം വെച്ചാൽ അമേരിക്കയിൽ നിന്ന് കേരള നിയമസഭയിലേക്കു വിമാന ത്തിൽ തിരിക്കേണ്ടി വരും. അതിനുള്ള സംവിധാനം ഇപ്പോഴില്ല. മുൻ ധനമന്ത്രി മാണിക്കും ഇത്തരം ചിട്ടകൾ ഉണ്ടായിരുന്നു, കുട്ടിയമ്മ വിളമ്പിക്കൊടുക്കുന്ന പുട്ടും കടലയും കഴിക്കുക, പാളയം പള്ളിയിൽ കുട്ടിയമ്മയോടും പേരക്കുട്ടികളുടു മൊത്ത് അരമണിക്കൂർ മുട്ടിന്മേൽ നില്ക്കുക, അതിനു ശേഷമാണ് അദ്ദേ ഹം നിയമ സഭയിലേക്ക് ബജറ്റ് അവതരണത്തിനു പോയിരുന്നതു്

ഇക്കുറി പതിവ് തെറ്റി. താജ് ഇന്റർനാഷണലിൽ താമസിക്കുന്നതിനു പകരം ഏതോ മത്താൻ ഹോട്ടലിലാണ് താമസിച്ചത്. കൂടെ താമസിച്ചവർ വിശ്വസിക്കാൻ കൊള്ളാത്തവരും. ബഡ്ജറ്റ് രഹസ്യങ്ങൾ എല്ലാം തന്നെ അപ്പപ്പോൾ അടിച്ചു മാറ്റി. നിയമസഭയിൽ അവതരിപ്പിക്കും മുമ്പേ ബഡ്ജറ്റ് രഹസ്യങ്ങൾ പുറത്തായി.
നേട്ടമുണ്ടാക്കിയതു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയാണ്. ധനമന്ത്രിക്കൊപ്പം  നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞ ആദ്യത്തെ പ്രതിപക്ഷ നേതാവ് എന്ന ബഹുമതി ചെത്തിത്തലയ്ക്ക്.. കേരള ചരിത്രത്തിലെ ആദ്യ സംഭവം. ബഡ്ജറ്റ് വിവരങ്ങൾ അടിച്ചുമാറ്റിയ മന്ത്രിയുടെ വിശ്വസ്തൻ അവ കൃത്യമായി പ്രതിപക്ഷ നേതാവിനു എത്തിച്ചു കൊടുക്കാൻ മറന്നില്ല.

ബഡ്ജറ്റ് രഹസ്യങ്ങൾ പുറത്തായതു് ധനമന്ത്രിയെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. പ്രതിപക്ഷം ആഘോഷിക്കുകയും ബഹളം വെക്കുകയും ചെയ്തു. എന്നാൽ അവ പോരെന്നാണ് പൊതുവേ അഭിപ്രായം. ഇത്തരം ഒരു ബജറ്റ് ചോർച്ച കോൺ ഗ്രസ് മുന്നണിയുടെ ഭരണ കാല ത്താണെ ങ്കിൽ എന്തായിരിക്കും പ്രതിപക്ഷ ബഹളം ? അതെന്തായാലും പൊതുവേ ചുവന്ന ഉടുപ്പിട്ടു നടക്കുന്ന സഖാക്കളുടെ മുഖം കൂടുതൽചുവന്നു തുടുത്തു.

എന്നാൽ ഏതു കാര്യത്തെയും സമചിത്തത യോടെ സമീപിക്കുന്നവർ പറയുന്നതാകട്ടെ ഇത്തവണത്തെ ബഡ് ജറ്റ് ചോർന്നതു കൊണ്ട് കുഴപ്പമില്ലെന്നാണ്. നികുതി നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. എല്ലാം വികസന സ്വപ്നങ്ങളാണ്. തനതു ഫണ്ടില്ല,വല്ലവന്റെയും കയ്യിലിരിഞ്ഞ കാശ് കൊണ്ടു വികസനം, ധനമന്ത്രിയുടെ തന്നെ മാനസ പുത്രൻ, കിഫ് ബി എന്ന വിളിക്കും

കിഫ് ബി യെന്നു വെച്ചാൽ കേരള ഇൻഫ് റാ സ്ട്രെ ക്ചർ ഇൻവെസ്റ്റ് മെന്റ് ഫണ്ട് ബോർഡ്. സംഗതി എന്താന്ന് ചോദിച്ചാൽ കോയായുടെ ആടുകൃഷി പോലൊരു ഏർപ്പാട്. ആടുവളർത്തിയാൽ പലതുണ്ട് ഗുണം .ആട്ടിൻ പാലു വില്ക്കാം, ആട്ടിൻ കുഞ്ഞുങ്ങൾ ഉണ്ടാകും ആട്ടിൻ രോമം വില്ക്കാം, ആട്ടിൻകാട്ടം മൂല്യവർദ്ധിത ജൈവവളമായി സഹകരണസംഘം വഴി വില്ക്കാം, ആകെ ചെലവുള്ളത് കുറച്ചു പ്ളാവില. അതു അടുത്ത വീട്ടിലെ രാമൻ നായരുടെ പറമ്പിലുണ്ട്. അങ്ങനെ രാമൻ നായരുടെ പ്ളാവിലയിൽ കണ്ണുവെച്ചു കോയ ആടുവളർത്താൻ തീരുമാനിച്ചതു പോലൊരു ഏർപ്പാട്. അതാണ് കിഫ്‌ ബി. പ്രവാസികളും വിദേശികളും കി ഫ്ബി ചിട്ടിയിലും മറ്റും നിക്ഷേപിക്കണം. എങ്കിൽ കേരളത്തിന്റെ ആടുകൃഷി പുഷ്ടിപ്പെടും. രാമൻ നായർ എപ്പോഴാണ് കോയായെ വിരട്ടി വിടുന്നതു് അപ്പോൾ തീരും ആടുകൃഷി.

കെ എസ് എഫ് ഇ, ചിട്ടി, നിക്ഷേപം എന്നൊക്കെ കേൾക്കുന്നതു തന്നെ പ്രവാസികൾക്കു കലിയാണ്. അപ്പോൾ ധനമന്ത്രിയുടെ കിഫ് ബി(കിഡ്നിയെന്ന് മാറി വായിക്കരത്) മറ്റൊരു മണ്ണൊലിപ്പായി മാറുമോ? ഡാം സൈറ്റുകളിലെ മണ്ണുമാന്തി വിറ്റ് വൻ വികസനമുണ്ടാക്കാമെന്ന് ഈ മന്ത്രി തന്നെ യല്ലേ തന്റെ ലീക്കു ചെയ്യാത്ത ബഡ്ജറ്റിൽ പണ്ടൊരിക്കൽ പ്രഖ്യാപിച്ചത് ?

                           * * * *

No comments:

Post a Comment